ഷാജി എൻ കരുൺ അന്തരിച്ചു
മലയാള സിനിമയെ ലോകപ്രശസ്തിയിലേയ്ക്ക് ഉയര്‍ത്തിയ സംവിധായകനും, ഛായാഗ്രാഹകനുമായ ഷാജി എന്‍. കരുണ്‍ (73) അന്തരിച്ചു. വെള്ളയമ്പലത്തെ വസതിയില്‍ വച്ചാണ് ഏറെ നാളായി ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നിര്യാണം. ഛായാഗ്രാഹകനായും ഒപ്പം തന്നെ സംവിധായകനായും പേരെടുത്ത ഷാജി, 40-ഓളം സിനിമകള്‍ക്ക് ക്യാമറ ചലിപ്പിക്കുകയും, ഏഴ് സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു. ആദ്യ സിനിമയായ പിറവി (1988) കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഛായാഗ്രഹണത്തിന് ഗോള്‍ഡന്‍ ക്യാമറ പ്രത്യേക പരാമര്‍ശം നേടുകയും, നിരവധി ഫിലിം ഫെസ്റ്റിവലുകള്‍ പുരസ്‌കൃതമാകുകയും നേടുകയും ചെയ്തു. … Read more