കോവിഡ്: അയർലണ്ടിലെ ഹോട്ടൽ മേഖലയുടെ നഷ്ടം 2.6 ബില്യൺ യൂറോ

കോവിഡ് ഏറ്റവുമധികം ബാധിച്ച മേഖലകളിലൊന്നായ ഹോട്ടല്‍ രംഗം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്, 2020-ല്‍ 2.6 ബില്യണ്‍ യൂറോ നഷ്ടം നേരിട്ടതായി Irish Hotels Federation (IHF). 2019-നെ അപേക്ഷിച്ച് 60% ഇടിവാണ് ഹോട്ടലുകാരുടെ വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. ടൂറിസ്റ്റുകള്‍ക്കും മറ്റും താമസമൊരുക്കുന്നതിലും വലിയ ഇടിവുണ്ടായി. വെറും 30% റൂമുകളില്‍ മാത്രമാണ് താമസത്തിനായി ആളുകള്‍ എത്തിയത്. ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും 2019-ല്‍ 73% റൂമുകളിലും താമസക്കാര്‍ എത്തിയിരുന്നു. ‘മുന്‍കൂട്ടി കാണാന്‍ സാധിക്കാത്ത വമ്പന്‍ ഇടിവ്’ എന്നാണ് കണക്കുകള്‍ വെളിപ്പെടുത്തിക്കൊണ്ട് IHF … Read more

അയർലണ്ടിൽ Pandemic Unemployment Payment (PUP) മാർച്ച് 31 വരെ നിലവിലെ നിരക്കിൽ തുടരും: സാമൂഹികക്ഷേമ മന്ത്രി

കൊറോണ മഹാമാരി കാരണം ജോലി നഷ്ടമായവര്‍ക്ക് നല്‍കപ്പെടുന്ന Pandemic Unemployment Payment (PUP) മാര്‍ച്ച് 31 വരെ തുടരുമെന്ന് ഐറിഷ് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി Heather Humphreys. ഇതിന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ അംഗീകാരം നല്‍കി. നിലവിലെ അതേ നിരക്കില്‍ തന്നെയാണ് മാര്‍ച്ച് വരെ വേതനം നല്‍കപ്പെടുക. പുതുതായി അപേക്ഷിക്കുന്നവര്‍ക്കും PUP ലഭിക്കും. 203 യൂറോ, 250 യൂറോ, 300 യൂറോ, 350 യൂറോ എന്നിങ്ങനെയാണ് അര്‍ഹതപ്പെട്ടവര്‍ക്ക് PUP ലഭിക്കുക. മുമ്പ് കിട്ടിയിരുന്ന ശമ്പളം അനുസരിച്ചാണ് … Read more

കോവിഡ് പ്രതിസന്ധി; അയർലണ്ടിൽ ഭവനവില 6% വർദ്ധിച്ചു

അയര്‍ലണ്ടിലെ കോവിഡ് പ്രതിസന്ധി ഭവനവില വര്‍ദ്ധിക്കാന്‍ കാരണമായതായി പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ MyHome.ie. കഴിഞ്ഞ വര്‍ഷം ഭവനവിലയില്‍ 6% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വര്‍ദ്ധനയാണ് ഇതെന്നും MyHome അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം കോവിഡ് മഹാമാരി കാരണം തൊഴിലില്ലായ്മ വര്‍ദ്ധിച്ചതും, സാമ്പത്തികപ്രതിസന്ധി രൂക്ഷമായതും ഭവനവില കുറയ്ക്കുമെന്നായിരുന്നു വിദഗ്ദ്ധര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വില വര്‍ദ്ധിക്കുകയും, മോര്‍ട്ട്‌ഗേജ് അപ്രൂവല്‍ നിരക്ക് കുത്തനെ കൂടുകയും ചെയ്തു. 2020-ന്റെ അവസാനപാദത്തില്‍ ഭവനവില ഉയര്‍ന്നത് 6.3% ആണ്. ഡബ്ലിനില്‍ ഇത് 4.8% … Read more

സൗത്ത് ആഫ്രിക്കൻ കൊറോണ വൈറസ് സ്‌ട്രെയിൻ വാക്സിനെ അതിജീവിച്ചേക്കാം; പുതിയ വാക്‌സിൻ ആറാഴ്ചയ്ക്കകം നിർമ്മിച്ചെടുക്കാം

സൗത്ത് ആഫ്രിക്കയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന പുതിയ കൊറോണ വൈറസ് സ്‌ട്രെയിനിനെ പ്രതിരോധിക്കാന്‍ നിലവിലെ വാക്‌സിനുകള്‍ക്ക് കഴിഞ്ഞേക്കില്ലെന്ന് ആരോഗ്യവിദഗ്ദ്ധനായ John Bell. അതേസമയം ഈ വൈറസിനെ പ്രതിരോധിക്കാനുള്ള പുതിയ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ വെറും ആറ് ആഴ്ച മതിയാകുമെന്നും ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ പ്രൊഫസറായ Bell പറയുന്നു. പക്ഷേ യു.കെ വൈറസ് സ്‌ട്രെയിനിനെ പ്രതിരോധിക്കാന്‍ നിലവിലെ വാക്‌സിനുകള്‍ പര്യാപ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനിതകഘടനയില്‍ വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. കൂടുതല്‍ തീവ്രമായ കോവിഡിന് ഈ വൈറസ് … Read more

കോവിഡ് പ്രതിസന്ധി: ലോൺ എടുത്തവർക്ക് തിരിച്ചടവിനായി കൂടുതൽ സമയം നൽകും: Varadkar

കോവിഡ് പ്രതിസന്ധി കാരണം ലോണ്‍ തിരിച്ചടവ് മുടങ്ങിക്കിടക്കുന്നവര്‍ക്ക്, തിരിച്ചടവിനായി കൂടുതല്‍ സമയം ലഭ്യമാക്കാന്‍ സര്‍ക്കാര്‍, ബാങ്കുകളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് Tanaiste Leo Varadkar. ബാങ്കുകള്‍ ചര്‍ച്ചകളോട് അനുകൂല പ്രതികരണമാണ് നടത്തുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം മുമ്പ് നല്‍കിയിരുന്ന പോലെ എല്ലാവര്‍ക്കും ഈ ഇളവ് ലഭ്യമാകില്ലെന്നും, സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കാരണം ജോലി നഷ്ടപ്പെട്ടവര്‍ക്ക് തിരിച്ചടവിനായി കൂടുതല്‍ സമയം നല്‍കണമെന്നാണ് ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും Varadkar വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ കോവിഡ് കാരണം ലോണ്‍ തിരിച്ചടയ്ക്കാന്‍ പറ്റാത്ത 151,000 … Read more

അയർലണ്ടിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി പുതിയ 90 വൈഫൈ ലൊക്കേഷനുകളുമായി സർക്കാർ

കൊറോണ ബാധ കാരണം അയര്‍ലണ്ടിലെ സ്‌കൂളുകള്‍ വീണ്ടും അടച്ചതോടെ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളെ കൂടുതലായി ആശ്രയിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ ഹയര്‍ എജ്യുക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ 90 വൈഫൈ ലൊക്കേഷനുകളുമായി Department of Further and Higher Education. ഇവയില്‍ ഭൂരിഭാഗവും ഉള്‍പ്രദേശങ്ങളിലായിരിക്കും. ഇതിന് പുറമെ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ്, പട്ടണങ്ങൾ , വ്യാപാര സമുച്ചയങ്ങള്‍ എന്നിവിടങ്ങളിലും വൈഫൈ ലഭ്യമാകുമെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് ട്വിറ്ററിലൂടെ അറിയിച്ചു. അയര്‍ണ്ടിലെ National Research and Education Network (HEAnet) ആണ് വൈഫൈ … Read more

ലെവൽ 5 നിയന്ത്രണങ്ങൾ: അയർലണ്ടിൽ പുതിയ വീടുകളുടെ നിർമ്മാണം ഗണ്യമായി കുറയും

അയര്‍ലണ്ടില്‍ കൊറോണ വ്യാപനം രൂക്ഷമായിനെത്തുടര്‍ന്ന് കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ അടച്ചിടാനുള്ള സര്‍ക്കാര്‍ തീരുമാനം മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് Economic and Social Research Institute (ESRI) പ്രൊഫസറായ Kieran McQuinn. പുതുതായി നിര്‍മ്മിക്കുന്ന വീടുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പാര്‍പ്പിട പ്രതിസന്ധി രൂക്ഷമായി തുടരുന്ന രാജ്യത്ത് ഈ വര്‍ഷം 19,600 പുതിയ വീടുകള്‍ നിര്‍മ്മിക്കപ്പെടുമെന്നായിരുന്നു ESRI-യുടെ കണക്കൂകൂട്ടല്‍. എന്നാല്‍ നിലവിലെ നിയന്ത്രണങ്ങള്‍ ഇതില്‍ കാര്യമായ കുറവ് വരുത്തും. വെള്ളിയാഴ്ചയോടെ കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ അടയ്ക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. … Read more

അയര്‍ലണ്ടില്‍ സ്‌കൂളുകള്‍ ജനുവരി 31 വരെ തുറക്കില്ല; Leaving  Cert ക്ലാസുകൾ ആഴ്ചയിൽ 3 വീതം.അത്യാവശ്യമല്ലാത്ത നിർമ്മാണപ്രവർത്തനങ്ങളും  നിർത്തിവെയ്ക്കും.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് പ്രൈമറി, Leaving  Cert  ഒഴികെയുള്ള സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നിവ ജനുവരി 31 വരെ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. Leaving  Cert ക്ലാസുകൾ ആഴ്ചയിൽ 3 വീതം അടുത്ത തിങ്കൾ മുതൽ ആരംഭിക്കും. ഇക്കാലയളവില്‍ മറ്റുള്ളവർക്ക്  ഓണ്‍ലൈന്‍ വഴിയാകും പഠനമെന്നും പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ വ്യക്തമാക്കി.  അതേസമയം Special Support  ആവശ്യമുള്ള കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍   നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. അത്യാവശ്യം അല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കും. വ്യായാമത്തിനായി നിലവിലെ … Read more

നിർമ്മാണ മേഖലയിൽ തൊഴിൽ പരിചയമുള്ളവർക്ക് Glenveagh Properties PLC-ൽ അവസരങ്ങൾ

അയർലണ്ടിലെ പ്രമുഖ ഭവന നിർമ്മാതാക്കൾ ആയ Glenveagh Properties PLC-ൽ തൊഴിൽ അവസരങ്ങള്‍. അടുത്ത 3 വര്‍ഷം കൊണ്ട് 3000 വീടുകൾ നിർമ്മിക്കാനാണ് Glenveagh Homes പദ്ധതിയിടുന്നത്. 6 സ്ഥലങ്ങളിലായി 100 ലധികം ഒഴിവുകൾ ഉണ്ട്. അയർലണ്ടിന്റെ വിവിധ ഇടങ്ങളിൽ Contracts Manager, Site Manager, Site Engineer, Trades Foreman, Finishing Foreman, Groundworks Foreman, Site Administrator, Gate Person, General Operative, Teleporter Driver, Snagger, Health & Safety Advisor തുടങ്ങി … Read more

സമരം ചെയ്യുന്ന കർഷകർക്ക് അയർലണ്ടിൽ നിന്നും ഐക്യദാർഢ്യം;ക്രാന്തി സംഘടിപ്പിച്ച പരിപാടിയിൽ നൂറു കണക്കിന് കുടുംബങ്ങൾ പങ്കെടുത്തു.

ഇന്ത്യൻ കർഷകരുടെ സമരത്തിന്  ഐക്യദാർഢ്യം  പ്രകടിപ്പിച്ച് ക്രാന്തി നടത്തിയ വെർച്വൽ പ്രതിഷേധം സംഘടിപ്പിച്ചു.  ഓൾ ഇന്ത്യ കിസാൻ സഭാ ജോയിന്റ് സെക്രട്ടറി ശ്രീ വിജു കൃഷ്ണനും അയർലണ്ടിലെ വർക്കേഴ്സ് പാർട്ടി നേതാവ് ഐലീഷ് റയാനും ക്രാന്തിയുടെ പ്രതീകാത്മ പ്രതിഷേധ സമരത്തിന്  പിന്തുണയോടെ സന്ദേശങ്ങൾ അയച്ചു  നൽകി. ക്രാന്തി സെക്രട്ടറി അഭിലാഷ് തോമസും പ്രസിഡന്റ് ഷിനിത്ത് എ കെയും ജോയിന്റ് സെക്രട്ടറി മനോജ്‌ ഡി മന്നത്തും വൈസ് പ്രസിഡന്റ്‌ പ്രീതി മനോജും മറ്റു കമ്മറ്റി അംഗങ്ങളും നേതൃത്വം നൽകി.ഡബ്ലിൻ … Read more