അയർലണ്ടിന്റെ 100 മീറ്റർ ദേശീയ റെക്കോർഡ് ഭേദിച്ച് Rhasidat Adeleke

അയര്‍ലണ്ടിന്റെ 100 മീറ്റര്‍ ഓട്ടത്തിലെ ദേശീയ റെക്കോര്‍ഡ് പഴങ്കഥയാക്കി Rhasidat Adeleke. ഇക്കഴിഞ്ഞ യൂറോപ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിനായി മൂന്ന് മെഡലുകള്‍ നേടിയ Rhasidat Adeleke, ഇന്നലെ മോര്‍ട്ടന്‍ സ്‌റ്റേഡിയത്തില്‍ നടന്ന നാഷണല്‍ സീനിയര്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാംപ്യന്‍ഷിപ്പിലാണ് 11.13 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ദേശീയ റെക്കോര്‍ഡ് ഭേദിച്ചത്. ഇതോടെ 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍ ദേശീയ റെക്കോര്‍ഡുകള്‍ താല സ്വദേശിയായ Adeleke-യുടെ പേരിലായി. Sarah Lavin-ന്റെ പേരിലുള്ള 11.27 സെക്കന്റ് ആയിരുന്നു … Read more

അയർലണ്ടിലെ ഏറ്റവും ജനകീയ പാർട്ടിയായി Fine Gael; 2021 ജൂണിനു ശേഷം ഇതാദ്യമായി Sinn Fein-ന് തിരിച്ചടി

2021 ജൂണിന് ശേഷം ഇതാദ്യമായി അയര്‍ലണ്ടിലെ ഏറ്റവും ജനകീയ രാഷ്ട്രീയപാര്‍ട്ടി സ്ഥാനത്ത് നിന്നും Sinn Fein-ന് പിന്മടക്കം. ബിസിനസ് പോസ്റ്റ്/ റെഡ് സി നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വേയില്‍ രാജ്യത്ത് ഏറ്റവും ജനപിന്തുണയുള്ള പാര്‍ട്ടി Fine Gael ആണെന്നാണ് വ്യക്തമായിരിക്കുന്നത്. 21% ജനങ്ങളുടെ പിന്തുണയാണ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് നേതാവായ പാര്‍ട്ടിക്കുള്ളത്. പ്രതിപക്ഷ നേതാവായ മേരി ലൂ മക്‌ഡൊണാള്‍ഡ് നയിക്കുന്ന Sinn Fein 20% ജനപിന്തുണയോടെ രണ്ടാം സ്ഥാനത്താണ്. 3% പിന്തുണയാണ് പാര്‍ട്ടിക്ക് കുറഞ്ഞത്. അതേസമയം … Read more

അയർലണ്ടിൽ കൗമാര കുറ്റകൃത്യങ്ങൾ കുത്തനെ ഉയരുന്നു; മോഷണവും, കൊള്ളയും, ലൈംഗിക കുറ്റകൃത്യങ്ങളും വർദ്ധിച്ചു

അയര്‍ലണ്ടില്‍ കൗമാര കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു. മോഷണം, കൊള്ള, തട്ടിപ്പ്, ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവയെല്ലാം നടത്തുന്ന 12-17 പ്രായക്കാരുടെ എണ്ണം രാജ്യത്ത് കുത്തനെ വര്‍ദ്ധിച്ചതായാണ് ഗാര്‍ഡയുടെ 2022 ക്രൈം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കൗമാരക്കാര്‍ ഉള്‍പ്പെട്ട 15,719 കുറ്റകൃത്യങ്ങളാണ് 2022-ല്‍ ഗാര്‍ഡ രജിസ്റ്റര്‍ ചെയ്തത്. കുറ്റകൃത്യങ്ങളിലുള്‍പ്പെട്ട 8,400-ലധികം കൗമാരക്കാരെ Garda Youth Diversion Programme (GYDP)-ന് അയയ്ക്കാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു. 4% ആണ് ഇക്കാര്യത്തിലെ വാര്‍ഷികവര്‍ദ്ധന. അതേസമയം 2022-ല്‍ കൗമാരക്കാര്‍ ഏറ്റവും കൂടുതലായി നടത്തിയ കുറ്റകൃത്യം മോഷണമാണ്. 4,719 … Read more

ടെയ്‌ലർ സ്വിഫ്റ്റിന്റെ ഡബ്ലിൻ ഷോ അവസാനിച്ചു; എത്തിയത് റെക്കോർഡ് കാണികൾ

അമേരിക്കന്‍ പോപ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ഡബ്ലിനിലെ ഷോ അവസാനിച്ചു. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ നടത്തിയ മൂന്ന് സംഗീതനിശകളില്‍ റെക്കോര്‍ഡ് എണ്ണമായ 150,000 ടിക്കറ്റുകളാണ് വിറ്റുപോയത്. ഡബ്ലിനിലെ അവൈവ സ്‌റ്റേഡിയത്തിലായിരുന്നു ടെയ്‌ലറിന്റെ ‘ഇറാസ് ടൂറി’ന്റെ ഭാഗമായുള്ള പരിപാടി. ഇറാസ് ടൂറില്‍ തുടര്‍ച്ചയായ മൂന്ന് രാത്രികളിലും മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോകുന്നത് ഇതാദ്യമാണെന്നും, അതില്‍ ഐറിഷ് ആരാധകരോട് സന്തോഷവും, ആദരവും പ്രകടിപ്പിക്കുന്നതായും ടെയ്‌ലര്‍ പറഞ്ഞു. സ്റ്റേഡിയത്തിലെ വിഐപികളില്‍ അമേരിക്കന്‍ ഗായിക സ്റ്റീവി നിക്ക്‌സ്, ഹോളിവുഡ് താരം ജൂലിയ റോബര്‍ട്ട്‌സ്, … Read more

അയർലണ്ടിൽ അബോർഷനുകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധന

അയര്‍ലണ്ടില്‍ നടത്തുന്ന ഗര്‍ഭഛിദ്രങ്ങളുടെ (അബോര്‍ഷന്‍) എണ്ണത്തില്‍ വന്‍ വര്‍ദ്ധന. കഴിഞ്ഞ വര്‍ഷം ആകെ 10,033 അബോര്‍ഷനുകളാണ് രാജ്യത്ത് നടത്തിയതെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗര്‍ഭഛിദ്രം നടത്തുന്നത് എളുപ്പത്തിലാക്കി നിയമം ഭേദഗതി ചെയ്ത ശേഷം നടക്കുന്ന ഏറ്റവും കൂടുതല്‍ അബോര്‍ഷനുകളാണ് പോയ വര്‍ഷം നടത്തിയിട്ടുള്ളത്. 2022-ല്‍ 8,156 അബോര്‍ഷനുകളായിരുന്നു രാജ്യത്ത് നടന്നത്. 2018-ലെ Health (Regulation of Termination of Pregnancy) Act ആണ് അയര്‍ലണ്ടില്‍ നിയമപരമായി ഗര്‍ഭഛിദ്രം നല്‍കാന്‍ അനുമതി നല്‍കുന്നത്. ഡോക്ടറുടെ മേല്‍നോട്ടത്തില്‍ അബോര്‍ഷന്‍ നടത്തുന്നതിന് … Read more

നിറമുള്ള കാഴ്ചയായി പ്രൈഡ് പരേഡ്; മഴയെ അവഗണിച്ചും ഡബ്ലിനിൽ എത്തിയത് ആയിരങ്ങൾ

ഡബ്ലിന്‍ നഗരത്തില്‍ നടന്ന പ്രൈഡ് ഡേ സെലിബ്രേഷന് ശക്തമായ മഴയെ അവഗണിച്ചും എത്തിയത് ആയിരക്കണക്കിന് പേര്‍. തലസ്ഥാനനഗരിയില്‍ നടക്കുന്ന പ്രൈഡ് മാര്‍ച്ചിന്റെ 50-ആം വാര്‍ഷികം കൂടിയായ ഇന്നലെ O’Connell Street-ല്‍ നിന്നും Merrion Square-ലേയ്ക്കാണ് മാര്‍ച്ച് നടന്നത്. 1974-ലായിരുന്നു നഗരത്തിലെ ആദ്യ പ്രൈഡ് മാര്‍ച്ച് നടന്നത്. Merrion Square-ല്‍ തയ്യാറാക്കിയ പ്രൈഡ് വില്ലേജില്‍ സംഗീതപരിപാടികളും, ഭക്ഷണവിതരണവും, മറ്റ് ആഘോഷപരിപാടികളുമായി ഇത്തവണത്തെ പ്രൈഡ് മാര്‍ച്ച് നിറമുള്ള കാഴ്ചയായി. എല്‍ജിബിടിക്യു+ ചാരിറ്റി സംഘടനയായ Belong To ആയിരുന്നു ഇത്തവണ മാര്‍ച്ചിലെ … Read more

അയർലണ്ടിലെ ജനകീയ ചിപ്സ് ബ്രാൻഡ് ആയ Tayto-യിൽ ഗോൾഫ് ബോൾ കഷണങ്ങൾ; പാക്കുകൾ തിരിച്ചെടുത്ത് കമ്പനി

അയര്‍ലണ്ടിലെ ജനകീയ ചിപ്‌സ് ബ്രാന്‍ഡായ Tayto ഏതാനും ഉല്‍പ്പന്നങ്ങള്‍ തിരികെ വിളിക്കുന്നു. ചില ചിപ്‌സ് പാക്കറ്റുകളില്‍ ഗോള്‍ഫ് ബോളിന്റെ കഷണങ്ങള്‍ പെട്ടിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് നടപടി. ഉരുളക്കിഴങ്ങ് കൃഷിക്കൊപ്പം ഗോള്‍ഫ് ബോളും പെട്ടുപോയതാണെന്നും, പിന്നീട് ഈ ഉരുളക്കിഴങ്ങുകളുപയോഗിച്ച് ചിപ്‌സ് ഉണ്ടാക്കുമ്പോള്‍ അതിനകത്ത് ബോളിന്റെ കഷണങ്ങള്‍ കൂടിച്ചേരുകയായിരുന്നുവെന്നുമാണ് കരുതുന്നത്. 2024 ഓഗസ്റ്റ് 21, 22, 23 തീയതികള്‍ എക്‌സ്പയറി ഡേറ്റ് ആയിട്ടുള്ള പാക്കുകളാണ് തിരിച്ചെടുക്കുന്നത്. തിരിച്ചെടുക്കുന്ന പാക്കുകളുടെ വിവരങ്ങള്‍ ചുവടെ: ഉപഭോക്താക്കള്‍ ഇവ വാങ്ങുകയോ, വാങ്ങിയവര്‍ കഴിക്കുകയോ ചെയ്യരുത്. നടപടിയില്‍ … Read more

ഡബ്ലിനിൽ തോക്കുകളും മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ

ഡബ്ലിനില്‍ തോക്കുകളും മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയില്‍. വെള്ളിയാഴ്ച ഡബ്ലിന്‍ 16-ലുള്ള Ballinteer-ലെ ഒരു വീട്ടില്‍ ഗാര്‍ഡ നടത്തിയ പരിശോധയിലാണ് രണ്ട് തോക്കുകള്‍ പിടിച്ചെടുത്തത്. ഒപ്പം രണ്ട് കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. സംഭവത്തില്‍ 30-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് മേല്‍ ക്രിമിനല്‍ ജസ്റ്റിസ് ആക്ട് 1996 സെക്ഷന്‍ 2 പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അന്വേഷണം തുടരുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

കിൽക്കെന്നി ആശുപത്രിയിൽ കോവിഡും, നോറോവൈറസ് ബാധയും: സന്ദർശകർക്ക് വിലക്ക്

കോവിഡ് ബാധയെത്തുടര്‍ന്ന് കില്‍ക്കെന്നിയിലെ St Luke’s General Hospital-ല്‍ സന്ദര്‍ശകനിയന്ത്രണം. കോവിഡിനൊപ്പം ഛര്‍ദ്ദിക്ക് കാരണമാകുന്ന അണു പടര്‍ന്നുപിടിച്ചതും സന്ദര്‍ശകരെ വിലക്കുന്നതിന് കാരണമായിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ വിലക്ക് നിലവില്‍ വന്നു. കോവിഡ് ബാധ നിയന്ത്രിക്കേണ്ടതിന് വിലക്ക് അനിവാര്യമായി വന്നിരിക്കുകയാണെന്ന് ആശുപത്രിയുടെ നടത്തിപ്പുകാരായ Ireland East Hospital Group (IEHG) വക്താവ് പറഞ്ഞു. കോവിഡിന് പുറമെ ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്ക് കാരണമാകുന്ന നോറോവൈറസ് ബാധയും ആശുപത്രിയില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. വാര്‍ഡുകളിലേയ്ക്കുള്ള പ്രവേശനം പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് വക്താവ് അറിയിച്ചു. ആശുപത്രിയിലെ … Read more

കെറിയിൽ നടന്ന ആക്രമണത്തിൽ ഒരു മരണം; ഒരാൾ അറസ്റ്റിൽ

കൗണ്ടി കെറിയില്‍ നടന്ന ആക്രമണത്തില്‍ ഒരു മരണം. വെള്ളിയാഴ്ച അര്‍ദ്ധരാത്രി 12.30-ഓടെയാണ് Castleisland-ലെ An Caislean Mor-ലുള്ള വീടിന് മുന്നില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഒരാള്‍ കിടക്കുന്നതായി ഗാര്‍ഡയ്ക്ക് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഗാര്‍ഡയും, എമര്‍ജന്‍സി സര്‍വീസും സ്ഥലത്തെത്തിയെങ്കിലും പരിക്കേറ്റയാള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. 40 വയസിലേറെ പ്രായമുള്ള പുരുഷനാണ് മരിച്ചത്. അതേസമയം സംഭവവത്തില്‍ 40-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരമുള്ളവര്‍ തൊട്ടടുത്ത … Read more