അയർലണ്ടിൽ ഈ വാരാന്ത്യം പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും; വിശദാംശങ്ങൾ അറിയാം…

അയര്‍ലണ്ടിലെങ്ങും ഈ വാരാന്ത്യം ചുവന്ന ചന്ദ്രന്‍ അഥവാ blood moon ദൃശ്യമാകുമെന്ന് വാനനിരീക്ഷകര്‍. പൂര്‍ണ്ണഗ്രഹണത്തോടെയുള്ള ഈ പ്രതിഭാസം കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി അയര്‍ലണ്ടില്‍ സംഭവിച്ചിട്ടെന്നും വിദഗ്ദ്ധര്‍ പറയുന്നു. ചന്ദ്രന്‍ മുഴുവനായും ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുന്ന പ്രതിഭാസത്തെയാണ് പൂര്‍ണ്ണചന്ദ്രഗ്രഹണം എന്ന് പറയുന്നത്. ചന്ദ്രന്റെ നിറം ചുവപ്പായി കാണപ്പെടുകയും ചെയ്യും. ചന്ദ്രന്‍ പൂര്‍ണ്ണമായും ഭൂമിയുടെ നിഴലിനകത്ത് ആവുന്നതോടെ ഈ പ്രതിഭാസം പൂര്‍ണ്ണമാകുന്നു. ഇത്തവണത്തെ ബ്ലഡ് മൂണ്‍ ഗ്രഹണം ഏകദേശം 65 മിനിറ്റ് നീണ്ടുനില്‍ക്കും. മാര്‍ച്ച് 14 വെള്ളിയാഴ്ച പുലര്‍ച്ചെ 5.09-ന് … Read more

2025 സമ്മറിൽ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമുകൾ അയർലണ്ടിലേക്ക്; ഐറിഷ് ടീമുമായി ഏകദിന, ടി20 മത്സരങ്ങൾ കളിക്കും

അയര്‍ലണ്ടിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. ഈ വരുന്ന ഏപ്രില്‍ മുതലുള്ള മാസങ്ങളില്‍ അയര്‍ലണ്ടിന്റെ വനിത, പുരുഷ ക്രിക്കറ്റ് ടീമുകള്‍ അനവധി അന്താരാഷ്ട്ര മത്സരങ്ങള്‍ക്കാണ് ഒരുങ്ങുന്നത്. പാക്കിസ്ഥാനില്‍ നടക്കുന്ന ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ ക്വാളിഫയര്‍ മത്സരങ്ങളുടെ ഭാഗമായി ഏപ്രില്‍ 5-ന് ഐറിഷ് വനിതകള്‍ വെസ്റ്റ് ഇന്‍ഡീസ് വനിതാ ടീമുമായി കൊമ്പുകോര്‍ക്കും. പിന്നീട് ബംഗ്ലാഗേശ്, പാക്കിസ്ഥാന്‍, തായ്‌ലന്‍ഡ്, സ്‌കോട്‌ലണ്ട് മുതലായ ടീമുകളുമായും ക്വാളിഫയര്‍ മത്സരങ്ങളുണ്ട്. ഏപ്രിലില്‍ തന്നെ യുഎഇയില്‍ വച്ച് നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റില്‍ അയര്‍ലണ്ടിന്റെ എ … Read more

ഡബ്ലിനിൽ നിന്നും 115 ലിറ്റർ ഹോം മെയ്ഡ് മദ്യം പിടിച്ചെടുത്തു

ഗാര്‍ഡയും, റവന്യൂ വകുപ്പും, Health Products Regulatory Authority (HPRA)-യും ചേര്‍ന്ന് ഞായറാഴ്ച കൗണ്ടി ഡബ്ലിനില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച 79,200 സിഗരറ്റുകള്‍, 1.25 കിലോഗ്രാം പുകയില, 667 ലിറ്റര്‍ മദ്യം എന്നിവ പിടിച്ചെടുത്തു. ആകെ പിടികൂടിയ മദ്യത്തില്‍ 115 ലിറ്റര്‍ വീടുകളില്‍ വച്ച് തയ്യാറാക്കിയതാണെന്നാണ് നിഗമനം. പിടികൂടിയ മദ്യത്തിന്റെ ആകെ വിപണിവില 4,000 യൂറോയിലധികം വരും. വീട്ടില്‍ നിന്ന് മദ്യം തയ്യാറാക്കുന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് റവന്യൂ വ്യക്തമാക്കി.

അയർലണ്ടിൽ ഇനി തുടർച്ചയായി ലേണർ ലൈസൻസ് പുതുക്കൽ നടക്കില്ല; നിയമ മാറ്റത്തിനൊരുങ്ങി ഗതാതഗത വകുപ്പ്

അയര്‍ലണ്ടില്‍ ലേണര്‍ ഡ്രൈവര്‍മാരുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്താനൊരുങ്ങി ഗതാഗതവകുപ്പ്. ഒരാള്‍ക്ക് തുടര്‍ച്ചയായി നാലില്‍ അധികം തവണ ലേണര്‍ പെര്‍മിറ്റ് നല്‍കാതിരിക്കുക, ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാത്തവര്‍ക്ക് തുടര്‍ച്ചയായി രണ്ടില്‍ അധികം ലേണര്‍ പെര്‍മിറ്റുകള്‍ നല്‍കാതിരിക്കുക മുതലായ നിര്‍ദ്ദേശങ്ങളാണ് ഗതാഗതവകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. നിലവിലെ നിയമമനുസരിച്ച് ഡ്രൈവിങ് ടെസ്റ്റ് പാസായില്ലെങ്കിലും ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും ലേണര്‍ പെര്‍മിറ്റ് ലഭിക്കും. അതേസമയം ഈ നിയമമാറ്റം നടപ്പിലായാല്‍, ഒരാള്‍ ആറ് വര്‍ഷം കഴിഞ്ഞും ലൈസന്‍സ് എടുത്തില്ലെങ്കില്‍, ആദ്യം മുതല്‍ … Read more

കൗണ്ടി വിക്ക്ലോയിലെ അപ്പാർട്മെന്റിൽ തീപിടിത്തം; 9 പേർ ആശുപത്രിയിൽ

കൗണ്ടി വിക്ക്‌ലോയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Bray-യിലെ Lower Dangle Road പ്രദേശത്ത് ഇന്നലെ പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. Bray, Dún Laoghaire, Greystones എന്നിവിടങ്ങളില്‍ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. ഈ സമയം ഗാര്‍ഡ റോഡ് അടച്ചിടുകയും ചെയ്തിരുന്നു. അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരായ ഒമ്പത് പേരെ ആദ്യം പാരാമെഡിക്കല്‍ സംഘമെത്തി ചികിത്സ നല്‍കിയ ശേഷം പിന്നീട് ഹോസ്പിറ്റലിലേയ്ക്ക് പറഞ്ഞയച്ചു.

ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് അയർലണ്ടിൽ കൂടുതൽ തൊഴിലവസരങ്ങൾ; 1,000 പുതിയ പെർമിറ്റുകൾ പ്രഖ്യാപിച്ച് സർക്കാർ

അയര്‍ലണ്ടില്‍ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണക്കുറവ് പരിഹരിക്കുന്നതിനായി എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് നിയമങ്ങളില്‍ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍. Minister for Enterprise Peter Burke തയ്യാറാക്കുന്ന പദ്ധതി പ്രകാരം ഹോംകെയര്‍ ജോലിക്കാര്‍ക്കുള്ള ജനറല്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് 1,000 എണ്ണം കൂടി വര്‍ദ്ധിപ്പിക്കും. പുതിയ ഇളവുകള്‍ പ്രകാരം ഇയുവിന് പുറത്തുള്ള രാജ്യങ്ങളില്‍ ഉള്ളവര്‍ക്കും നിബന്ധനകള്‍ പാലിക്കുകയാണെങ്കില്‍ എളുപ്പത്തില്‍ പെര്‍മിറ്റ് ലഭിക്കും. ഹോംകെയര്‍ ജോലിക്കാര്‍ക്ക് കുറഞ്ഞ ശമ്പളം 30,000 യൂറോ ലഭിക്കുകയാണെങ്കില്‍ പെര്‍മിറ്റിന് അപേക്ഷിക്കാം. അതേസമയം ഹോംകെയര്‍ ജോലിക്കാര്‍ക്ക് പുറമെ പ്ലാനിങ് ജോലിക്കാര്‍ക്കും ഇത്തരത്തില്‍ … Read more

ഡബ്ലിൻ എയർപോർട്ടിലെ കാർ പാർക്കിങ് പ്രതിസന്ധിക്ക് പരിഹാരം; 6,000 കാറുകൾ നിർത്തിയിടാവുന്ന Park2Travel ഇന്ന് തുറക്കും

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 6,000 കാറുകള്‍ നിർത്തിയിടാവുന്ന പുതിയ പാര്‍ക്കിങ് സ്‌പേസായ Park2Travel ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. പാര്‍ക്കിങ് പ്രതിസന്ധിക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ സ്‌പേസ്, എയര്‍പോര്‍ട്ടില്‍ നിന്നും ആറ് മിനിറ്റ് മാത്രം ദൂരത്തിലാണ്. ഈ പാര്‍ക്കിങ്ങില്‍ നിന്നും 24 മണിക്കൂറും എയര്‍പോര്‍ട്ടിലേയ്ക്ക് ബസ് ഷട്ടില്‍ സര്‍വീസും ഉണ്ടാകും. തിരക്ക് കൂടിയ സമയങ്ങളില്‍ 12 മിനിറ്റ് ഇടവേളകളില്‍ ബസ് സര്‍വീസ് നടത്തും. 6,000-ലധികം കാറുകള്‍ക്ക് സുഖകരമായി പാര്‍ക്ക് ചെയ്യാവുന്ന Park2Travel-ല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി സദാ പട്രോളിങ്ങും ഉണ്ടാകും. 24 … Read more

ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ യുഎസിൽ; ലക്ഷ്യം വ്യാപാരബന്ധം ബന്ധം മെച്ചപ്പെടുത്തൽ

സെന്റ് പാട്രിക്‌സ് ഡേ പ്രമാണിച്ചുള്ള പതിവ് സന്ദര്‍ശനത്തിനായി ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ യുഎസിലെത്തി. അഞ്ച് ദിവസം നീളുന്ന സന്ദര്‍ശനപരിപാടിക്കായി എത്തിയ മാര്‍ട്ടിന്‍ ടെക്‌സാസിലെ ഓസ്റ്റിനിലാണ് വിമാനമിറങ്ങിയത്. പതിറ്റാണ്ടുകളായി നടന്നുവരുന്ന ചടങ്ങ് പ്രകാരമാണ് സെന്റ് പാട്രിക്‌സ് ഡേ സമയത്ത് അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിമാര്‍ യുഎസ് സന്ദര്‍ശിക്കുന്നത്. മാര്‍ച്ച് 17-നാണ് സെന്റ് പാട്രിക്‌സ് ഡേ. അതേസമയം യുഎസിന്റെ പുതിയ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ അമേരിക്കയും, യൂറോപ്യന്‍ യൂണിയനും തമ്മില്‍ വ്യാപാരയുദ്ധവും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ട്ടിന്റെ യുഎസ് … Read more

യൂറോപ്യൻ ഇൻഡോർ ചാംപ്യൻഷിപ്പിൽ സ്വർണ്ണമടക്കം മൂന്ന് മെഡലുകൾ നേടി അയർലണ്ട്

നെതര്‍ലണ്ട്‌സില്‍ ഇന്നലെ അവസാനിച്ച European Indoor Athletics Championships-ല്‍ മൂന്ന് മെഡലുകളുമായി തിളങ്ങി അയര്‍ലണ്ട്. മാര്‍ച്ച് 6-ന് ആരംഭിച്ച ചാംപ്യന്‍ഷിപ്പിന്റെ അവസാനദിനമായ ഇന്നലെ 3000 മീറ്റര്‍ ഓട്ടത്തില്‍ അയര്‍ലണ്ടിന്റെ Sarah Healy സ്വര്‍ണ്ണം നേടി. 8:52:86 എന്ന സമയത്തിലായിരുന്നു Healy-യുടെ ഫിനിഷിങ്. ബ്രിട്ടന്റെ Melissa Courtney-Bryant-മായി കടുത്ത മത്സരം നടത്തിയ Healy ഫിനിഷിങ്ങില്‍ അവരെ കടത്തിവെട്ടുകയായിരുന്നു.   ഇതോടെ ചരിത്രത്തിലാദ്യമായി 3000 മീറ്ററില്‍ സ്വര്‍ണ്ണം നേടുന്ന ഐറിഷ് വനിത എന്ന ബഹുമതിയും 24-കാരിയായ Sarah Healy സ്വന്തമാക്കി. … Read more

DMA-യ്ക്ക് പുതിയ നേതൃത്വം

ഇരുപതാം വർഷത്തിലേക്ക് കടക്കുന്ന, അയർലണ്ടിലെ മലയാളി സമൂഹത്തിൽ സാമൂഹിക സാംസ്കാരിക രംഗത്ത് എന്നും വ്യത്യസ്ത ആശയങ്ങളും, സാമൂഹിക വിഷയങ്ങളിൽ പൊതു സമൂഹത്തോടുള്ള പ്രതിബദ്ധതയും ഇന്നും കാത്തു സൂക്ഷിക്കുന്ന ദ്രോഗട ഇന്ത്യൻ അസോസിയേഷൻ (DMA) പുതിയ നേതൃത്വത്തെ തിരെഞ്ഞെടുത്തു. 08/03/25-ൽ St. Fechins GAA ക്ലബ്ബിൽ വച്ച് കോർഡിനേറ്റർ ഉണ്ണി കൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ കൂടിയ പത്തൊമ്പതാമത് ജനറൽ ബോഡി യോഗത്തിൽ ആണ് തിരെഞ്ഞെടുപ്പ് നടന്നത്. Coordinators: Emi Sebastian Yesudas Devassy Jose Paul Treasurer: Dony … Read more