ചൂട് ശക്തമായി തിരിച്ചെത്തുന്നു.

ഡബ്ലിന്‍: കനത്ത കാലാവസ്ഥാ പ്രതിഭാസങ്ങള്‍ക്ക് ശേഷം ഐറിഷ് താപനില വീണ്ടും ഉയരത്തിലേക്ക്. ഈ ആഴ്ചകളില്‍ താപനില 25 ഡിഗ്രിക്ക് മുകളിലേക്ക് ഉയര്‍ന്നേക്കാമെന്ന് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു. ഡബ്ലിനില്‍ പകല്‍ താപനില 24 ഡിഗ്രിയിലെത്തിയപ്പോള്‍ രാത്രിയില്‍ 15 ഡിഗ്രി വരെയാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ഈ ആഴ്ചയില്‍ കാലാവസ്ഥയില്‍ മറ്റു മാറ്റങ്ങള്‍ ഉണ്ടാവില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ ഉറപ്പ് നല്‍കുന്നു. ചൂട് വര്‍ദ്ധിച്ചതോടെ ഐറിഷ് നഗരങ്ങളിലും തിരക്ക് വര്‍ദ്ധിച്ചു. കാലാവസ്ഥയില്‍ പുരോഗതി കണ്ടുതുടങ്ങിയതോടെ യാത്രകള്‍ക്കും മറ്റും … Read more

2030 ഓടെ ഐറിഷ് നഗരങ്ങളില്‍ പരിസ്ഥിസ്തി സൗഹൃദ വാഹനങ്ങള്‍ സാര്‍വത്രികമാക്കും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇലക്ട്രിക് വാഹനങ്ങള്‍ സാര്‍വത്രികമാക്കുന്ന നടപടികള്‍ ഉടന്‍ ആര്‍മഭിക്കും. 2030 ആകുന്നതോടെ ഫോസില്‍ ഇന്ധനങ്ങള്‍ മൂലമുണ്ടാവുന്ന പരിസ്ഥിതി മലിനീകരണങ്ങള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം. പരിസ്ഥിതി സൗഹൃദ എഞ്ചിനുകള്‍ക്ക് സബ്സിഡി നല്കിയായിരിക്കും ഇത്തരം ഒരു പദ്ധതിക്ക് തുടക്കമിടുന്നത്. ഇത്തരം സബ്സിഡികള്‍ നിലവിലുണ്ടെങ്കിലും വരും വര്‍ഷങ്ങളില്‍ ഇത് വര്‍ധിപ്പിച്ചേക്കും. അതായത് പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ ഉടന്‍തന്നെ ഐറിഷ് റോഡുകള്‍ക്ക് പുറത്ത് പോകാനാണ് സാധ്യത. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചാര്‍ജ്ജിങ് പോയിന്റുകള്‍ വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ആദ്യപടിയെന്ന് പസ്ഥിതി മന്ത്രി ഡെന്നീസ് നോട്ടന്‍ അറിയിച്ചു. യൂണിയന്‍ … Read more

യൂറോപ്യന്‍ യൂണിയന്‍ പകര്‍പ്പാവകാശ നിയമം; ഗൂഗിള്‍ സെര്‍ച്ചിന് വാര്‍ത്തകള്‍ക്ക് പണം നല്‍കേണ്ട അവസ്ഥ

സാങ്കേതിക ലോകത്ത് പൗരന്മാരുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി ജിഡിപിആര്‍ നിയമം അവതരിപ്പിച്ചതിന് പിന്നാലെ പ്രമുഖ ടെക് കമ്പനികളെയെല്ലാം കുഴക്കുന്ന പുതിയ നിയമനിര്‍മാണത്തിനുള്ള ഒരുക്കത്തിലാണ് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂണിയന്റെ പുതിയ പകര്‍പ്പാവകാശ നിയമത്തിന് പാര്‍ലമെന്റ് കമ്മറ്റി ബുധനാഴചയാണ് അംഗീകാരം നല്‍കിയത്. ഇതനുസരിച്ച് വാര്‍ത്താ ശകലങ്ങള്‍ കാണിക്കുന്നതിന് ഗൂഗിള്‍ പണം നല്‍കേണ്ടിവരും. ഫെയ്സ്ബുക്ക് പോലുള്ള കമ്പനികള്‍ പകര്‍പ്പാവകാശം ലംഘിക്കുന്ന ഉപയോക്താക്കളെ തടയാനുള്ള സംവിധാനങ്ങള്‍ അവതരിപ്പിക്കേണ്ടതായി വരും. ജിഡിപിആര്‍ നിയമം തന്നെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെയാണ് യൂറോപ്യന്‍ യൂണിയന്‍ നടപ്പിലാക്കിയത്. കര്‍ശനമായ മാര്‍ഗ … Read more

റോസ് കോമണ്‍ കൗണ്ടി കൗണ്‍സില്‍ ജീവനക്കാര്‍ സമരത്തില്‍

റോസ് കോമണ്‍: റോസ് കോമണ്‍ കൗണ്ടി കൗണ്‍സിലിലെ നൂറോളം ജീവനക്കാര്‍ സമരത്തില്‍. ഫോര്‍സ യൂണിയനിലെ അംഗങ്ങളാണ് ഇന്ന് ഏകദിന സമരം നടത്തുന്നത് ജീവനക്കാര്‍ക്ക് കൗണ്‍സില്‍ ആവശ്യമായ അവധി ദിനങ്ങള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണിത്. രാജ്യത്തെ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അതെ അവകാശങ്ങള്‍ റോസ് കോമണ്‍ ജീവനക്കാര്‍ക്കും അനുവദനീയമാണെന്ന് ലേബര്‍ കോടതി വ്യതമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒന്നും തന്നെ ഇത്തരം അവധിദിനങ്ങള്‍ അനുവദിക്കപ്പെട്ടില്ല. ഫോര്‍സയുടെ അവകാശവാദങ്ങളെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് കൗണ്‍സില്‍. ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ 13 ഫ്‌ലെക്‌സി ലീവ് … Read more

ഹൗസിങ് ലിസ്റ്റില്‍ നിന്നും യോഗ്യരായവരെ വന്‍തോതില്‍ ഒഴിവാക്കി: വിശദീകരണം ആവശ്യപ്പെട്ട് ടി.ഡി മാര്‍ രംഗത്ത്

ഡബ്ലിന്‍ : ഭവന പദ്ധതി ലിസ്റ്റില്‍ പെട്ട 875 ഗുണഭോക്താക്കള്‍ ഒഴിവാക്കപ്പെട്ടതില്‍ ഭവന മന്ത്രാലയത്തിനെതിരെ വ്യാപക പ്രതിഷേധം. യോഗ്യത ഉണ്ടായിരുന്നിട്ടും ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് ഹൗസിങ് കമ്മിറ്റി അംഗങ്ങള്‍ മന്ത്രി യോഗണ്‍ മര്‍ഫിയോടു ആവശ്യപ്പെട്ടു. ഹൗസിങ് കമ്മിറ്റികളുടെ ശുപാര്‍ശയില്ലാതെ കൗണ്ടികൗണ്‍സിലുകളെ ഇടപെടുത്തികൊണ്ടുള്ള നടപടികളാണ് ഭവന മന്ത്രി കൈകൊണ്ടത്. ഹൗസിങ് ലിസ്റ്റില്‍ നിന്നും പുറത്താക്കപ്പെട്ട 875 പേരും താത്കാലിക താമസസ്ഥലങ്ങളെ ആശ്രയിക്കുന്നവരാണ് . സംഭവം വിവാദമായതോടെ ഒരു വിഭാഗം ടി ഡി മാരും ഇതിന്റെ വിശദീകരണം … Read more

മലയാളത്തിന്റെ സ്വന്തം വാനമ്പാടി അയര്‍ലണ്ടിലേക്ക്

നാം നെഞ്ചോട് ചേര്‍ത്ത് ഓമനിക്കുകയും ഓര്‍മിക്കുകയും ചെയ്യുന്ന ഒരു പിടി നല്ല ഗാനങ്ങളുമായി മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്ര അയര്‍ലണ്ടിന്റെ ആകശത്തേക്ക്. മുദ്ര സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സും മുദ്ര ഇവന്‍സും ചേര്‍ന്ന് നടത്തുന്ന ചിത്ര ലൈവ് ഇന്‍ കണ്‍സേര്‍ട്ട് എന്ന സംഗീത രാവിലേക്കാണ് ഇന്ത്യന്‍ സംഗീതരംഗത്തെ പ്രമുഖ സംഗീതജ്ഞര്‍ക്കൊപ്പം പത്മശ്രീ കെ എസ് ചിത്ര എത്തുന്നത്. കെ എസ് ചിത്ര അയര്‍ലണ്ടിലേക്ക് വരുന്നു എന്ന വാര്‍ത്ത അറിയിക്കുക എന്നതിനപ്പുറം ഒരു വരി … Read more

ജീസസ് യൂത്ത് നൈറ്റ് വിജില്‍ ജൂണ്‍ 22 വെള്ളിയാഴ്ച ലൂക്കന്‍ പള്ളിയില്‍

ഡബ്ലിന്‍: ജൂണ്‍ 22 വെള്ളിയാഴ്ച ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ നടക്കുന്ന ജീസസ് യൂത്ത് നൈറ്റ് വിജിലിന് ഫാ.സെബാസ്റ്റ്യന്‍ അറയ്ക്കല്‍ (കോര്‍ക്ക് സീറോ മലബാര്‍ ചാപ്ലൈന്‍) നേതൃത്വം നല്‍കും. നല്ലൊരു പ്രാസംഗികനും ആത്മീയ ഗുരുവുമായ ഫാ.സെബാസ്റ്റ്യന്‍ മുന്‍കാല ജീസസ് യൂത്ത് നൈറ്റ് വിജിലിന്റെ സജീവ സാന്നിധ്യവുമാണ്. വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് ആരംഭിക്കുന്ന നൈറ്റ് വിജില്‍ ഭക്തി നിര്‍ഭരമായ ജപമാല, വചനശുശ്രൂഷ, വി.കുര്‍ബാന, സ്തുതിപ്പുകള്‍, ആരാധന, ഗാനശുശ്രൂഷ തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. ഡബ്ലിന്റെ പലഭാഗങ്ങളില്‍ നിന്നുമായി … Read more

തലസ്ഥാന നഗരിയില്‍ അനധികൃത മാലിന്യ നിക്ഷേപം വര്‍ദ്ധിക്കുന്നു

ഡബ്ലിന്‍ : ഡബ്ലിന്‍ നഗര പരിധിയില്‍ മാലിന്യ നിക്ഷേപം വന്‍ തോതില്‍ വര്‍ദ്ധിച്ചതായി ഡബ്ലിന്‍ നാഗരസഭ ചൂണ്ടികാട്ടുന്നു. 2012 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 14,000 അനധികൃത മാലിന്യ നിക്ഷേപങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 2017 എല്‍ മാത്രം ഡബ്ലിന്‍ നഗരസഭയുടെ ലിറ്റര്‍ വാര്‍ഡന്‍ 6000 മാലിന്യ നിക്ഷേപ ബാഗുകളാണ് കണ്ടെത്തിയത്. അശാസ്ത്രീയമായ ഇത്തരം നടപടികളില്‍ ഏര്‍പെട്ടതെന്ന് കണ്ടെത്തിയ 7 പേര്‍ക് പിഴ ചുമത്തുകയായിരുന്നു. ഈ പ്രവണത ഒഴിവാക്കാനായി സിറ്റി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ ആറ് … Read more

പരസ്യങ്ങളില്ലാതെ യൂട്യൂബ് വീഡിയോ കാണാം; യൂട്യൂബ് പ്രീമിയം അയര്‍ലന്‍ഡിലും

യൂട്യൂബിന്റെ പ്രീമിയം സേവനങ്ങള്‍ അയര്‍ലണ്ടില്‍ ആരംഭിച്ചു. ഉപയോക്താക്കളില്‍ നിന്നും പണം ഈടാക്കി വീഡിയോകള്‍ കാണാനും പാട്ടുകള്‍ കേള്‍ക്കാനും അവസരം ഒരുക്കുന്ന സേവനമാണിത്. പരസ്യങ്ങള്‍ ഉണ്ടാവില്ല എന്നതാണ് പ്രീമിയം സേവനങ്ങളുടെ സവിശേഷത. യൂട്യൂബ് റെഡിന് പകരമായാണ് യൂട്യൂബ് പ്രീമിയം അവതരിപ്പിക്കുന്നത്. സ്പോടിഫൈ ആപ്പിള്‍ മ്യൂസിക് പോലുള്ള വീഡിയോ മ്യൂസിക് സേവനങ്ങള്‍ ഈടാക്കുന്ന അതേ തുകയാണ് വീഡിയോകള്‍ക്കും ഗാനങ്ങള്‍ക്കുമെല്ലാം യൂട്യൂബ് ഈടാക്കുക. നേരത്തെയുണ്ടായിരുന്ന യൂട്യൂബ് മ്യൂസിക് സേവനത്തെ പരിഷ്‌കരിച്ചാണ് യൂട്യൂബ് മ്യൂസിക് പ്രീമിയം സേവനം ആരംഭിക്കുന്നത്. ഗൂഗിള്‍ പ്ലേ മ്യൂസിക്കിനും … Read more

ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് സണ്‍ഡേ സ്‌കൂള്‍ മത്സരങ്ങള്‍ കോര്‍ക്കില്‍

അയര്‍ലന്‍ഡ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ-യൂറോപ്പ്-ആ ഫ്രിക്ക ഭദ്രാസനത്തിലെ അയര്‍ലന്‍ഡ് റീജിയണ്‍ സണ്‍ഡേസ്‌കൂള്‍ ഡിസ്ട്രിക്ട് തല മത്സരങ്ങള്‍ 2018 ജൂണ്‍ 23 ശനിയാഴ്ച്ച കോര്‍ക്ക് ഹോളി ട്രിനിറ്റി ഇടവകയില്‍ വച്ച് നടത്തപ്പെടുന്നു. ശനിയാഴ്ച രാവിലെ 08:30 ന് വി.കുര്‍ബാന,10:30 ന് രെജിസ്‌ട്രേഷന്‍ തുടര്‍ന്ന്11:00 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. അയര്‍ലന്‍ഡിലും, നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലുമുള്ള എല്ലാ സണ്‍ഡേസ്‌കൂളുകളില്‍ നിന്നും,യൂണിറ്റ് തല മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ കുട്ടികളാണ് ഈ മത്സരത്തില്‍ പങ്കെടുക്കുന്നത്. മത്സരങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ റവ .ഫാ .എല്‍ദോ … Read more