എലിനോര്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു; ഇന്നത്തെ യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്ന് മുന്നറിയിപ്പ്; പല പ്രദേശങ്ങളും വെള്ളത്തില്‍

  കനത്ത മഞ്ഞുവീഴ്ചക്ക് ശേഷം എലിനോര്‍ കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ ഭീതി വിതക്കുകയാണ്. ഡിലന് പുറകെയെത്തിയ എലിനോര്‍ 139 കി.മി വേഗതയിലാണ് വീശിയടിക്കുന്നത്. ജീവന് തന്നെ ഭീഷണിയാകുന്ന എലിനോര്‍ കൊടുങ്കാറ്റ് ഭീതിയോടെയാണ് ജനങ്ങള്‍ വീക്ഷിക്കുന്നത്. തീരപ്രദേശങ്ങളെല്ലാം നിതാന്ത ജാഗ്രതയിലാണ്. ആര്‍ത്തിരമ്പുന്ന തിരമാലകള്‍ തീരപ്രദേശങ്ങളിലെ റോഡുകളെല്ലാം വെള്ളത്തിലാക്കിക്കഴിഞ്ഞു. ഗാല്‍വേയില്‍ കനത്ത വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡോനിഗല്‍, ഗാല്‍വേ, ലൈട്രിം, മയോ, സ്ലിഗോ, ക്ലെയര്‍, കോര്‍ക്ക്, കെറി, ലിമെറിക് എന്നീ കൗണ്ടികളില്‍ മെറ്റ് ഐറാന്‍ ഓറഞ്ച് വാണിങ് പുറപ്പെടുവിച്ചു. അയര്‍ലണ്ടിന്റെ വടക്കന്‍ … Read more

ലിമെറിക്ക് ഡിയര്‍ ആന്‍ഡ് നിയര്‍ കൂട്ടായ്മയുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ വര്‍ണാഭമായി.

ലിമെറിക്ക് : ലിമെറിക്ക് ഡിയര്‍ ആന്‍ഡ് നിയര്‍ സൗഹൃദ കൂട്ടായ്മയുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ പാട്രിക്‌സ്‌വെല്‍ ഹാളില്‍ വെച്ച് ശനിയാഴ്ച്ച വൈകിട്ട് നടന്നു.ലിമെറിക്ക് സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്തു.തുടര്‍ന്ന് സാന്താക്ലോസിനെ ആവേശകരമായി വരവേല്‍ക്കുകയും കേക്ക് മുറിക്കുകയും ചെയ്തു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍,കരോള്‍ ഗാനാലാപനം തുടങ്ങിയവ ആഘോഷങ്ങളുടെ മാറ്റ് കൂട്ടി.നിരവധിപ്പേര്‍ പങ്കെടുത്ത പരിപാടി ക്രിസ്തുമസ് ഡിന്നറോടുകൂടി സമാപിച്ചു. വാര്‍ത്ത : റോബിന്‍ ജോസഫ്.  

അയര്‍ലണ്ടില്‍ ആര്‍.സി.എസ്.ഐ പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുന്ന മലയാളി നേഴ്സുമാര്‍ക്ക് മാര്‍ഗനിര്‍ശേഷം നല്‍കാന്‍ drishya.co എന്ന ബ്ലോഗുമായി മലയാളി നേഴ്സ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നേഴ്‌സിങ് രെജിസ്‌ട്രേഷന്‍ നടത്താന്‍ പാസാകേണ്ട ആര്‍.സി.എസ്.ഐ അഭിരുചി പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന ബ്ലോഗുമായി മലയാളി നേഴ്‌സസ്. പിന്നാലെ വരുന്ന മലയാളികളായ നേഴ്സുമാര്‍ക്ക് ആര്‍.സി.എസ്.ഐ പരീക്ഷ പാസാവാന്‍ ഈ ബ്ലോഗിലെ വിവരങ്ങള്‍ വളരെ സഹായകമാകുമെന്ന് ഈ രംഗത്തെ പരിചയ സമ്പന്നര്‍ ഉറപ്പ് നല്‍കുന്നു. ലീമെറിക്കില്‍ താമസിക്കുന്ന drishya എന്ന മലയാളി നേഴ്‌സസ് ആണ് ഇത്തരം ഒരു ബ്ലോഗ്ഗുമായി ആപ്റ്റിട്യൂട് പരീക്ഷാ തയ്യാറെടുപ്പുകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത്. drshya .co എന്ന ഈ ബ്ലോഗിലൂടെ അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട … Read more

അയര്‍ലണ്ടില്‍ ആശങ്ക പരത്തി ഓസീ ഫ്‌ലൂ; ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം പുറത്ത് വിട്ടു.

  ഡബ്ലിന്‍: വരും ആഴ്ചകളില്‍ അയര്‍ലണ്ടില്‍ പനി ബാധിതരുടെ എണ്ണം പതിന്മടങ്ങായി വര്‍ധിക്കാന്‍ സാധ്യത. ആശുപത്രികളില്‍ ചികിത്സക്ക് എത്തിയവരില്‍ ഫ്‌ലൂ ബാധ സ്ഥിരീകരിച്ചിരുന്നു. ശൈത്യകാലത്തെ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് മരണസംഖ്യ 10 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇന്‍ഫ്‌ളുവന്‍സ എ വൈറസ് (H-3), ബി വൈറസ് എന്നിവയാണ് കണ്ടെത്തിയിട്ടുള്ളത്. എ വൈറസ് പ്രായമായവരിലും ബി വൈറസ് യുവാക്കളിലുമാണ് കണ്ടുവരുന്നത്. പനി പടര്‍ന്നുപിടിക്കുന്നതിനാല്‍ ഇനിയും വാക്‌സിനേഷന്‍ നടത്താത്തവര്‍ ഉടന്‍തന്നെ കുത്തിവെയ്പ്പിന് വിധേയരാവണമെന്ന് എച്ച്.എസ്.ഇ യുടെ അസിസ്റ്റന്‍ഡ് നാഷണല്‍ ഡിറക്ടര്‍ ഫോര്‍ … Read more

സ്റ്റോം എലീനര്‍ അയര്‍ലണ്ടിലേക്ക്: മെറ്റ് ഏറാന്‍ ഓറഞ്ച് വാര്‍ണിങ്ങ് പ്രഖ്യാപിച്ചു

ഡബ്ലിന്‍: കഴിഞ്ഞ ആഴ്ച്ച അയര്‍ലന്‍ഡിലൂടെ കടന്നുപോയ സ്റ്റോം ഡിലാന് പിന്നാലെ മറ്റൊരു കാറ്റുകൂടി രാജ്യത്ത് എത്തുന്നു. അത്ലാന്റിക് തീരങ്ങളില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന സ്റ്റോം എലീനര്‍ ആണ് അയര്‍ലണ്ടില്‍ എത്തുന്നത്. പടിഞ്ഞാറ് നിന്നും തെക്കോട്ട് 65 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുന്ന കാറ്റ് തുടര്‍ന്നും അതിവേഗത്തില്‍ ആഞ്ഞടിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഡബ്ലിന്‍, കാര്‍ലോ, കില്‍ഡെയര്‍, ലോയിസ്, ലോങ്ഫോര്‍ഡ്, ലോത്ത്, വിക്കലോ, ഓഫാലി, വെസ്റ്റ് മീത്ത്, മീത്ത്, സൗത്ത് ഗാല്‍വേ, ക്ലയര്‍, ലീമെറിക്, ടിപ്പററി എന്നീ … Read more

2018 അയര്‍ലണ്ടിലെ കത്തോലിക്ക ചര്‍ച്ചുകള്‍ക്ക് തിരക്കുപിടിച്ച വര്‍ഷമാകും

ഡബ്ലിന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വരവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടിലെ കത്തോലിക്കാ സഭാ നേതൃത്വത്തിന് തിരക്കുപിടിച്ച ദിനങ്ങളാണ് വരാനിരിക്കുന്നത്. ആഗോള കുടുംബസംഗമത്തിനു പങ്കെടുക്കാനെത്തുന്ന മാര്‍പ്പാപ്പയുടെ വരവുമായി ബന്ധപ്പെട്ട് സജീവ തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. ഡബ്ലിനില്‍ ആയിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പോപ്പിന്റെ വരവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടൊപ്പം തന്നെ കത്തോലിക്കാ സഭ സാമ്പത്തിക ചിലവുകള്‍ക്കുള്ള ധനശേഖരണവും നടത്തേണ്ടതുണ്ട്. മാര്‍പ്പാപ്പയുടെ വരവിന് രാജ്യം തയ്യാറെടുത്ത് വരികയാണെന്ന് മന്ത്രി ലിയോ വരേദ്കര്‍ വ്യക്തമാക്കിയിരുന്നു. സഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പുരോഹിതന്മാരുടെ കുറവ് അനുഭവപ്പെടുന്ന അയര്‍ലണ്ടില്‍ പോപ്പിന്റെ … Read more

ന്യൂഇയര്‍ ദിനത്തില്‍ ലിവര്‍പൂള്‍ കാര്‍പാര്‍ക്കില്‍ വന്‍ അഗ്‌നിബാധ: 1400 കാറുകള്‍ കത്തിനശിച്ചു; ലിവര്‍പൂള്‍ ഇന്റര്‍നാഷണല്‍ ഹോഴ്‌സ് ഷോ റദ്ദാക്കി

ലിവര്‍പൂള്‍: കാര്‍ പാര്‍ക്കില്‍ ഉണ്ടായ വന്‍ തീ പിടുത്തത്തെ തുടര്‍ന്ന് ലിവര്‍പൂള്‍ ഇന്റര്‍നാഷണല്‍ ഹോഴ്‌സ് ഷോ റദ്ദാക്കി. ന്യൂഇയറിന് നടത്തപ്പെടുന്ന ഈ ഷോ ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടയിലായിരുന്നു തീപിടുത്തം. കാര്‍ പാര്‍ക്കില്‍ 1400 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആളുകള്‍ കാറുകള്‍ ഉപേക്ഷിച്ച് പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ ഫയര്‍ യുണിറ്റ് സംഭവസ്ഥലത്ത് എത്തി രണ്ട് കാറുകളില്‍ നിന്നായി വളര്‍ത്തു നായ്ക്കളെ രക്ഷപ്പെടുത്തി. അപകടത്തില്‍ നിന്നും പലരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കാറുകള്‍ കത്തിനശിച്ചതുമൂലമുണ്ടായ വിഷപ്പുക ശ്വസിച്ച് നിരവധിപേര്‍ക്ക് ദേഹാസ്വാസ്ഥ്യം … Read more

അയര്‍ലണ്ടുകാരുടെ ചോക്കലേറ്റ് തീറ്റ ഇങ്ങനെ…

ഡബ്ലിന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ ചോക്കലേറ്റ് കഴിക്കുന്ന മൂന്നാമത്തെ രാജ്യം അയര്‍ലന്‍ഡ് തന്നെ. അടുത്തിടെ യൂറോ മോണിറ്റര്‍ ഇന്റര്‍നാഷണല്‍ നടത്തിയ പഠനത്തില്‍ പ്രതിവര്‍ഷം 155 മാര്‍സ് ബാര്‍ ചോക്കലേറ്റ് അകത്താകുന്നവര്‍ അയര്‍ലണ്ടില്‍ ഉണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചോക്കലേറ്റ് തീറ്റയില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം സ്വിറ്റ്‌സര്‍ലന്‍ഡ് ആണെങ്കില്‍ രണ്ടാമത് ഓസ്ട്രിയയും മൂന്നാം സ്ഥാനം അയര്‍ലണ്ടിനും ആണ്. രാജ്യത്ത് പൊണ്ണത്തടി ഉള്ള കുട്ടികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം ഒരു പരിധി വരെ ചോക്കലേറ്റിനോടുള്ള താല്പര്യമാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. വര്‍ഷംതോറും നൂറുകണക്കിന് … Read more

കോര്‍ക്ക് മലയാളി സന്‍ജിത്ത് ജോണിന്റെ മാതാവ് നിര്യാതയായി

  അയര്‍ലണ്ട്: കോര്‍ക്കിലെ വില്‍ട്ടണില്‍ താമസിക്കുന്ന, കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് ശ്രീ. സന്‍ജിത്ത് ജോണിന്റെ മാതാവ് എലിയാമ്മ ജോണ്‍ (70) കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. ശവസംസ്‌ക്കാരം ജനുവരി 2 – ആം തീയതി ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് കൂത്താട്ടുകുളം മാറികാ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ നടത്തപ്പെടുന്നതായിരിക്കും. മക്കള്‍: രഞ്ജിത്ത് ജോണ്‍ (UK ) ജിമ്മി ജോണ്‍ (Kuwait) മരുമക്കള്‍: മഞ്ജു സന്‍ജീത്ത്, കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍, അയര്‍ലണ്ട്, ആന്‍സി രഞ്ജിത്ത് … Read more

അയര്‍ലണ്ടില്‍ ഇലക്ട്രിക് കാറുകള്‍ക്ക് സൗജന്യ പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു.

ഡബ്ലിന്‍: പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികളുമായി കമ്യുണിക്കേഷന്‍ മിനിസ്റ്റര്‍ ഡെന്നിസ് നോട്ടന്‍. അയര്‍ലന്‍ഡിലൂടെ ഓടുന്ന ഇലക്ട്രിക് കാറുകള്‍ക്ക് സൗജന്യ പാര്‍ക്കിങ് സ്ഥലം ലഭ്യമാക്കും. കൂടാതെ ഇത്തരം വാഹനങ്ങള്‍ക്ക് ടോള്‍ നല്‍കേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു. ഡബ്ലിന്‍ എം 50-യില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പദ്ധതി പിന്നീട് സാര്‍വത്രികമാക്കുകയാണ് ലക്ഷ്യം. നിലവില്‍ ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. സെക്കന്‍ഡ് ഹാന്‍ഡ് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കും സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ … Read more