അയർലണ്ടിൽ പ്രധാനമന്ത്രിക്കും രക്ഷയില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൈമൺ ഹാരിസിനെ തള്ളിയും ഞെരുക്കിയും പ്രതിഷേധക്കാർ
കൗണ്ടി മേയോയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി സൈമണ്‍ ഹാരിസിനെയും, ഉന്തുകയും, തള്ളുകയും ചെയ്ത സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. വരുന്ന തെരഞ്ഞെടുപ്പുകളുടെ ഭാഗമായി ഞായറാഴ്ച Westport-ല്‍ വോട്ടഭ്യര്‍ത്ഥന നടത്തുന്നതിനിടെ അവിടെക്കൂടിയ പ്രതിഷേധക്കാര്‍ ഹാരിസിനെ തള്ളുകയും തിക്കിത്തിരക്കി ഞെരുക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് വിവരം. കൂടാതെ അവിടെയുണ്ടായിരുന്ന ഒരു ഗാര്‍ഡ ഉദ്യോഗസ്ഥന് നേരെ ആക്രമണമുണ്ടായതായും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചതായും, കൂടുതല്‍ വിവരങ്ങളൊന്നും ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും ഗാര്‍ഡ വക്താവും അറിയിച്ചു. അതേസമയം ഇത്തരം പ്രശ്‌നങ്ങളെത്തുടര്‍ന്ന് താന്‍ കാംപെയിനിങ് നടത്തുന്നതില്‍ നിന്നും … Read more





