സിസ്റ്റര്‍ അമല കൊലക്കേസിലെ പ്രതി സഹോദരനുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്
തിരുവനന്തപുരം: സിസ്റ്റര്‍ അമല കൊലക്കേസിലെ പ്രതി സതീഷ് ബാബു സഹോദരനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം പുറത്തു വന്നു. ഹരിദ്വാറില്‍ നിന്നുമാണെന്നു പറഞ്ഞ് സഹോദരനെ വിളിക്കുന്ന സംഭാഷണമാണ് പുറത്തായത്. സൈബര്‍ സെല്‍ ചോര്‍ത്തിയ ഫോണ്‍ സംഭാഷത്തില്‍ പൊലീസ് അന്വേഷിച്ച് വന്നുവെന്ന് സഹോദരന് പറയുമ്പോള്‍ സതീഷ് പരിഭ്രാന്തനാകുന്നത് വ്യക്തമാണ്. ഈ ഫോണ്‍ സംഭാഷണവും ക്ഷേത്രത്തിലെ പൂജാരി അയച്ച എസ്എംഎസ് സന്ദേശവുമാണ് പ്രതിയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് തുണയായത്. പ്രതിയെ നാളെ കോട്ടത്തെത്തിക്കും.