ലോഹക്കഷണങ്ങളുടെ സാന്നിദ്ധ്യം: അയർലണ്ടിലെ ജനപ്രിയമായ ചോക്കലേറ്റ് എഗ്ഗ് തിരിച്ചെടുക്കാൻ നിർദ്ദേശം നൽകി ഭക്ഷ്യസുരഷാ വകുപ്പ്
ചെറിയ ലോഹക്കഷണങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് Tony’s Chocolonely chocolate eggs-ന്റെ ഏതാനും ബാച്ചുകള്‍ തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി Food Safety Authority of Ireland (FSAI). 2025 ജൂണ്‍ 30 എക്‌സ്പയറി ഡേറ്റ് ആയിട്ടുള്ള ബാച്ചാണ് തിരിച്ചെടുക്കുന്നത്. വിപണിയില്‍ നിന്നും ഇവ ഒഴിവാക്കാനും, ഇത് സംബന്ധിച്ച നോട്ടീസ് കടകളില്‍ പ്രവദര്‍ശിപ്പിക്കാനും FSAI വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇവ വാങ്ങിയ ഉപഭോക്താക്കള്‍ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബാധിക്കപ്പെട്ട ബാച്ചുകളുടെ വിവരങ്ങള്‍ ചുവടെ: