പി.ടി.എസ്.ബി.യിൽ 300 പേര്‍ക്ക് ജോലി നഷ്ടം ; ബാങ്ക് സ്ഥിരീകരിച്ചു

പെർമനെന്റ് ടി.എസ്.ബി (PTSB) ഈ വർഷം തങ്ങളുടെ 300 ജീവനക്കാരെ കുറയ്ക്കുമെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ആരംഭിച്ച സ്വമേധയാ വിരമിക്കൽ പദ്ധതിയുടെ ഭാഗമായാണ് ബാങ്ക് ഈ തീരുമാനമെടുത്തത്. ഡിസംബറിൽ, ബാങ്ക് അറിയിച്ചത്  ഒക്ടോബറിൽ സീനിയർ മാനേജർമാർക്കായി ആരംഭിച്ച വിരമിക്കല്‍ പദ്ധതി എല്ലാ ജീവനക്കാര്‍ക്കും ബാധകമാക്കുമെന്നാണ്. ആ സമയത്ത് ഫിനാൻഷ്യൽ സർവീസ് യൂണിയൻ (FSU) 500 പേര്‍ക്ക് വരെ തൊഴില്‍ നഷ്ടം ഉണ്ടാവാമെന്ന് കണക്കാക്കിയിരുന്നു. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്ന് PTSB അവകാശപ്പെട്ടിരിന്നു. എന്നാൽ, ഇന്ന് ബാങ്ക് നൽകിയ അപ്ഡേറ്റിൽ … Read more

ഐറിഷ് റോഡുകളിൽ വേഗ പരിധി കുറയ്ക്കൽ ഇന്ന് മുതല്‍ : ഗ്രാമീണ റോഡുകളിൽ 60km/h

ഐറിഷ് റോഡുകളിലെ അപകടങ്ങളും മരണങ്ങളും കുറയ്ക്കാനുള്ള സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി, ഇന്ന് മുതൽ ഗ്രാമീണ പ്രാദേശിക റോഡുകളിൽ വേഗപരിധി 80km/h ല്‍ നിന്ന്  60km/h ആയി കുറയ്ക്കും. രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് റോഡുകളിലായി പുതിയ വേഗപരിധി ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, അധികൃതര്‍ ഈ മാറ്റം കാണിക്കുന്നതിനായി അടയാളബോർഡുകൾ പുതുക്കിയിരുന്നു. ഗ്രാമീണ വേഗപരിധി അടയാളമായ അഞ്ച് കോണാകൃതിയിലുള്ള കറുത്ത വരകളുള്ള വെളുത്ത വൃത്തം ഇനി മുതൽ പരമാവധി 60 കിലോമീറ്റർ വേഗതയാണ് സൂചിപ്പിക്കുക. ഈ റോഡുകൾ മാപ്പുകളിൽ … Read more

ഗൂഗിൾ മാപ്പ്സിൽ ഏറ്റവും കൂടുതൽ റിവ്യൂ ലഭിച്ച ഐറിഷ് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതെല്ലാം എന്നറിയാം

ഗൂഗിൾ മാപ്പ്സ് പ്രവർത്തനം ആരംഭിച്ച് 20 വർഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി, പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതൽ റിവ്യൂ ലഭിച്ച ഐറിഷ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക പുറത്തുവിട്ടു. സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ട ഇടങ്ങളില്‍ ഏറ്റവും മുന്നിൽ ക്ലിഫ്സ് ഓഫ് മോഹറാണ്. അതിന് പിന്നാലെ ദി ബുക്ക്‌സ് ഓഫ് കെൽസ് എക്‌സ്പീരിയൻസ്, റോക്ക് ഓഫ് കാഷെല്‍, ഹുക്ക് ലൈറ്റ്ഹൗസ് എന്നിവയും ഉൾപ്പെടുന്നു. അയര്‍ലണ്ടില്‍ ഏറ്റവും കൂടുതൽ റിവ്യൂ ലഭിച്ച പാർക്ക് ഡബ്ലിനിലെ ഫീനിക്‌സ് പാർക്ക് ആണെന്ന് ഗൂഗിൾ മാപ്പ്സ് പുറത്തുവിട്ട പട്ടിക വ്യക്തമാക്കുന്നു. … Read more

അയര്‍ലണ്ടില്‍ ആദ്യ ക്ലേഡ് I എംപോക്സ് കേസ് സ്ഥിരീകരിച്ചു

അയര്‍ലണ്ടില്‍ ആദ്യമായി ക്ലേഡ് I എംപോക്സ് വൈറസ് കണ്ടെത്തിയതായി ഹെൽത്ത് സേഫ്റ്റി എക്സിക്യൂട്ടീവ് (HSE) റിപ്പോര്‍ട്ട്‌ ചെയ്തു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോൺഗോയിലേക്കുള്ള യാത്രയ്ക്കു ശേഷം മടങ്ങിയെത്തിയ ഒരു ഐറിഷ് പൌരനില്‍ ആണ് എംപോക്സ് സ്ഥിരീകരിച്ചത്. രോഗി നിലവില്‍ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണുള്ളത്. പൊതുജനങ്ങൾക്ക് ഇതിന്റെ അപകട സാധ്യത വളരെ കുറവാണെന്ന്‍ HSE അറിയിച്ചു. രോഗത്തിന്റെ വ്യാപനം തടയാൻ സാധ്യമായ എല്ലാ നടപടികളും എടുക്കുകയാണെന്നും HSE വ്യക്തമാക്കി. ആഫ്രിക്കയിൽ എംപോക്സ് വ്യാപകമായി കാണുന്ന ചില രാജ്യങ്ങളിൽ നിന്ന് … Read more

അയർലണ്ടിൽ ആദ്യമായി കേരള ജില്ലാടിസ്ഥാനത്തിൽ ഫുട്ബോൾ മത്സരം ഏപ്രിൽ 26ന്

ഫീൽ  അറ്റ്  ഹോം സ്പോൺസർ ചെയ്യുന്ന മൈൻഡ് ഫുട്ബോൾ  ടൂർണമെന്റിൽ ഈ വർഷം കേരള ജില്ലാടിസ്ഥാനിൽ ടീമുകൾ മാറ്റുരക്കും. ഏപ്രിൽ 26നു ഡബ്ലിൻ എയർപോർട്ടിന് സമീപത്തുള്ള  അൽസാ സ്പോർട്സ് സെന്ററിലാണ് മത്സരങ്ങൾ. അയർലണ്ടിന്റെ മണ്ണിൽ ചേക്കേറിയ മലയാളികൾക്ക് എന്നും പുതുമയും  വ്യത്യസ്തവുമായ പരിപാടികൾ സംഘടിപ്പിക്കുന്ന മൈൻഡ് 2025 May 31നു നടക്കുന്ന  മെഗാമേളക്ക്  മുന്നോടിയായി നടത്തുന്ന കലാകായിക മത്സരങ്ങളുടെ ഭാഗമായാണ് കേരള ജില്ലാ അടിസ്ഥാന ഫുട്ബോൾ മത്സരവും നടത്തുന്നത്. അയർലണ്ടിലെ മലയാളീ ഫുട്ബാൾ പ്രേമികൾക്ക് ഇതൊരു  പുത്തൻ … Read more

ഐറിഷ് ആശുപത്രികളിൽ 613 രോഗികൾ ട്രോളികളിൽ; INMO

ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷൻ (INMO) ന്‍റെ റിപ്പോര്‍ട്ട്‌ പ്രകാരം വ്യാഴാഴ്ച രാവിലെ വരെ, രാജ്യത്തെ ആശുപത്രികളിൽ ചികിത്സക്കായി ബെഡ് കാത്തിരിക്കുന്ന രോഗികളുടെ എണ്ണം 613 ആയി ഉയര്‍ന്നു. ഇതിൽ ഭൂരിഭാഗം രോഗികളും എമർജൻസി വിഭാഗങ്ങളിലും മറ്റ് വാർഡുകളിലുമായി ട്രോളികളിൽ കിടക്കുന്നവര്‍ ആണ്. ഇതിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് യൂണിവേഴ്സിറ്റി ആശുപത്രി ലിമറിക്കിൽ ആണ്, 95 രോഗികൾ. യൂണിവേഴ്സിറ്റി ആശുപത്രി ഗാൽവേയിലും കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലും ട്രോളിയിലുള്ള രോഗികളുടെ എണ്ണം ഉയര്‍ന്ന നിലയിലാണ്. INMO … Read more

ടുള്ളമോർ ഇന്ത്യൻ അസ്സോസിയേഷന് (TIA ) നവനേതൃത്വം

അയർലണ്ടിലെ ടുള്ളമോർ ഇന്ത്യൻ അസ്സോസിയേഷൻ  (TIA ) 2025-26 വർഷത്തേക്കുള്ള ഭാരവാഹികളടങ്ങിയ നവനേതൃത്വം ചുമതലയേറ്റു. ജനുവരി 29 ന് ടുള്ളമോർ സെൻറ് മേരീസ് യൂത്ത് സെൻററിൽ നടന്ന AGM ൽ വച്ചാണ്  ടിറ്റോ ജോസഫ് പ്രസിഡന്റായുള്ള പുതിയ ഏഴംഗ യുവനിര ഔദ്യോഗികമായി ചുമതലകൾ ഏറ്റെടുത്തത്. പ്രസ്തുത മീറ്ററിംഗിൽ വച്ച് അബിൻ ജോസഫിനെ സെക്രട്ടറിയായും സോണി ചെറിയാനെ ട്രഷററായും തിരഞ്ഞെടുത്തു . കൂടാതെ ഇവൻറ് കോ-ഓർഡിനേറ്റർമാരായി ബെന്നി ബേബി, ജോബിൻസ് സി ജോസഫ്, അഞ്ജു കെ തോമസ് എന്നിവരെയും … Read more

അയര്‍ലണ്ടില്‍ ആദ്യമായി 3D പ്രിന്റഡ് വീടുകൾ, താമസത്തിനായി ലൗത്ത് കുടുംബങ്ങൾ

അയര്‍ലണ്ടിലെ ലൗത്ത് കൗണ്ടിയിൽ ആദ്യമായി 3D പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വീടുകളിൽ കുടുംബങ്ങൾ താമസമാരംഭിക്കും. നൂതന ടെക്ക്‌നോളജിയുടെ സഹായത്തോടെ വേഗത്തിലും ചെലവ് കുറഞ്ഞതുമായ രീതിയിൽ നിർമ്മിച്ച ഈ വീടുകൾ, അയര്‍ലണ്ടിലെ ഭവന നിർമ്മാണത്തിന് ഒരു പുതിയ മാതൃക സൃഷ്ടിക്കും. രണ്ട് നിലകളും മൂന്നു ബെഡ്റൂമുകളും ഉള്ള ടെറസ് വീടുകൾ കോൺക്രീറ്റിംഗ് പ്രക്രിയ സ്വയംപ്രവർത്തനത്തിൽ കൊണ്ടുവരുന്ന കൺസ്ട്രക്ഷൻ പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചത്. ഡണ്ടാല്കിൽ ഒരു ഔദ്യോഗിക ചടങ്ങില്‍ വച്ച്, ഗ്രേഞ്ച് ക്ലോസിലെ വീടുകൾ മുന്‍ ലൗത്ത് … Read more

അയര്‍ലണ്ടില്‍ സൌജന്യ IVF ചികിത്സക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ 50% വര്‍ധന

അയര്‍ലണ്ടില്‍  സര്‍ക്കാര്‍  സഹായത്തോടെയുള്ള സൌജന്യ IVF ചികിത്സക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ 50% വര്‍ധനവെന്ന് റിപ്പോര്‍ട്ട്‌. സര്‍ക്കാറിന്റെ ഫെർട്ടിലിറ്റി ട്രീറ്റ്മെന്റ് (IVF) സേവനം,2023 സെപ്റ്റംബറിൽ ആരംഭിച്ചതിന് ശേഷം, ഏകദേശം 1,700 ദമ്പതികള്‍ ചികിത്സക്കായി  റഫർ ചെയ്തതായി HSE അറിയിച്ചു. തുടക്കത്തിൽ പ്രതിമാസം ഏകദേശം 100 ദമ്പതികള്‍ ആണ് IVF സേവനത്തിനായി അപേക്ഷിചിരുന്നത്. എന്നാൽ 2024-ന്റെ അവസാന ഘട്ടങ്ങളിൽ ഈ എണ്ണം 50% വർദ്ധിച്ച് പ്രതിമാസം 150 ദമ്പതികളായി ഉയർന്നതായി ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) ന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. … Read more

അയർലണ്ട് ബ്യൂമൗണ്ടിലെ റെനി സിബിയുടെ മാതാവ് ആലിസ് ജോസഫ് നിര്യതയായി

അയർലണ്ട് ബ്യൂമൗണ്ട് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് റെനി സിബിയുടെ മാതാവ് ആലിസ് ജോസഫ് കാവുംകട്ടയിൽ (79 ) നിര്യാതയായി. സംസ്കാരം ഫെബ്രുവരി 6 ആം തീയതി 10 മണിക്ക് മുളക്കുളം സെയിന്റ് മേരീസ് പള്ളിയിൽ. ഭർത്താവ് ജോസഫ് കെ പുന്നൂസ് കേരള കോൺഗ്രസ് ജേക്കബ് പിറവം മണ്ഡലം പ്രസിഡന്റ് ആയിരുന്നു. വാർത്ത അയച്ചത് : റോണി കുരിശിങ്കൽ പറമ്പിൽ