സ്ലൈഗോയിൽ 207 വീടുകളുള്ള വൻ ഭവന സമുച്ചയത്തിനു പ്ലാനിങ് അനുമതി

സ്ലൈഗോ ടൗണിലെ ഓക്ക്‌ഫീൽഡ് റോഡിൽ 15 ഏക്കർ പ്രദേശത്ത് 207 റെസിഡൻഷ്യൽ യൂണിറ്റുകൾ ഉൾക്കൊള്ളുന്ന ഒരു വൻ നിര്മ്മാണ പദ്ധതിക്ക് സ്ലൈഗോ കൗണ്ടി കൗൺസിൽ അനുമതി നല്‍കി. നോവോട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് ഈ പദ്ധതി നിർവ്വഹിക്കാനുള്ള അനുമതി ലഭിച്ചത്. ഈ പദ്ധതിയിൽ അപാർട്ടുമെന്റുകൾ, ടെറസ് വീടുകൾ, സെമി-ഡിറ്റാച്ച്ഡ് വീടുകൾ എന്നിവ ഉൾപ്പെടും. നിർമ്മാണം പൂർത്തിയാകുമ്പോൾ  21 സിംഗിള്‍ ബെഡ് റൂം അപ്പാർട്ട്മെന്റുകൾ, 37 ടൂ ബെഡ്റൂം അപ്പാർട്ട്മെന്റുകൾ, 4 ടൂബെഡ്റൂം ടെറസ് വീടുകൾ, 99 … Read more

പത്ത് കൗണ്ടികളില്‍ യെല്ലോ വിന്‍ഡ് അലേര്‍ട്ട്

മൺസ്റ്റർ, ലെൻസ്റ്റർ, ഉൾസ്റ്റർ എന്നീ പ്രദേശങ്ങളിലെ പത്ത് കൗണ്ടികളില്‍ യെല്ലോ വിന്‍ഡ്  മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി Met Éireann അറിയിച്ചു. കോർക്ക്, കെറി എന്നീ പ്രദേശങ്ങളില്‍ നാളെ രാവിലെ 4 മുതൽ 8 മണിവരെ യെല്ലോ വിന്‍ഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാർലോ, കിൽക്കെന്നി, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ക്ലോ എന്നീ പ്രദേശങ്ങളില്‍ നാളെ രാവിലെ 6 മുതൽ 10 മണിവരെ അലേര്‍ട്ട്  ബാധകമാകും. ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ യാത്രയ്ക്കു ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാമെന്നും, മരങ്ങളോ കൊമ്പുകളോ കടപുഴകി വീഴാന്‍ … Read more

ഫെബ്രുവരിയിലും പെട്രോൾ, ഡീസൽ വില വർദ്ധന തുടരുന്നു : അയർലണ്ട് ഫ്യുവൽ സർവേ

ഫെബ്രുവരിയിൽ പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിച്ചതായി ഏറ്റവും പുതിയ AA അയർലണ്ട് ഫ്യുവൽ സർവേ വ്യക്തമാക്കുന്നു. പെട്രോളിന്റെ വില ലിറ്ററിന് നാല് സെന്റ് വർദ്ധിച്ച് ശരാശരി €1.80 ആയി, അതേസമയം ഡീസൽ വിലയും നാല് സെന്റ് ഉയർന്ന് €1.77 ആയി. എന്നിരുന്നാലും, ഫെബ്രുവരിയിൽ ഇലക്ട്രിക് വാഹന ഉടമകൾക്ക് ചെറിയൊരു ആശ്വാസം ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വർഷംതോറും 17,000 കിമീ യാത്ര ചെയ്യുന്നതിനുള്ള ഇലക്ട്രിക് വാഹന ചെലവ് €810 ആയി കുറഞ്ഞു, മുൻമാസത്തേക്കാൾ ഒരു സെന്റ് കുറഞ്ഞ … Read more

ഏർ ലിംഗസ് 2025 എയർക്രാഫ്റ്റ് എഞ്ചിനീയർ അപ്രെന്റിസ്ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

ഏർ ലിംഗസ് എയർലൈൻ 2025ലെ എയർക്രാഫ്റ്റ് എഞ്ചിനീയർ അപ്രെന്റിസ്ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28 ആണ്. നാല് വർഷം നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാം, പൂർണ്ണ യോഗ്യത നേടിയ എയർക്രാഫ്റ്റ് എഞ്ചിനീയറാകുന്നതിനുള്ള പ്രായോഗിക പരിശീലനം നൽകുന്നു. ഈ പരിശീലന പദ്ധതി SOLAS (ഷാനണിലെ സ്റ്റേറ്റ് ഫർതർ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് ഏജൻസി), ഡബ്ലിൻ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (TUD), സൗത്ത് ഈസ്റ്റ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (SETU) എന്നിവയുമായി ചേർന്നാണ് നടത്തുന്നത്. പരിശീലനത്തിന്റെ നാല് … Read more

അയർലണ്ടിൽ കാൻസർ രോഗനിർണയ നിരക്ക് ഉയരുന്നു, യൂറോപ്യൻ യൂണിയനിൽ രണ്ടാം സ്ഥാനത്ത് – യൂറോപ്യൻ കമ്മീഷൻ റിപ്പോർട്ട്

യൂറോപ്യൻ യൂണിയനിൽ ക്യാൻസർ കേസുകളുടെ രണ്ടാമത്തെ ഉയർന്ന നിരക്ക് അയർലണ്ടിലാണെന്ന് യൂറോപ്യൻ കമ്മീഷന്റെ പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 2022 മുതൽ 2040 വരെ അയർലണ്ടിൽ ക്യാൻസർ കേസുകൾ 47% വർദ്ധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് യൂറോപ്യൻ യൂണിയനിലെ രണ്ടാമത്തെ ഉയർന്ന വളർച്ചാ നിരക്കാണ്. ഇതേസമയം, യൂറോപ്യൻ യൂണിയനിൽ മൊത്തം ക്യാൻസർ കേസുകൾ 18% വർദ്ധിക്കുമെന്നാണ് കണക്ക്. ഐറിഷ് കാൻസർ സൊസൈറ്റി ഈ റിപ്പോർട്ടിനെ “മിക്സഡ് റിപ്പോർട്ട് കാർഡ്” എന്ന് വിശേഷിപ്പിച്ചു. ക്യാൻസർ രോഗികൾക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നതിനായി … Read more

ഡബ്ലിനിൽ നഴ്‌സ്, ടീച്ചർ, ഗാർഡ എന്നിവർക്കായി കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് ഫ്ലാറ്റുകൾ ; ഇന്ന് മുതൽ അപേക്ഷിക്കാം

ഡബ്ലിനിൽ അവശ്യ സേവന മേഖലയില്‍ പ്രവർത്തിക്കുന്ന ജീവനക്കാർക്കായി കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് വീടുകൾ നൽകുന്ന പുതിയ പദ്ധതിക്ക് തുടക്കമായി. ഗാർഡ, നഴ്‌സ്, ടീച്ചർ തുടങ്ങിയ പ്രൊഫഷണലുകൾക്ക് ഗുണമേന്മയുള്ള ഭവന സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അംഗീകൃത ഹൗസിംഗ് സ്ഥാപനമായ ക്ലൂയിഡാണ് വാടകയ്ക്ക് വീടുകൾ നൽകുന്നത്. ഡോക്കിലാൻഡ്‌സിലെ ബോളാൻഡ്‌സ് മിൽസിൽ 46 അപ്പാർട്ട്മെന്റുകളാണ് ആദ്യഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്. ഡബ്ലിനിലെ നിലവിലെ വാടക നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 27% മുതൽ 36% വരെ ഡിസ്കൌണ്ട് ആണ് വാടകയിനത്തില്‍ ലഭിക്കുക. ടു ബെഡ്റൂം … Read more

ഷീല പാലസ് AMC വിൻ്റർ ഇൻഡോർ പ്രീമിയർ ലീഗ് ഫെബ്രുവരി 23 ഞായറാഴ്ച

2025 ഫെബ്രുവരി 23 ഞായറാഴ്ച , ഡബ്ലിനിലെ പ്രശസ്തമായ Drimnagh ഇൻഡോർ ഗ്രൗണ്ടിൽ നടക്കുന്ന ഇൻഡോർ ക്രിക്കറ്റ് ടൂർണമെൻ്റിൽ 12 ജനപ്രിയ ടീമുകൾ ഏറ്റുമുട്ടുമ്പോൾ ക്രിക്കറ്റ് ആരാധകർ അത്യധികം ആവേശത്തിൽ ആണ്. രാവിലെ 11 മുതൽ രാത്രി 9 വരെ നീളുന്ന ടൂർണമെൻ്റ്, അയർലണ്ടിലെമ്പാടുമുള്ള ടീമുകൾ പങ്കെടുക്കുന്ന, എലൈറ്റ് ക്രിക്കറ്റ് പ്രതിഭകളുടെ ഒരു കിടിലൻ പോരാട്ടം പ്രദർശിപ്പിക്കുമെന്ന് ഉറപ്പാണ്. ആവേശകരമായ ഈ ഇൻഡോർ ടൂർണമെൻ്റിനായി 12 ടീമുകൾ 4 പൂളുകൾ ആയി മത്സരിക്കുന്നത് തിങ്കളാഴ്ച നടന്ന ആവേശകരമായ … Read more

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ലെൻസ്റ്റർ ക്രിക്കറ്റ് ടീം ൽ ഇടം നേടി മലയാളി ആദിൽ നൈസാം

മലയാളിയായ ആദിൽ നൈസാം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ക്രിക്കറ്റ് പര്യടനത്തിനുള്ള ലെൻസ്റ്റർ ക്രിക്കറ്റ് ടീമിൽ ഇടം നേടി. ലെൻസ്റ്റർ ക്രിക്കറ്റ് ക്ലബിനെ പ്രതിനിധീകരിച്ച്, അണ്ടർ-16 വിഭാഗത്തിൽ ആണ് ആദിൽ കളിക്കുക. ഡബ്ലിൻ ഫീനിക്സ് ക്രിക്കറ്റ് ക്ലബിൽ നിന്ന് ഈ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ് ആദിൽ. പതിനൊന്ന് അംഗങ്ങളടങ്ങിയ ലെൻസ്റ്റർ ടീം ഇതിനകം തന്നെ ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. ജോഹാനസ്ബർഗിൽ വ്യാഴാഴ്ച ആരംഭിക്കുന്ന പര്യടനത്തിൽ ആകെ അഞ്ച് മത്സരങ്ങളാണ് നടക്കുക. കൂടാതെ, ചൊവ്വാഴ്ച സ്റ്റിറ്റിയൻസ് ടീമിനെതിരെ ഒരു വാം – … Read more

ഡബ്ലിനിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ശനിയാഴ്ച പുലർച്ചെ ഡബ്ലിൻ സിറ്റി സെന്ററിൽ 34 വയസ്സുള്ള യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പിഎസ്‌എൻ‌ഐ ഉദ്യോഗസ്ഥർ ബെൽഫാസ്റ്റിൽ നിന്ന് 23 വയസ്സുകാരനായ ഒരാളെ ഫെറിയിൽ കയറുന്നതിനു മുമ്പ് അറസ്റ്റ് ചെയ്തു. ഇയാൾ ഇപ്പോൾ വടക്കൻ അയർലൻഡിലെ ഒരു പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഗാർഡ  പിഎസ്‌എൻ‌ഐയുമായി ബന്ധപ്പെടുകയും, അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇരു വിഭാഗങ്ങളും സഹകരിക്കുമെന്ന് പിഎസ്‌എൻ‌ഐ വക്താവ് വ്യക്തമാക്കുകയും ചെയ്തു ഇന്നലെ രാവിലെ ഡബ്ലിനിൽ നടത്തിയ തെരച്ചിലിൽ … Read more

മാനദണ്ഡങ്ങൾ പാലിക്കാത്ത ആയിരക്കണക്കിന് വടക വീടുകൾ സൌത്ത് ഡബ്ലിനിൽ ; റിപ്പോർട്ട്

സൌത്ത് ഡബ്ലിനിലെ ആയിരക്കണക്കിന് വാടക വീടുകൾ ഭവന മാനദണ്ഡങ്ങൾ ലംഘിച്ചതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. കണക്കുകൾ പ്രകാരം, 2023ൽ സൌത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ നടത്തിയ പരിശോധനയിൽ 4,772 വാടക വീടുകളിൽ 3,594 എണ്ണം അടിസ്ഥാന ഭവന നിയമങ്ങൾ പാലിക്കാത്തതായി കണ്ടെത്തി. ഇത് സംബന്ധിച്ച് അധികൃതർ 4,431 വീട്ടുടമകൾക്ക് നോട്ടീസ് അയച്ചു. അയച്ചതോടെ, വാടകവീടുകളുടെ അവസ്ഥയുടെ ഗുരുതരത്വം വീണ്ടും ശ്രദ്ധേയമായി. പീപ്പിൾ ബിഫോർ പ്രൊഫിറ്റ് പാർട്ടി കൗൺസിലർ ഡാറാഗ് അഡിലെയ്ഡ്, കണക്കുകൾ “ആശങ്കാജനകമാണ്” എന്ന് വിശേഷിപ്പിച്ചു, വീടുടമസ്ഥരുടെ … Read more