ഡബ്ലിന്‍ പോര്‍ട്ട് ടണല്‍ അടച്ചിട്ടു

ഡബ്ലിന്‍: വാഹനാപകടത്തെ തുടര്‍ന്ന് ഡബ്ലിന്‍ പോര്‍ട്ട് ടണല്‍ താല്‍ക്കാലികമായി അടച്ചിട്ടു. ഇരു ലൈനുകളിലേക്കുമുള്ള ഗതാഗതമാണ് നിര്‍ത്തിവെയ്ച്ചത്. പോര്‍ട്ട് ടണലിലെ ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് റോഡ് M-1-ല്‍ ജങ്ക്ഷന്‍ 2-വിലും വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഈ റൂട്ടില്‍ യാത്ര ചെയ്യേണ്ടവര്‍ Coolock ലൈനില്‍ യാത്ര ചെയ്യുകയാണ് അഭികാമ്യമെന്ന് എ.എ റോഡ് വാച്ച് നിര്‍ദ്ദേശിക്കുന്നു. സിറ്റി സെന്ററിനോട് അടുത്തുള്ള Drumcondra-യിലും ഗതാഗതക്കുരുക്ക് തുടരുകയാണ്. പോര്‍ട്ട് ടണല്‍ റോഡില്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.   ഡികെ  

ദ്രോഗഡയില്‍ 3 ബഡ് അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക്

ദ്രോഗഡയില്‍ ലൂര്‍ദ്ദ് ഹോസ്പിറ്റലിന് സമീപം 3 ബഡ് അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0872648187  

നീനാ കൈരളിയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ വര്‍ണോത്സവമായി.

നീനാ (കൗണ്ടി ടിപ്പററി) : നീനാ കൈരളി കുടുംബങ്ങളുടെ ഒത്തുചേരലിനു വേദി ഒരുക്കിയ ‘സാന്റാ ഈവ് ‘നീനാ, ബാലികോമണ്‍ കമ്മ്യൂണിറ്റി ഹാളില്‍ പ്രൌഡ ഗംഭീരമായി നടന്നു. ഈശ്വര പ്രാര്‍ത്ഥനയ്ക്ക് ശേഷം തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കിക്കൊണ്ടു ‘ഉണ്ണീശോയോടൊപ്പം’ എന്ന കുട്ടികളുടെ സ്‌കിറ്റോടെ ആരംഭിച്ച പരിപാടിയിലേയ്ക്ക് കൈകള്‍ വീശി സാന്താക്ലോസ് എത്തിയതോടെ ആവേശം തിരതല്ലി.സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന തിന്മകള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരയാകുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് നിലവിളക്കില്‍ അഞ്ചു തിരികള്‍ തെളിച്ചു.തുടര്‍ന്ന് നടന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും സിനിമാറ്റിക്,ക്ലാസിക്കല്‍ ഡാന്‍സുകള്‍,ഒപ്പന,കോമഡി സ്‌കിറ്റുകള്‍ ,ഗാനങ്ങള്‍ എന്നിവ … Read more

ഗാള്‍വേ പള്ളിയില്‍ പരി .അഹത്തുള്ള ബാവായുടെ ഓര്‍മ്മ ആചരിക്കുന്നു

ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ അഹത്തുള്ള ബാവായുടെ ഓര്‍മ്മ ജനുവരി 14 നു ആചരിക്കുന്നു .1599 ലെ ഉദയംപേരൂര്‍ സുന്നഹദോസിനെത്തുടര്‍ന്നു സുറിയാനിസഭയെ നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ പോര്‍ട്ടുഗീസ് കാരില്‍ നിന്നും മലങ്കര സഭയെ രക്ഷിക്കുവാന്‍ സ്വജീവന്‍ ത്യജിച്ച പിതാവാണ് അന്ത്യോക്യയുടെ പരി .പാത്രിയര്‍ക്കീസ് ആയിരുന്ന മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഹിദായത് അള്ളാ അഥവാ അഹത്തുള്ള ബാവ .1586 ഇല്‍ ദയറാ ജീവിതം ആരംഭിച്ച പരി പിതാവ് 1595 ല്‍ മെത്രാപ്പോലീത്തയായും 1597 ല്‍ മഫ്രിയാനയായും അതെ … Read more

സിമോണ്‍ കോവിനി ഇസ്രായേല്‍ യാത്രയില്‍: ജെറുസലേം വിവാദത്തിന് ശേഷമുള്ള ആദ്യ യാത്രക്ക് രാഷ്ട്രീയ പ്രാധാന്യങ്ങളേറെ…

ഡബ്ലിന്‍: ഐറിഷ് വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ സിമോണ്‍ കോവിനി ഇസ്രായേല്‍ യാത്രയില്‍. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 4 ദിവസം നീളുന്ന മിഡില്‍-ഈസ്റ്റ് സന്ദര്‍ശനത്തിന്റെ ഭാഗമാണ് ഈ കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രി ആയതിന് ശേഷമുള്ള കോവിനിയുടെ രണ്ടാമത്തെ ഇസ്രായേല്‍ സന്ദര്‍ശനമാണിത്. ജെറുസലേം ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് ശേഷമുള്ള ഇസ്രായേല്‍ യാത്രയാണിത് എന്നതും രാഷ്ട്രീയതലത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. യു.എന്നില്‍ അമേരിക്ക പാസാക്കിയ ഇസ്രായേല്‍ പ്രമേയത്തിന് പ്രതികൂലമായി വോട്ട് … Read more

വസ്തുനികുതിയില്‍ കാലികമായ മാറ്റം വരുത്താന്‍ തയ്യാറെടുത്ത് ഭവനമന്ത്രാലയം

ഡബ്ലിന്‍ : നിലവിലെ വസ്തുനികുതിയിലുള്ള താളപിഴവുകള്‍ പരിഹരിക്കാന്‍ തയ്യാറെടുത്ത് ഭാവനമന്ത്രലയം. അയര്‍ലണ്ടിലെ വസ്തുനികുതി നിയമം 2019 ഓടെ കാലഹരണപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. ഈ നികുതി കണക്കാക്കുന്ന സമ്പ്രദായം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ലിന്‍ ടി.ഡിമാര്‍ തന്നെ രംഗത്തെത്തിയിരുന്നു. ഒരേ വസ്തുവകകള്‍ ഉള്ളവര്‍ക്ക് രണ്ടുതരത്തിലുള്ള നികുതി ഈടാക്കുന്നുവെന്ന് ആരോപിച്ച് റവന്യു വകുപ്പിനെതിരെ ശക്തമായ പ്രതിഷേധവും സംഘടിപ്പിക്കപ്പെട്ടിരുന്നു. 2013 മുതല്‍ വീടുവാങ്ങിയവരില്‍ നിന്നും കൂടുതല്‍ നികുതി ചുമത്തിയതായും പരാതിഉയര്‍ന്നിരുന്നു. ഇതോടെ മറ്റൊരു പ്രോപ്പര്‍ട്ടി ടാക്‌സ് മാനദണ്ഡങ്ങള്‍ നടപ്പിലാകുമെന്നാണ് പ്രതീക്ഷിക്കപെടുന്നത്. ഹൗസിങ് … Read more

കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നടക്കേണ്ട അടിയന്തിര ശസ്ത്രക്രിയകള്‍ മറ്റു ആശുപത്രികളിലേക്ക് മാറ്റി

കോര്‍ക്ക്: ആശുപത്രിയിലെ തിരക്ക് നിയന്ത്രിക്കാനാവാതെ കോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ ഹോസ്പിറ്റലില്‍ നിന്നും അടിയന്തിര ശസ്ത്രക്രിയകള്‍ നടത്തേണ്ട രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റി. കോര്‍ക്കില്‍ നാടക്കാനിരുന്ന 15 ശാസ്ത്രക്രിയകളാണ് ഇത്തരത്തില്‍ മാറ്റിയത്. മഹോണ്‍ മാറ്റര്‍ ഹോസ്പിറ്റല്‍, സൗത്ത് ഇന്‍ഫര്‍മാരി ആന്‍ഡ് ക്ലോണാക്കിളി കമ്മ്യൂണിറ്റി ഹോസ്പിറ്റല്‍ എന്നിവടങ്ങളിലേക്കാണ് രോഗികളെ മാറ്റിയത്. നിലവില്‍ 1431 പേര്‍ കോര്‍ക്ക് ആശുപത്രിയില്‍ വൈറ്റിംഗ്ലിസ്‌റില്‍ തുടരുകയാണ്. കോര്‍ക്കില്‍ മാത്രമല്ല രാജ്യത്തെ പൊതു ആശുപത്രികളിലെല്ലാം തന്നെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.കുട്ടികളുടെ ആശുപത്രിയിലും ഇത് തന്നെയാണ് അവസ്ഥ. അയര്‍ലണ്ടില്‍ ഫ്‌ലൂ … Read more

അയര്‍ലണ്ടില്‍ ടാക്‌സി ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ വന്‍ കുറവ്

  ഡബ്ലിന്‍: അയര്‍ലണ്ടില്‍ ടാക്‌സി ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ വന്‍ കുറവ് നേരിടുന്നതായി റിപ്പോര്‍ട്ട്. നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പുറത്തുവിട്ട കണക്കനുസരിച്ച് 2017 അവസാനത്തോടെ അയര്‍ലണ്ടില്‍ 26012 ലൈസന്‍സ് ഡ്രൈവര്‍മാര്‍ മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം നാനൂറോളം ടാക്‌സികളുടെ കുറവ് രാജ്യത്ത് അനുഭവപ്പെട്ടു. 2009 ല്‍ രാജ്യത്ത് 47222 ലൈസന്‍സ് ഡ്രൈവര്‍മാര്‍ ഉണ്ടായിരുന്നപ്പോള്‍ അതിനു ശേഷം വര്‍ഷങ്ങളില്‍ ഇവരുടെ എണ്ണത്തില്‍ വന്‍ കുറവാണ് നേരിടുന്നത്. മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഉണ്ടായ വര്‍ദ്ധനവ് ഡ്രൈവര്‍മാരെ ഈ രംഗത്ത് നിന്നും മാറിപോകാന്‍ പ്രധാന … Read more

ബാലിനസ്ലോയിലെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

ഗാള്‍വേ: ബാലിനസ്ലോയിലെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 30 ശനിയാഴ്ച വൈകുന്നേരം 4 മുതല്‍ ballinasloe creagh school ഹാളില്‍ നടത്തപ്പെട്ടു. ലോംഗ്‌ഫോര്‍ഡ് രൂപതയിലെ ഫാ.റെജിയുടെ കാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. കേക്ക് മുറിക്കല്‍, കുട്ടികളുടെ ക്രിസ്തുമസ് കരോള്‍, സാന്താക്ലോസിന്റെ സന്ദര്‍ശനം ഡബ്ലിന്‍ സില്‍വര്‍ കിച്ചന്‍ ഒരുക്കിയ ക്രിസ്തുമസ് ഡിന്നര്‍ എന്നിവ ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തപ്പെട്ടു.

WMC Social Responsibiltiy Award സിനിമാ താരം ശങ്കര്‍ ഫാ. ജോര്‍ജ്ജ് തങ്കച്ചന് നല്‍കി ആദരിച്ചു.

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷ വേളയില്‍ രണ്ടാമത് WMC Social Responsibiltiy Award മെറിന്‍ ജോര്‍ജ്ജ് ഫൌണ്ടേഷന്‍ സ്ഥാപകനും രക്ഷാധികാരിയുമായ ബഹു. ഫാ. ജോര്‍ജ്ജ് തങ്കച്ചന് കൗണ്‍സിലിന്റെ മെംബര്‍മാരുടെയും വന്‍ ജനാവലിയുടെയും സാന്നിധ്യത്തില്‍ സിനിമാ താരം ശങ്കര്‍ നല്‍കി ആദരിച്ചു. ഡിസംബര്‍ 30ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നിരവധി മലയാളികള്‍ 80 കളിലെ നായക/താര പരിവേഷത്തില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ … Read more