ജനുവരി 1 മുതല്‍ ഈ ഫോണുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തനരഹിതമാകും

പുതിയ അപ്‌ഡേറ്റിന്റെ ഭാഗമായി ഏതാനും ഫോണ്‍ മോഡലുകളില്‍ വാട്‌സാപ്പിന്റെ പ്രവര്‍ത്തനം ജനുവരി 1 മുതല്‍ തടസപ്പെടുമെന്ന് അധികൃതര്‍. പഴയ ആന്‍ഡ്രോയ്ഡ്, iOS സോഫ്റ്റ്‌വെയറുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് വാട്‌സാപ്പ് സേവനം തടസപ്പെടുക. ഇതിനെ മറികടക്കാനായി സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുകയോ, അല്ലെങ്കില്‍ പുതിയ ഫോണ്‍ വാങ്ങുകയോ ചെയ്യേണ്ടിവരും. iOS 9 അല്ലെങ്കില്‍ അതിന് ശേഷം റിലീസ് ചെയ്ത iOS പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ മാത്രമേ പുതിയ വാട്‌സാപ്പ് അപ്‌ഡേറ്റ് പ്രവര്‍ത്തിക്കുകയുള്ളൂ. അതുപോലെ Android 4.0.3 വേര്‍ഷനും (Android Ice ream … Read more

വിമാനത്തിനുള്ളില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി; യാത്രക്കാരിക്ക് 1,500 യൂറോ പിഴ

മദ്യപിച്ച് വിമാനത്തിനുള്ളില്‍ ബഹളം വയ്ക്കുകയും, ക്യാബിന്‍ ക്രൂവിനോട് തട്ടിക്കയറുകയും ചെയ്തതിനെത്തുടര്‍ന്ന്, വിമാനം കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യേണ്ടിവന്ന സംഭവത്തില്‍ ബ്രിട്ടിഷ് യുവതിക്ക് 1,500 യൂറോ പഴ വിധിച്ച് കോര്‍ക്ക് ജില്ലാ കോടതി. Canary Islands-ല്‍ നിന്നും യു.കെയിലേയ്ക്ക് പോകുകയായിരുന്ന Jet2 LS910 വിമാനത്തില്‍ ഡിസംബര്‍ 27നായിരുന്നു സംഭവം അരങ്ങേറിയത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സ്വദേശിനിയായ Gemma Campbell എന്ന 33കാരി മദ്യം ഉപയോഗിക്കുകയും, തുടര്‍ന്ന് 100ഓളം യാത്രക്കാര്‍ക്ക് അപകടം വരുത്തിവയ്ക്കുന്ന തരത്തില്‍ വിമാനത്തിനുള്ളില്‍ പെരുമാറുകയും ചെയ്യുകയായിരുന്നു. ഇവരെ നിയന്ത്രിക്കാന്‍ … Read more

യു.കെ വൈറസ് സ്‌ട്രെയിന്‍ ആശങ്ക പരത്തുന്നു; ലെവല്‍ 5 ലോക്ഡൗണ്‍ നീണ്ടേക്കും

യു.കെയില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് സ്‌ട്രെയിന്‍ അയര്‍ലണ്ടിലും വ്യാപിക്കാമെന്ന ആശങ്ക പങ്കുവച്ച് ടീഷെക് മീഹോള്‍ മാര്‍ട്ടിന്‍. നിലവില്‍ രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കാജനകമാണെന്നും തിങ്കളാഴ്ച നടന്ന മന്ത്രിസഭായോഗത്തില്‍ അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ സര്‍ക്കാര്‍ വിശദമായി പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം രോഗബാധ കുറയ്ക്കുന്നതിനായി കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്ന വാദം തള്ളിയ മാര്‍ട്ടിന്‍ നിലവിലെ ലെവല്‍ 5 നിയന്ത്രണങ്ങള്‍ പര്യാപതമാണെന്ന് അറിയിച്ചു. നിയന്ത്രണത്തില്‍ വരാത്തത് അവശ്യേതര വസ്തുക്കളുടെ വില്‍പ്പന മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്പര്‍ക്കം കുറയ്ക്കുക, ഫേസ് … Read more

2021ല്‍ നടക്കാന്‍ പോകുന്നതെന്തൊക്കെ? സെപ്റ്റംബര്‍ 11 ഭീകരാക്രമണം മുന്‍കൂട്ടി പ്രവചിച്ച ബാബ വാംഗയുടെ വാക്കുകള്‍ ഇങ്ങനെ

ഭാവിയില്‍ നടക്കാനിരിക്കുന്ന സംഭവങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിവുണ്ടായിരുന്നെങ്കിലെന്ന് ഒരു തവണയെങ്കിലും ആഗ്രഹിക്കാത്തവരുണ്ടാകില്ല. ആകസ്മികതകളാണ് ജീവിതത്തിന്റെ രസമെന്ന് വാദിക്കാമെങ്കിലും പ്രവചനങ്ങള്‍ എന്നും ജനങ്ങളെ ആകര്‍ഷിച്ചിട്ടുണ്ട്. ലോകത്ത് സംഭവിച്ച പല പ്രധാന കാര്യങ്ങളും മുന്‍കൂട്ടി പ്രവചിച്ചതായി പറയപ്പെടുന്ന ധാരാളം പേരുമുണ്ട്. അവരിലൊരാളാണ് ‘ബാല്‍ക്കണ്‍സിന്റെ നോസ്ട്രഡാമസ്’ എന്ന പേരിലറിയപ്പെട്ട ബാബ വാംഗ. ബള്‍ഗേറിയക്കാരിയായ അവര്‍ക്ക് ചെറുപ്പത്തില്‍ ഒരു കൊടുങ്കാറ്റിലകപ്പെട്ട് കാഴ്ച നഷ്ടപ്പെട്ടപ്പെടുകയും, അതോടെ ഭാവി അറിയാനുള്ള കഴിവ് ദൈവം നല്‍കിയെന്നുമാണ് പറയപ്പെടുന്ന്. Vangelia Gushterova എന്ന് യഥാര്‍ത്ഥ പേരുള്ള ബാബ വാംഗ, … Read more

കോവിഡ് കാരണം ഐറിഷ് ടൂറിസം മേഖലയില്‍ തൊഴില്‍ നഷ്ടമായത് 160,000 പേര്‍ക്ക്

കോവിഡ് കാരണം ടൂറിസം മേഖലയില്‍ 160,000 പേര്‍ക്ക് തൊഴില്‍ നഷ്ടം സംഭവിച്ചതായി ഐറിഷ് സര്‍ക്കാരിന്റെ ടൂറിസം ഏജന്‍സിയായ Failte Ireland. 2021ലെ തൊഴില്‍നഷ്ടങ്ങള്‍ കൂടി പ്രവചിച്ചുള്ളതാണ് ഈ കണക്ക്. രാത്രി കാലങ്ങളില്‍ താമസത്തിനായി ടൂറിസ്റ്റുകളെത്താത്ത അവസ്ഥ കഴിഞ്ഞ 20 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ കുറവാണെന്നും Failte Ireland പറയുന്നു. ഇത് തുടര്‍ന്നാല്‍ ടൂറിസം മേഖലയെ ആശ്രയിച്ച് നിലനില്‍ക്കുന്ന മറ്റ് മേഖലകളും തകര്‍ച്ചയിലേയ്ക്ക് പോകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. അങ്ങനെയെങ്കില്‍ വമ്പന്‍ തൊഴിലില്ലായ്മയാകും അയര്‍ലണ്ടിനെ കാത്തിരിക്കുന്നത്. വ്യോമ-ജല ഗതാഗതം, … Read more

അയര്‍ലണ്ടില്‍ Living Wage സംവിധാനം നടപ്പില്‍വരുത്താന്‍ സര്‍ക്കാര്‍

അയര്‍ലണ്ടിലെ ജനങ്ങളുടെ വരുമാനത്തിലുള്ള അസമത്വം പരിഹരിക്കുന്നതിനായി Living Wage സംവിധാനംനടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ടീഷെക് മീഹോള്‍ മാര്‍ട്ടിന്‍. നിലവാരമുള്ള ജീവിതം നയിക്കുന്നതിനാവശ്യമായ തുകയാണ് living wage എന്ന നിലയില്‍ നല്‍കുക. അയര്‍ലണ്ടില്‍ നിലവാരമുള്ള ജീവിതത്തിനായി മണിക്കൂറില്‍ 12.30 യൂറോ ചെലവാകുന്നുവെന്നാണ് കണക്ക്. അതേസമയം രാജ്യത്തെ ഏറ്റവും കുറഞ്ഞ വേതനം മണിക്കൂറില്‍ 10.10 യൂറോ മാത്രവും. Living wage നിലവില്‍ വരുന്നതോടെ ഇത്തരത്തില്‍ ചെറിയ കൂലിക്ക് ജോലി ചെയ്യുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കോവിഡ് പ്രതിസന്ധി … Read more

ലിമറിക്ക് സിറ്റിക്കുള്ളില്‍ നടന്നുതീര്‍ത്തത് ലോകം ചുറ്റാനുള്ള ദൂരം; റെക്കോര്‍ഡിട്ട് ഇന്ത്യക്കാരന്‍

ശരീരഭാരം കൂടിയപ്പോള്‍ വ്യായാമത്തിന്റെ ഭാഗമായി നടക്കാനാരംഭിച്ച വിനോദ് ബജാജ് എന്ന 70കാരന്‍, വലിയൊരു നേട്ടത്തിലേയ്ക്കാണ് തന്റെ കാല്‍വയ്പ്പുകളെന്ന് സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടുണ്ടാകില്ല. പഞ്ചാബില്‍ ജനിച്ച് കഴിഞ്ഞ 43 വര്‍ഷമായി അയര്‍ലണ്ടില്‍ സ്ഥിരതാമസമാക്കിയ ഇദ്ദേഹം 2016ലാണ് ആരോഗ്യപരിപാലനത്തിനായി നടത്തം ശീലമാക്കിയത്. തന്റെ നഗരമായ ലിമറിക്കിലൂടെ സവാരി നടത്തുന്നതിനിടെ ഒരു കൗതുകം എന്ന നിലയ്ക്ക് ഫോണില്‍ ട്രാക്കര്‍ വഴി എത്ര ദൂരം നടന്നു എന്ന് റെക്കോര്‍ഡ് ചെയ്യാനാരംഭിച്ചു. അങ്ങനെ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അദ്ദേഹം നടന്നുതീര്‍ത്ത ദൂരമെത്രയെന്നോ? 40,075 കിലോമീറ്റര്‍! … Read more

ചന്ദ്രനില്‍ ആണവനിലയം സ്ഥാപിച്ച് വൈദ്യുതോല്‍പ്പാദനം നടത്താന്‍ നാസ

ചന്ദ്രന്റെ ഉപരിതലത്തില്‍ ആണവറിയാക്ടര്‍ സ്ഥാപിച്ച് വൈദ്യുതോല്‍പ്പാദനം നടത്താനുള്ള നൂതന പദ്ധതിയുമായി യു.എസ് സ്‌പേസ് ഏജന്‍സിയായ നാസ. 2026ഓടെ പദ്ധതി പ്രാവര്‍ത്തികമാക്കാനും, അതുവഴി ബഹിരാകാശ ഗവേഷണ പദ്ധതികള്‍ക്ക് ഈ നിലയത്തില്‍ നിന്നും ഊര്‍ജ്ജം ലഭ്യമാക്കാനുമാണ് നീക്കം. ന്യൂക്ലിയര്‍ ഫിഷന്‍ സാങ്കേതികവിദ്യയിലൂടെ ചന്ദ്രോപരിതലത്തിലെ ആണവനിലയത്തില്‍ നിന്നും വൈദ്യുതിയുല്‍പ്പാദിക്കാമെന്നാണ് കരുതുന്നത്. ലോകത്ത് നിലവിലുള്ള ആണവനിലയങ്ങളില്‍ ന്യൂക്ലിയര്‍ ഫ്യൂഷന്‍ സങ്കേതമാണ് ഉപയോഗിക്കുന്നത്. സൂര്യനില്‍ ഊര്‍ജ്ജോല്‍പ്പാദനം നടക്കുന്ന രീതിയാണ് ന്യൂക്ലിയര്‍ ഫിഷന്‍. പദ്ധതി ഭാവിയില്‍ ചൊവ്വ കേന്ദ്രീകരിച്ച് നാസ നടത്തുന്ന ഗവേഷണങ്ങള്‍ക്ക് സഹായകമാകുമെന്നാണ് കരുതപ്പെടുന്നത്. … Read more

ടാക്‌സ് ഇളവിന് അപേക്ഷിക്കാതെ ഓരോ വര്‍ഷവും അയര്‍ലണ്ടുകാര്‍ നഷ്ടമാക്കുന്നത് ആയിരക്കണക്കിന് യൂറോ

ടാക്‌സ് ഇളവുകളെ പറ്റി അയര്‍ലണ്ടിലെ ജോലിക്കാര്‍ക്കുള്ള അജ്ഞത കാരണം ഓരോ വര്‍ഷവും ആയിരക്കണക്കിന് യൂറോ അവര്‍ക്ക് നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ 60% ജോലിക്കാര്‍ക്കും ഈ ഇളവുകള്‍ ലഭിക്കാനായി എന്തൊക്കെ ചെയ്യണമെന്ന് അറിയില്ല എന്നതാണ് സത്യം. ഈ വര്‍ഷമാകട്ടെ കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതാ ഈ ഇളവുകള്‍ ഏതെല്ലാം വകുപ്പിലാണെന്നും, അവ എങ്ങനെ ക്ലെയിം ചെയ്യാം എന്നുമുള്ള വിശദവിവരങ്ങള്‍. Stay and Spend – അയര്‍ലണ്ടില്‍ തന്നെ ഒഴിവുകാലം ചെലവഴിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ഈ ഇളവ്. … Read more

പട്ടാപ്പകല്‍ ഡബ്ലിനില്‍ ഇന്ത്യക്കാരിക്ക് നേരെ വധശ്രമം; മഴുവുമായി ആക്രമിക്കാനെത്തിയത് കൗമാരക്കാര്‍

ഡബ്ലിനില്‍ ഇന്ത്യക്കാരിക്ക് നേരെ മഴുവും കട്ടറുമായി കൗമാരക്കാരുടെ ആക്രമണ ശ്രമം. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ഡബ്ലിന്‍ 3-ലെ Marino College- Farview Park-ന് സമീപത്തായിരുന്നു സംഭവം. റോഡിലൂടെ നടന്നുവരികയായിരുന്ന സ്ത്രീ, 15-16 പ്രായക്കാരായ രണ്ട് ആണ്‍കുട്ടികള്‍ കൈയില്‍ മഴുവും കട്ടറുമായി വേറെ രണ്ട് സ്ത്രീകളെ പിന്തുടരുന്നതും, പണം തട്ടിയെടുക്കാനായി ആയുധങ്ങളുപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും ശ്രദ്ധയില്‍പ്പെട്ടു. ദൃക്‌സാക്ഷിയായ സ്ത്രീ സ്ഥലത്ത് നിന്നും വേഗത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ അത് ശ്രദ്ധയില്‍പ്പെട്ട അക്രമികള്‍ സ്ത്രീയെ പിന്തുടരുകയായിരുന്നു. എന്നാല്‍ പാര്‍ക്കിനകത്തേയ്ക്ക് ഓടിക്കയറി മറ്റ് ആളുകള്‍ക്കൊപ്പം … Read more