ഇൻഷുറൻസ് ഇല്ലാതെ റോഡിലിറങ്ങിയ 19,000 വാഹനങ്ങൾ പിടികൂടി ഗാർഡ; നിയമലംഘകർ ഇനി കുടുങ്ങുമെന്നുറപ്പ്

കഴിഞ്ഞ വര്‍ഷം ഇന്‍ഷുറന്‍സ് ഇല്ലാതെ നിരത്തിലിറക്കിയ 19,000-ഓളം വാഹനങ്ങള്‍ പിടികൂടി ഗാര്‍ഡ. 2023-നെ അപേക്ഷിച്ച് 67% വര്‍ദ്ധനവാണിതെന്നും Irish Motor Insurance Database (IMID), Department of Transport, An Garda Síochána, Insurance Ireland എന്നിവര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഗതാഗതവകുപ്പ് തയ്യാറാക്കിയ Irish Motor Insurance Database (IMID) പരിശോധിച്ചാല്‍ രാജ്യത്ത് റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളുടെയും ഇന്‍ഷുറന്‍സ് വിവരങ്ങള്‍ ഗാര്‍ഡ അടക്കമുള്ളവര്‍ക്ക് സെക്കന്റുകള്‍ക്കുള്ളില്‍ ലഭിക്കും. ഇത് നോക്കിയാണ് ഇന്‍ഷുറന്‍സ് ഇല്ലാതെ റോഡിലിറക്കുന്ന വാഹനങ്ങള്‍ പിടികൂടുന്നത്. … Read more

ഡബ്ലിനിൽ കത്തിക്കുത്ത്; ചെറുപ്പക്കാരന് പരിക്ക്

ഡബ്ലിന്‍ സിറ്റി സെന്ററില്‍ പുരുഷന് കുത്തേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ Henry Street-ല്‍ വച്ചാണ് ഒരു ചെറുപ്പക്കാരന് കത്തിക്കുത്തില്‍ പരിക്കേറ്റത്. ഇദ്ദേഹത്തെ Mater Misericordiae University Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് വിവരം. Ilac Shopping Centre-ല്‍ വച്ച് ആരംഭിച്ച പ്രശ്‌നം പിന്നീട് തെരുവിലേയ്ക്ക് നീങ്ങുകയും, Foot Locker എന്ന കടയില്‍ വച്ച് കത്തിക്കുത്തില്‍ കലാശിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാര്‍ഡ … Read more

അയർലണ്ടിൽ ഒരു വർഷത്തിനിടെ വീടുകൾക്ക് വില വർദ്ധിച്ചത് 8.1%; കുറഞ്ഞ വിലയ്ക്ക് വീട് വാങ്ങാൻ പറ്റുന്നത് Leitrim-ൽ എന്നും റിപ്പോർട്ട്

അയര്‍ലണ്ടിലെ ഭവനവില വീണ്ടും മുകളിലേയ്ക്ക്. 2025 ജനുവരി വരെയുള്ള 12 മാസങ്ങള്‍ക്കിടെ വീടുകള്‍ക്ക് വില വര്‍ദ്ധിച്ചത് 8.1% ആണെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട (CSO) ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനുവരി മാസത്തെ വര്‍ദ്ധന കൂടി കണക്കാക്കുമ്പോള്‍ തുടര്‍ച്ചയായി ഇത് 17ആം മാസമാണ് അയര്‍ലണ്ടില്‍ ഭവനവില ഉയരുന്നത്. വീടുകള്‍ക്ക് 8.5% വിലവര്‍ദ്ധിച്ചപ്പോള്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് വര്‍ദ്ധിച്ചത് 5.8% ആണ്. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഭവനവില നിലവില്‍ ശരാശരി 359,999 യൂറോ എന്ന നിലയിലാണ്. 2007-ലെ കെല്‍റ്റിക് ടൈഗര്‍ … Read more

ലീവിങ് സെർട്ട് പരീക്ഷയിൽ ഇനി ഓറൽ ടെസ്റ്റും; നിർദ്ദേശം സമർപ്പിച്ച് നാഷണൽ കരിക്കുലം കൗൺസിൽ

അയര്‍ലണ്ടിലെ പ്രധാന പരീക്ഷകളിലൊന്നായ ലീവിങ് സെര്‍ട്ടില്‍ ഇനിമുതല്‍ ഇംഗ്ലിഷ് ഭാഷയിലുള്ള ഓറല്‍ എക്‌സാമും ഉള്‍പ്പെടുത്തിയേക്കും. ലീവിങ് സെര്‍ട്ട്, സീനിയര്‍ സൈക്കിള്‍ എന്നിവയിലെ സിലബസ് നവീകരിക്കാന്‍ ഉത്തരവാദിത്തമുള്ള National Council for Curriculum and Assessment തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശമുള്ളത്. നിര്‍ദ്ദേശത്തില്‍ മെയ് മാസം വരെ പൊതുജനാഭിപ്രായം തേടിയ ശേഷമാണ് നടപ്പിലാക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക. ഇംഗ്ലിഷ് പാഠ്യപദ്ധതിയിലെ നാടകങ്ങള്‍, നോവലുകള്‍, കവിതകള്‍ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികളുമായി സംവദിക്കുന്ന തരത്തില്‍ ഒരു ഓറല്‍ എക്‌സാം കൂടി … Read more

അയർലണ്ട് മലയാളികൾക്ക് അഭിമാനമായി MIST

ക്ലോൺമെൽ:  സെൻ്റ് പാട്രിക്സ് ഡേ പരേഡിൽ കന്നിയങ്കത്തിൽ തന്നെ കിരീടമുയർത്തി ഐറിഷ് മലയാളികൾക്ക് ഒന്നടങ്കം അഭിമാനമായിരിക്കുകയാണ് മലയാളീസ് ഇൻ സൗത്ത് ടിപ്പററി (MIST). 32 ടീമുകൾ മാറ്റുരച്ച പരേഡിൽ വൈവിധ്യവും വർണ്ണാഭവുമായ പ്രകടനങ്ങൾ കൊണ്ട് MIST കാണികളെ ഒന്നാകെ വിസ്മയിപ്പിച്ചു. തനത് കലാരൂപങ്ങളായ കഥകളിയും, ഭരതനാട്യവും, മോഹിനിയാട്ടവും, കളരിപ്പയറ്റുമൊക്കെ കാഴ്ചാവിരുന്നൊരുക്കിയപ്പോൾ, തന്റെ ഐറിഷ്‌ പ്രജകളുടെ ക്ഷേമമന്വേഷിക്കാൻ മഹാബലിയും എത്തിയിരുന്നു. അതിശൈത്യത്തിലും ചടുലമായ നൃത്തച്ചുവടുകളുമായി എത്തിയ കൊച്ചുമിടുക്കികളെയും കൂട്ടരേയും നിലക്കാത്ത കരാഘോഷങ്ങളോടെയാണ് കാണികൾ സ്വീകരിച്ചത്. സൂര്യകാന്തിയും ചിത്രശലഭങ്ങളും ആയി … Read more

സെൻറ് പാട്രിക്സ് ദിനാഘോഷത്തിൽ തിളങ്ങി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ

വാട്ടർഫോർഡ്: അയർലണ്ടിലെ ദേശീയ ഉത്സവമായ സെൻറ് പാട്രിക്സ് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യമെങ്ങും നിരവധിയായ പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്. വിവിധ പ്രദേശങ്ങളിലായി നടക്കുന്ന വർണ്ണാഭമായ പരേഡുകൾ ഏറെ ജനശ്രദ്ധ ആകർഷിച്ചു. വാട്ടർഫോർഡിൽ നടന്ന പരേഡിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് വാട്ടർഫോർഡ് മലയാളി അസോസിയേഷൻ പങ്കെടുത്തു. ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്തമാർന്ന കലാപരിപാടികൾ കൊണ്ടും കാണികളുടെ പ്രശംസ നേടിയെടുക്കാൻ അസോസിയേഷന്റെ പരേഡിനായി. ഇന്ത്യൻ സംസ്കാരം വിളിച്ചോതുന്ന പരമ്പരാഗത വേഷവിധാനങ്ങളോടു കൂടി കുട്ടികളും മുതിർന്നവരും പങ്കെടുത്ത പരേഡിൽ ചെണ്ടമേളം, പുലികളി എന്നിവക്ക് പുറമേ ഭാരതീയ കലാ … Read more

സെന്റ് പാട്രിക്സ് ഡേ പരേഡിൽ നിറസാന്നിദ്ധ്യമായി നീനാ കൈരളി – നീനാ ക്രിക്കറ്റ് ക്ലബ്

നീനാ (കൗണ്ടി ടിപ്പററി): അയർലണ്ടിലെ ചരിത്രപ്രസിദ്ധമായ സെൻറ് പാട്രിക്സ് ദിനാഘോഷത്തോടനുബന്ധിച്ച് നീനയിൽ നടന്ന പരേഡിൽ നിറസാന്നിധ്യമായി മലയാളി സമൂഹം. നീനാ കൈരളി അസോസിയേഷനും, നീനാ ക്രിക്കറ്റ് ക്ലബും സംയുക്തമായാണ് പരേഡിൽ അണിനിരന്നത്. കുട്ടികളും മുതിർന്നവരും പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ച് അണിനിരന്നത് നയന മനോഹരമായിരുന്നു. നീനാ ക്രിക്കറ്റ് ക്ലബ് അംഗങ്ങൾ ജേഴ്സി ധരിച്ച് ബാറ്റും ബോളുമായി നീങ്ങുന്നത് വ്യത്യസ്തമായ കാഴ്ചയായി. പരമ്പരാഗതമായ വസ്ത്രങ്ങൾ ധരിച്ചുള്ള കുട്ടികളുടെ ഭരത നാട്യം, ബാൻഡ് മേളം എന്നിവ കാണികളെ ആവേശോജ്ജ്വലരാക്കി. ബാൻഡ് … Read more

അയർലണ്ടിന് മാത്രമായി Amazon.ie വെബ്സൈറ്റ്; ഇനി മുതൽ കസ്റ്റംസ് ഫീസ് നൽകാതെ സാധനങ്ങൾ ഓർഡർ ചെയ്യാം

അയര്‍ലണ്ടിനു മാത്രമായി വെബ്‌സൈറ്റ് അവതരിപ്പിച്ച് ഓണ്‍ലൈന്‍ കച്ചവട ഭീമനായ ആമസോണ്‍. അയര്‍ലണ്ടുകാര്‍ക്ക് http://Amazon.ie  എന്ന വെബ്‌സൈറ്റ് വഴി ഇനിമുതല്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ അടക്കം 200 മില്യണില്‍ അധികം ഉല്‍പ്പന്നങ്ങള്‍ കസ്റ്റംസ് ഫീസ് നല്‍കാതെ സ്വന്തമാക്കാം. ഇതുവരെ ആമസോണിന്റെ യുകെ വെബ്‌സൈറ്റില്‍ നിന്നും കസ്റ്റംസ് ഫീസ് അധികമായി നല്‍കി വേണമായിരുന്നു അയര്‍ലണ്ടുകാര്‍ക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍. http://Amazon.ie വെബ്‌സൈറ്റില്‍ മാസം 6.99 യൂറോ നല്‍കി പ്രൈം മെമ്പര്‍ഷിപ്പ് എടുത്താല്‍ ഡെലിവറി ഫ്രീയാണ്. ഒപ്പം പ്രൈം മെമ്പര്‍മാര്‍ക്ക് മാത്രമായുള്ള ഓഫറുകള്‍, … Read more

ഡബ്ലിനിൽ തോക്കുമായി രണ്ട് പേർ അറസ്റ്റിൽ

ഡബ്ലിനില്‍ നടന്ന പരിശോധനയില്‍ തോക്കുമായി രണ്ട് പുരുഷന്മാര്‍ പിടിയില്‍. തിങ്കളാഴ്ചയാണ് ഡബ്ലിനിലെ വീടുകളില്‍ Emergency Response Unit (ERU)-ന്റെ സഹായത്തോടെ ഗാര്‍ഡ നടത്തിയ പരിശോധനയില്‍ തോക്കും തിരകളും കണ്ടെടുത്തത്. സംഭവത്തില്‍ ചെറുപ്പക്കാരാനായ രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തതായും ഗാര്‍ഡ അറിയിച്ചു. ഇവിടെ നിന്നും ഏതാനും പണവും മയക്കുമരുന്നുകളും കൂടി കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. പിടിച്ചെടുത്ത തോക്കും തിരകളും ബാലിസ്റ്റിക് പരിശോധനയ്ക്ക് അയയ്ക്കും.

അയർലണ്ടിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്ത് സെന്റ് പാട്രിക്സ് ഡേ പരേഡുകൾ

ഇന്നലെ ഡബ്ലിനില്‍ നടന്ന സെന്റ് പാട്രിക്‌സ് ഡേ പരേഡില്‍ പങ്കെടുത്ത് ആയിരങ്ങള്‍. അയര്‍ലണ്ടിന്റെ ദേശീയാഘോഷമായ സെന്റ് പാട്രിക്‌സ് ഡേയില്‍ ഡബ്ലിന് പുറമെ രാജ്യത്തെ വിവിധ നഗരങ്ങളിലും വര്‍ണ്ണാഭമായ പരേഡുകള്‍ നടന്നു. ഡബ്ലിന്‍ നഗരത്തില്‍ നടന്ന പരേഡ് വീക്ഷിക്കാനായി ഏകദേശം അഞ്ച് ലക്ഷത്തോളം പേരാണ് തടിച്ചുകൂടിയത്. ഉച്ചയ്ക്ക് 12 മണിയോടെ Parnell Square-ല്‍ നിന്നാരംഭിച്ച പരേഡിന് ഇത്തവണത്തെ ഗ്രാന്‍ഡ് മാര്‍ഷലായ നടി Victoria Smurfit ആണ് നേതൃത്വം നല്‍കിയത്. പ്രസിഡന്റ് മൈക്കല്‍ ഡി. ഹിഗ്ഗിന്‍സ്, അദ്ദേഹത്തിന്റെ ഭാര്യ സബീന … Read more