Tullamore-ൽ വീട്ടിൽ വെടിവെപ്പ്; രണ്ട് പേർ ആശുപത്രിയിൽ

Co Offaly-യിലെ Tullamore-ല്‍ വീട്ടിലുണ്ടായ വെടിവെപ്പിനെത്തുടര്‍ന്ന് രണ്ട് പേര്‍ ആശുപത്രിയില്‍. വെള്ളിയാഴ്ച രാത്രിയാണ് Kilcruttin പ്രദേശത്തെ ഒരു വീട്ടില്‍ വെടിവെപ്പുണ്ടായി എന്ന വിവരത്തെത്തുടര്‍ന്ന് ഗാര്‍ഡ സായുധ സേനയോടൊപ്പം സ്ഥലത്തെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിന്നും പരിക്കേറ്റ നിലയില്‍ രണ്ട് പുരുഷന്മാരെ ഡബ്ലിനിലെ St James’s Hospital-ല്‍ പ്രവേശിപ്പിച്ചു. വീട് സീല്‍ ചെയ്ത ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടില്ല. സംഭവത്തിന് ദൃക്‌സാക്ഷികളായവരോ, സംഭവത്തെ പറ്റി എന്തെങ്കിലും സൂചനകളുള്ളവരോ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ … Read more

ഹീത്രൂ എയർപോർട്ടിലെ സർവീസുകൾ ഇന്ന് പുനരാരംഭിച്ചേക്കും; തീപിടിത്തത്തിൽ അട്ടിമറി ഇല്ലെന്ന് അധികൃതർ

തീപിടിത്തം കാരണം ഇന്നലെ അടച്ചിട്ട ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചു. ചില വിമാനങ്ങള്‍ മാത്രം ഇന്നലെ രാത്രി സര്‍വീസ് നടത്തിയതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. സര്‍വീസുകള്‍ ഇന്ന് പൂര്‍ണ്ണമായും പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സബ്‌സ്റ്റേഷനിലുണ്ടായ തീപിടിത്തത്തില്‍ അട്ടിമറിയൊന്നും സംശയിക്കുന്നില്ലെന്ന് London Fire Brigade (LFB) അറിയിച്ചു. തീപിടിത്തത്തിന് കാരണമെന്തെന്ന് കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും LFP പറഞ്ഞു. ഡബ്ലിന്‍, ഷാനണ്‍ അടക്കം അയര്‍ലണ്ടിലെ എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള സര്‍വീസുകളെയും തീപിടിത്തം ബാധിച്ചിരുന്നു. 60-ലധികം … Read more

അയർലണ്ട് സർക്കാരിന്റെ ഭവന നിർമ്മാണം ഇത്തവണയും ലക്ഷ്യം കാണില്ല; വിചാരിച്ചതിലും 6,000 വീടുകൾ കുറവ് മാത്രമേ നിർമ്മാണം പൂർത്തിയാകൂ എന്ന് സെൻട്രൽ ബാങ്ക്

അയര്‍ലണ്ടിലെ ഭവനപ്രതിസന്ധി പരിഹരിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടേക്കുമെന്ന് സൂചന നല്‍കി സെന്‍ട്രല്‍ ബാങ്ക്. നേരത്തെ കണക്കുകൂട്ടിയതിലും കുറച്ച് വീടുകളുടെ പണി മാത്രമേ സര്‍ക്കാര്‍ പദ്ധതിയില്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ വര്‍ഷം 30,330 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയപ്പോള്‍, 2023-ല്‍ 32,695 എണ്ണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നു. സര്‍ക്കാരിന്റെ Housing for All പദ്ധതി പ്രകാരം ഈ വര്‍ഷം 41,000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ സെന്‍ട്രല്‍ ബാങ്കിന്റെ 2025-ലെ … Read more

ക്രാന്തി മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിക്കുന്നു; യൂണിറ്റ്തല ഉദ്ഘാടനം ഇന്ന്

ഡബ്ലിൻ: അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തി 2025-26 വർഷത്തേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിൻ ഇന്ന് ആരംഭിക്കുന്നു. രണ്ടുമാസത്തോളം നീണ്ടുനിൽക്കുന്ന അംഗത്വ വിതരണ പദ്ധതിയുടെ ഉദ്ഘാടനം എല്ലാ യൂണിറ്റുകളിലും ഇന്ന് സംഘടിപ്പിക്കുന്നതാണ്. കഴിഞ്ഞ എട്ടു വർഷക്കാലമായി ക്രാന്തി നടത്തിയിട്ടുള്ള നിരവധിയായ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പുതിയ അംഗങ്ങളെ ചേർക്കുന്നത് . നിലവിലെ യൂണിറ്റുകളിൽ അംഗസംഖ്യ വർദ്ധിപ്പിക്കുന്നതോടൊപ്പം പുതിയ യൂണിറ്റുകൾ ആരംഭിക്കുവാനും മെമ്പർഷിപ്പ് ക്യാമ്പയിനിലൂടെ ക്രാന്തി ലക്ഷ്യമിടുന്നു. അയർലണ്ടിലെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെടാനും ക്രാന്തിയുടെ പ്രവർത്തനങ്ങളിൽ … Read more

അയർലണ്ടിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ Ruby Druce 109-ആം വയസിൽ അന്തരിച്ചു

അയര്‍ലണ്ടിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി 109-ആം വയസില്‍ അന്തരിച്ചു. കൗണ്ടി ഡോണഗലിലെ Castlefinn സ്വദേശിയായ Ruby Druce ആണ് വ്യാഴാഴ്ച ലോകത്തോട് വിട പറഞ്ഞത്. മരുമകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 1915-ല്‍ ജനിച്ച Ruby, ഇക്കഴിഞ്ഞ പുതുവര്‍ഷത്തിലാണ് 109-ആം ജന്മദിനം ആഘോഷിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ 109-കാരിയായിരുന്ന Phyllis Furness അന്തരിച്ചതോടെയാണ് Ruby അയര്‍ലണ്ടിന്റെ മുതുമുത്തശ്ശിയായത്. തന്റെ പ്രായക്കൂടുതല്‍ എന്ന കാരണത്താല്‍ മാത്രം അറിയപ്പെടാന്‍ ഒട്ടും ആഗ്രഹമില്ലാതിരുന്ന Ruby, ജീവിതത്തില്‍ പുകവലിയോ, മദ്യപാനമോ ഇല്ലാത്ത വ്യക്തിയായിരുന്നു. രണ്ട് … Read more

ലോക സന്തോഷ സൂചിക: അയർലണ്ടിന് 15-ആം സ്ഥാനം; നില മെച്ചപ്പെടുത്തി ഇന്ത്യ

ലോകരാജ്യങ്ങളുടെ സന്തോഷസൂചികയില്‍ അയര്‍ലണ്ടിന് 15-ആം സ്ഥാനം. വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് 2025-ല്‍ ഫിന്‍ലന്‍ഡ് വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ഡെന്മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വീഡന്‍ എന്നിവര്‍ യഥാക്രമം രണ്ട് മുതല്‍ നാല് വരെയുള്ള സ്ഥാനങ്ങള്‍ സ്വന്തമാക്കി. നെതര്‍ലണ്ട്‌സ് ആണ് അഞ്ചാം സ്ഥാനത്ത്. Wellbeing Research Centre, University of Oxford ആണ് പട്ടിക തയ്യാറാക്കുന്നത്. 147 രാജ്യങ്ങളുടെ പട്ടികയില്‍ 118-ആം റാങ്കാണ് ഇന്ത്യ നേടിയത്. മുൻ വർഷം ഇത് 126 ആയിരുന്നു. അതേസമയം ചരിത്രത്തിലെ ഏറ്റവും മോശം റാങ്കിങ്ങാണ് … Read more

അതിശക്തമായ മഴ: അയർലണ്ടിലെ 10 കൗണ്ടികൾക്ക് യെല്ലോ വാണിങ്

ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് അയര്‍ലണ്ടിലെ 10 കൗണ്ടികളില്‍ യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നിലവില്‍ വന്ന വാണിങ് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി വരെ 24 മണിക്കൂര്‍ തുടരും. Munster-ലെ മുഴുവന്‍ കൗണ്ടികള്‍ക്കും (Clare, Cork, Kerry, Limerick, Tipperary,Waterford), Carlow, Kilkenny, Galway, Wexford എന്നീ കൗണ്ടികള്‍ക്കുമാണ് മുന്നറിയിപ്പ് ബാധകം. ഇടിയോട് കൂടിയ മഴ മിന്നല്‍പ്രളയത്തിന് കാരണമായേക്കുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇന്ന് രാത്രി മേഘം ഉരുണ്ട് … Read more

“ഹിഗ്വിറ്റ” നാടക ക്യാമ്പ് നാളെയും മറ്റന്നാളും താലായിൽ

അയർലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ ‘മലയാളം’ സംഘടിപ്പിക്കുന്ന ഐ മണ്ഡല പ്രൊഡക്ഷൻസിന്റെ “ഹിഗ്വിറ്റ” എന്ന നാടകത്തിലേക്കു വേണ്ട അഭിനേതാക്കളെ തെരഞ്ഞെടുക്കാനുള്ള ക്യാമ്പ് നാളെയും മറ്റന്നാളുമായി (മാർച്ച്‌ 22, 23)താലായിലെ ടൈമൺ ബൗൺ കമ്മ്യൂണിറ്റി സെന്ററിൽ വെച്ചു രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ നടത്തപ്പെടും. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെപ്പറയുന്ന ഇമെയിലിലോ, നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. പ്രശസ്ത കഥാകാരൻ ശ്രീ എൻ എസ് മാധവന്റെ ഹിഗ്വിറ്റ എന്ന കഥയുടെ സ്വതന്ത്ര നാടകാവിഷ്കാരമാണ് ഇത്. ഇന്ന് ഡബ്ലിനിൽ … Read more

തീപിടിത്തം: ലണ്ടൻ ഹീത്രൂ വിമാനത്താവളം അടച്ചു

ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തിലേയ്ക്ക് വൈദ്യുതി വിതരണം ചെയ്യുന്ന സബ്‌സ്റ്റേഷനില്‍ തീപിടിത്തം. ഇതേ തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ഇന്ന് (മാര്‍ച്ച് 21) അര്‍ദ്ധരാത്രി വരെ വിമാനത്താവളം അടഞ്ഞുകിടക്കുമെന്നാണ് റിപ്പോര്‍ട്ട്. തീപിടിത്തം ആയിരത്തോളം വിമാനസര്‍വീസുകളെ ബാധിക്കും. നിലവില്‍ ആയിരത്തോളം പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിട്ടുണ്ട്. യാത്രക്കാര്‍ പുതുതായി വിമാനത്താവളത്തിലെത്തുന്നത് ഒഴിവാക്കണമെന്നും, കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലണ്ടനിലെ ഹെല്ലിങ്ടണ്‍ ബറോയിലെ ഹെയ്‌സിലുള്ള നോര്‍ത്ത് ഹൈഡ് ഇലക്ട്രിക്കല്‍ സബ്‌സ്‌റ്റേഷനിലാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് 16,000-ഓളം വീടുകളില്‍ വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. … Read more

സോക്സിലെ നൂൽ കുടുങ്ങി കുട്ടിയുടെ കാലിന് സർജറി; അയർലണ്ടിൽ 1,500 സോക്സുകൾ തിരികെ വിളിച്ച് Dunnes Stores

ഡിസൈനിലെ അപാകത കാരണം 1,500 ജൂനിയര്‍ സോക്‌സ് പാക്കുകള്‍ തിരികെ വിളിച്ച് Dunnes Stores. Competition and Consumer Protection Commission (CCPC) ആണ് സ്റ്റോറില്‍ നിന്നും വിറ്റ കുട്ടികളുടെ സോക്‌സിലെ നൂല്‍ കുടുങ്ങി ഒരു കുട്ടിയുടെ കാല്‍ നീരുവന്ന് വീര്‍ത്തതായും, കുട്ടിക്ക് അടിയന്തര സര്‍ജറി വേണ്ടിവന്നതായും അറിയിച്ചത്. തുടര്‍ന്ന് ഈ സോക്‌സുകള്‍ തിരിച്ചെടുക്കാനും കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി. Five-pair pink marl baby socks എന്ന സോക്‌സാണ് കമ്പനി തിരിച്ചെടുക്കുന്നത്. ഇവയുടെ 1,564 പാക്കുകള്‍ തിരിച്ചെടുക്കുമെന്ന് … Read more