സിദ്ധാര്‍ഥ് ഭരതന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള ചലച്ചിത്ര സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മസ്തിഷ്‌കത്തിലെ രക്തസ്രാവം കുറഞ്ഞിട്ടുണ്ടെങ്കിലും രാവിലെ ഡോക്ടര്‍മാരുടെ പരിശോധനയ്ക്കു ശേഷമെ എന്തെങ്കിലും പറയാനാകുകയുള്ളെന്ന് അശുപത്രി അധികൃതര്‍ അറിയിച്ചു. സിദ്ധാര്‍ഥ് ഇപ്പോഴും വെന്റിലേറ്ററിലാണുള്ളത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ തൃപ്പൂണിത്തുറ തൈക്കൂടം ജംഗ്ഷനിലുണ്ടായ അപകടത്തിലാണ് സിദ്ധാര്‍ഥിനു പരിക്കേറ്റത്. സിദ്ധാര്‍ഥ് ഓടിച്ച കാര്‍ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സിദ്ധാര്‍ഥിനെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തുടര്‍ന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാലിനും ഗുരുതരമായി … Read more

മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം വിജയിച്ചു…ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും സമരമെന്ന് തൊഴിലാളികള്‍

കൊച്ചി : മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇന്നു വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടത്തിയ അവസാനവട്ട ചര്‍ച്ചയിലാണ് തീരുമാനം. ചര്‍ച്ചയില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്ന് തൊഴിലാളി നേതാക്കള്‍ പ്രതികരിച്ചു. തൊഴിലാളികളുടെ ബോണസിന്റെ കാര്യത്തില്‍ തീരുമാനമായി. 8.33 ശതമാനം ബോണസും 11.67 ശതമാനം എക്‌സ്‌ഗ്രേഷ്യ നല്‍കാനും ധാരണ. ശമ്പള വര്‍ധനയുടെ എത്രയും വേഗം ചര്‍ച്ചചെയ്ത് തീരുമാനിക്കും. ഇതിനായി പ്ലാന്റേഷന്‍ കമ്മിറ്റിയുമായി 26ന് ന് ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭവന പദ്ധതി, … Read more

വാഹനാപകടം.. നടന്‍ സിദ്ധാര്‍ഥ് ഭരതിന് അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം

കൊച്ചി : ശനിയാഴ്ച്ച പുലര്‍ച്ചെ  വാഹനാപടകത്തില്‍ പരുക്കേറ്റ നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതിന്‍റെ നില നിര്‍ണായകമായി തുടരുന്നു.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചണ വിഭാഗത്തില്‍ കഴിയുന്ന സിദ്ധാര്‍ത്ഥിന് മസ്തിഷ്‌ക രക്തസ്രാവത്തിന് കുറവ് വന്നിട്ടുണ്ടെന്നത് മാത്രമാണ് ആശ്വാസകരമായ കാര്യം. എന്നാല്‍ അടുത്ത 24 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചി ചമ്പക്കരയ്ക്കടുത്താണ് സിദ്ധര്‍ത്ഥ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സിദ്ധാര്‍ത്ഥിനെ എറണാകുളം മെഡിക്കല്‍ … Read more

വിഎസ് ആവേശമായി മൂന്നാറില്‍…

മൂന്നാര്‍: സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും മൂന്നാറില്‍ എത്തി. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ താനും സമരത്തില്‍ തുടരുമെന്നും വി.എസ് പ്രഖ്യാപിച്ചു. തമിഴില്‍ തൊഴിലാളികളെ അഭിസംബോധന ചെയ്തു തുടങ്ങിയ വി.എസിനു മികച്ച സ്വീകരണമാണ് സമരഭൂമിയില്‍ ലഭിച്ചത്. ഏകപക്ഷീയമായി വെട്ടിക്കുറച്ച ബോണസ് പുനസ്ഥാപിക്കണം. ദിവസക്കൂലി വര്‍ധിപ്പിക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. അന്യായമായ ഒരു ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിച്ചിട്ടില്ല. ന്യായമായ ആവശ്യങ്ങള്‍ പോലും അംഗീകരിക്കില്ലെന്ന് കമ്പനിയുടെ നിലപാട് ധിക്കാരപരമാണ്. ബോണസ് വെട്ടിക്കുറച്ചത് കണ്ണന്‍ ദേവന്‍ കമ്പനി … Read more

മൂന്നാര്‍ തോട്ടം തൊഴിലാളി സമരം ശക്തമാകുന്നു, ആവശ്യമെങ്കില്‍ നേരിട്ട് ഇടപെടുമെന്ന് മുഖ്യമന്ത്രി

  മൂന്നാര്‍: മൂന്നാറിലെ തോട്ടം തൊഴിലാളിസമരം എട്ടാം ദിവസവും അതിശക്തമായി തുടരുകയാണ്. സമരവേദിയിലെത്തിയ പി കെ ശ്രീമതിയടക്കമുള്ള സിപിഎം നേതാക്കളെ തൊഴിലാളികള്‍ ഇറക്കിവിട്ടു. ടാറ്റയില്‍ നിന്ന് വീട് കൈപ്പറ്റിയ എസ് രാജേന്ദ്രനടക്കമുള്ള നേതാക്കളുടെ പേരും സമരസമിതി പുറത്തുവിട്ടിട്ടുണ്ട്. ഇതിനിടെ, സമരക്കാര്‍ കഴിഞ്ഞദിവസം വിരട്ടിയോടിച്ച ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍, മൂന്നാറില്‍ സമാന്തര നിരാഹാരം തുടങ്ങി. സമരം സിപിഎം ഏറ്റെടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. വി.എസ് നാളെ മൂന്നാറിലെത്തും. സമരം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ഴും മൂന്നാറിലെ തോട്ടം തൊഴിലാളി … Read more

ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചിട്ട് സൗന്ദര്യം വന്നില്ല; മമ്മൂട്ടിക്കെതിരെ പരാതി

  മാനന്തവാടി: ഇന്ദുലേഖ സോപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ചത് മമ്മൂട്ടിക്ക് വിനയാകുന്നു. ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം തേടി വരുമെന്ന തരത്തില്‍ നടന്‍ മമ്മൂട്ടി അഭിനയിച്ച പരസ്യമാണ് പ്രശ്‌നമായിരിക്കുന്നത്. പരസ്യത്തില്‍ ആകൃഷ്ടനായി സോപ്പ് വാങ്ങി ഉപയോഗിച്ചയാള്‍ ഉദ്ദേശിച്ച ഗുണം ലഭിക്കാത്തതിനെ തുടര്‍ന്ന് കമ്പനിക്കും പരസ്യത്തില്‍ അഭിനയിച്ച മമ്മൂട്ടിക്കുമെതിരെ വയനാട് ജില്ലാ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ്. മാനന്തവാടി അമ്പുകുത്തി കൂപ്പില്‍ വീട്ടില്‍ കെ. ചാത്തുവാണ് മമ്മൂട്ടിക്കെതിരെ വയനാട് ജില്ലാ ഉപഭോക്തൃ കോടതിയില്‍ ഹര്‍ജി നല്‍കിയത്. 50,000 രൂപ നഷ്ടപരിഹാരവും … Read more

തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മൂന്നാറിലെത്തി

മൂന്നാര്‍: തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മൂന്നാറിലെത്തി. നാളെ നടക്കുന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായില്ലെങ്കില്‍ സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. സി.പി.എം എന്നും തോട്ടം തൊഴിലാളികള്‍ക്കൊപ്പമാണെന്ന കോടിയേരി പ്രതികരിച്ചു.പ്രക്ഷോഭത്തിന് സര്‍വപിന്തുണയും നല്‍കുന്നതായി കോടിയേരി പറഞ്ഞു. കോടിയേരിക്കൊപ്പം പി.കെ ശ്രീമതിയും കെ.കെ ശൈലജയും മറ്റുനേതാക്കളും തോട്ടം തൊഴിലാളികളുടെ സമരസ്ഥലത്തെത്തി. എന്നാല്‍ നേരത്തെ സമരപ്പന്തലില്‍ ഇരിക്കാന്‍ എത്തിയ പി.കെ ശ്രീമതിയെ തൊഴിലാളികള്‍ അതിന് അനുവദിച്ചില്ല. ഇത്രയും കാലം തങ്ങള്‍ക്കൊപ്പമില്ലാത്ത നേതാക്കളെ ഇനി … Read more

സോളാര്‍ സിറ്റി പദ്ധതിയില്‍ കൊച്ചിയെ ഉള്‍പെടുത്തി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സോളാര്‍ സിറ്റി പദ്ധതിയില്‍ കൊച്ചിയെ ഉള്‍പെടുത്തി. പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കാനായി കൊച്ചി കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച 696 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കി. രാജ്യത്തെ തെരഞ്ഞെടുത്ത 60 നഗരങ്ങളെയാണ് സോളാര്‍ സിറ്റി പദ്ധതിയില്‍പെടുത്തിയിരിക്കുന്നത്. ഇതില്‍ ഉള്‍പ്പെട്ട നാല് നഗരങ്ങളുടെ പദ്ധതികള്‍ക്കാണ് ഇന്ന് കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയം അംഗീകാരം നല്‍കിയത്. സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 30 ശതമാനം സബ്‌സിഡി നിരക്കില്‍ സോളാര്‍ ഊര്‍ജ്ജ സ്രോതസ്സുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിലൂടെ കഴിയും. 20 … Read more

ടി.പി. ചന്ദ്രശേഖരന്‍ വധശ്രമ ഗൂഢാലോചന കേസ് തള്ളി

  കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധ ഗൂഢാലോചന കേസ് കോടതി തള്ളി. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയാണു കേസ്. 14 പ്രതികളാണു കേസിലുള്ളത്. കേസില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിനു കഴിയാത്തതിനാല്‍ കേസ് തള്ളുന്നുവെന്നാണു കോടതി വിധി. കേസ് തള്ളണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. 2009ല്‍ ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമം നടന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ചേമ്പാല കോടതിയിലാണു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ടി.പി. വധക്കേസിലെ പ്രതികളായ കിര്‍മാണി മനോജ്, ടി.കെ. രജീഷ് … Read more

കൊച്ചിയിലും കാസര്‍കോടും തെരുവു നായയുടെ ആക്രമണം; ഏഴു പേര്‍ക്ക് കടിയേറ്റു

  കൊച്ചി: സംസ്ഥാനത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം. കൊച്ചിയിലും കാസര്‍കോഡുമായി സ്‌കൂള്‍ കുട്ടികളുള്‍പ്പെടെ ഏഴുപേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.പുതുവൈപ്പിനില്‍ ആറു വയസുകാരന്‍ അടക്കം നാല് പേര്‍ക്ക് കടിയേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുവൈപ്പിന്‍ സ്വദേശിയായ മുഹമ്മദ് അമാന്‍ എന്ന ആറു വയസുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കാണ് നായയുടെ കടിയേറ്റത്. രാവിലെ സ്‌കൂളില്‍ പോകുന്നതിനിടെയാണ് കുട്ടിയെ നായ ആക്രമിച്ചത്. ആക്രമണം കണ്ടു ഓടികൂടിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. കാസര്‍കോട് മഞ്ചേശ്വരം മഞ്ചപ്പാടിക്ക് സമീപം മൂന്ന് കുട്ടികളെയാണ് നായ ആക്രമിച്ചത്. … Read more