യൂറോയ്ക്ക് എതിരെ രൂപയ്ക്ക് തകർച്ച; സർവ്വകാല റെക്കോർഡ് ഭേദിക്കുമോ?

യൂറോയ്ക്ക് എതിരെ ഇന്ത്യന്‍ രൂപയ്ക്ക് വലിയ തകര്‍ച്ച. നിലവില്‍ 1 യൂറോയ്ക്ക് 92.276 രൂപ എന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്. രൂപയ്‌ക്കെതിരെ യൂറോ നേടുന്ന ഏറ്റവും ഉയര്‍ന്ന മൂല്യങ്ങളിലൊന്നാണ് ഇത്. രണ്ട് ദിവസം മുമ്പ് ജൂലൈ 14-ന് 1 യൂറോയ്ക്ക് 92.348 രൂപയായതാണ് സര്‍വ്വകാല റെക്കോര്‍ഡ്. അതിന് മുമ്പ് മാര്‍ച്ച് 8-ന് യൂറോയുടെ മൂല്യം 86.463 രൂപയിലേ്ക്ക് താഴ്ന്നിരുന്നു.

പണപ്പെരുപ്പം കഠിനം; പലിശനിരക്ക് വർദ്ധിപ്പിക്കാൻ European Central Bank

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പലിശനിരക്കുകള്‍ ഉയര്‍ത്താന്‍ European Central Bank. ഇന്ന് തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. ഊര്‍ജ്ജ, ഭക്ഷ്യവില വര്‍ദ്ധിച്ചത് കാരണം കഴിഞ്ഞ വര്‍ഷം European Central Bank പലിശനിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. തുടര്‍ച്ചയായി ആറ് തവണയാണ് ബാങ്ക് ഇത്തരത്തില്‍ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചത്. അവസാനത്തെ മൂന്ന് തവണ half point ആണ് വര്‍ദ്ധിപ്പിച്ചതെങ്കിലും, ഇത്തവണ quater point വര്‍ദ്ധന ആയേക്കുമെന്ന് ഊഹാപോഹമുണ്ട്. ഇന്ന് 12.15-നാണ് ഔദ്യോഗിക പ്രഖ്യാപനം. യൂറോ കറന്‍സിയായി ഉപയോഗിക്കുന്ന 20 രാജ്യങ്ങളില്‍ ഏപ്രില്‍ വരെയുള്ള … Read more

യൂറോ കറൻസിയുടെ ഡിസൈനിൽ മാറ്റം വരുത്താൻ ആലോചിക്കുന്നതായി യൂറോപ്യൻ ബാങ്ക്; പൊതുജനാഭിപ്രായം തേടും

യൂറോ കറന്‍സികളുടെ ഡിസൈനില്‍ മാറ്റം വരുത്താന്‍ ആലോചനകള്‍ നടത്തുന്നതായി European Central Bank (ECB). പുതിയ ഡിസൈനിന്റെ ആദ്യ രൂപം 2024-ഓടെ പുറത്തുവിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. 2002 മുതലാണ് യൂറോ കറന്‍സികള്‍ ഉപയോഗത്തിലായത്. 1999 മുതലുള്ള മൂന്ന് വര്‍ഷം യൂറോ കറന്‍സിയായി നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കില്ലായിരുന്നു. അക്കൗണ്ടിങ്, ഇലക്ട്രോണിക് ട്രാന്‍സാക്ഷന്‍ പോലുള്ള ഇടപാടുകളാണ് നടത്തിവന്നത്. 19 അംഗരാജ്യങ്ങളിലാണ് ഈ കറന്‍സികള്‍ ഉപയോഗിക്കുന്നത്. ഏതെങ്കിലും അംഗരാജ്യത്തിന് മാത്രമായി പ്രാധാന്യം നല്‍കാത്ത തരത്തില്‍ വിവിധ സ്മാരകങ്ങളും മറ്റും … Read more