പറഞ്ഞു മടുത്തു, ഇനി സമരം; അയർലണ്ടിലെ ആംബുലൻസ് ജീവനക്കാർ സമരത്തിനൊരുങ്ങുന്നു
ശമ്പളവര്‍ദ്ധന, അര്‍ഹമായ അംഗീകാരം എന്നിങ്ങനെയുള്ള ഒരുപിടി ആവശ്യങ്ങളുന്നയിച്ച് രാജ്യത്തെ ആംബുലന്‍സ് ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നു. വ്യാഴാഴ്ച സമാപിച്ച അഭിപ്രായവോട്ടെടുപ്പില്‍ തൊഴിലാളി സംഘടനയായ SIPTU-വിന് കീഴിലുള്ള National Ambulance Service (NAS) ജീവനക്കാരില്‍ 95% പേരും സമരത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. അതേസമയം സമരം ഏത് രൂപത്തിലാകുമെന്ന് വ്യക്തമായിട്ടില്ല. ഓവര്‍ ടൈം ഡ്യൂട്ടി എടുക്കാതിരിക്കുക, വര്‍ക്ക് ടു റൂള്‍ അതുമല്ലെങ്കില്‍ പണിമുടക്ക് എന്നിവയില്‍ ഏതെങ്കിലുമൊന്നാകും നടത്തുകയെന്നാണ് നിഗമനം. സര്‍ക്കാരില്‍ നിന്നും ഒരുപിടി പരിഷ്‌കാരങ്ങളാണ് കുറച്ചുകാലമായി ആംബുലന്‍സ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. പുതുതായി … Read more