‘ക്യാഷ് ടാപ്പിങ് മെഷീനുകൾ’ ഉപയോഗിച്ച് എടിഎം തട്ടിപ്പ്; അയർലണ്ടിൽ 3 പേർ പിടിയിൽ

ഡബ്ലിന്‍, മീത്ത് എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ നിന്നായി 90,000 യൂറോ കവരാന്‍ ശ്രമിച്ച മൂന്ന് പേര്‍ ഗാര്‍ഡയുടെ പിടിയില്‍. ബ്ലാക്ക്‌റോക്ക് ഗാര്‍ഡ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും, ഗാര്‍ഡ നാഷണല്‍ എക്കണോമിക് ക്രൈം ബ്യൂറോ (GNECB) അംഗങ്ങളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഡബ്ലിന്‍, മീത്ത് എന്നിവിടങ്ങളിലെ വിവിധ എടിഎമ്മുകളില്‍ ‘ക്യാഷ് ടാപ്പിങ് മെഷീനുകള്‍’ എന്നറിയപ്പെടുന്ന ഉപകരണങ്ങള്‍ ഘടിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു അന്വേഷണമാരംഭിച്ചത്. എടിഎം മെഷീനുകള്‍ക്കുള്ളില്‍ ഈ ഉപകരണങ്ങള്‍ ഘടിപ്പിച്ചാല്‍, ഉപഭോക്താക്കള്‍ എടിഎം കാര്‍ഡ് ഇട്ട് പണം പിന്‍വലിക്കുമ്പോള്‍ പണം വിത്‌ഡ്രോവല്‍ വിന്‍ഡോയില്‍ … Read more

യൂറോപ്പിലെ ഏറ്റവും മികച്ച ഐറിഷ് യൂണിവേഴ്സിറ്റി ആയി Trinity College Dublin; ആദ്യ 200-ൽ 5 ഐറിഷ് കോളജുകൾ

യൂറോപ്പിലെ ഏറ്റവും മികച്ച ഐറിഷ് യൂണിവേഴ്‌സിറ്റിയായി Trinity College Dublin. QS European University Rankings 2025 റിപ്പോര്‍ട്ടില്‍ യൂറോപ്പിലെ ഏറ്റവും മികച്ച 200 യൂണിവേഴ്‌സിറ്റികളുടെ പട്ടികയില്‍ ട്രിനിറ്റി അടക്കം അയര്‍ലണ്ടില്‍ നിന്നും അഞ്ച് യൂണിവേഴ്‌സിറ്റികളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പട്ടികയില്‍ സ്വിറ്റ്‌സര്‍ലണ്ടിലെ ETH Zurich ആണ് ഒന്നാം സ്ഥാനത്ത്. 100 പോയിന്റ് ആണ് ഈ യൂണിവേഴ്‌സിറ്റി നേടിയത്. രണ്ട് മുതല്‍ എട്ട് വരെ സ്ഥാനങ്ങളില്‍ ബ്രിട്ടിഷ് യൂണിവേഴ്‌സിറ്റികളാണ്. അവ യഥാക്രമം Imperial College London, University of Oxford, … Read more

നിങ്ങൾ ഓരോ 3 വർഷത്തിലും കാർ മാറ്റാറുണ്ടോ? അയർലണ്ടിലെ മൂന്നിലൊന്ന് പേരും അപ്രകാരം ചെയ്യുന്നതായി സർവേ

അയര്‍ലണ്ടിലെ മൂന്നിലൊന്ന് കാറുടമകളും ഓരോ 3-5 വര്‍ഷം കൂടുമ്പോഴും കാര്‍ മാറ്റുന്നതായി സര്‍വേ. അവൈവ ഇന്‍ഷുറന്‍സ് നടത്തിയ സര്‍വേയിലാണ് രാജ്യത്തെ 34% പേരും മേല്‍ പറഞ്ഞ കാലയളവില്‍ ഓരോ തവണയും വാഹനം മാറ്റി വാങ്ങിക്കുന്നതായി വ്യക്തമായത്. ചെറുപ്പക്കാരാണ് ഇത്തരത്തില്‍ കാര്‍ മാറ്റം പതിവാക്കിയിരിക്കുന്നത്. അതേസമയം 26% പേര്‍ മാത്രമാണ് വളരെ അത്യാവശ്യമായി വന്നാല്‍ മാത്രമേ നിലവില്‍ ഉപയോഗിക്കുന്ന കാര്‍ മാറ്റി വാങ്ങുകയുള്ളൂ എന്ന് പ്രതികരിച്ചത്. ഇക്കാര്യത്തോട് കൂടുതലും യോജിച്ചത് സ്ത്രീകളാണ്. കാര്‍ മാറ്റിവാങ്ങുന്നതില്‍ പൊതുവെ പുരുഷന്മാരാണ് രാജ്യത്ത് … Read more

ലിമറിക്കിൽ ബസ് ഡ്രൈവർക്ക് നേരെ എയർ ഗൺ ഉപയോഗിച്ച് വെടിവെപ്പ്

ലിമറിക്കില്‍ ബസ് ഡ്രൈവര്‍ക്ക് നേരെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെപ്പ്. വെള്ളിയാഴ്ച ലിമറിക്ക് സിറ്റിയിലെ അവസാന സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയിട്ടപ്പോഴായിരുന്നു സംഭവം. ബസില്‍ കയറിയ ഏതാനും ചെറുപ്പക്കാര്‍ സ്റ്റിയറിങ് സീറ്റിലിരിക്കുകയായിരുന്ന ഡ്രൈവര്‍ക്ക് നേരെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടി വയ്ക്കുകയായിരുന്നു. തുടര്‍ന്ന് Bus Eireann ഡ്രൈവറായ സ്ത്രീക്ക് കണ്ണിന് സമീപം പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവര്‍ സംഭവം ഗാര്‍ഡയെ അറിയിക്കുകയും, ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. അന്വേഷണമാരംഭിച്ചതായി ഗാര്‍ഡ അറിയിച്ചിട്ടുണ്ട്. ബസുകളില്‍ പൊലീസ് യൂണിറ്റിന്റെ സാന്നിദ്ധ്യം ഏര്‍പ്പെടുത്തുക എന്നത് … Read more

ഇന്ത്യൻ വിദ്യാർത്ഥികൾക്കും ആശ്വാസം; അയർലണ്ടിലെ വിദ്യാർത്ഥികളുടെ വാടക താമസ കാലയളവ് 51 ആഴ്ചയിൽ നിന്നും 41 ആയി കുറയ്ക്കുന്ന നിയമം പ്രാബല്യത്തിൽ

അയര്‍ലണ്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള 41 ആഴ്ചത്തെ സ്റ്റുഡന്റ് ലീസ് നിയമം പ്രാബല്യത്തില്‍. ഇരു സഭകളും നേരത്തെ പാസാക്കിയ ബില്ലില്‍ പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ഒപ്പുവച്ചതോടെ അത് നിയമമായി മാറി. The Residential Tenancies (Amendment)(No. 2) Act പ്രകാരം ഇനിമുതല്‍ വിദ്യാര്‍ത്ഥികളുടെ താമസത്തിന് കെട്ടിടം വാടകയ്ക്ക് നല്‍കുന്ന കാലയളവ് 51 ആഴ്ച എന്നത് 41 ആഴ്ചയായി കുറയും. അയര്‍ലണ്ടില്‍ സെപ്റ്റംബര്‍ മുതല്‍ മെയ് വരെയുള്ള 35 ആഴ്ചകളാണ് സാധാരണയായി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു അക്കദാമിക് വര്‍ഷം. എന്നാല്‍ വീട്ടുടമകള്‍ … Read more

അയർലണ്ടിൽ ജോലി നഷ്ടപ്പെടുന്നവർക്ക് ഇനി പ്രത്യേക സർക്കാർ ധനസഹായം; ബിൽ പാർലമെന്റ് പാസാക്കി

അയര്‍ലണ്ടില്‍ മികച്ച ജോലി പരിചയസമ്പത്തുള്ളവര്‍ക്ക്, ജോലി നഷ്ടപ്പെട്ടാല്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന പുതിയ പദ്ധതിയുടെ ബില്‍ പാര്‍ലമെന്റില്‍ പാസായി. പാര്‍ലമെന്റിന്റെ ഇരുസഭകളും The Social Welfare (Miscellaneous Provisions) Bill 2024 പാസാക്കിയതോടെ ഇനി പ്രസിഡന്റ് കൂടി ഒപ്പുവച്ചാല്‍ ഇത് നിയമമാകും. പൂര്‍ണ്ണമായും ജോലി നഷ്ടം സംഭവിക്കുന്നവര്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കുകയാണ് പദ്ധതി വഴി ചെയ്യുന്നത്. നിലവിലെ ജോബ് സീക്കേഴ്‌സ് ബെനഫിറ്റില്‍ നിന്നും വ്യത്യസ്തമായിരിക്കും ഇത്. ആഴ്ചയിൽ പരമാവധി 232 യൂറോയാണ് ജോബ് സീക്കേഴ്സ് അലവൻസ്. … Read more

ഡബ്ലിനിലെ ടെയ്‌ലർ സ്വിഫ്റ്റ് ഷോ: വെക്സ്ഫോർഡിൽ വരെ ഭൂകമ്പത്തിന് സമാനമായ ചലനം അനുഭവപ്പെട്ടു

അമേരിക്കന്‍ പോപ് താരം ടെയ്‌ലര്‍ സ്വിഫ്റ്റ് ഡബ്ലിനില്‍ അവതരിപ്പിച്ച സംഗീതപരിപാടിയെത്തുടര്‍ന്ന് വെക്‌സ്‌ഫോര്‍ഡ് വരെയുള്ള ദൂരത്തില്‍ ഭൂകമ്പത്തിന് സമാനമായ തരംഗങ്ങള്‍ അനുഭവപ്പെട്ടതായി പഠനം. Dublin Institute for Advanced Studies (DIAS) ആണ് ടെയ്‌ലര്‍ ഡബ്ലിനിലെ അവൈവ സ്റ്റേഡിയത്തില്‍ നടത്തിയ മൂന്ന് രാത്രികളിലെ പരിപാടികള്‍ പ്രദേശത്തിന് ചുറ്റുമായി ഏറെ ദൂരത്തില്‍ പ്രകമ്പനം സൃഷ്ടിച്ചതായി വെളിപ്പെടുത്തിയത്. 50,000 കാണികള്‍ ഒത്തുകൂടിയ വെള്ളിയാഴ്ച രാത്രിയാണ് ഏറ്റവുമധികം ശബ്ദംമുയര്‍ന്നത്. അതില്‍ തന്നെ ടെയ്‌ലര്‍ തന്റെ പ്രശസ്തമായ ‘ലവ് സ്റ്റോറി’ പാടിയപ്പോള്‍ ആരാധകര്‍ നൃത്തലഹരിയിലെത്തുക … Read more

അയർലണ്ടിൽ എക്സ് എൽ ബുള്ളി ഇനത്തിൽ പെട്ട നായ്ക്കളെ നിരോധിക്കുന്നു

അയർലണ്ടിൽ എക്സ് എൽ ബുള്ളി ഡോഗുകളെ നിരോധിക്കുന്നു. ഈയിടെയായി ഈ ഇനത്തിൽ പെടുന്ന നായ്ക്കൾ മനുഷ്യരെ ആക്രമിക്കുന്നത് വർദ്ധിച്ച പശ്ചാലത്തിലാണ് അധികൃതരുടെ നടപടി. രണ്ട് ഘട്ടമായാണ് നിരോധനം നടപ്പിലാക്കുക. ഒക്ടോബറിലെ ആദ്യ ഘട്ടത്തിൽ എക്സ് എൽ ബുള്ളി ഇനത്തിൽ പെട്ട നായ്ക്കളുടെ ബ്രീഡിങ്, ഇറക്കുമതി, വിൽപ്പന, പുനരധിവാസം എന്നിവയ്ക്ക് നിരോധനം നിലവിൽ വരും. അതായത് അയർലണ്ടിൽ ഒക്ടോബർ മുതൽ പുതിയ ഉടമകൾ ഉണ്ടാകില്ല. 2025 ഫെബ്രുവരി 1 മുതൽ നടപ്പിലാക്കുന്ന രണ്ടാം ഘട്ടത്തിൽ ഈ ഇനത്തിൽ പെട്ട … Read more

എയർ ലിംഗസ് പൈലറ്റ് സമരം അവസാനിച്ചു; ശമ്പള വർദ്ധന അംഗീകരിച്ച് യൂണിയൻ

പൈലറ്റുമാര്‍ക്ക് 17.75% ശമ്പളവര്‍ദ്ധന നടപ്പില്‍വരുത്താനുള്ള ലേബര്‍ കോടതി നിര്‍ദ്ദേശം അംഗീകരിച്ച് എയര്‍ ലിംഗസ് പൈലറ്റുമാരുടെ സംഘടനയായ IALPA. എയര്‍ ലിംഗസ് നേരത്തെ തന്നെ നിര്‍ദ്ദേശം അംഗീകരിച്ചിരുന്നു. ഇതോടെ ഈ നിര്‍ദ്ദേശം മുന്‍ നിര്‍ത്തി IALPA അംഗങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തും. ഭൂരിപക്ഷം അംഗീകരിക്കുകയാണെങ്കില്‍ പൈലറ്റുമാര്‍ പുതുക്കിയ ശമ്പളത്തിന് ജോലി ചെയ്യാന്‍ തയ്യാറാകും. ഉടനടി തന്നെ സമരം നിര്‍ത്തിവയ്ക്കാനും സംഘടന തയ്യാറായിട്ടുണ്ട്. വോട്ടെടുപ്പിന്റെ ഫലം അടിസ്ഥാനമാക്കിയാകും ബാക്കി തീരുമാനങ്ങള്‍. ജൂണ്‍ 26 മുതല്‍ എയര്‍ ലിംഗസിലെ IALPA അംഗങ്ങളായ പൈലറ്റുമാര്‍ … Read more

അയർലണ്ടിലെ മോർട്ട്ഗേജ് പലിശ ഒമ്പത് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

രാജ്യത്തെ മോര്‍ട്ട്‌ഗേജ് പലിശനിരക്കുകള്‍ വീണ്ടും കുറഞ്ഞതായി സെന്‍ട്രല്‍ ബാങ്ക് ഓഫ് അയര്‍ലണ്ട്. മെയ് മാസത്തെ കണക്ക് പ്രകാരം രാജ്യത്തെ പുതിയ മോര്‍ട്ട്‌ഗേജുകളുടെ ശരാശരി പലിശനിരക്ക് 4.17% ആണ്. ഏപ്രില്‍ മാസത്തെക്കാള്‍ 0.07% കുറവാണിത്. ഇതോടെ കഴിഞ്ഞ ഒമ്പത് മാസത്തെ ഏറ്റവും കുറഞ്ഞ പലിശനിരക്കില്‍ എത്തിയിരിക്കുകയാണ് അയര്‍ലണ്ടിലെ മോര്‍ട്ട്‌ഗേജുകള്‍. അതേസമയം നിരക്ക് കുറഞ്ഞെങ്കിലും നിലവില്‍ യൂറോസോണില്‍ ഏറ്റവുമധികം പലിശനിരക്കുള്ള ആറാമത്തെ രാജ്യമാണ് അയര്‍ലണ്ട്. 3.80% ആണ് യൂറോസോണിലെ ശരാശരി നിരക്ക്. 1.97% പലിശനിരക്കുള്ള മാള്‍ട്ടയാണ് പ്രദേശത്ത് ഏറ്റവും കുറഞ്ഞ … Read more