കത്തിയെരിഞ്ഞ് യൂറോപ്പ് ; താപനില 40 ന് മുകളിലേക്ക്

മാഡ്രിഡ് : യൂറോപ്പില്‍ ചൂട് തരംഗം റെക്കോര്‍ഡ് വര്‍ദ്ധനവിലേക്ക്. കഴിഞ്ഞ ആഴ്ചകളില്‍ മഴ തിമിര്‍ത്താടിയ ബ്രിട്ടനില്‍ പോലും ചൂട് വീണ്ടും തിരിച്ചെത്തുന്നു. പോര്‍ചുഗലിലും, സ്‌പെയിനിലും കാട്ട് തീ പടര്‍ന്ന് പിടിക്കുന്നുണ്ട്. രണ്ടാഴ്ച മുന്‍പ് ഗ്രീസില്‍ ഉണ്ടായ തീപിടുത്തത്തില്‍ നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്വിറ്റ്‌സര്‍ലാന്‍ഡിലും കാട്ട് തീ മുന്നറിയിപ് നല്‍കിക്കഴിഞ്ഞു. ഫിന്‍ലന്‍ഡിലും, പോളണ്ടിലും ഇതേ സാഹചര്യമാണ് നിലവിലുള്ളത്. യൂറോപ്പ് മെഡിറ്ററേനിയന്‍ കാലാവസ്ഥയില്‍ നിന്നും ചൂട് കൂടിയ താപനിലയിലേക്ക് മാറിയതോടെ ജനജീവിതം ദുസ്സഹമായി തുടങ്ങി. ഭൂമധ്യരേഖ പ്രദേശത്ത് അനുഭവപ്പെടുന്ന … Read more

പാഷാണം ഷാജിയുടെ ഹാസ്യ-സംഗീത വിരുന്ന് VIP പാസ് 30, ഫാമിലി ടിക്കറ്റ് 15 യൂറോ നിരക്കിലും സ്‌പൈസ് ബസാറില്‍ ലഭ്യം

അയര്‍ലണ്ട് മലയാളികള്‍ക്കായി സെപ്തംബര്‍ 4 ന് താല ഫിര്‍ഹൗസ് സൈന്റോളജി ഹാളില്‍ ഹാസ്യ സാമ്രാട്ടായ പാഷാണം ഷാജിയും സംഘവും ഒരുക്കുന്ന ഹാസ്യസംഗീത വിരുന്നിന് അയര്‍ലണ്ടിലെ സ്റ്റേജ് ഷോകളുടെ ചരിത്രത്തിലാദ്യമായി VIP പാസ് 30, ഫാമിലി ടിക്കറ്റ് 15 യൂറോ നിരക്കിലും അയര്‍ലണ്ടിലെ പ്രമുഖ ഏഷ്യന്‍ ഷോപ്പ് ഗ്രൂപ്പായ സ്‌പൈസ് ബസാറിന്റെ താല, ഫിസ്ബറോ, സ്വോര്‍ഡ്‌സ് ഷോപ്പുകളില്‍ ലഭ്യമാണ്. VIP പാസ് 60 യൂറോ,ഫാമിലി പാസ് 30 യൂറോ നിരക്കുകളില്‍ ഉള്ള ടിക്കറ്റുകള്‍ 50% വിലക്കുറവിലാണ് സ്‌പൈസ് ബസാറുകളില്‍ … Read more

വടക്കന്‍ അയര്‍ലണ്ടില്‍ അബോര്‍ഷന്‍ അനുകൂല സാഹചര്യങ്ങളെ ചെറുക്കാന്‍ കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ ഒരു കുടക്കീഴില്‍

ഡെറി: വടക്കന്‍ അയര്‍ലണ്ടില്‍ സ്വതന്ത്ര ഗര്‍ഭഛിദ്ര ആശയങ്ങളെ ചെറുക്കാന്‍ കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ ഒരുമിച്ച് നിലക്കണമെന്ന് ആഹ്വാനം. അയര്‍ലണ്ടില്‍ ആന്റി അബോര്‍ഷന്‍ ക്യാംപെയ്‌നറും ഹ്യൂമന്‍ ലൈഫ് ഇന്റര്‍നാഷണല്‍ എക്സ്‌ക്യൂട്ടീവ് ഡയറക്ടറുമായ പാട്രിക് മെക് ക്രിസ്റ്റലിന്റെതാണ് ആഹ്വാനം. ഡെറിയില്‍ വെച്ച് നടന്ന കത്തോലിക്കാ സമൂഹം സംഘടിപ്പിച്ച പരിപാടിയിലാണ് മെക് ക്രിസ്റ്റല്‍ ഇത്തരമൊരു അഭിപ്രായം ഉന്നയിച്ചത്. റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടില്‍ ഗര്‍ഭച്ഛിദ്ര ഹിതപരിശോധന നടന്നതിനെത്തുടര്‍ന്നുണ്ടായ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് വടക്കന്‍ അയര്‍ലണ്ടിലും ഇതേ ഹിത പരിശോധന ആവശ്യപ്പെട്ട് വിവിധ സ്വതന്ത്ര സംഘടനകള്‍ രംഗത്ത് … Read more

കുടുംബ ബഡ്ജറ്റില്‍ നിന്നും വൈദ്യുതി ചെലവ് കുറക്കാം; ഓരോ വീട്ടിലും സ്വന്തമായി സോളാര്‍ പാനല്‍ പദ്ധതി: ലക്ഷ്യം വ്യക്തിഗത ഊര്‍ജ്ജ സ്വയം പര്യാപ്തത.

ഡബ്ലിന്‍: വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജ ഉത്പാദന രംഗത്തേക്ക് പുത്തന്‍ കാല്‍വെപ്പുമായി നടന്നടുക്കുകയാണ് ഐറിഷ് പരിസ്ഥിതി മന്ത്രാലയം. വീടുകളില്‍ സൗരോര്‍ജ്ജ പാനല്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന പദ്ധതിക്ക് അയര്‍ലന്‍ഡ് തുടക്കമിട്ടതായി മന്ത്രി ഡെന്നീസ് നോട്ടന്‍ പ്രഖ്യാപിച്ചു. വരുംവര്‍ഷങ്ങളില്‍ ഉണ്ടാകുന്ന ഊര്‍ജ്ജ ആവശ്യങ്ങളെ നേരിടാന്‍ രാജ്യത്തെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. വീടുകളില്‍ സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ സഹായവും ലഭിക്കും. 3 ബെഡ്ഡുകളുള്ള വീടിന് സോളാര്‍ പദ്ധതിയിലേക്ക് മാറാന്‍ 1800 യൂറോ ആണ് ചെലവ്. ബാക്കി തുക … Read more

നിങ്ങളുടെ മോര്‍ഗേജ് & ലൈഫ് ഇന്‍ഷുറന്‍സുകള്‍ കുറഞ്ഞ നിരക്കില്‍

നിങ്ങളുടെ വീടിന്റെ മോര്‍ഗേജ് പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സ് (മോര്‍ഗേജ് ലൈഫ് കവര്‍) സമയാസമയങ്ങളില്‍ മാറ്റുന്നതിലൂടെ നിങ്ങള്‍ക്ക് ആയിരക്കണക്കിന് യൂറോ ലഭിക്കുവാന്‍ സാധിക്കും. പല വീട്ടുടമകളും ബാങ്കില്‍ നിന്നോ അല്ലെങ്കില്‍ മോര്‍ഗേജ് ബ്രോക്കറില്‍ നിന്നോ മോര്‍ഗേജ് എടുക്കുമ്പോള്‍ അവരുടെ ആവശ്യത്തിന് ഇന്‍ഷുറന്‍സുകള്‍ എടുക്കുവാന്‍ നിര്‍ബന്ധിതരാകുന്നു. നമ്മുടെ കവറിനെപ്പറ്റിയോ ഓപ്ഷണല്‍ ബെനിഫിറ്റ്‌സിനെപ്പറ്റിയോ താരതമ്യം ചെയ്യാനുള്ള സമയക്കുറവുമൂലം എടുക്കുന്ന പോളിസികള്‍ മാസം തോറും തുടര്‍ന്ന് പോകുന്നതും കണ്‍സ്യുമര്‍ പ്രൊട്ടക്ഷന്‍ കോഡ് പ്രകാരം എല്ലാ വീട്ടുടമകള്‍ക്കും അവരുടെ വിവിധതരം ഇന്‍ഷുറന്‍സുകള്‍ എപ്പോള്‍ വേണമെങ്കിലും കുറഞ്ഞ … Read more

ഐറിഷ് ആശുപത്രികള്‍ നേരിടുന്ന സ്തഭനാവസ്ഥ അവസാനിപ്പിക്കാന്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പള വര്‍ദ്ധനവ് പരിഗണനയില്‍

ഡബ്ലിന്‍ : ഐറിഷ് ആശുപത്രികള്‍ നേരിടുന്ന സ്തംഭനാവസ്ഥ അവസാനിപ്പിക്കാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഇടപെടുന്നു. പൊതു ആശുപത്രികളില്‍ കണ്‍സല്‍ട്ടന്റ് ഡോക്ടര്‍മാരുടെ തസ്തികകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വന്‍ തോതില്‍ ഒഴിഞ്ഞു കിടക്കുന്നത് ബോധ്യപ്പെട്ടതോടെ ഉടന്‍ തന്നെ നിയമനങ്ങളും, ശമ്പളവര്‍ദ്ധനവും നടപ്പാക്കാന്‍ എച്ച്.എസ്.സി ക്ക് നിര്‍ദേശം നല്‍കി. സിന്‍ഫിന്‍ ആരോഗ്യവക്താവ് പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങളെ തുടര്‍ന്ന് എച്ച്.എസ്.ഇ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ആരോഗ്യ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി ബോധ്യപ്പെട്ടത്. ഡോകര്‍മാരില്‍ നല്ലൊരു ശതമാനം മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതാണ് ആരോഗ്യ വിദഗ്ദ്ധരുടെ എണ്ണത്തില്‍ ഇത്രയധികം … Read more

പാലസ്റ്റീന്‍ കൊടി പറത്തിയ ഡബ്ലിന്‍ കൌണ്‍സില്‍ വത്തിക്കാന്‍ ഫ്‌ലാഗ് അവഗണിച്ചു : കൗണ്‍സിലിനെതിരെ പ്രതിഷേധം ശക്തമാകുന്നു

  ഡബ്ലിന്‍ : അയര്‍ലണ്ടില്‍ നടക്കാനിരിക്കുന്ന കുടുംബസംഗമ പരിപാടികളോട് തെക്കന്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന് തികഞ്ഞ അവഗണന. പരിപടിയുടെ ഭാഗമായി കൌണ്‍സില്‍ ഹാളിനു മുകളില്‍ വത്തിക്കാന്‍ കൊടി സ്ഥാപിക്കുന്നതില്‍ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പ് പരാജയപെട്ടു. ഫ്ളാഗ് സ്ഥാപിക്കുന്നതിന് ഭൂരിഭാഗം ജനപ്രതിനിധികളും എതിര്‍പ്പ് രേഖപ്പെടുത്തുകയായിരുന്നു. ഡബ്ലിനില്‍ പൊതു -സ്വകാര്യ സ്ഥാപനങ്ങള്‍ പോലും കാണിക്കുന്ന മര്യാദ കൗണ്‌സിലിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തത് വന്‍ പ്രതിഷേധത്തിനിടവരുത്തി. ഇസ്രായേല്‍ -പലസ്തീന്‍ പ്രശ്‌നത്തില്‍ പാലസ്തീന് ഐക്യ ധാര്‍ട്യം പ്രകടിപ്പിച്ച കൗണ്‍സില്‍ സ്വന്തം രാജ്യത്തു വെച്ച് നടക്കുന്ന … Read more

ഇസ്രയേലുമായി വ്യാപാര ബന്ധം അവസാനിപ്പിക്കാന്‍ അയര്‍ലന്‍ഡ് : കോവിനിയുടെ നയതന്ത്രത്തില്‍ സ്വതന്ത്ര മന്ത്രിമാര്‍ക്ക് അതൃപ്തി

ഡബ്ലിന്‍ : ഇസ്രയേലുമായി സകല വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കാന്‍ ഭരണകക്ഷി എടുത്ത തീരുമാനങ്ങള്‍ക്കെതിരെ ഒരു കൂട്ടം മന്ത്രിമാര്‍ വിയോജിപ്പ് രേഖപ്പെടുത്തി. സിനഡില്‍ ഈ മാസം ആദ്യ പകുതിയില്‍ പാസ്സാക്കിയ വ്യാപാര നിരോധന ബില്ലിനെ ഒരുകൂട്ടം മന്ത്രിമാര്‍ ചോദ്യം ചെയ്യുകയായിരുന്നു. പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡെയിലിലും ഇസ്രായേല്‍ വ്യാപാര നിരോധന നിയമം ഭരണ കക്ഷിയുടെ നേതൃത്വത്തില്‍ പാസാക്കിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ അയര്‍ലന്‍ഡ് മാത്രമാണ് ഇസ്രായേലിന് നേരെ ഇത്ര കടുത്ത ഉപരോധങ്ങളുമായി മുന്നോട്ട് പോകുന്നത്. വിദേശകാര്യ മന്ത്രി സിമോണ്‍ കോവിനിയുടെ … Read more

ബ്രേ എയര്‍ ഷോ ജൂലൈ 28, 29 തീയതികളില്‍

ബ്രേ: അയര്‍ലണ്ടിലെ സുവര്‍ണ്ണ നഗരിയെന്നറിയപ്പെടുന്ന കൗണ്ടി വിക്ലോയിലെ ബ്രേ ബീച്ചില്‍ വര്‍ഷം തോറും നടന്ന് വരുന്ന സമ്മര്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള ബ്രേ എയര്‍ ഷോ ജൂലൈ 28, 29 ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തപ്പെടും. ബ്രേ ബീച്ചില്‍ ജൂലൈ 21 ന് ആരംഭിച്ച ഫണ്‍ഫെയര്‍ ആഗസ്റ്റ് 6 വരെ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് 10 വരെ ഉണ്ടായിരിക്കും (The Fun Fair will be closed on Monday, July 30th and Tuesday, July … Read more

കുടുംബ സംഗമത്തിനെത്തുന്നവര്‍ക്ക് സൗജന്യ ഗതാഗത സേവനകള്‍ ലഭ്യമാകും

ഡബ്ലിന്‍ : ഓഗസ്റ്റ് മാസത്തില്‍ അയര്‍ലണ്ടില്‍ വെച്ച് നടക്കുന്ന ആഗോള കുടുംബ സംഗമത്തിന് എത്തുന്നവര്‍ക്ക് പൊതു ഗതാഗതം തീര്‍ത്തും സൗജന്യമായിരിക്കും. ഓഗസ്റ്റ് 26-നു ഡബ്ലിനില്‍ എത്തുന്നവര്‍ കഴിവതും സ്വന്തം വാഹനങ്ങള്‍ ഒഴിവാക്കാന്‍ ഗാര്‍ഡ നിര്‍ദേശം നല്‍കി. 5 ലക്ഷം ആളുകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഏര്‍പ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് പൊതു ഗതാഗതം ഉപയോഗപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. പൊതു ഗതാഗതം ഉപയോഗിക്കാത്തവര്‍ക്ക് സ്വകാര്യ ബസ് സര്‍വീസുകളെയും ആശ്രയിക്കാം. അയര്‍ലന്‍ഡിന് പുറത്തുനിന്നുള്ളവര്‍ മുന്‍കൂട്ടി ട്രെയിന്‍, ബസ് സര്‍വീസുകള്‍ … Read more