കോര്‍ക്ക് camile തായ് റസ്റ്റോറന്റിലേക്ക് പാചകക്കാരെ ആവശ്യമുണ്ട്

അയര്‍ലണ്ടിലെ പ്രമുഖ തായ് റസ്റ്റോറന്റ് ഗ്രൂപ്പായ camile യുടെ കോര്‍ക്ക് ബ്രാഞ്ചിലേക്ക് chef  ആവശ്യമുണ്ട് . ആവശ്യമായ പരിശീലനം നല്‍കുന്നതാണ്.

ഇടുക്കി അണക്കെട്ടിലേക്ക് ജലപ്രവാഹം കൂടുന്നു; എല്ലാ ഷട്ടറുകളും തുറന്നു ; വിമാനയാത്ര അനിശ്ചിതത്വത്തില്‍ Live Updates

7.58pm:  എട്ടുജില്ലകളില്‍ റെഡ് അലര്‍ട്ട് കനത്ത മഴ തുടരുന്നതിനാല്‍ എട്ടുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇനിയും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. തീവ്രമായ മഴയുള്ള സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ ആഗസ്ത് 14 വരെയും ഇടുക്കി ജില്ലയില്‍ ആഗസ്ത് 13 വരെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ആഗസ്റ്റ് 11 വരെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ … Read more

ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയുന്നില്ല: മൂന്നാംഘട്ട റെഡ് അലര്‍ട്ട് Live Updates

45:34 PM: ഡാമിലെ ജലനിരപ്പ് കുറയുന്നില്ല: ഇടുക്കിയില്‍ മൂന്നാംഘട്ട റെഡ് അലര്‍ട്ട് തൊടുപുഴ: ഇടുക്കി ഡാമിലെ ട്രയല്‍ റണ്‍ തുടരാന്‍ തീരുമാനം. ഇതിന്റെ പശ്ചാത്തലത്തില്‍ കെഎസ്ഇബി അതീവജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് മൂന്നാമതും പ്രഖ്യാപിച്ചു. നാളെ രാവിലെ ഇടുക്കി-ചെറുതോണി ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാനാണ് തീരുമാനം. ഇന്ന് ട്രയല്‍ റണ്‍ നടത്തിയിട്ടും ജലനിരപ്പ് ഗണ്യമായി കുറയാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ഷട്ടറുകള്‍ തുറന്ന് ട്രയല്‍ റണ്‍ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ഡാമിലെ ജലനിരപ്പ് 2,399.40 അടിയാണ്. 2,403 അടിയാണ് ഡാമിന്റെ … Read more

കേരളത്തില്‍ വ്യാപകമായി ഉരുള്‍പൊട്ടല്‍: മരണം 17 ആയി, നാല് ജില്ലകളില്‍ സൈന്യത്തിന്റെ സഹായം തേടി

പ്രളയക്കെടുതിയില്‍ മുങ്ങി സംസ്ഥാനം. കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന കനത്ത മഴ സംസ്ഥാനത്തുടനീളം കനത്ത നാശമാണ് വിതയ്ക്കുന്നത്. വടക്കന്‍ ജില്ലകളില്‍ ഉരുള്‍പൊട്ടിലില്‍ വന്‍നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വിവിധ ജില്ലകളിലായി ഇതുവരെ 17 പേര്‍ മരിച്ചു. ഇടുക്കിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പെടെ പത്ത് പേര്‍ മരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നതിനിടെ പലയിടങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. മഴക്കെടുതികളില്‍പ്പെട്ട് വിവിധ ജില്ലകളിലായി 17 പേര്‍ മരിച്ചു. ഇടുക്കിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം പത്തുപേരാണ് മരിച്ചത്. … Read more

കലൈഞ്ജര്‍ക്ക് അന്ത്യനിദ്ര മറീന ബീച്ചില്‍ തന്നെ; അനുമതി നല്‍കി ഹൈക്കോടതി

ചെന്നൈ: ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമായി. കലൈഞ്ജര്‍ കരുണാനിധി മറീന ബീച്ചില്‍ തന്നെ അന്ത്യവിശ്രമം കൊള്ളും. ഇതിന് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. ഡിഎംകെയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. മറീന ബീച്ചില്‍ കരുണാനിധിയുടെ സംസ്‌കാരം അനുവദിക്കാനാകില്ലെന്ന സംസ്ഥാനസര്‍ക്കാരിന്റെ വാദം ഹൈക്കോടതി തള്ളി. സംസ്‌കാരം മറീന ബീച്ചില്‍ നടക്കുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട ആറോളം ഹര്‍ജികള്‍ കക്ഷികള്‍ പിന്‍വലിക്കുകയും ചെയ്തു. ഇതോടെയാണ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി വന്നിരിക്കുന്നത്. ഇതോടെ കലൈഞ്ജര്‍ക്ക് അണ്ണാ സമാധിക്ക് സമീപത്തായി അന്ത്യനിദ്ര ലഭിക്കും. കരുണാനിധിയുടെ സംസ്‌കാരം … Read more

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി അന്തരിച്ചു; ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കരുണാനിധി. 94 വയസായിരുന്നു. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി കരുണാനിധിയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. തിങ്കളാഴ്ച വൈകിട്ട് മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തകരാറിലായതും പ്രായാധിക്യത്തെ തുടര്‍ന്ന് മരുന്നുകള്‍ ഫലിക്കാതെ വരുകയും ചെയ്തതോടെ വൈകിട്ടോടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. കരുണാനിധിയുടെ മരണവാര്‍ത്തയെ തുടര്‍ന്ന് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത … Read more

വേനല്‍കാലത്തിന് വിട; അയര്‍ലണ്ടില്‍ ഇടിയോട്കൂടെ മഴ തിരിച്ചെത്തുന്നു; താപനില 10 ഡിഗ്രി സെല്‍ഷ്യസിലേക്ക്

അയര്‍ലണ്ട് സുഖകരമായ വെയില്‍ ആസ്വദിച്ച് ആഴ്ചകള്‍ പിന്നിടുമ്പോള്‍ നാളെ മുതല്‍ മഴ വീണ്ടും ശക്തമായി തിരിച്ചെത്തുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മെറ്റ് ഐറാന്‍. ഇന്ന് പതുക്കെ ആരംഭിച്ച് നാളെ കനത്ത മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ സൂചന നല്‍കുന്നു. ഇതോടൊപ്പം 19 മിത്തല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നുനിന്ന താപനില ഈ ആഴ്ചയില്‍ 14 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ രാത്രിയില്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെ കുത്തനെ താഴാനുള്ള സാധ്യതുമുണ്ട്. അറ്റ്ലാന്റിക് മേഖലയില്‍ നിന്നുള്ള ന്യുനമര്‍ദമാണ് പെട്ടെന്നുള്ള … Read more

N68 പാതയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞു; മലയാളി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

ക്ലെയര്‍:  N68 ല്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മലയാളി യുവാവിന് ഗുരുതര പരിക്ക്. തൊടുപുഴ സ്വദേശി പോള്‍ ജോസഫിനെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 9.30 ന് എന്നിസില്‍ നിന്ന് കില്‍റഷിലേക്കുള്ള പാതയില്‍ കേഹീറിയ നാഷണല്‍ സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. കില്‍റുഷിലേക്ക് പോകുകയായിരുന്ന കാര്‍ റോഡ് മുറിച്ചുകടക്കുമ്പോഴാണ് നിയന്ത്രണം വിട്ട് സമീപമുള്ള മരത്തിലിടിച്ച് തകര്‍ന്നത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ തലകീഴായി മറിയുകയും കാര്‍ ഓടിച്ചിരുന്ന പോളിനെ ഗുരുതര പരിക്കുകളോടെ ലീമെറിക് യുണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. … Read more

2109 ലേക്കുള്ള ബഡ്ജറ്റില്‍ വരേദ്കര്‍ കരുതി വെച്ചിരിക്കുന്നത് എന്തെല്ലാം? ഒക്ടോബര്‍ ബഡ്ജറ്റിലെ സൂചനകള്‍ ഇങ്ങനെ…

ഡബ്ലിന്‍: കാര്‍ബണ്‍ നികുതി വര്‍ധന, സോഷ്യല്‍ വെല്‍ഫെയര്‍ തുക വര്‍ധന, ആദായ നികുതി ഇളവ് തുടങ്ങി 2019 ലേക്കുള്ള ബജറ്റില്‍ പ്രതീക്ഷിക്കാവുന്ന സുപ്രധാന വിവാരങ്ങള്‍ വെളിപ്പെടുത്തി പ്രധാന മന്ത്രി ലിയോ വരേദ്കര്‍. ഒക്ടോബറില്‍ പ്രഖ്യാപിക്കപ്പെടുന്ന ബഡ്ജറ്റിന് മുന്നോടിയായി ചില സൂചനകള്‍ ഓരോ വര്‍ഷവും നല്‍കാറുണ്ട്. ഇത്തവണയും പത്രപ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ വരാനിരിക്കുന്ന ബഡ്ജറ്റിലെ ചില സുപ്രധാന വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്ത ബജറ്റിന്റെ പ്രധാന ചര്‍ച്ച ആദായനികുതിയുടെ കട്ട് ഓഫ് പോയിന്റിനെക്കുറിച്ചായിരിക്കും. 40% ആളുകള്‍ക്ക് ഉയര്‍ന്ന നികുതി … Read more

ബ്രെക്‌സിറ്റ് വിഷയത്തില്‍ വീണ്ടും ജനഹിതപരിശോധനയോ? കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു

യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടു പോകുന്നതില്‍ നിന്നു ബ്രിട്ടണെ തടയാനുള്ള നീക്കം നടത്തുന്നുവെന്ന ആരോപണം ജര്‍മനി നിഷേധിച്ചതോടെ രണ്ടാമതൊരു ഹിതപരിശോധനയ്ക്കു സാഹചര്യമൊരുങ്ങിയിരിക്കുകയാണോ എന്നു സംശയമുയരുന്നു. ഇതോടെ യൂണിയനില്‍ തുടരാന്‍ ആഹ്വാനം ചെയ്യുന്ന പീപ്പിള്‍സ് വോട്ട് പ്രചാരണ പരിപാടിയുമായി ബ്രെക്സിറ്റ് അനുകൂലികള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. അന്ധമായ ബ്രെക്സിറ്റ് അനുകൂലനയത്തിനെതിരേ മുന്നറിയിപ്പു നല്‍കുകയും വിഷയത്തില്‍ പുതിയ ഹിതപരിശോധന ആവശ്യപ്പെടുകയുമാണ് ഇവര്‍ ചെയ്യുന്നത്. ഇക്കാര്യത്തില്‍ യൂറോപ്യന്‍ കമ്മിഷനും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വെറുമൊരു മുഖം മിനുക്കല്‍ നടപടിക്ക് തെരേസ മേയ്ക്ക് അവസരം നല്‍കരുതെന്നാണ് കമ്മിഷന്‍, … Read more