ഇന്റലിജൻസ് വിവരം: Co Louth-ൽ 90 കിലോ കഞ്ചാവ് പിടികൂടി

Co Louth-ല്‍ 1.8 മില്യണ്‍ യൂറോ വിലവരുന്ന ഹെര്‍ബല്‍ കഞ്ചാവ് പിടികൂടി. Garda National Drugs and Organised Crime Bureau, Louth Divisional Drugs Unit എന്നിവയുമായി ചേര്‍ന്ന് റവന്യൂ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് 90 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ 50-ലേറെ പ്രായമുള്ള ഒരു പുരുഷന്‍ അറസ്റ്റിലായിട്ടുമുണ്ട്. ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍ എന്നും, അയര്‍ലണ്ടിലേയ്ക്കുള്ള മയക്കുമരുന്ന് കടത്തിനും, വില്‍പ്പനയ്ക്കും, വിതരണത്തിനും തടയിടുന്നതിനായി റവന്യൂ നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന നടത്തിയതെന്നും ഗാര്‍ഡ വ്യക്തമാക്കി.

Portlaoise-ൽ കത്തി വീശി കവർച്ചയ്ക്ക് ശ്രമം; പ്രതി പിടിയിൽ

Co Laois-ലെ Portlaoise-ല്‍ ആയുധവുമായെത്തി കവര്‍ച്ച നടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഞായറാഴ്ചയാണ് Fairgreen estate പ്രദേശത്തെ വ്യാപാരസ്ഥാപനത്തിലെത്തിയ ചെറുപ്പക്കാരന്‍ കത്തി വീശുകയും, ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തത്. സംഭവമറിഞ്ഞെത്തിയ ഗാര്‍ഡ ഇവിടെ വച്ച് തന്നെ പ്രതിയെ കീഴടക്കി. അറസ്റ്റി ചെയ്ത ഇയാള്‍ക്ക് മേല്‍ Criminal Justice Act, 1984 സെക്ഷന്‍ 4 ചുമത്തിയിട്ടുണ്ട്.

സാമൂഹിക വിരുദ്ധർ വരച്ച ഗ്രാഫിറ്റികൾ വൃത്തിയാക്കാൻ ഡബ്ലിനിലെ കൗൺസിലുകൾ ചെലവിട്ടത് ഒരു മില്യൺ യൂറോയിലധികം

അയര്‍ലണ്ടില്‍ സാമൂഹികവിരുദ്ധര്‍ പൊതുസ്ഥലത്തെ ചുവരുകളിലും മറ്റും ഗ്രാഫിറ്റി കുത്തിവരയ്ക്കുന്നതും, മോശം പദങ്ങള്‍ എഴുതുന്നതും വൃത്തിയാക്കാനായി അധികൃതര്‍ ചെലവിടുന്നത് ലക്ഷക്കണക്കിന് യൂറോ. ഡബ്ലിനിലെ നാല് കൗണ്‍സിലുകള്‍ കൂടി 2023-ലും, 2024-ലുമായി ഗ്രാഫിറ്റി വൃത്തിയാക്കാന്‍ ചെലവിട്ടത് 1.026 മില്യണ്‍ യൂറോ ആണ്. പെയിന്റ് സ്‌പ്രേ ചെയ്യുക, ന്യൂനപക്ഷങ്ങള്‍ക്കെതിരെ മോശം കാര്യങ്ങള്‍ എഴുതുക എന്നിങ്ങനെ 4,600-ഓളം ഗ്രാഫിറ്റികളാണ് കൗണ്‍സിലുകള്‍ രണ്ട് വര്‍ഷത്തിനിടെ മായ്ച്ച് കളഞ്ഞത്. 700,000 യൂറോ ചെലവിട്ട ഡബ്ലിന്‍ സിറ്റി കൗണ്‍സിലാണ് ഇക്കാര്യത്തില്‍ മുന്നില്‍. 2,330 ഗ്രാഫിറ്റികളാണ് കൗണ്‍സില്‍ വൃത്തിയാക്കിയത്. … Read more

അയർലണ്ടിൽ ഡ്രൈവിങ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം വീണ്ടും ഉയർന്നു; ദേശീയ ശരാശരി 27 ആഴ്ച

അയര്‍ലണ്ടില്‍ ഡ്രൈവിങ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം വീണ്ടും ഉയര്‍ന്നു. നിലവിലെ സ്ഥിതി വീണ്ടും വഷളായിരിക്കുകയാണെന്നും, ഏപ്രില്‍ മാസത്തെ കണക്ക് പ്രകാരം 83,000-ലധികം പേര്‍ ടെസ്റ്റിനായി കാത്തിരിക്കുകയാണെന്നും Road Safety Authority (RSA) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2024 ഏപ്രില്‍ മാസത്തില്‍ 58,860 പേരായിരുന്നു ടെസ്റ്റിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍. 2025 ജനുവരിയില്‍ ഇത് 72,414 ആയി ഉയര്‍ന്നു. കഴിഞ്ഞ മാസം ഇത് 83,468-ലേയ്ക്ക് എത്തി. ഇതിന് പിന്നാലെ കാത്തിരിപ്പ് സമയവും നീളുകയാണ്. ദേശീയതലത്തില്‍ ടെസ്റ്റിനായുള്ള ശരാശരി കാത്തിരിപ്പ് … Read more

ഡബ്ലിനിൽ ചെറുപ്പക്കാരന് നേരെ ആക്രമണം; തെളിവിനായി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാൻ ഗാർഡ

ഡബ്ലിനിലെ Victoria Quay-യില്‍ ചെറുപ്പക്കാരന് നേരെ ആക്രമണം. ശനിയാഴ്ച രാത്രി 11.30-ഓടെയാണ് പരിക്കേറ്റ നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. നിലവില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ ആക്രമണത്തിന് സാക്ഷികളായ ആരെങ്കിലുമുണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഡബ്ലിന്‍ 8-ലെ James Street, Victoria Quay പ്രദേശങ്ങളില്‍ മെയ് 10 ശനിയാഴ്ച രാത്രി 11 മണിക്കും 12 മണിക്കും ഇടയില്‍ സഞ്ചരിച്ചിരുന്നവര്‍ കാറിലെ ഡാഷ് ക്യാമറ ഫൂട്ടേജ് പരിശോധിച്ച് അത് ഗാര്‍ഡയ്ക്ക് കൈമാറാനും അഭ്യര്‍ത്ഥനയുണ്ട്. ഏതെങ്കിലും … Read more

നോർത്ത് കൗണ്ടി ഡബ്ലിനിൽ വേഗപരിശോധനയ്ക്കിടെ ഗാർഡ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച സംഭവം; സുരക്ഷാ കാര്യങ്ങൾ പുനഃപരിശോധിക്കണമെന്ന് ഗാർഡ കമ്മീഷണർ

നോര്‍ത്ത് കൗണ്ടി ഡബ്ലിനില്‍ വേഗപരിശോധനയ്ക്കിടെ ഗാര്‍ഡ ഉദ്യോഗസ്ഥനായ Kevin Flatley വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ഇടപെട്ട് ഗാര്‍ഡ കമ്മീഷണര്‍. രാജ്യത്തെ റോഡ് സുരക്ഷാ സമീപനത്തില്‍ കാര്യമായ മാറ്റം വരുത്തണമെന്ന് ഗാര്‍ഡ കമ്മീഷണര്‍ Drew Harris പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കാണ് നോര്‍ത്ത് കൗണ്ടി ഡബ്ലിനില്‍ വാഹനങ്ങളുടെ വേഗം പരിശോധിക്കുന്നതിനിടെ 49-കാരനായ Kevin Flatley-യെ മോട്ടോര്‍സൈക്കിള്‍ ഇടിച്ചത്. അപകടത്തില്‍ മോട്ടോര്‍സൈക്കിള്‍ ഓടിച്ചയാള്‍ ഗുരുതര പരിക്കോടെ ആശുപത്രിയിലുമാണ്. റോഡ് നിയമങ്ങള്‍ പരിപാലിക്കുന്നതിനിടെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്നും, ഗാര്‍ഡ അംഗങ്ങള്‍ നേരിടുന്ന അപകടങ്ങള്‍ … Read more

LCC ചാമ്പ്യൻസ് ട്രോഫി ഡബ്ലിൻ യുണൈറ്റഡിന്

ഡബ്ലിൻ: കോൺഫിഡന്റ് ട്രാവൽ എവറോളിങ് ട്രോഫിക്കു വേണ്ടി ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റ് ക്ലബ് (LCC ) സംഘടിപ്പിച്ച LCC ചാമ്പ്യൻസ് ട്രോഫി 2025 ക്രിക്കറ്റ് ടൂർണമിന്റിൽ നിലവിലെ ചാമ്പ്യന്മാരായ LCC യെ പരാജയപ്പെടുത്തി ഡബ്ലിൻ യുണൈറ്റഡ് ചാമ്പ്യന്മാരായി . മെയ് 4-ന് അൽസ സ്പോർട്സ് സെന്റർ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ചു നടന്ന ടൂർണമെന്റിൽ അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നുള്ള ശക്തരായ 18 ടീമുകൾ മത്സരിച്ചു. ചാമ്പ്യൻമാരായ ഡബ്ലിൻ യുണൈറ്റഡിന് കോൺഫിഡന്റ് ട്രാവൽ എവറോളിംഗ്‌ ട്രോഫിയും 601 യൂറോ … Read more

നോർത്ത് ഡബ്ലിനിൽ വേഗ പരിശോധനയ്ക്കിടെ ഗാർഡ വാഹനാപകടത്തിൽ മരിച്ചു

നോർത്ത് ഡബ്ലിനിൽ വേഗ പരിശോധനയ്ക്കിടെ ഗാർഡ വാഹനാപകടത്തിൽ മരിച്ചു. Lanestown പ്രദേശത്ത് റോഡരികിൽ പരിശോധന നടത്തുന്നതിനിടെ ഉദ്യോഗസ്ഥനെ മോട്ടോർ സൈക്കിൾ ഇടിക്കുകയായിരുന്നു. സംഭവത്തിൽ മോട്ടോർ സൈക്കിൾ ഓടിച്ചയാൾക്ക് പരിക്കുണ്ട്. അപകടത്തെ തുടർന്ന് Lanestown-ലെ R132 അടച്ചതായും, ഗതാഗതം വഴി തിരിച്ചു വിടുകയാണെന്നും ഗാർഡ ഹെഡ് ക്വാർട്ടേഴ്‌സ് പ്രസ്താവനയിൽ അറിയിച്ചു.

ഡബ്ലിൻ പാർനൽ സ്‌ക്വയർ ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടി സ്‌കൂളിലേക്ക്

ഡബ്ലിന്‍ പാര്‍നല്‍ സ്‌ക്വയര്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി വീണ്ടും സ്‌കൂളിലേയ്ക്ക്. 2023 നവംബര്‍ 23-ന് പാര്‍നല്‍ സ്‌ക്വയര്‍ ഈസ്റ്റില്‍ സ്‌കൂളിന് മുന്നില്‍ വച്ചാണ് അക്രമി അന്ന് അഞ്ച് വയസുള്ള പെണ്‍കുട്ടിയടക്കം മൂന്ന് പേരെ ആക്രമിച്ചി പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ ഒരു ആയയും, രണ്ട് കുട്ടികളും വൈകാതെ സുഖം പ്രാപിച്ചെങ്കിലും, അഞ്ച് വയസുകാരി 370 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് വീട്ടിലെത്തിയത്. കുട്ടിയെ സഹായിക്കാനായി GoFundMe-യില്‍ ധനസമാഹര കാംപെയിനും നടന്നിരുന്നു. ഇപ്പോള്‍ ആറ് വയസായ പെണ്‍കുട്ടി വീണ്ടും … Read more

യൂറോവിഷൻ സംഗീത മത്സരത്തിൽ ഇസ്രയേലിനെ പങ്കെടുപ്പിക്കരുത്; ശക്തമായ നിലപാടുമായി അയർലണ്ട്

ഈ വര്‍ഷത്തെ Eurovision Song Contest-ല്‍ ഇസ്രായേലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യവുമായി European Broadcasting Union (EBU)-ന് തുറന്ന കത്തുമായി 350-ലധികം ഐറിഷ് ടിവി, ഫിലിം പ്രൊഡ്യൂസര്‍മാര്‍. ഇത്തവണത്തെ മത്സരത്തിലും ഇസ്രായേലിനെ പങ്കെടുപ്പിക്കുമെന്ന EBU ഡയറക്ടര്‍ Martin Green-ന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രൊഡ്യൂസര്‍മാര്‍ തുറന്ന കത്തയച്ചിരിക്കുന്നത്. ഗാസയില്‍ ഇസ്രായേല്‍ നടത്തിവരുന്ന ആക്രമണങ്ങള്‍ കാരണം ഇസ്രായേലിനെ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതിന് വ്യാപകമായി എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. അയര്‍ലണ്ടിലെ ദേശീയ മാധ്യമമായ RTE-യിലെ മാധ്യമപ്രവര്‍ത്തകരും ഇസ്രായേലിനെതിരെ പ്രതിഷേധമറിയിച്ചിരുന്നു. പ്രൊഡ്യൂസര്‍മാര്‍ EBU-വിന് അയച്ച തുറന്ന കത്തില്‍ 2025-ലെ … Read more