വെക്സ്ഫോഡില്‍ മോട്ടോർസൈക്കിൾ അപകടത്തിൽ 50-കാരനായ യാത്രികന്

വെക്സ്ഫോർഡിലെ ബാർൺടൗണിൽ വച്ചുണ്ടായ റോഡ് അപകടത്തിൽ 50-കാരനായ മോട്ടോർ സൈക്കിള്‍ യാത്രികന്‍ മരിച്ചു. ആർ738 റോഡിലെ നൊക്കീൻ പ്രദേശത്ത് വച്ച് ഇന്നലെ വൈകുന്നേരം 6.15 നായിരുന്നു സംഭവം നടന്നത്. ഇയാൾ സംഭവസ്ഥലത്ത് മരിച്ചുവെന്ന് സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം പരിശോധനക്കായി വാട്ടർഫോർഡ് സർവകലാശാലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ മറ്റ് ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്ന് ഗാര്‍ഡ അറിയിച്ചു. ഗാർഡാ ഫോറൻസിക്സ് പരിശോധന നടത്തുന്നതിനാൽ R738 റോഡ് ഞായറാഴ്ച രാവിലെ വരെ അടച്ചിരിക്കുന്നു.

“Storm Darragh” ഇന്ന്‍ രാത്രി 16 കൌണ്ടികളിൽ Status Orange wind മുന്നറിയിപ്പുകൾ

Storm Darragh ഈ വാരാന്ത്യം രാജ്യത്ത് മുഴുവൻ ശക്തമായ കാറ്റും മഴയും ഉണ്ടാക്കാൻ സാധ്യത ഉള്ളതിനാല്‍ MET ÉIREANN നിരവധി കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ 16 കൌണ്ടികളിൽ സ്റ്റാറ്റസ് ഓറഞ്ച് കാറ്റ് മുന്നറിയിപ്പുകൾ ബാധകമാണെന്ന് MET ÉIREANN അറിയിച്ചു. വാരാന്ത്യത്തിൽ Kerry, Clare, Galway, Mayo, Sligo, Leitrim, Donegal എന്നീ കൌണ്ടികളിലും, കൂടാതെ Fermanagh, Armagh, Tyrone, Down, Antrim, Derry കൌണ്ടികളിൽ, വെള്ളിയാഴ്ച രാത്രി മുതലും മുന്നറിയിപ്പുകൾ പ്രാബല്യത്തിലാകും. ഓറഞ്ച് … Read more

വെക്സ്ഫോർഡില്‍ എട്ട് വയസ്സുകാരിയായ Malika Noor Al Katib ന്‍റെ കൊലപാതകത്തിന് പിതാവിനെതിരെ കേസ്

കൗണ്ടി വെക്സ്ഫോർഡിലെ  Gorey District Court ൽ 34 വയസ്സുകാരനായ മുഹമ്മദ് ഷാക്കിർ അൽ തമീമിക്ക്, തന്റെ എട്ട് വയസ്സുകാരിയായ മകൾ മാലിക നൂർ അൽ ഖതീബിനെയും കത്തി കൊണ്ട് കുത്തി കൊലപെടുത്തിയ കേസിലും ഭാര്യ ഐഷ അൽ ഖതീബിനെ ആക്രമിച്ച കേസിലും കുറ്റം ചുമത്തി. ഡിസംബർ 1-ന് മാലികയും ഐഷയും ന്യു റോസിലെ Lower William Street ലുള്ള വീട്ടിൽ ആക്രമിക്കപ്പെട്ടു. തന്‍റെ അമ്മയെ ആക്രമിക്കുന്നത് തടയാന്‍ ചെല്ലവേ ആണ് ആ ധീര ബാലിക ക്ക് … Read more

വെക്സ്ഫോർഡിൽ അക്രമിയില്‍ നിന്നും അമ്മയെ രക്ഷിക്കാൻ ശ്രമിച്ച 8 വയസ്സുകാരിക്ക്  കുത്തേറ്റു ദാരുണാന്ത്യം

വെക്സ്ഫോർഡിലെ ന്യൂ റോസിൽ, അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 8 വയസ്സുകാരിയായ Malika Al Katib കുത്തേറ്റു മരിച്ചതായി റിപ്പോർട്ടുകൾ. ഞായറാഴ്ച രാത്രി വീട്ടിൽ ഉണ്ടായ ആക്രമണത്തിനിടെയാണ് ഈ ദാരുണ സംഭവം നടന്നത്. മാതാവിന് നേരെ കത്തി ഉപയോഗിച്ചുള്ള ആക്രമണം നടക്കുന്നത് കണ്ട Malika, അമ്മയെ സഹായിക്കാൻ ഓടിയെത്തിയപ്പോൾ പ്രതി കത്തിയുമായ് കുട്ടിയെ കുത്തുകയായിരുന്നു. തുടർന്ന് കുട്ടിക്ക് രണ്ടിലധികം കുത്തേറ്റതായി റിപ്പോർട്ടിൽ പറയുന്നു. “അമ്മയെ രക്ഷിക്കാൻ ഒരു കുട്ടിക്കാവുന്നത്ര ശക്തിയോടെ Malikika ശ്രമിച്ചെങ്കിലും, അവളുടെ ധൈര്യം സ്വന്തം ജീവൻ … Read more