അതിശക്തമായ മഴ: കൗണ്ടി വിക്ക്ലോയിൽ ഓറഞ്ച് വാണിങ്; വടക്കൻ അയർലണ്ടിലെ 2 കൗണ്ടികളിലും മുന്നറിയിപ്പ്

അതിശക്തമായ മഴയെത്തുടര്‍ന്ന് കൗണ്ടി വിക്ക്‌ലോയില്‍ യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്നലെ ആരംഭിച്ച മുന്നറിയിപ്പ് ഇന്ന് (ശനി) രാവിലെ 11 മണി വരെ തുടരും. ശക്തമായ മഴ പ്രാദേശികമായ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും അധികൃതര്‍ അറിയിച്ചു. വടക്കന്‍ അയര്‍ലണ്ടിലെ Antrim, Down കൗണ്ടികളിലും മഴയെത്തുടര്‍ന്ന് യെല്ലോ വാണിങ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നിലവില്‍ വന്ന മുന്നറിയിപ്പ് ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണി വരെ തുടരുമെന്ന് യു.കെ അധികൃതര്‍ അറിയിച്ചു. നീണ്ടുനില്‍ക്കുന്ന മഴ ശക്തി … Read more

എം.ബി രാജേഷിനെയും അലോഷിയെയും സ്വീകരിക്കാൻ ആവേശപൂർവ്വം അയർലണ്ട് പ്രവാസി മലയാളികൾ; ഗസൽ സന്ധ്യയുടെ ടിക്കറ്റ് വിൽപ്പന അതിവേഗത്തിൽ പുരോഗമിക്കുന്നു

കിൽക്കെനി: ക്രാന്തി അയർലണ്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിനാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയായി വരുന്നു. മെയ്ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഗസൽ സന്ധ്യയുടെ ടിക്കറ്റ് വിൽപ്പന ക്രാന്തി യൂണിറ്റുകളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. കിൽക്കെനിയിലെ GAA ക്ലബ്ബിൽ മെയ് രണ്ടിനാണ് പ്രശസ്ത ഗായകൻ അലോഷിയുടെ സംഗീത പരിപാടി അരങ്ങേറുന്നത്. വൈകിട്ട് ആറുമണിക്ക് ആരംഭിക്കുന്ന മെയ്ദിന പരിപാടിയിൽ കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയും കേരള നിയമസഭയുടെ മുൻ സ്പീക്കറുമായ എം.ബി രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്. തുടർന്നാണ് ഹൃദയസ്പർശിയായ ഗാനങ്ങൾ … Read more

Meath-ൽ 20 വർഷം പ്രായമുള്ള ഗോൾഡ്ഫിഷുകൾ; അപൂർവമെന്ന് ഡോക്ടർ

Meath-ല്‍ 20 വര്‍ഷത്തിലേറെയായി ബാരലില്‍ ജീവിക്കുന്ന ഗോള്‍ഫിഷുകള്‍ അത്ഭുതമാകുന്നു. 20 വര്‍ഷം മുമ്പ് Donore-യിലെ St Mary’s GAA Club നടത്തിയ ധനസമാഹരണ പരിപാടിയിലാണ് Michael എന്ന കുട്ടിക്ക് 12 ഗോള്‍ഡ് ഫിഷുകളെ സമ്മാനമായി ലഭിച്ചത്. ഇതില്‍ രണ്ടെണ്ണമാണ് ഇപ്പോഴും ജീവനോടെയുള്ളത്. ഒരു ബാരലില്‍ ഇട്ടുവച്ചിരിക്കുന്ന ഇവ ശക്തമായ ചൂടിനെയും, തണുപ്പിനെയും അതിജീവിക്കുകയും, പൂച്ചകള്‍ക്കോ, പക്ഷികള്‍ക്കോ ഇരയാകാതെ രക്ഷപ്പെടുകയും ചെയ്തു. ഇത്രയും കാലം മീനുകള്‍ എങ്ങനെ അതിജീവിച്ചുവെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് മൈക്കലിന്റെ അമ്മയായ ഡയാന എവറാര്‍ഡ് പറയുന്നു. … Read more

ഡബ്ലിനിൽ ടൂറിസ്റ്റ് ടാക്സ് ഏർപ്പെടുത്താൻ കൗൺസിലുകൾ; അടിസ്ഥാനരഹിതമെന്ന് ഹോട്ടൽ ഉടമകൾ

ഡബ്ലിനില്‍ ടൂറിസ്റ്റ് ടാക്‌സ് സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കൗണ്‍സിലുകള്‍. Dublin City Council, Fingal County Council, South Dublin County Council എന്നിവര്‍ ഇത്തരമൊരു ടാക്‌സ് സംവിധാനം ഏര്‍പ്പെടുത്താനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. Dún Laoghaire-Rathdown County Council-ഉം മറ്റ് കൗണ്‍സിലുകളോടൊപ്പം ചേരാനിരിക്കുകയാണ്. ലോക്കല്‍ അതോറിറ്റികള്‍ക്ക് കാര്യമായ വരുമാനമില്ലെന്നും, അതിനാല്‍ പുതിയ ആശയങ്ങള്‍ തേടേണ്ടതുണ്ടെന്നും Dublin City Council-ന്റെ ധനകാര്യ ആസൂത്രണ വിഭാഗം ചെയര്‍മാന്‍ കൗണ്‍സിലര്‍ Séamus McGrattan പറഞ്ഞു. മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളിലും … Read more

അയർലണ്ടിൽ PTSB-യുടെ ഓൺലൈൻ സേവനങ്ങൾക്ക് വ്യാപക തടസം; പരിഹരിച്ചതായി ബാങ്ക്

തങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് തടസം നേരിട്ടതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി PTSB. ഇന്നലെ ഉച്ചയോടെയാണ് PTSB-യുടെ ഓണ്‍ലൈന്‍ ബാങ്കിങ് സേനവനങ്ങള്‍ക്ക് തുടര്‍ച്ചയായി തകരാറുകള്‍ നേരിട്ടത്. സംഭവത്തില്‍ ക്ഷമാപണം നടത്തിയ ബാങ്ക്, ഇന്ന് രാവിലെ 10 മണി മുതല്‍ 2 മണി വരെ ബാങ്കിന്റെ ഏതാനും ബ്രാഞ്ചുകളും, കോണ്‍ടാക്ട് സെന്ററുകളും പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് തടസം നേരിട്ടതോടെ ബാങ്കിന്റെ കോള്‍ സെന്ററുകളിലേയ്ക്ക് പരാതികളുടെ പ്രവാഹമായിരുന്നു. ഇവിടെ വിളിച്ച് കിട്ടാതായതോടെ പലരും ഓണ്‍ലൈനായും പരാതികള്‍ നല്‍കി. വെബ്‌സൈറ്റിന് പുറമെ … Read more

വീണ്ടും പലിശനിരക്ക് കുറച്ച് യൂറോപ്യൻ സെൻട്രൽ ബാങ്ക്; മോർട്ട്ഗേജ് തിരിച്ചടവിൽ മാസം 13 യൂറോ ലാഭം

തുടര്‍ച്ചയായി ഏഴാം തവണയും പലിശനിരക്കുകള്‍ കുറച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടം തട്ടിക്കുമെന്നത് മുന്നില്‍ക്കണ്ടാണ് നടപടി. വ്യാപാരപ്രതിസന്ധി സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ കാര്യത്തില്‍ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നതായി പറഞ്ഞ ബാങ്ക്, ഭാവിയിലെ പലിശനിരക്കുകള്‍ അപ്പപ്പോള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. സെന്‍ട്രല്‍ ബാങ്ക് നിലവിലെ പലിശനിരക്ക് .25% കുറച്ച് 2.25% ആക്കിയതോടെ അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്കും, പുതുതായി … Read more

പോയ വർഷം അയർലണ്ടിലെ എയർപോർട്ടുകൾ ഉപയോഗിച്ച യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ്; വിമാന സർവീസുകളും വർദ്ധിച്ചു

കഴിഞ്ഞ വര്‍ഷം ഐറിഷ് എയര്‍പോര്‍ട്ടുകളിലൂടെ കടന്നുപോയത് റെക്കോര്‍ഡ് എണ്ണം യാത്രക്കാര്‍. Central Statistics Office (CSO) കണക്കുകള്‍ പ്രകാരം 41 മില്യണ്‍ യാത്രക്കാരാണ് 2024-ല്‍ രാജ്യത്തെ എയര്‍പോര്‍ട്ടുകള്‍ ഉപയോഗിച്ചത്. 2023-നെക്കാള്‍ 1.8 മില്യണ്‍ അഥവാ 5% അധികമാണിത്. രാജ്യത്തെ പ്രധാനപ്പെട്ട അഞ്ച് എയര്‍പോര്‍ട്ടുകളിലായി 279,000 വിമാന സര്‍വീസുകള്‍ കഴിഞ്ഞ വര്‍ഷം നടന്നുവെന്നും CSO വ്യക്തമാക്കുന്നു. ഇതില്‍ 84% സര്‍വീസുകളും ഡബ്ലിന്‍ എയര്‍പോര്‍ട്ടിലാണ് നടന്നത്. കോര്‍ക്കില്‍ 7% സര്‍വീസുകളും നടന്നു. 2023-നെ അപേക്ഷിച്ച് അയര്‍ലണ്ടിലേയ്ക്കും, ഇവിടെ നിന്ന് പുറത്തേയ്ക്കുമുള്ള … Read more

ട്രംപിന്റെ ഭീഷണികൾക്കിടയിലും യുഎസിലേക്കുള്ള ഐറിഷ് ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയിൽ വൻ വർദ്ധന; ഫെബ്രുവരിയിലെ വരുമാനം 10.5 ബില്യൺ

ട്രംപിന്റെ താരിഫ് വര്‍ദ്ധന ഭീഷണിക്കിടെയും അയര്‍ലണ്ടില്‍ നിന്നും യുഎസിലേയ്ക്കുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധന. ജനുവരി മാസത്തില്‍ ഇവിടെ നിന്നും യുഎസിലേയ്ക്കുള്ള മരുന്നുകളുടെയും, ആരോഗ്യ ഉപകരണങ്ങളുടെയും കയറ്റുമതി 130% വര്‍ദ്ധിച്ച് 9.4 ബില്യണ്‍ യൂറോ ആയിരുന്നു. ഫെബ്രുവരിയില്‍ ഇത് വീണ്ടും വര്‍ദ്ധിച്ച് 10.5 ബില്യണായി. 2024 ഫെബ്രുവരിയില്‍ 1.9 ബില്യണ്‍ യൂറോ ആയിരുന്നു കയറ്റുമതി വരുമാനം. അതായത് ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ 450% വര്‍ദ്ധനയാണ് ഈ മേഖലയിലെ കയറ്റുമതി രേഖപ്പെടുത്തിയത്. പ്രസിഡന്റ് താരിഫ് വര്‍ദ്ധന … Read more

ശക്തമായ മഴ: കോർക്ക്, കെറി കൗണ്ടികൾക്ക് യെല്ലോ വാണിങ്

ശക്തമായ മഴ പ്രതീക്ഷിക്കുന്ന കോര്‍ക്ക്, കെറി കൗണ്ടികള്‍ക്ക് യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് (വ്യാഴം) രാത്രി 11 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെയാണ് മുന്നറിയിപ്പ്. ഇടയ്ക്കിടെ പെയ്യുന്ന മഴ പിന്നീട് ശക്തമാകുമെന്നും, പ്രാദേശികമായ വെള്ളപ്പൊക്കത്തിന് കാരണമാകാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. ഏതാനും ദിവസം നീണ്ട തെളിഞ്ഞ ദിനങ്ങള്‍ക്ക് ശേഷം രാജ്യത്ത് വരും ദിവസങ്ങളില്‍ മഴയും തണുപ്പും അനുഭവപ്പെടുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു.

അയർലണ്ടിലെ ഏറ്റവും ജനപ്രീതിയുള്ള പാർട്ടി എന്ന ഖ്യാതി തിരികെപ്പിടിച്ച് Sinn Fein

അയര്‍ലണ്ടില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് മാസം പിന്നിടുമ്പോള്‍ രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള പാര്‍ട്ടി എന്ന ഖ്യാതി തിരികെപ്പിടിച്ച് പ്രധാന പ്രതിപക്ഷമായ Sinn Fein. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും മേരി ലൂ മക്‌ഡൊണാള്‍ഡ് നയിക്കുന്ന പാര്‍ട്ടിക്ക് നിലവില്‍ രാജ്യത്തെ 26% പേരുടെ പിന്തുണയുണ്ടെന്നാണ് പുതിയ Irish Times/Ipsos പോള്‍ വ്യക്തമാക്കുന്നത്. മുന്‍ സര്‍വേയെക്കാള്‍ 6% ആണ് വര്‍ദ്ധന. പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യ അഭിപ്രായ വോട്ടെടുപ്പാണിത്. ഭരണകക്ഷിയായി Fine Gael-നുള്ള പിന്തുണ 3% കുറഞ്ഞ് 16% … Read more