മാർപ്പാപ്പയ്ക്ക് സൗജന്യമായി അനുശോചനാ കാർഡുകൾ അയയ്ക്കാൻ സൗകര്യമൊരുക്കി An Post

തിങ്കളാഴ്ച കാലംചെയ്ത ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് സൗജന്യമായി അനുശോചന കാര്‍ഡുകളയയ്ക്കാന്‍ സൗകര്യമൊരുക്കി അയര്‍ലണ്ടിലെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റായ An Post. ശനിയാഴ്ചയാണ് പോപ്പിന്റെ സംസ്‌കാരം നടക്കുക. ഭൗതികദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന St Peter’s Square-ല്‍ നിരവധി പേരാണ് അന്തിമോപചാരമര്‍പ്പിക്കാനായി എത്തുന്നത്. അയര്‍ലണ്ടില്‍ നിന്നും മാര്‍പ്പാപ്പയ്ക്ക് ഉപചാരമര്‍പ്പിക്കാനാഗ്രഹിക്കുന്നവര്‍ക്ക് സൗജന്യമായി കാര്‍ഡ് പോസ്റ്റ് ചെയ്യാമെന്ന് An Post അറിയിച്ചു. ‘Cards to the Vatican, PO Box 13812, FREEPOST, Dublin 1’ എന്ന പോസ്റ്റ് ബോക്‌സിലേയ്ക്ക് കാര്‍ഡുകള്‍ പോസ്റ്റ് ചെയ്താല്‍ An … Read more

അയർലണ്ടിൽ Revolut മോർട്ട്ഗേജുകൾ ഈ വർഷം അവസാനത്തോടെ ലഭിച്ചേക്കും

ഈ വരുന്ന ശരത്കാലത്തോടെ അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് മോര്‍ട്ട്‌ഗേജുകള്‍ നല്‍കാന്‍ Revolut. ആദ്യ ഘട്ടത്തില്‍ ആപ്പ് വഴി ഹോം ലോണുകള്‍ നല്‍കാനാണ് ഓണ്‍ലൈന്‍ ബാങ്കായ Revolut ശ്രമിക്കുന്നത്. ഇതിന് ബാങ്ക് ജീവനക്കാരുടെ ഫോണ്‍ കോള്‍ സപ്പോര്‍ട്ടും ഉണ്ടാകും. ഭാവിയിലാകും ബ്രോക്കര്‍മാര്‍ വഴി ലോണ്‍ നല്‍കുക. ലോണ്‍ അപേക്ഷകള്‍ എളുപ്പമുള്ളതാക്കുകയും ചെയ്യും. ഈ വര്‍ഷം അവസാന പാദത്തോടെ അയര്‍ലണ്ടിലെ ഉപഭോക്താക്കള്‍ക്ക് മോര്‍ട്ട്‌ഗേജുകള്‍ നല്‍കാന്‍ സാധിക്കുമെന്ന് കരുതുന്നതായി Revolut Europe മേധാവി Joe Heneghan പറഞ്ഞു. നിലവില്‍ മൂന്ന് മില്യണ്‍ ഉപഭോക്താക്കളാണ് … Read more

ഡബ്ലിനിൽ ഗാർഡയുടെ ഊർജ്ജിത പരിശോധന: 41 വാഹനങ്ങളും, മയക്കുമരുന്നും, പണവും പിടിച്ചെടുത്തു

ഡബ്ലിനില്‍ ഗാര്‍ഡ നടത്തിയ പരിശോധനകളില്‍ 75,000 യൂറോയും, മയക്കുമരുന്നുകളും, 41 വാഹനങ്ങളും പിടിച്ചെടുത്തു. വ്യാഴാഴ്ചയാണ് ഡബ്ലിന്‍ മെട്രോ പൊളിറ്റന്‍ റീജിയനിലെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള 20 വീടുകളില്‍ ഗാര്‍ഡ പരിശോധനകള്‍ നടത്തിയത്. കഞ്ചാവ്, കൊക്കെയ്ന്‍, ഹെറോയിന്‍, കെറ്റാമൈന്‍, അല്‍പ്രസോലം ടാബ്ലറ്റുകള്‍ മുതലായവ പിടിച്ചെടുത്ത മയക്കുമരുന്നുകളില്‍ പെടുന്നു. നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്ന പേരിലാണ് ഇ-ബൈക്കുകള്‍, സ്‌ക്രാംബ്ലറുകള്‍, ഇ-സ്‌കൂട്ടറുകള്‍ എന്നിങ്ങനെ 41 വാഹനങ്ങള്‍ പിടികൂടിയത്. ഇ-സ്‌കൂട്ടര്‍ മോഷണം സംശയിച്ച് ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് നടത്തിയ മറ്റൊരു പരിശോധനയില്‍ കഴിഞ്ഞ വര്‍ഷം … Read more

‘ആരാധന ജീവിതവും ബന്ധങ്ങളിലെ വിശുദ്ധിയും’; ഫാ. ഡോക്ടർ റിഞ്ചു പി കോശി നയിക്കുന്ന ക്ലാസ് ഏപ്രിൽ 26-ന് ടിപ്പററിയിൽ

കാരിക്കൻസൂർ , ടിപ്പററി , അയർലണ്ട്: അയർലണ്ടിലെ മലയാളികളുടെ ആദ്യ സ്വന്തം ദേവാലയമായ സെൻറ് കുര്യാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഓ വി ബി എസിന് ആരംഭം കുറിച്ചു. “വിശുദ്ധിയിൽ നടക്കുക” (സങ്കീർത്തനങ്ങൾ 119: 9) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഏപ്രിൽ 25, 26, 27 തീയതികളിലായി നടത്തപ്പെടുന്ന ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ ക്ലാസ്സുകൾക്ക് വികാരി ഫാ. നൈനാൻ പി കുരിയാക്കോസ് ,ഫാ. ഡോക്ടർ റിഞ്ചു പി കോശി എന്നിവർ നേതൃത്വം നൽകുന്നു. ഒ വി … Read more

ഇനി പ്രിയപ്പെട്ടവരോടൊപ്പം ഒന്നിക്കാം; യുകെ – അയർലൻഡ് ഡിപെൻഡന്റ് വിസ ഫ്ലൈവേൾഡിലൂടെ ഈസി ആയി

യുകെ, അയർലൻഡ് എന്നിവിടങ്ങളിലേക്ക് ഡിപെൻഡൻറ് വിസ പ്രോസസ്സിംഗ് സർവീസുകൾ ആരംഭിച്ച് ഫ്ലൈവേൾഡ് മൈഗ്രേഷൻ ആൻഡ് ലീഗൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്. യുകെയിലും അയർലൻഡിലും താമസിക്കുന്ന, പ്രവാസ ജീവിതത്തിൽ കുടുംബത്തെയും സുഹൃത്തുക്കളെയും കാണാനും അവരോടൊപ്പം സമയം ചിലവഴിക്കാനും ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം ഒരുക്കുകയാണ് ഇതുവഴി ഫ്ലൈവേൾഡ്. അയർലൻഡിലും യുകെയിലും താമസിക്കുന്ന പ്രവാസികൾക്ക് സ്വന്തം നാട്ടിൽ നിന്നും അവരുടെ പ്രിയപ്പെട്ടവരെ കൂടി കൊണ്ടുവരുന്നതിന് വേണ്ടിയുള്ള സൗകര്യമാണ് ഡിപെൻഡന്റ്/ വിസിറ്റിംഗ് വിസ വഴി ഫ്ലൈവേൾഡ് അവതരിപ്പിക്കുന്നത്. ഇതുവഴി കുടുംബത്തെയോ പങ്കാളിയെയോ സുഹൃത്തുക്കളെയോ യുകെയിലേക്കും … Read more

മുസ്ലീം സ്ത്രീയുടെ കാൽ കഴുകി ചുംബിച്ച മാർപാപ്പ (അനിൽ ജോസഫ് രാമപുരം)

ആഡംബരത്തിൽ അഭിരമിച്ചിരുന്ന കത്തോലിക്കാ സഭയിലെ ഒരുപറ്റം മെത്രാന്മാരുടെയും, വൈദികരുടെയും നെറ്റി ചുളിഞ്ഞ സംഭവമായിരുന്നു 2013 -ലെ പെസഹാവ്യാഴാഴ്ചയിലെ കാൽകഴുകൽ ശുശ്രൂഷയിൽ വത്തിക്കാനിൽ അരങ്ങേറിയത്. അന്നേവരെയുള്ള പെസഹാവ്യാഴാഴ്ച കാൽകഴുകൽ ചടങ്ങിൽ കത്തോലിക്കാ സമൂഹത്തിലെ പ്രമാണിമാരുടെയും, ഉന്നതകുലജാതരുടെയും കാലുകളാണ് മെത്രാന്മാരും, വൈദികരും കഴുകി ചുംബിച്ചിരുന്നതെങ്കിൽ, അതിന് വിപരീതമായി താൻ മാർപാപ്പയായിട്ട് ആദ്യമായി ഈ ശുശ്രൂഷയിൽ പോപ്പ് ഫ്രാൻസിസ് കാൽകഴുകി ചുംബിച്ചത്, റോമിൽ ജയിലിൽ കഴിയുന്ന കുടിയേറ്റക്കാരായ മുസ്ലീം സ്ത്രീയും, ഓർത്തഡോക്സ് സഭാംഗവും ഉൾപ്പെടുന്ന, സമൂഹത്തിൽ അവഗണിക്കപ്പെട്ട 12 പേരെയായിരുന്നു. തുടർന്നുള്ള … Read more

പ്രോഗ്രാമിങ് പഠിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് Tech Explorers സൗജന്യ ട്രെയിനിങ് ക്ലാസ് ഏപ്രിൽ 25,26 തീയതികളിൽ

പ്രോഗ്രാമിന്റെ ലോകത്ത് തിളങ്ങാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് സൗജന്യ ലൈവ് കോഡിങ് ട്രെയിനിങ് ക്ലാസ്. പ്രോഗ്രാമിങ് പഠിക്കാൻ ആഗ്രഹിക്കുന്ന 12-16 വയസുകാരായ പെൺകുട്ടികൾക്ക് ഏപ്രിൽ 24, 25 തീയതികളിലായി നടക്കുന്ന Tech Explorers ഓൺലൈൻ ട്രെയിനിങ് തീർത്തും സൗജന്യവും, ലോകത്ത് എവിടെ നിന്നും പങ്കെടുക്കാവുന്നതും ആണ്. കുട്ടികളുടെ അഭിരുചി വർദ്ധിപ്പിച്ച്, ആത്മവിശ്വാസം വളർത്തുന്ന രസകരമായ ക്ലാസ്സ്‌ കോഡിങ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ മുതൽക്കൂട്ടാകും. രജിസ്ട്രേഷനായി: https://rb.gy/smmfwh

Irish Ferries-ന്റെ ജങ്കാർ ഇനി ജൈവ ഇന്ധനത്തിൽ ഓടും; ഇന്ധനം നിർമ്മിക്കുന്നത് ഭക്ഷ്യ മാലിന്യത്തിൽ നിന്ന്

ബോട്ട് ഓടിക്കാന്‍ Hydrotreated vegetable oil (HVO) ഉപയോഗിച്ച് Irish Ferries. ഹൈസ്പീഡ് ജങ്കാറായ Dublin Swift ആണ് HVO ഇന്ധനമാക്കി ആദ്യ യാത്ര നടത്തിയത്. ഭക്ഷ്യമാലിന്യങ്ങളില്‍ നിന്നും ഉണ്ടാക്കുന്ന ഒരു ജൈവ ഇന്ധനമാണ് HVO. ഡീസല്‍ വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി ഇത് ഉപയോഗിക്കാവുന്നതാണ്. മറ്റ് പല ഇന്ധനങ്ങളെയും പോലെ കാര്‍ബണ്‍ പുറന്തള്ളില്ല എന്നതാണ് HVO-യുടെ ഗുണം. സുസ്ഥിരത കൈവരിക്കാനുള്ള ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവെപ്പാണ് ഇതെന്ന് Irish Ferries പറഞ്ഞു. വരും മാസങ്ങളില്‍ ജങ്കാറിലെ നാല് എഞ്ചിനുകളിലും ഡീസലിന് … Read more

അയർലണ്ടിൽ ലീവിങ് സെർട്ട് പ്രോജക്ടുകൾക്ക് കൂടുതൽ മാർക്ക്; സർക്കാർ പദ്ധതിക്കെതിരെ അദ്ധ്യാപക സംഘടനകൾ സമരത്തിലേക്കെന്ന് സൂചന

എഴുത്ത് പരീക്ഷയ്ക്ക് പുറമെ വിദ്യാര്‍ത്ഥികളുടെ പ്രോജക്ടുകള്‍ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കുന്ന തരത്തില്‍ ലീവിങ് സെര്‍ട്ടില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി അദ്ധ്യാപകസംഘടനകള്‍. Association of Secondary Teachers Ireland (Asti), Teachers’ Union of Ireland (TUI) എന്നീ സംഘടനകള്‍ ഈ വിഷയത്തില്‍ ഇന്ന് സംയുക്തമായി അടിയന്തരപ്രമേയം പാസാക്കുകയും, അത് പിന്നീട് സമരത്തിന് വഴിയൊരുക്കുകയും ചെയ്‌തേക്കാമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ മാസത്തോടെ ലീവിങ് സെര്‍ട്ടില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പരിഷ്‌കാരം സംബന്ധിച്ച് സംഘടനകളുമായി വിദ്യാഭ്യാസ വകുപ്പ് നേരത്തെ ചര്‍ച്ച നടത്തിയിരുന്നെങ്കിലും … Read more

അയർലണ്ടിലെ ജൂനിയർ സെർട്ട് മാർക്ക് ബാൻഡുകളിൽ മാറ്റം; 85% മുതൽ ഇനി ഡിസ്റ്റിങ്ഷൻ, 70-84% വരെ ഫസ്റ്റ് മെറിറ്റ്

ഇത്തവണത്തെ ജൂനിയര്‍ സെര്‍ട്ട് മുതല്‍ മാര്‍ക്ക് ബാന്‍ഡുകളില്‍ മാറ്റം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി ഹെലന്‍ മക്എന്റീ. ഇത്തവണ ജൂനിയര്‍ സെര്‍ട്ട് എഴുതുന്ന 73,000 കുട്ടികള്‍ക്ക് പുതിയ രീതിയിലുള്ള ബാന്‍ഡ് ആണ് ബാധകമാകുക. ഇനിമുതല്‍ 85 ശതമാനമോ അതിന് മുകളിലോ മാര്‍ക്ക് ലഭിക്കുന്ന കുട്ടികള്‍ക്ക് ഡിസ്റ്റിങ്ഷന്‍ ലഭിച്ചതായി കണക്കാക്കും. നേരത്തെ ഇത് 90 ശതമാനമായിരുന്നു. 70-84 ശതമാനം വരെ Higher Merit (നേരത്തെ 75-90), 55-70 ശതമാനം വരെ Mertit (നേരത്തെ 55-75) എന്നിങ്ങനെയും ബാന്‍ഡുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം … Read more