ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചിട്ട് സൗന്ദര്യം വന്നില്ല; മമ്മൂട്ടിക്കെതിരെ പരാതി

  മാനന്തവാടി: ഇന്ദുലേഖ സോപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ചത് മമ്മൂട്ടിക്ക് വിനയാകുന്നു. ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം തേടി വരുമെന്ന തരത്തില്‍ നടന്‍ മമ്മൂട്ടി അഭിനയിച്ച പരസ്യമാണ് പ്രശ്‌നമായിരിക്കുന്നത്. പരസ്യത്തില്‍ ആകൃഷ്ടനായി സോപ്പ് വാങ്ങി ഉപയോഗിച്ചയാള്‍ ഉദ്ദേശിച്ച ഗുണം ലഭിക്കാത്തതിനെ തുടര്‍ന്ന് കമ്പനിക്കും പരസ്യത്തില്‍ അഭിനയിച്ച മമ്മൂട്ടിക്കുമെതിരെ വയനാട് ജില്ലാ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ്. മാനന്തവാടി അമ്പുകുത്തി കൂപ്പില്‍ വീട്ടില്‍ കെ. ചാത്തുവാണ് മമ്മൂട്ടിക്കെതിരെ വയനാട് ജില്ലാ ഉപഭോക്തൃ കോടതിയില്‍ ഹര്‍ജി നല്‍കിയത്. 50,000 രൂപ നഷ്ടപരിഹാരവും … Read more

തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മൂന്നാറിലെത്തി

മൂന്നാര്‍: തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മൂന്നാറിലെത്തി. നാളെ നടക്കുന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായില്ലെങ്കില്‍ സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. സി.പി.എം എന്നും തോട്ടം തൊഴിലാളികള്‍ക്കൊപ്പമാണെന്ന കോടിയേരി പ്രതികരിച്ചു.പ്രക്ഷോഭത്തിന് സര്‍വപിന്തുണയും നല്‍കുന്നതായി കോടിയേരി പറഞ്ഞു. കോടിയേരിക്കൊപ്പം പി.കെ ശ്രീമതിയും കെ.കെ ശൈലജയും മറ്റുനേതാക്കളും തോട്ടം തൊഴിലാളികളുടെ സമരസ്ഥലത്തെത്തി. എന്നാല്‍ നേരത്തെ സമരപ്പന്തലില്‍ ഇരിക്കാന്‍ എത്തിയ പി.കെ ശ്രീമതിയെ തൊഴിലാളികള്‍ അതിന് അനുവദിച്ചില്ല. ഇത്രയും കാലം തങ്ങള്‍ക്കൊപ്പമില്ലാത്ത നേതാക്കളെ ഇനി … Read more

സോളാര്‍ സിറ്റി പദ്ധതിയില്‍ കൊച്ചിയെ ഉള്‍പെടുത്തി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സോളാര്‍ സിറ്റി പദ്ധതിയില്‍ കൊച്ചിയെ ഉള്‍പെടുത്തി. പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കാനായി കൊച്ചി കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച 696 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കി. രാജ്യത്തെ തെരഞ്ഞെടുത്ത 60 നഗരങ്ങളെയാണ് സോളാര്‍ സിറ്റി പദ്ധതിയില്‍പെടുത്തിയിരിക്കുന്നത്. ഇതില്‍ ഉള്‍പ്പെട്ട നാല് നഗരങ്ങളുടെ പദ്ധതികള്‍ക്കാണ് ഇന്ന് കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയം അംഗീകാരം നല്‍കിയത്. സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 30 ശതമാനം സബ്‌സിഡി നിരക്കില്‍ സോളാര്‍ ഊര്‍ജ്ജ സ്രോതസ്സുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിലൂടെ കഴിയും. 20 … Read more

ടി.പി. ചന്ദ്രശേഖരന്‍ വധശ്രമ ഗൂഢാലോചന കേസ് തള്ളി

  കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധ ഗൂഢാലോചന കേസ് കോടതി തള്ളി. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയാണു കേസ്. 14 പ്രതികളാണു കേസിലുള്ളത്. കേസില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിനു കഴിയാത്തതിനാല്‍ കേസ് തള്ളുന്നുവെന്നാണു കോടതി വിധി. കേസ് തള്ളണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. 2009ല്‍ ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമം നടന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ചേമ്പാല കോടതിയിലാണു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ടി.പി. വധക്കേസിലെ പ്രതികളായ കിര്‍മാണി മനോജ്, ടി.കെ. രജീഷ് … Read more

കൊച്ചിയിലും കാസര്‍കോടും തെരുവു നായയുടെ ആക്രമണം; ഏഴു പേര്‍ക്ക് കടിയേറ്റു

  കൊച്ചി: സംസ്ഥാനത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം. കൊച്ചിയിലും കാസര്‍കോഡുമായി സ്‌കൂള്‍ കുട്ടികളുള്‍പ്പെടെ ഏഴുപേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.പുതുവൈപ്പിനില്‍ ആറു വയസുകാരന്‍ അടക്കം നാല് പേര്‍ക്ക് കടിയേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുവൈപ്പിന്‍ സ്വദേശിയായ മുഹമ്മദ് അമാന്‍ എന്ന ആറു വയസുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കാണ് നായയുടെ കടിയേറ്റത്. രാവിലെ സ്‌കൂളില്‍ പോകുന്നതിനിടെയാണ് കുട്ടിയെ നായ ആക്രമിച്ചത്. ആക്രമണം കണ്ടു ഓടികൂടിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. കാസര്‍കോട് മഞ്ചേശ്വരം മഞ്ചപ്പാടിക്ക് സമീപം മൂന്ന് കുട്ടികളെയാണ് നായ ആക്രമിച്ചത്. … Read more

ധനമന്ത്രി കെ എം മാണിയുടെ ജീവചരിത്രം ‘കെ എം മാണി എ സ്റ്റഡി ഇന്‍ റീജണിലിസം’ പ്രകാശനം ചെയ്തു

കൊച്ചി: ധനമന്ത്രി കെ എം മാണിയുടെ ജീവചരിത്രം’കെ എം മാണി എ സ്റ്റഡി ഇന്‍ റീജണിലിസം’ പ്രകാശനം ചെയ്തു. മാണിയുടെ ദീര്‍ഘമായ രാഷ്ട്രീയ ഇന്നിംഗ്‌സിന്റെ രഹസ്യം ഇന്ത്യയിലാകെയുള്ള രാഷ്ട്രീയക്കാര്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യമാണെന്ന് പുസ്തകം പ്രകാശനം ചെയ്ത കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. തുടര്‍ച്ചയായ വിജയങ്ങളുടെയും ജനങ്ങളില്‍ ഒരുവനായി നില്‍ക്കുന്നതിന്റെയും രഹസ്യം സ്വന്തം പാര്‍ട്ടിക്കാരെ മാത്രമല്ല മറ്റുള്ളവരെയും പഠിപ്പിക്കണം. കെഎം മാണി എന്ന രാഷ്ട്രീയക്കാരിനിലൂടെ അന്‍പതാണ്ടത്തെ കേരള രാഷ്ട്രീയ ചരിത്രം പറയുന്ന പുസ്തകമാണ് കെ എം മാണി … Read more

ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ ടി.വി.അനുപമയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമം തുടങ്ങിയതായി ആരോപണം

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ ടി.വി.അനുപമയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമം തുടങ്ങിയതായി ആരോപണം. പ്രമുഖ കറി പൗഡര്‍ നിര്‍മാതാക്കള്‍ക്കെതിരേയും കീടനാശിനി ലോബിക്കെതിരെയും നടപടി സ്വീകരിച്ചതിലുള്ള അതൃപ്തിയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ ഇത്തരമൊരു നീക്കം ഇല്ലെന്നും കമ്മിഷണറുടെ നടപടികളെല്ലാം തന്റെ ഓഫിസ് കൂടി അറിഞ്ഞിട്ടാണെന്നും ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. പ്രമുഖ കമ്പനിയായ നിറ പറയുടെ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവയില്‍ മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഈ കമ്പനിയുടെ ഈ മൂന്ന് ഉല്‍പന്നങ്ങളും ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ നിരോധിച്ചു. മൂന്നാം … Read more

ജനന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയ പിതാവിന് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കി

  ചെങ്ങന്നൂര്‍: മകന്റെ ജനന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയ പിതാവിന് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കി. ചെങ്ങന്നൂര്‍ മുളക്കുഴ ഗ്രാമ പഞ്ചായത്താണ് മകന്റെ ജനനത്തെ മരണമാക്കി മാറ്റി മാതാപിതാക്കളെ ഞെട്ടിച്ചത്. മുളക്കുഴ ചെമ്പന്‍ചിറ പുത്തന്‍വീട്ടില്‍ ജമാലിന്റെയും സുമയ്യയുടെയും മകന്‍ മുഹമ്മദ് അസ്‌ലമിന്റെ ജനന സര്‍ട്ടിഫിക്കറ്റിലാണ് ജനനത്തിനു പകരം മരണം എന്ന് തെറ്റായി എഴുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കോട്ട എസ്എന്‍ വിദ്യാപീഠം സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടി മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയില്‍ 2000 ഒക്‌ടോബര്‍ മൂന്നിനാണ് ജനിച്ചത്. തുടര്‍ന്ന് … Read more

എസ്.എന്‍.ഡി.പി.യുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് സിപിഎം

തിരുവനന്തപുരം : ആര്‍എസ്എസുമായുള്ള എസ്എന്‍ഡിപിയുടെ ബന്ധം നിലനില്ക്കുന്ന സാഹചര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി തയ്യാറല്ലെന്ന് സിപിഎം വ്യക്തമാക്കി. കണ്ണൂരില്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ശ്രീനാരായണ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ആര്‍എസ്എസുകാരെ പോലീസ് അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടത് കരുതിക്കൂട്ടിയുള്ള നടപടിയാണെന്ന് പാര്‍ട്ടി ആരോപണം ഉന്നയിച്ചു. എസ്എന്‍ഡിപി ആര്‍എസ്എസുമായി ബന്ധം സ്ഥാപിക്കാനുളള ശ്രമം നടത്തുകയാണെന്നും ഈ സാഹചര്യത്തില്‍ യാതൊരു വിട്ടുവിഴ്ചയ്ക്കും തയ്യാറല്ലെന്ന് സിപിഎം അറിയിച്ചു. ശ്രീനാരായണ ഗുരുവിന്റെ നിശ്ചല ദൃശ്യം വിവാദമായതിനു പിന്നാലെ സിപിഎം മാപ്പു പറഞ്ഞിരുന്നെങ്കില്‍ പ്രശ്‌നം … Read more

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്…അന്തിമ വിജ്ഞാനം ഇറങ്ങുന്നതുവരെ പശ്ചിമഘട്ടത്തിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നു കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം

ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ അന്തിമ വിജ്ഞാനം ഇറങ്ങുന്നതുവരെ പശ്ചിമഘട്ടത്തിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നു കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പ്. 2014ലെ കരട് വിജ്ഞാപനത്തിനു പകരം സെപ്റ്റംബര്‍ നാലിനു പുതിയ കരട് വിജ്ഞാപനം ഇറക്കിയതായും പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. അതേസമയം എന്ന് അന്തിമ വിജ്ഞാപനം ഇറക്കുമെന്നു വാര്‍ത്താ കുറിപ്പ് വിശദീകരിക്കുന്നില്ല. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ 2014 മാര്‍ച്ച് 10ന് ഇറക്കിയ കരട് വിജ്ഞാപനം അസാധുവായ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റാനാണു സെപ്റ്റംബര്‍ നാലിനു പുതിയ കരട് വിജ്ഞാപനം ഇറക്കിയതെന്നു … Read more