കേരള മുസ്ലിം കമ്മ്യൂണിറ്റി അയർലണ്ടിന്റെ റിപ്പബ്ലിക് ദിന ആഘോഷം

അയർലണ്ടിലെ വാകിൻസ്ടൗൺ, ഡബ്ലിനിൽ കേരള മുസ്ലിം കമ്മ്യൂണിറ്റി അയർലണ്ടിന്റെ (കെഎംസിഐ) ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാചരണം ആകർഷകമായ രീതിയിൽ സംഘടിപ്പിച്ചു. പരിപാടിയുടെ മുഖ്യാതിഥിയായി അയർലൻഡിലെ ഇന്ത്യൻ അംബാസഡർ ശ്രീ. അഖിലേഷ് മിഷ്റ പങ്കെടുക്കുകയും, റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. കലാപരിപാടികളും ഗാനമേളയും ആഘോഷത്തിന്റെ ഹൈലൈറ്റ് വർണ്ണശബളമായ കലാപരിപാടികളും മികവാർന്ന ഗാനമേളയും ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു. കെഎംസിഐ അംഗങ്ങളുടെയും കുട്ടികളുടെയും പ്രകടനങ്ങൾ പരിപാടിക്ക് കൂടുതൽ നിറം നൽകി. കെഎംസിഐ സെക്രട്ടറി ശ്രീ ഫമീർ സി കെ യുടെ സ്വാഗത … Read more

അയര്‍ലന്‍ഡില്‍ റിമോട്ട്, ഹൈബ്രിഡ് ജോലികളില്‍ റെക്കോർഡ് വര്‍ധനവ് : സര്‍വ്വേ

അയര്‍ലന്‍ഡില്‍ റിമോട്ട്, ഹൈബ്രിഡ് ജോലികൾ മുൻകാലത്തെ എല്ലാ റെക്കോർഡുകളും മറികടന്നതായിഇന്‍ഡീഡ് ജോബ്‌ പ്ളാറ്റ്ഫോം പുറത്തിറക്കിയ 2025 ഐറിഷ് ജോബ്‌സ് ആൻഡ് ഹയർിംഗ് ട്രെൻഡ്സ് റിപ്പോർട്ട് പറയുന്നു. 2024 ഡിസംബർ അവസാനം വരെ അയര്‍ലന്‍ഡിലെ 17.5 ശതമാനം ജോലി നിയമനങ്ങളില്‍   റിമോട്ട് അല്ലെങ്കിൽ ഹൈബ്രിഡ് ജോലിയുടെ ഓപ്ഷനുകൾ പരാമർശിക്കപ്പെട്ടിരുന്നു. ഇത് കോവിഡിനു മുന്‍പത്തെ കണക്കിനെക്കാൾ നാലിരട്ടി കൂടുതലാണ്. റിമോട്ട്, ഹൈബ്രിഡ് ജോലികള്‍ താല്പര്യപെടുന്ന തൊഴിലന്വോഷകരുടെ എണ്ണം   സ്ഥിരതയോടെ തുടരുന്നതായി റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു. 2024 ഡിസംബറിന്റെ അവസാനത്തോടെ, ഐറിഷ് ജോലി … Read more

ഈ വര്‍ഷത്തെ ഡബ്ലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഫെബ്രുവരി 20 മുതൽ

ഈ വര്‍ഷത്തെ ഡബ്ലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (DIFF) ഫെബ്രുവരി 20 മുതൽ മാർച്ച് 2 വരെ നടക്കും. ഫെസ്റ്റിവലിൽ റാൾഫ് ഫയൻസ്, ജെസിക്കാ ലാംഗ്, എഡ് ഹാരിസ്, ബെൻ ഫോസ്റ്റർ, ഫിയോന ഷോ, ട്വിഗി, ഫിയോണുല ഫ്ലാനാഗൻ, ആർഡൽ ഒ’ഹാൻലൻ, എമി ഹ്യൂബർമാൻ, ജോൺ കോണർസ് തുടങ്ങിയ പ്രശസ്ത താരങ്ങൾ പങ്കെടുക്കും. ഈ വർഷത്തെ ഫസ്റ്റിവലിൽ 80 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്, ഇതിൽ 10 ഐറിഷ് സിനിമകളുടെ വേൾഡ് പ്രീമിയറുകളും 55 ഷോര്‍ട്ട് ഫിലിമുകളും  ഉൾപ്പെടുന്നു. ഫെസ്റ്റിവലില്‍ ഉബെർട്ടോ … Read more

അയോവിന്‍ കൊടുങ്കാറ്റ്: ഇനിയും വൈദുതി ഇല്ലാതെ 1.8 ലക്ഷം വീടുകള്‍ 74,000 പേര്‍ക്ക് ശുദ്ധജലം ലഭ്യമല്ല

അയോവിന്‍ കൊടുങ്കാറ്റിന്റെ കനത്ത ആക്രമണത്തെ തുടർന്ന് അയര്‍ലന്‍ഡില്‍ 1.8 ലക്ഷം വീടുകളും സ്ഥാപനങ്ങളും ഇപ്പോഴും വൈദ്യുതി ഇല്ലാതെ തുടരുന്നു. 74,000 പേര്‍ ശുദ്ധജലത്തിനായി ഇനിയും കാത്തിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ESB നെറ്റ്‌വർക്ക്സ്  റിപ്പോർട്ട് ചെയ്യുന്നത്, മിക്ക ഉപഭോക്താക്കൾക്കും വെള്ളിയാഴ്ചയ്ക്കുള്ളിൽ വൈദ്യുതി പുനസ്ഥാപിക്കപ്പെടുമെന്നതാണ്. എന്നാൽ, ഏകദേശം 1 ലക്ഷം ഉപഭോക്താക്കൾ അടുത്ത ആഴ്ച വരെ കാത്തിരിക്കേണ്ടി വരും. വൈദ്യുതി ഇല്ലാത്ത വീടുകൾക്കും ഫാമുകൾക്കും സ്ഥാപനങ്ങള്‍ക്കും വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനായി, ഡബ്ലിനിൽ നിന്നും തെക്കൻ കൗണ്ടികളിൽ നിന്നുമുള്ള വിദഗ്ധ സംഘങ്ങളെ വടക്കുപടിഞ്ഞാറൻ, … Read more

ലോങ്ഫോർഡിൽ നവജാത ശിശു മരിച്ച സംഭവം, ക്രിമിനൽ അന്വേഷണം ആവശ്യമില്ല : ഗാർഡ

ലോങ്ഫോർഡിലെ ഒരു കുടുംബ വീട്ടിൽ നടന്ന നവജാത ശിശുവിന്റെ മരണം സംശയാസ്പദമല്ലെന്ന് ഗാർഡാ വ്യക്തമാക്കി. Abbeylara യിലെ ഒരു പാർപ്പിട സമുച്ചയത്തിൽ ഞായറാഴ്ച രാവിലെയാണ് പെണ്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ഗാര്‍ഡ അന്വേഷണം ആരംഭിച്ചിരുന്നു. തിങ്കളാഴ്ച പൂർത്തിയായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം ക്രിമിനൽ അന്വേഷണം ആവശ്യമില്ലെന്ന് ഗാര്‍ഡ സ്ഥിരീകരിച്ചു. എന്നാല്‍ പോസ്റ്റുമോർട്ടം ഫലങ്ങൾ പ്രവർത്തനപരമായ കാരണങ്ങൾ കൊണ്ട് പുറത്തുവിടില്ലെന്ന് ഗാർഡാ അധികൃതർ അറിയിച്ചു.

ഫെബ്രുവരി ബാങ്ക് അവധി ; സാമൂഹ്യ ക്ഷേമ പേയ്മെന്റുകൾ നേരത്തേ ലഭിക്കും

ഫെബ്രുവരി ബാങ്ക് അവധി പ്രമാണിച്ച് ചില സാമൂഹിക ക്ഷേമ ഗുണഭോക്താക്കൾക്ക് അടുത്ത ദിവസങ്ങളിൽ പേയ്മെന്റുകൾ നേരത്തേ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. St Brigid’s Day പ്രമാണിച്ച് ഫെബ്രുവരി 3-ാം തീയതി, തിങ്കളാഴ്ച, ബാങ്കുകളും പോസ്റ്റ് ഓഫീസുകളും അവധി ആയതിനാല്‍, സാധാരണ തിങ്കളാഴ്ചകളിൽ നൽകപ്പെടുന്ന സാമൂഹ്യ ക്ഷേമ പേയ്മെന്റുകൾ ജനുവരി 31-ആം തീയതി വെള്ളിയാഴ്ച അല്ലെങ്കിൽ ഫെബ്രുവരി 1-ാം തീയതി ശനിയാഴ്ച ലഭ്യമാക്കും. ചൈൽഡ് ബെനഫിറ്റ് (Child Benefit) പേയ്മെന്റുകൾ, സാധാരണ ചൊവ്വാഴ്ചകൾ നൽകുന്നവ, ഈ ക്രമീകരണത്തിലൂടെ നേരത്തേ … Read more

മയോയിലെ ഇന്ത്യൻ റസ്റ്ററന്റിൽ സ്ഫോടനം; രണ്ട് പേര്‍ക്ക് പരിക്ക്

കൌണ്ടി മയോയിലെ കാസിൽബാറിലെ ഒരു ഇന്ത്യന്‍ റസ്റ്ററന്റിൽ ഉണ്ടായ സ്ഫോടനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ മയോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയില്‍ ആണ്. കാസിൽബാര്‍ ലോവർ ചാർൽസ് സ്ട്രീറ്റ്ലെ തുല്സി ഇന്ത്യൻ റസ്റ്ററന്റിൽ ഞായറാഴ്ച രാത്രി 8:30 ഓടെ ആണ് സ്ഫോടനം നടന്നത്. ഗാർഡായും എമർജൻസി സേവനങ്ങളും ഉടൻ സംഭവ സ്ഥലത്ത് എത്തി. സ്ഫോടനത്തിനു ശേഷമുണ്ടായ തീ പ്രാദേശിക അഗ്നിശമന സേവനങ്ങൾ വന്നു അണച്ചു. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. പരിക്കേറ്റ രണ്ട് പേർ റസ്റ്റോറന്റിലെ  ജീവനക്കാർ ആണെന്നാണ് … Read more

വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രതൈ!; ഇഎസ്ബി നെറ്റ്‌വർക്ക്‌സിന്‍റെ മുന്നറിയിപ്പ്

അയോവിന്‍ കൊടുങ്കാറ്റ് രാജ്യത്തെ തകർത്ത് പോയതിനെ തുടർന്ന് വൈദ്യുതി പുനസ്ഥാപിക്കാൻ കാത്തിരിക്കുന്നതിനിടെ, ഇഎസ്ബി നെറ്റ്‌വർക്ക്‌സ് ഉപഭോക്താക്കളോട് തങ്ങളുടെ പേരിൽ വരുന്ന തട്ടിപ്പു സന്ദേശങ്ങൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ഇൻഫർമേഷൻ പങ്കിടാൻ ശ്രമിക്കുന്ന തട്ടിപ്പുകാരെ ഒഴിവാക്കാനും വ്യക്തിഗത വിവരങ്ങൾ ആരുടേയും കൂടെ പങ്കിടരുതെന്നും കമ്പനി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. അയോവിന്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് 1,00,000 ത്തോളം ഉപഭോക്താക്കൾക്ക് അടുത്ത വെള്ളിയാഴ്ച്ച വരേയ്ക്കും വൈദ്യുതി തടസ്സം നേരിടാനുള്ള സാധ്യതയുണ്ട്. ESB നെറ്റ്‌വർക്ക്സ് ഉപഭോക്താക്കളോട് സംശയാസ്പദ നമ്പറുകളുമായി നേരിട്ട് ഇടപെടാതിരിക്കാനും, വ്യക്തിഗത വിവരങ്ങൾ … Read more

അയർലൻഡിലെ ആദ്യത്തെ 24 മണിക്കൂർ വെൻഡിംഗ് മെഷീൻ ഷോപ്പ് വെക്സ്ഫോർഡിൽ പ്രവർത്തനം ആരംഭിച്ചു

അയർലൻഡിന്റെ ചരിത്രത്തിൽ ആദ്യമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വെൻഡിംഗ് മെഷീൻ ഷോപ്പ് വെക്സ്ഫോർഡില്‍ ആരംഭിച്ചു. E-Kiosk ആണ് ന്യൂറോസിൽ പൂർണ്ണമായും ഓട്ടോമേറ്റഡ് ആയ സർവീസ് ആരംഭിച്ചിരിക്കുന്നത്.  ഇതിൽ ക്രിസ്പ്സ്, ചോക്ലേറ്റ്, പാനീയങ്ങൾ, ആരോഗ്യകരമായ സ്നാക്കുകൾ, മീൽ ഡീൽസ്, പാലുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ഡിജിറ്റൽ ഡയറക്ടർ ജോർഡൻ കേസി, ഈ സംരംഭത്തെ “സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ മാതൃക” എന്ന് വിശേഷിപ്പിച്ചു. ഈ ആശയം ഈസ്റ്റേൺ ഏഷ്യയിലെ സമാനമായ സ്ഥാപനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും കേസി വ്യക്തമാക്കി. ഇത് … Read more

ഡബ്ലിനിൽ €3,00,000 വിലമതിക്കുന്ന കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റിൽ

സൌത്ത് ഡബ്ലിനില്‍ നടത്തിയ ഒരു ഓപ്പറേഷനില്‍ €3,00,000 മേലെ  വിലമതിക്കപ്പെടുന്ന മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ 20-വയസ്സിനു മുകളില്‍ പ്രായമുള്ള ഒരു യുവാവിനെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ഡബ്ലിൻ ക്രൈം റെസ്പോൺസ് ടീം ഗാർഡകളുടെ നേതൃത്വത്തിൽ ഇന്നലെ ഒരു വീടിനുള്ളിൽ നടത്തിയ അന്വേഷണത്തിനിടെയാണ് മയക്കുമരുന്ന് പിടി കൂടിയത്. വാക്വം-സീൽ പാക്കേജുകളിലായി സൂക്ഷിച്ചിരുന്ന ഏകദേശം €3,00,000 വിലയുള്ള കഞ്ചാവ് ഹർബ്, കൂടാതെ €2,000 കറന്‍സിയും പരിശോധനയിൽ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത യുവാവിനെ ഡബ്ലിനിലെ ഒരു ഗാർഡ സ്റ്റേഷനിൽ … Read more