ഡബ്ലിനിൽ സിനിമ സ്റ്റൈൽ ചേസിങ്; അപകടകരമായ രീതിയിൽ ഓടിച്ച കാർ പിന്തുടർന്ന് പിടികൂടി ഗാർഡ

ഡബ്ലിനില്‍ അപകടകരമായ രീതിയില്‍ കാറോടിച്ച യുവാവിനെ ഗാര്‍ഡ പിന്തുടര്‍ന്ന് പിടികൂടി. ചൊവ്വാഴ്ച വൈകിട്ടാണ് Blanchardstown പ്രദേശത്ത് ഒരു കാര്‍ അപകടകരമായ രീതിയില്‍ പോകുന്നത് പട്രോളിങ്ങിനിടെ ഗാര്‍ഡ ശ്രദ്ധിച്ചത്. തുടര്‍ന്ന് വണ്ടി നിര്‍ത്താന്‍ ഗാര്‍ഡ കൈ കാണിച്ചെങ്കിലും, ഡ്രൈവര്‍ നിര്‍ത്താതെ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. വാഹനത്തെ പിന്തുടരുന്നതിനിടെ ഗാര്‍ഡ, പ്രത്യേക ഉപകരണമുപയോഗിച്ച്, നിയമലംഘനം നടത്തിയ കാറിന്റെ ടയറുകളിലെ കാറ്റ് അഴിച്ചുവിടുകയും ചെയ്തു. ഇതിനിടെ പട്രോള്‍ കാറുകളുമായി പലവട്ടം ഇടിച്ച കാര്‍, ഒടുവില്‍ ഗാര്‍ഡ നിര്‍ത്തിച്ചു. കാറോടിച്ച 30-ലേറെ പ്രായമുള്ള പുരുഷനെ … Read more

അയർലണ്ട് – ഇംഗ്ലണ്ട് മൂന്ന് ട്വന്റി20 മത്സര പരമ്പര സെപ്റ്റംബറിൽ

ക്രിക്കറ്റ് ലോകത്ത് ഈയിടെയായി മികച്ച പ്രകടനം നടത്തി വമ്പന്‍ ടീമുകളെ വരെ വിറപ്പിച്ച അയര്‍ലണ്ടിന്റെ അടുത്ത മത്സരം ഇംഗ്ലണ്ടുമായി. സെപ്റ്റംബര്‍ 17, 19, 21 തീയതികളിലായി ഡബ്ലിനിലെ Malahide-ലാണ് മൂന്ന് ട്വന്റി20 മത്സരങ്ങളുടെ പരമ്പരയ്ക്ക് അയല്‍ക്കാര്‍ തയ്യാറെടുക്കുന്നത്. പകൽ 1.30 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. ഓണ്‍ലൈനില്‍ 35 യൂറോയും, വേദിയില്‍ നേരിട്ട് എത്തുന്നവര്‍ക്ക് 45 യൂറോയുമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് ബുക്കിങ്ങിനായി: https://cricketireland.ie/events/ ഇംഗ്ലണ്ട് ടീം: Jacob Bethell (Warwickshire) – Captain Rehan Ahmed (Leicestershire) Sonny … Read more

അയർലണ്ടിലെ 10 നഴ്‌സിംഗ് ഹോമുകൾ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; കണ്ടെത്തലുമായി Hiqa

അയര്‍ലണ്ടില്‍ പ്രായമായവര്‍ക്കായുള്ള 10 നഴ്‌സിങ് ഹോമുകള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചില്ല പ്രവര്‍ത്തിക്കുന്നത് എന്ന കണ്ടെത്തലുമായി Health Information and Quality Authority (Hiqa). Co Laois-ല്‍ HSE-യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം അടക്കമാണിത്. ഈ വര്‍ഷം വേനല്‍ക്കാലത്ത് 46 പരിശോധനകളാണ് Hiqa നടത്തിയത്. മിക്ക കേന്ദ്രങ്ങളും നിലവാരം സൂക്ഷിക്കുന്നതായാണ് മനസിലായത്. 13 സെന്ററുകളിലാണ് പ്രശ്‌നങ്ങള്‍ ഉള്ളതായി ബോധ്യപ്പെട്ടത്. HSE-ക്ക് കീഴിലുള്ള ഒരു കേന്ദ്രത്തില്‍ തീ നിയന്ത്രണവിധേയമാക്കാനുള്ള സംവിധാനം ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. Co Tipperary-യിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള കേന്ദ്രത്തില്‍ … Read more

അതിശക്തമായ മഴ: അയർലണ്ടിലെ 6 കൗണ്ടികളിൽ യെല്ലോ വാണിങ്

അതിശക്തമായ മഴയെ തുടർന്ന് Clare, Donegal, Galway, Leitrim, Mayo, Sligo എന്നീ കൗണ്ടികളിൽ യെല്ലോ വാണിങ് നൽകി കാലാവസ്ഥാ വകുപ്പ്. ഇന്നലെ (ഓഗസ്റ്റ് 27, ബുധൻ ) വൈകിട്ട് 6 മണിക്ക് നിലവിൽ വന്ന മുന്നറിയിപ്പ് ഇന്ന് വൈകിട്ട് 6 മണി വരെ തുടരും. നീണ്ടുനിൽക്കുന്ന മഴയ്ക്കൊപ്പം ഒറ്റപ്പെട്ട ഇടിമിന്നലും, അതിശക്തമായ കാറ്റും ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. പ്രാദേശികമായ വെള്ളപ്പൊക്കം, റോഡിൽ കാഴ്ച മറയൽ, യാത്രാ ദുരിതം എന്നിവയും പ്രതീക്ഷിക്കാം.

അയർലണ്ടിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞു; അയർലണ്ടിൽ നിന്നും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റത്തിൽ വലിയ വർദ്ധന

അയർലണ്ടിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്‌. 2025 ഏപ്രിൽ വരെയുള്ള ഒരു വർഷത്തിനിടെ കുടിയേറ്റം 16% കുറഞ്ഞതായാണ് Central Statistics Office (CSO)- ന്റെ പുതിയ റിപ്പോർട്ട്‌ വ്യക്തമാക്കുന്നത്. ഏപ്രിൽ വരെയുള്ള ഒരു വർഷത്തിനിടെ 125,300 പേരാണ് അയർലണ്ടിലേക്ക് കുടിയേറിയത്. തുടർച്ചയായി ഇത് 12-ആം മാസമാണ് കുടിയേറ്റക്കാരുടെ എണ്ണം 100,000 കടക്കുന്നത്. 12 മാസത്തിനിടെയുള്ള കുടിയേറ്റക്കാരിൽ 31,500 പേർ തിരികെ അയർലണ്ടിലേക്ക് തന്നെ എത്തിയ ഐറിഷ് പൗരന്മാരാണ്. 25,300 പേർ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പൗരന്മാരും. … Read more

ഡബ്ലിനിൽ ഷോപ്പിംഗ് സെന്ററിന് സമീപം വെടിവെപ്പ്; ഒരാൾക്ക് പരിക്ക്

ഡബ്ലിനിൽ ഷോപ്പിംഗ് സെന്ററിന് സമീപമുണ്ടായ വെടിവെപ്പിൽ ഒരാൾക്ക് പരിക്ക്. ചൊവ്വാഴ്ച വൈകിട്ട് 4.40-ഓടെ Blackcourt Avenue- വിൽ ഉള്ള Corduff Shopping Centre- ന് സമീപം വച്ചാണ് പുരുഷന് വെടിയേറ്റത്. ഇദ്ദേഹത്തെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ പരിക്കുകൾ ഗുരുതരമല്ല. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാർഡ അറിയിച്ചു. ഓഗസ്റ്റ് 26 ചൊവ്വാഴ്ച വൈകിട്ട് 4.20 മുതൽ 5.20 വരെ പ്രദേശത്തു കൂടി സഞ്ചരിച്ച ആരുടെയെങ്കിലും കാറിന്റെ ഡാഷ് ക്യാമറയിൽ അക്രമ ദൃശ്യം … Read more

നഴ്സിംഗ് റിക്രൂട്ട്മെന്റ്; മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ പ്രസ്താവന

ഈയിടെ പുറത്തുവന്ന റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട പരാതികളുടെയും വാർത്തകളുടെയും അടിസ്ഥാനത്തിൽ മൈഗ്രന്റ് നേഴ്സസ് അയർലൻഡ് പുറപ്പെടുവിക്കുന്ന പ്രസ്താവന —- അയർലണ്ടിലേക്ക് ഇന്ത്യ അടക്കമുള്ള, യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് പതിറ്റാണ്ടുകളായി വലിയതോതിൽ റിക്രൂട്ട്മെന്റ് നടന്നു വരുന്നു. ആദ്യകാലഘട്ടം മുതൽ പലപ്പോഴും നിയമവിധേയമല്ലാതെയാണ് റിക്രൂട്ട്മെന്റ് ഏജന്റുമാർ പ്രവർത്തിക്കുന്നത് എന്ന പരാതികൾ ഉയർന്നിരുന്നു. അയർലണ്ടിലെ റിക്രൂട്ട്മെന്റ് ചട്ടങ്ങൾക്ക് വിരുദ്ധമായി ലക്ഷക്കണക്കിന് രൂപയാണ് റിക്രൂട്ട്മെന്റ് ഏജന്റുമാർ നഴ്‌സുമാരിൽ നിന്ന് വാങ്ങിച്ചു വരുന്നത്. അയർലണ്ടിലെ നിയമങ്ങൾ അനുശാസിക്കുന്നത് നഴ്‌സുമാരിൽ നിന്ന് ഒരു യൂറോ പോലും റിക്രൂട്ട്മെന്റ് … Read more

ഇയുവിൽ മദ്യത്തിന് ഏറ്റവും കൂടുതൽ നികുതി നൽകുന്ന രാജ്യങ്ങളിലൊന്ന് അയർലണ്ട് എന്ന് റിപ്പോർട്ട്

യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ടില്‍ മദ്യത്തിന് വില വളരെ കൂടുതലെന്ന് ഗവേഷണഫലം. ജര്‍മ്മനിയെക്കാള്‍ 11 മടങ്ങ് അധിക എക്‌സൈസ് ഡ്യൂട്ടിയാണ് അയര്‍ലണ്ടുകാര്‍ ബിയറിന് നല്‍കേണ്ടി വരുന്നതെന്നും, ഫ്രഞ്ചുകാരെക്കാള്‍ 80 മടങ്ങ് അധികമാണ് വൈനിന് ഇവിടെയുള്ള എക്‌സൈസ് ഡ്യൂട്ടിയെന്നും Drinks Industry Group of Ireland (DIGI) സര്‍വേ വ്യക്തമാക്കുന്നു. യൂറോപ്യന്‍ യൂണിയനില്‍ ഫിന്‍ലന്‍ഡ് കഴിഞ്ഞാല്‍ മദ്യത്തിന് ഏറ്റവുമധികം എക്‌സൈസ് ഡ്യൂട്ടി ഉള്ള രാജ്യം അയര്‍ലണ്ടാണ്. യുകെയെക്കാളും വില അധികമാണിവിടെ. വൈനിന് ഏറ്റവുമധികം നികുതിയുള്ള രണ്ടാമത്തെ ഇയു … Read more

അയർലണ്ടിൽ വേനൽ അവസാനിക്കുന്നു; മഴയെത്തും, തണുപ്പും ഏറും

അയര്‍ലണ്ടില്‍ വേനല്‍ക്കാലം അവസാനത്തോട് അടുക്കുന്നുവെന്നും, വരും ദിവസങ്ങളില്‍ രാജ്യത്ത് തണുപ്പേറുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒപ്പം ഇടവിട്ടുള്ള മഴയും, വെയിലും ഉണ്ടാകുകയും ചെയ്യും. ഇന്ന് (ഓഗസ്റ്റ് 26, ചൊവ്വ) പൊതുവെ തെളിഞ്ഞ കാലാവസ്ഥയാകും അനുഭവപ്പെടുക. മുന്‍ദിവസങ്ങളെക്കള്‍ അല്‍പ്പം തണുപ്പ് കൂടുമെന്നും, പകല്‍ സമയത്തെ താപനില 16 മുതല്‍ 20 ഡിഗ്രി വരെ ഉയരുമെന്നുമാണ് പ്രതീക്ഷ. വൈകുന്നേരത്തോടെ ചെറിയ മഴ പെയ്‌തേക്കും. രാത്രിയില്‍ താപനില 13 മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെയും താഴും. ബുധനാഴ്ച വെയിലും മഴയും … Read more

സാൽമൊണല്ല ബാക്ടീരിയ സാന്നിദ്ധ്യം: അയർലണ്ടിൽ ഫ്രോസൺ ചിക്കൻ ബാച്ചുകൾ തിരിച്ചെടുക്കുന്നു

സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് Braemoor Red Hen Ham & Cheese Chicken Kievs-ന്റെ ഏതാനും ബാച്ചുകള്‍ വിപണിയില്‍ നിന്നും തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി Food Safety Authority of Ireland (FSAI). 2026 ഒക്ടോബര്‍ എക്‌സ്പയറി ഡേറ്റ് ആയിട്ടുള്ള 500 ഗ്രാം പാക്കുകളിലാണ് സാല്‍മൊണല്ല സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഇവ സ്റ്റോക്ക് ഉള്ളവര്‍ വില്‍പ്പന നടത്തരുതെന്നും, നേരത്തെ വാങ്ങിയിട്ടുള്ള ഉപഭോക്താക്കള്‍ ഇവ കഴിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇവ തിരികെ കടയില്‍ തന്നെ നല്‍കാവുന്നതാണ്. സാല്‍മൊണല്ല … Read more