ഡബ്ലിൻ എയർപോർട്ടിൽ നിന്നും ടാക്സിയിൽ കയറിയ ഇന്ത്യക്കാർ പണം നിറഞ്ഞ കവർ മറന്നു വച്ചു; ഫേസ്ബുക്ക് പോസ്റ്റുമായി ഗാർഡ

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ടാക്‌സിയില്‍ കയറിയ യാത്രക്കാര്‍ കാറില്‍ പണം മറന്നുവച്ചതായും, ഉമസ്ഥര്‍ എത്തിയാല്‍ പണം കൈപ്പറ്റാമെന്നും അറിയിച്ച് ഗാര്‍ഡ. എയര്‍പോര്‍ട്ടില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ ടാക്‌സിയില്‍ കയറിയ ദമ്പതികളാണ് കവറില്‍ പണം മറന്നുവച്ചത്. ഇവര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം. Mullinger-ലെ Tailteann Court-ലാണ് ഇവര്‍ ഇറങ്ങിയത്. പണം മറന്നുവച്ചത് ശ്രദ്ധയില്‍ പെട്ടതോടെ ടാക്‌സിയുടെ ഡ്രൈവര്‍ തന്നെ ഗാര്‍ഡയെ വിവരമറിയിക്കുകയായിരുന്നു. പണം നിലവില്‍ Mullinger ഗാര്‍ഡ സ്‌റ്റേഷനിലാണ്.

ക്രാന്തി സൗത്ത് ഡബ്ലിൻ യൂണിറ്റ് മെമ്പർഷിപ് ക്യാമ്പയിൻ ഉൽഘാടനം ഇന്ന് .(31 മാർച്ച് )

അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ സൗത്ത് ഡബ്ലിൻ യൂണിറ്റിന്റെ നേതൃത്വത്തിൽ 2025-26 വർഷത്തേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിൻ ഉത്ഘാടനം ഇന്ന് നടക്കും. ഉത്ഘാടനം വൈകിട്ട് 6 മണിക്ക് ക്രാന്തി കേന്ദ്ര കമ്മിറ്റി അംഗം ആയ ശ്രീ വർഗീസ് ജോയ് നിർവഹിക്കും രണ്ടുമാസത്തോളം നീണ്ടുനിൽക്കുന്ന അംഗത്വ വിതരണ ക്യാമ്പയിൻ ക്രാന്തിയുടെ മിക്ക യൂണിറ്റുകളിലും നടന്നു വരികയാണ് .കഴിഞ്ഞ എട്ടു വർഷക്കാലമായി ക്രാന്തി നടത്തിയിട്ടുള്ള നിരവധിയായ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പുതിയ അംഗങ്ങളെ ചേർക്കുന്നത്. മെയ് 2 … Read more

തെറ്റായ ദിശയിൽ കാറോടിച്ച് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചു; നോർത്തേൺ അയർലണ്ടിൽ ഡ്രൈവർ അറസ്റ്റിൽ

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ബെല്‍ഫാസ്റ്റിന് സമീപം തെറ്റായ ദിശയില്‍ ഡ്രൈവ് ചെയ്ത വാഹനം നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ചു. Co Down-ലെ A2 റോഡില്‍ വച്ച് ഇന്നലെ രാവിലെ 11.25-ഓടെയാണ് സംഭവം. തെറ്റായ ദിശയില്‍ ഒരു കാര്‍ ഓടിക്കുന്നതായി പട്രോളിങ് നടത്തുകയായിരുന്ന പൊലീസാണ് കണ്ടത്. സില്‍വര്‍ നിറത്തിലുള്ള എംജി കാര്‍ നിരവധി വാഹനങ്ങളുമായി കൂട്ടിയിടിക്കുകയും ചെയ്തിരുന്നു. പൊലീസ് കൈകാണിച്ചെങ്കിലും ഡ്രൈവര്‍ നിര്‍ത്താതെ ബെല്‍ഫാസ്റ്റ് ദിശയിലേയ്ക്ക് തന്നെ വീണ്ടും പോയി. തുടര്‍ന്ന് റോഡ് സൈഡില്‍ വച്ച് വാഹനം നിര്‍ത്തിച്ച പൊലീസ്, 40-ലേറെ … Read more

കാൽനട യാത്രക്കാർക്കും, സൈക്കിൾ യാത്രികർക്കും മാത്രമായി ഡബ്ലിനിൽ പുതിയ റോഡ്; ഉദ്‌ഘാടനം നിർവ്വഹിച്ച് മേയറും മന്ത്രിയും

നോർത്ത് ഡബ്ലിനിൽ 3 കി. മീ ദൂരത്തിലുള്ള പുതിയ സൈക്കിൾ, കാൽനട യാത്ര റോഡ് ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ചയാണ് ഫിൻ ഗാൾ മേയർ Brian McDonagh, ഗതാഗത മന്ത്രി Darragh O’Brien എന്നിവർ റോഡ് ജനങ്ങൾക്ക് സമർപ്പിച്ചത്. Balbriggan-ൽ 2023- ൽ ആരംഭിച്ച റോഡ് നിർമ്മാണത്തിന് 16 മില്യൺ യൂറോ ആണ് ചെലവ്. നല്ല രീതിയില്‍ ലൈറ്റിങ് ചെയ്തിരിക്കുന്ന റോഡിലൂടെ സുരക്ഷിതമായി നടക്കാനും, സൈക്കിള്‍ യാത്രക്കാര്‍ക്ക് യാത്ര ചെയ്യാനും സാധിക്കും. വീല്‍ചെയറില്‍ യാത്ര ചെയ്യുന്നവര്‍ക്കും സൗകര്യപ്രദമാണ്. 13 സുരക്ഷിതമായ ക്രോസിങ് പോയിന്റുകള്‍, … Read more

വിദേശ സഞ്ചാരികൾക്ക് അയർലണ്ടിനോട് പ്രിയം കുറയുന്നോ? ഒരു വർഷത്തിനിടെ കുറഞ്ഞത് 30% സഞ്ചാരികൾ

അയര്‍ലണ്ടിലേയ്ക്കുള്ള വിദേശസഞ്ചാരികളുടെ എണ്ണത്തില്‍ 30% കുറവെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (CSO) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2025 ഫെബ്രുവരിയില്‍ രാജ്യത്തെത്തിയ വിദേശസഞ്ചാരികളുടെ എണ്ണം 2024 ഫെബ്രുവരിയെക്കാള്‍ 30% കുറവാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ 304,300 വിദേശികളാണ് അയര്‍ലണ്ടില്‍ എത്തിയിരുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സഞ്ചാരികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ അയര്‍ലണ്ടിലെത്തിയത് കുടുംബാഗങ്ങളെയോ, സുഹൃത്തുക്കളെയോ സന്ദര്‍ശിക്കാനാണെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. വിദേശസഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ അവരില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. യാത്രാച്ചെലവ് കൂടാതെ 196 മില്യണ്‍ യൂറോയാണ് … Read more

സമ്മർ ടൈം ആരംഭിക്കുന്നു; അയർലണ്ടിലെ ക്ലോക്കുകൾ ഞായറാഴ്ച പുലർച്ചെ മുതൽ ഒരു മണിക്കൂർ മുന്നോട്ട്

Irish Summer Time (IST) പ്രമാണിച്ച് അയര്‍ലണ്ടില്‍ ഞായറാഴ്ച (മാര്‍ച്ച് 30) പുലര്‍ച്ചെ 1 മണിക്ക് ക്ലോക്കിലെ സമയം ഒരു മണിക്കൂര്‍ മുന്നോട്ട്. ഇതോടെ വരുന്ന ആഴ്ചകളില്‍ രാജ്യത്ത് പകലിന് ദൈര്‍ഘ്യം കൂടും. എല്ലാ മാര്‍ച്ച് മാസത്തിലെയും അവസാന ഞായറാഴ്ചയാണ് അയര്‍ലണ്ടില്‍ IST പ്രകാരം ക്ലോക്കിലെ സമയം ഒരു മണിക്കൂര്‍ മുന്നോട്ട് നീക്കുന്നത്. Daylight Saving Time (DST) എന്നും ഇത് അറിയപ്പെടുന്നു. ഒക്ടോബറിലെ അവസാന ഞായര്‍ വരെ രാജ്യം ഈ സമയമാണ് ഇനി പിന്തുടരുക. ശേഷം … Read more

അയർലണ്ടിൽ ഫോൺ കോൾ വഴിയുള്ള തട്ടിപ്പുകളിൽ 80% വർദ്ധന; തട്ടിപ്പ് രീതി ഇങ്ങനെ…

അയര്‍ലണ്ടില്‍ ഫോണ്‍ കോളുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ കുതിച്ചുയരുന്നു. AIB-യുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2024 ജനുവരി, ഫെബ്രുവരി മാസങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ ഫോണ്‍ കോള്‍ വഴിയുള്ള തട്ടിപ്പുകള്‍ 79% ആണ് വര്‍ദ്ധിച്ചത്. Voice phishing fraud (vishing) എന്നാണ് ഈ തട്ടിപ്പുകള്‍ അറിയപ്പെടുന്നത്. ആളുകള്‍ക്ക് സംശയം തോന്നാത്ത വിധത്തില്‍ ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, വിശ്വാസ്യതയുള്ള മറ്റ് കമ്പനികള്‍ മുതലായവര്‍ എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാര്‍ രാജ്യത്ത് വിലസുന്നത്. റീഫണ്ട് നല്‍കാമെന്ന് പറയുക, അക്കൗണ്ടില്‍ നിന്നും … Read more

“യൂറോപ്യൻ മണി ക്വിസ് 2025” ൽ മലയാളി തിളക്കം; റിഷേൽ ട്രീസ – ജോഡി കൊമൊളാഫെ ടീമിന് വിജയകിരീടം

പോർട്ട്‌ലീഷ് : ബാങ്കിംഗ് ആൻഡ് പേയ്‌മെന്റ് ഫെഡറേഷൻ ഓഫ് അയർലന്റ്(BPFI) സംഘടിപ്പിച്ച യൂറോപ്പ്യൻ മണി ക്വിസ് മത്സരത്തിൽ റിഷേൽ ട്രീസ അലക്സാണ്ടർ, ജോഡി കൊമൊളാഫെ സഖ്യം ഒന്നാം സ്ഥാനം നേടി. അയർലണ്ടിലെ വിവിധ സ്‌കൂളുകളിൽ നിന്നും 1200 ൽ പരം ടീമുകൾ പങ്കെടുത്ത മത്സരത്തിലാണ് പോർട്ട്‌ലീഷിലെ Scoil Chriost Ri – യിലെ മൂന്നാം വർഷ വിദ്യാർത്ഥിനി കളായ ഇരുവരും വിജയികളായത്. 13-15 വയസ്സ് വരെയുള്ള കുട്ടികളിൽ സാമ്പത്തിക സാക്ഷരതയും അവബോധവും വളർത്തുന്നതിന്റെ ഭാഗമായി എല്ലാ വർഷവും … Read more

കെറിയിൽ നിന്നും 56കാരനെ കാണാതായി ഒരാഴ്ച; പൊതുജനസഹായം തേടി ഗാർഡയും കുടുംബവും

കെറിയില്‍ നിന്നും കാണാതായ 56കാരനായ കര്‍ഷകന് വേണ്ടി വ്യാപകമായ തിരച്ചില്‍ നടത്തി ഗാര്‍ഡ. ഒരാഴ്ച മുമ്പാണ് Moll’s Gap-ല്‍ താമസിച്ചുവന്ന Michael Gaine എന്നയാളെ കാണാതായത്. മാര്‍ച്ച് 20 വ്യാഴാഴ്ച രാവിലെ 10 മണിക്ക് Kenmare-യിലെ ഒരു കടയിലാണ് ഇദ്ദേഹത്തെ അവസാനമായി കണ്ടത്. മൈക്കിന്റെ കാര്യത്തില്‍ കുടുംബം വളരെ ആശങ്കയിലാണെന്നും, ഇദ്ദേഹത്തെ കണ്ടെത്താനായി തങ്ങള്‍ ശ്രമം തുടരുകയാണെന്നും പൊതുജനസഹായം തേടിക്കൊണ്ടുള്ള അഭ്യര്‍ത്ഥനയില്‍ ഗാര്‍ഡ വക്താവ് പറഞ്ഞു. Kenmare-ലെ Centra എന്ന കടയില്‍ നിന്നും ഫോണ്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നതായാണ് … Read more

അയർലണ്ടിലെ യൂറോ മില്യൺസ് ജാക്ക്പോട്ട് സമ്മാനത്തുക ഇന്ന് റെക്കോർഡായി 245 മില്യണിലെത്തും; ആരാകും വിജയി?

ഇന്ന് രാത്രി നറുക്കെടുക്കുന്ന യൂറോമില്യണ്‍സ് ലോട്ടോ ജാക്‌പോട്ടിന്റെ സമ്മാനത്തുക 245 മില്യണ്‍ തൊടും. അങ്ങനെ വന്നാല്‍ ഐറിഷ് നാഷണല്‍ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാകും അത്. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 220 മില്യണ്‍ യൂറോ ആരും നേടാതെ വന്നതോടെയാണ് ഇന്നത്തെ സമ്മാനത്തുക 245 മില്യണായി ഉയരുന്നത്. അഥവാ ഇന്നത്തെ നറുക്കെടുപ്പിലും വിജയി ഉണ്ടായില്ലെങ്കില്‍, അടുത്ത നറുക്കെടുപ്പില്‍ സമ്മാനത്തുക 250 മില്യണായി ഉയരും. ഇതാണ് പരമാവധി സമ്മാനത്തുക. ഈ നറുക്കെടുപ്പിലും വിജയി ഉണ്ടായില്ലെങ്കില്‍ സമ്മാനത്തുക … Read more