ഇന്ത്യ- അയര്‍ലണ്ട് ടി20 ഈ മാസം; തീപാറും പോരാട്ടത്തിനൊരുങ്ങി ഇരു ടീമുകളും

ക്രിക്കറ്റില്‍ ചുരുങ്ങിയ കാലം കൊണ്ട് വലിയ വളര്‍ച്ച നേടിയ ടീമുകളിലൊന്നാണ് അയര്‍ലന്‍ഡ്. കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനൊപ്പം ഐറിഷ് ടീമിനും ഐസിസി ടെസ്റ്റ് പദവി നല്കിയിരുന്നു. കഴിഞ്ഞമാസം ടീം തങ്ങളുടെ ആദ്യ ടെസ്റ്റും കളിച്ചു. ടെസ്റ്റ് പദവി ലഭിച്ചതോടെ കൂടുതല്‍ മത്സരങ്ങളാണ് അയര്‍ലന്‍ഡിനെ തേടി എത്തിക്കൊണ്ടിരിക്കുന്നത്. ഈ മാസം ഇന്ത്യ രണ്ട് ട്വന്റി-20 കളിക്കാനായി അയര്‍ലന്‍ഡിലെത്തുന്നുണ്ട്. 27, 29 തിയതികളിലാണ് മത്സരം. ഇന്ത്യയുടെ വരവ് ക്രിക്കറ്റ് അയര്‍ലന്‍ഡിന് വലിയ സാമ്പത്തിക ലാഭമാകും സമ്മാനിക്കുക. മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം തന്നെ ഇപ്പോള്‍ … Read more

ടിപ്പറേറിയിലെ 2 ആശുപത്രികളില്‍ നേഴ്സുമാര്‍ ഇന്‍ഡസ്ട്രിയല്‍ ആക്ഷന് ഒരുങ്ങുന്നു.

ഡബ്ലിന്‍: ടിപ്പറെറി ആശുപത്രികളില്‍ നേഴ്സുമാര്‍ സമര രംഗത്തേക്ക് ഇറങ്ങാന്‍ തയാറാവുന്നതായി റിപ്പോര്‍ട്ടുകള്‍. കാഷെലിലെ സെന്റ് പാട്രിക് ആശുപത്രി, കൊളോണ്‍ മെല്ലിലെ സെന്റ് ആന്റണീസ് യുണിറ്റ് എന്നീ ആശുപത്രികളിലെ 98 ശതമാനം നേഴ്സുമാരും ഇന്‍ഡസ്ട്രിയല്‍ ആക്ഷന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് ഐ.എന്‍.എം.ഒ അറിയിച്ചു. ഈ രണ്ട് ആശുപത്രികളിലും നേഴ്സുമാരുടെ എണ്ണം വന്‍ തോതില്‍ കുറഞ്ഞതാണ് പ്രതിഷേധത്തിന് കാരണം. രോഗികളുടെ അനുപാതത്തിന് അനുസരിച്ച് ആരോഗ്യ ജീവനക്കാരുടെ കുറവ് പലവട്ടം എച്ച്.എസ്.ഇ യുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പുതിയ റിക്രൂട്‌മെന്റുകളൊന്നും നടന്നിരുന്നില്ല. രോഗികളുടെ എണ്ണം … Read more

അഞ്ചാമത് സി എസ് ജോണ്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജൂണ്‍ ഒന്‍പതാം തിയതി

താലാ ചലഞ്ചേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അഞ്ചാമത് സി എസ് ജോണ്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജൂണ്‍ ഒന്‍പതാം തിയ്യതി നടത്തപ്പെടുന്നു. അയര്‍ലണ്ടിലെ പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കുന്ന തീപാറുന്ന ഇ പോരാട്ടത്തിനു വിജയരഥത്തില്‍ പടയോട്ടം തുടരുന്ന ലൂക്കനും മിന്നുന്ന പ്രകടനം സ്ഥിരതയോടെ കാഴ്ചവെക്കുന്ന കെസിസിയും തങ്ങളുടെ പ്രതാപകാലം ഓര്‍മി മിപ്പിക്കുവാന്‍ ഇറങ്ങുന്ന ശക്തരായ ഫിന്‍ഗ്ലാസും ആവേശഭരിതരായി പോരാടുന്ന എല്‍ എസ് സി യും സൂപ്പര്‍കിങ്‌സിന്റെ പെരുമയുമായ് ഇറങ്ങുന്ന ഡബ്‌ളിന്‍ സൂപ്പര്‍കിങ്‌സും തങ്ങളുടെ കന്നിയങ്കത്തിനറങ്ങുന്ന സിഎസ്‌കെയും വിജയക്കൊടി വീണ്ടും പാറിക്കുവാന്‍ … Read more

ഡബ്ലിനില്‍ അന്താരാഷ്ട്ര യോഗാ ദിനാചരണം ജൂണ്‍ 16 ന്

ഡബ്ലിന്‍: നാലാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ 21 ന് അയര്‍ലണ്ടില്‍ യോഗ പരിശീലനം സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഡബ്ലിനിലെ ഡാര്‍ട്ട്മൗത്ത് സ്‌ക്വയര്‍ പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന യോഗ പരിശീലനത്തില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നൂറുകണക്കിന് പേര്‍ എത്തുമെന്നാണ് എംബസി വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്. ജൂണ്‍ 16 ശനിയാഴ്ച്ച രാവിലെ 10.30നാണ് അന്തര്‍ദേശീയ യോഗാദിനാചരണപരിപാടികള്‍ ഡബ്ലിനില്‍ ആരംഭിക്കുക. ഇന്ത്യന്‍ എംബസിയോട് ചേര്‍ന്ന് ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍, ഹാപ്പനിംഗ്സ് യോഗ, യോഗ തെറാപ്പി അയര്‍ലണ്ട്, വിപ്രോ, … Read more

അയര്‍ലണ്ട് കെഎംസിസി ഇഫ്താര്‍ സംഗമം 13 നു …..

അയര്‍ലണ്ട് കെഎംസിസി വര്ഷം തോറും നടത്തി വരാറുള്ള ഇഫ്താര്‍ മീറ്റ് ഈ മാസം 13 നു ഡബ്ലിനിലെ സിറ്റി സെന്ററില്‍ ഉള്ള മൗന്റ്‌റ് കാര്‍മല്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും .വൈകീട് 7 മണി മുതല്‍ നടക്കുന്ന പരിപാടിയില്‍ വിവിധ മലയാളി അസോസിയേഷന്‍ പ്രധിനിതികള്‍ അടക്കം നിരവധി പേര്‍ പങ്കെടുക്കും .ഏറെ സന്തോഷത്തോടെയാണ് ഈ വര്‍ഷവും പുണ്യ വ്രത മാസത്തെ അയര്‍ലണ്ടിലെ വിശ്വാസികള്‍ സ്വാഗതം ചെയ്യുന്നത് ,കേരളത്തിലെ സാഹചര്യങ്ങളില്‍ നിന്നും മാറി ദിവസം 18 മണിക്കൂറില്‍ അധികമാണ് അയര്‍ലണ്ടിലെ … Read more

സെര്‍ട്ട്: വിദ്യാര്‍ഥികള്‍ മാനസിക പിരിമുറുക്കം കുറയ്ക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്

ഡബ്ലിന്‍: ജൂനിയര്‍ സെര്‍ട്ട്, ലിവിങ് സെര്‍ട്ട് പരീക്ഷകള്‍ നാളെ നടക്കാനിരിക്കെ വിദ്യാര്‍ഥികള്‍ മാനസിക പിരിമുറുക്കം കുറയ്ക്കണമെന്ന് നിര്‍ദ്ദേശം. പരീക്ഷക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പിന്തുണ നല്‍കി അവരുടെ മാനസിക ആരോഗ്യം മികച്ചതാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിക്കുന്നു. വിദ്യാര്‍ഥികള്‍ ഭക്ഷണവും, ആവശ്യമായ മണിക്കൂറുകള്‍ ഉറങ്ങാനുള്ള സമയം കണ്ടെത്തുകയും വേണം. നാളെ ആരംഭിക്കുന്ന പരീക്ഷകളില്‍ 1 , 21 , 000 ജൂനിയര്‍-ലിവിങ് സെര്‍ട്ട് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. രാജ്യവ്യാപകമായി 5000 ടെസ്റ്റ് കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.   … Read more

യുണൈറ്റഡ് അയര്‍ലന്‍ഡ് ഭീതി: വടക്കന്‍ അയര്‍ലണ്ടില്‍ അബോര്‍ഷന്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.

ബെല്‍ഫാസ്റ്റ്: അബോര്‍ഷന്‍ നിയന്ത്രണം എടുത്തുകളയാന്‍ സമ്മര്‍ദ്ദമേറുമ്പോള്‍ വടക്കന്‍ അയര്‍ലണ്ടില്‍ ആര്‍ലീന്‍ ഫോസ്റ്റര്‍ ഭരണകൂടം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. എം.പി മാരുടെ അടിയന്തിര യോഗം വിളിച്ചുചേര്‍ത്തുകൊണ്ടാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. സ്വവര്‍ഗ്ഗവിവാഹം, അബോര്‍ഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ വടക്കന്‍ ജനത തെരുവിലിറങ്ങിയതോടെ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ഏറിവരികയാണ്. വടക്കന്‍ അയര്‍ലണ്ടില്‍ 1861 -ലെ ഗര്‍ഭച്ഛിദ്ര നിരോധന നിയമങ്ങള്‍ ലഘൂകരിക്കാന്‍ കഴിയുമോ എന്ന നിയമവശമാണ് പരിശോധിച്ച് വരുന്നത്. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട് ലാന്‍ഡ് എന്നിവിടങ്ങളില്‍ ഗര്‍ഭചിദ്രം നിയമവിധേയമാകുമ്പോള്‍ വടക്കത്തിന് മാത്രം നിരോധനം കൊണ്ടുവന്നതിനെതിരെ ആദ്യകാലങ്ങളിലും ഇവിടെ … Read more

ഫാ.ആന്റണി ചീരംവേലില്‍ MST യുടെ സഹോദരപുത്രന്‍ നിര്യാതനായി

ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലിന്‍ ഫാ. ആന്റണി ചീരംവേലില്‍ MST യുടെ സഹോദരപുത്രന്‍ നോബിള്‍ ജോസ് (48) നിര്യാതനായി. മധ്യപ്രദേശിലെ ചിന്ദവാഡയില്‍ അധ്യാപകനായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുര്‍ന്നാണ് മരണമടഞ്ഞത്. സംസ്‌കാരം പിന്നീട് ചിന്ദവാഡയില്‍ നടക്കും.

ഐറിഷ് സ്‌കൂളുകളില്‍ വാട്ടര്‍ സേഫ്റ്റി ക്ലാസുകള്‍ നിര്‍ബന്ധമാക്കാന്‍ നിദ്ദേശം

ഡബ്ലിന്‍ : വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വാട്ടര്‍ സേഫ്റ്റി ക്ലാസുകള്‍ വിപുലമാക്കാന്‍ ഐറിഷ് വാട്ടര്‍ നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ വകുപ്പിന്റെ സിലബസ്സില്‍ ഇക്കാര്യം വ്യക്തമാകുന്നുണ്ടെങ്കിലും ഭൂരിഭാഗം അദ്ധ്യാപകരും ഇത് പാലിക്കുന്നില്ലെന്ന് വാട്ടര്‍സേഫ്റ്റി ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ ലീച് പറയുന്നു. വാട്ടര്‍ സേഫ്റ്റി പാഠ്യ പദ്ധതിക്ക് പകരം ഫുട്‌ബോള്‍ പോലുള്ള കായിക വിനോദത്തിലേക്കു കുട്ടികളെ ആകര്‍ഷിക്കുകയാണ് അദ്ധ്യാപകര്‍. വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ശതമാനം നീന്തലില്‍ ഏര്‍പ്പെടുന്ന സാഹചര്യത്തിലാണ് വാട്ടര്‍ അതോറിറ്റി യുടെ കര്‍ശന നിര്‍ദ്ദേശം പുറത്തു വന്നത്. നീന്താന്‍ എത്തുന്ന കുട്ടികളില്‍ അപകടങ്ങള്‍ … Read more

ലോകത്തിലെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ അയര്‍ലണ്ട് അഞ്ചാം സ്ഥാനത്ത്; 185 രാജ്യങ്ങളില്‍ സന്ദര്‍ശിക്കാം

പാസ്പോര്‍ട്ടുകളുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട്. ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്സ് അനുസരിച്ച് ഈ പട്ടികയില്‍ ഐറിഷ് പാസ്പോര്‍ട്ട് അഞ്ചാം സ്ഥാനമാണുള്ളത്. ഐറിഷ് പാസ്പോര്‍ട്ട് ഉപയോഗപ്പെടുത്തി പൗരന്മാര്‍ക്ക് 185 രാജ്യങ്ങളില്‍ സഞ്ചരിക്കാവുന്നതാണ്. വിസയില്ലാതെ പ്രവേശനം ലഭിക്കുന്ന രാജ്യങ്ങളുടെ എണ്ണമാണ് പാസ്‌പോര്‍ട്ടിന്റെ ശേഷി അളക്കാന്‍ മാനദണ്ഡമാക്കിയിരിക്കുന്നത്. ഈ പട്ടികയില്‍ സിംഗപ്പൂര്‍ ജര്‍മനിയുമായി രണ്ടാം സ്ഥാനം പങ്കുവയ്ക്കുമ്പോള്‍ ജപ്പാനാണ് ഇത്തവണ ഒന്നാമതെത്തിയത്. ജാപ്പനീസ് പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 189 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. 188 രാജ്യങ്ങളിലേക്കാണ് ജര്‍മന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വിസ … Read more