ഡബ്ലിനിൽ അന്തരിച്ച സാം ചെറിയാൻ തറയിലിന്റെ സംസ്കാരം തിങ്കളാഴ്ച

ഡബ്ലിനിൽ അന്തരിച്ച സാം ചെറിയാൻ തറയിലിന്റെ സംസ്കാരം തിങ്കളാഴ്ച. മെയ്‌ 12-നായിരുന്നു ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ സാമിന്റെ വിയോഗം. സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്. മെയ്‌ 15 വ്യാഴാഴ്ച വൈകിട്ട് 5 മണി മുതൽ 7 മണി വരെ Glasnevin-ലെ Our Lady Victories Catholic Church-ൽ (D09 Y925) ഭൗതിക ദേഹം പൊതുദർശനത്തിന് വയ്ക്കും. മെയ്‌ 18 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 3.30 വരെ Rathmines- ലെ St. … Read more

ക്രാന്തി വാട്ടർ ഫോർഡ്, കിൽക്കെനി യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെൻറ് ജൂൺ 2-ന് ഡബ്ലിനിൽ

ഡബ്ലിൻ : അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികൾക്കായി ക്രാന്തിയുടെ വാട്ടർഫോർഡ്, കിൽക്കെനി യൂണിറ്റുകൾ സംയുക്തമായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ജൂൺ 2-ന് നടത്തുന്ന മത്സരങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. ഡബ്ലിനിലെ അൽസാ ക്രിക്കറ്റ് ഗ്രൗണ്ടാണ് ആവേശകരമായ പോരാട്ടങ്ങൾക്ക് വേദിയാകുന്നത്. ഇരു യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സീസൺ വൺ ടൂർണമെൻറ് ടീമുകളുടെ പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ആവേശകരമായ സീസൺ 2 ക്രിക്കറ്റ് ടൂർണമെന്റിൽ മാറ്റുരയ്ക്കാൻ അയർലണ്ടിലെ മുഴുവൻ ക്രിക്കറ്റ് ടീമുകളെയും സ്വാഗതം ചെയ്യുന്നതായും,  ടൂർണമെന്റിന്റെ … Read more

അയർലണ്ട് മലയാളി സാം ചെറിയാൻ നിര്യാതനായി

അയര്‍ലണ്ട് മലയാളിയായ സാം ചെറിയാന്‍ തറയില്‍ (50) നിര്യാതനായി. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു വിയോഗം. സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്. പ്രവാസികള്‍ക്കിടയില്‍ മികച്ച ക്രിക്കറ്റ് കളിക്കാരനായി അറിയപ്പെട്ടിരുന്ന സാം 18 വര്‍ഷം മുമ്പാണ് അയര്‍ലണ്ടിലെത്തുന്നത്. ഫിന്‍ഗ്ലാസില്‍ താമസിച്ചുവരികയായിരുന്ന അദ്ദേഹം വിവിധ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

സൗത്ത് ഡബ്ലിൻ മാർത്തോമ്മാ കോൺഗ്രഗേഷന്റെ കൊയ്ത്തുത്സവം മെയ് 17-ന്

സൗത്ത് ഡബ്ലിന്‍ മാര്‍ത്തോമ്മാ കോണ്‍ഗ്രഗേഷന്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ കൊയ്ത്തുത്സവം (Harvest Festival) മെയ് 17-ന് വിക്ക്‌ലോയിലെ Greystones-ലുള്ള Nazarene Community Church (A63 YD27)-ല്‍ വച്ച് നടക്കും.രാവിലെ 9.30-ന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന കൊയ്ത്തുത്സവത്തിന് വികാരി റവ. സ്റ്റാന്‍ലി മാത്യു ജോണ്‍ നേതൃത്വം നല്‍കും. കൊയ്ത്തുത്സവത്തിനൊപ്പം ലേലവും നടക്കും. പരിപാടിയിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. സ്റ്റാന്‍ലി മാത്യു ജോണ്‍ (വികാരി)- +447384858587 പ്രഭു മാത്തന്‍ ജേക്കബ് (കണ്‍വീനര്‍)- 0860851668 … Read more

കേരളാ ഹൗസ് വള്ളം കളി: ആഹാ ബോട്ട് ക്ലബ്‌ നേതാക്കൾ

കേരളാ ഹൗസ് നടത്തിയ വള്ളം കളിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ആഹാ ബോട്ട് ക്ലബ്‌. ആവേശകരമായ മത്സരത്തിൽ ക്യാപ്റ്റൻ സുധിൻ എടത്വയുടെ നേതൃത്വത്തിലാണ് ആഹാ ടീം കപ്പിൽ മുത്തമിട്ടത്. കാർലോയിൽ നടന്ന വള്ളം കളിയിൽ അയർലണ്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 21 ടീമുകളാണ് പങ്കെടുത്തത്. രാവിലെ 9 മണി മുതൽ Town Park River Barrow-യിൽ ഐറിഷ് ഡ്രാഗൺ ബോട്ട് അസോസിയേഷന്റെ സഹകരണത്തോടെ ആയിരുന്നു മത്സരം സംഘടിപ്പിച്ചത്.

അയർലണ്ട് മലയാളികളുടെ മകൻ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു

വീട്ടിലെ സ്വിമ്മിങ് പൂളില്‍ വീണ് അയര്‍ലണ്ട് സ്വദേശികളുടെ കുഞ്ഞ് മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശി ലിജോ-ലീന ദമ്പതികളുടെ മകനായ രണ്ട് വയസുകാരന്‍ ജോര്‍ജ്ജ് സക്കറിയ ആണ് മരിച്ചത്. അയര്‍ലണ്ടിലെ കില്‍ഡെയറിലുള്ള Athy-യില്‍ താമസിക്കുന്ന കുടുംബം ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. സംസ്‌കാരം നാളെ (ഞായറാഴ്ച) ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ചന്ദനപ്പള്ളി വലിയ പള്ളിയില്‍ (St. George Orthodox Church) നടക്കും.

ഗസൽ മഴയിൽ കുതിർന്ന വർഗ്ഗബോധത്തിന്റെ ഉണർത്തുപാട്ടായി ക്രാന്തിയുടെ മെയ്ദിനാഘോഷം

കിൽക്കെനി: ക്രാന്തിയുടെ മെയ്ദിന ആഘോഷ പരിപാടികൾ കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ്,പാർലമെൻററി കാര്യവകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ലോകമാകമാനമുള്ള തൊഴിലാളി സമൂഹം കാലാകാലങ്ങളായി നേടിയെടുത്ത അവകാശങ്ങളെല്ലാം നിരന്തരമായ സമരഫലങ്ങൾ ആണെന്നും ഇത്തരം അവകാശങ്ങളെല്ലാം നിലനിർത്താൻ സംഘടനാ പ്രവർത്തനങ്ങളിലൂടെ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൊഴിലാളികൾക്കെതിരെയുള്ള ചൂഷണങ്ങൾ തിരിച്ചറിയുവാനും അവയ്ക്കെതിരെ പോരാടാനും നമുക്ക് സാധിക്കണം. വർഗ്ഗ വികാരം ഉയർത്തിപ്പിടിക്കേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. “ആരാണ് തൊഴിലാളി.അദ്ധ്വാനം വിറ്റു ജീവിക്കുന്ന എല്ലാവരും … Read more

നീനാ കൈരളിയുടെ ഈസ്റ്റർ-വിഷു-ഈദ് സംയുക്ത ആഘോഷമായ ‘ഒരുമ 2025’ പ്രൗഢഗംഭീരമായി

നീനാ (കൗണ്ടി ടിപ്പററി) : നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ‘ഒരുമ 2025’ നീനാ സ്കൗട്ട് ഹാളിൽ വച്ച് വർണാഭമായി നടന്നു. പ്രത്യാശയും, ഐശ്വര്യവും, സ്നേഹവും വിളിച്ചോതുന്ന ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങൾ ഒരുമയുടെ സന്ദേശത്തിൽ ആഘോഷിക്കാൻ കൈരളിക്ക് സാധിച്ചു. നീനാ സെന്റ് മേരീസ് ചർച്ചിലെ വൈദികരായ ഫാ.റെക്സൻ ചുള്ളിക്കൽ, ഫാ.ജോഫിൻ ജോസ് ഒപ്പം ഫാ.യാക്കൂബ് എന്നിവരും തുടർന്ന് കമ്മറ്റി അംഗങ്ങളും ചേർന്നു തിരിതെളിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. ഒരുമയുടെ മനോഹരമായ സന്ദേശം ഫാ.റെക്സൻ ചുള്ളിക്കൽ നൽകി. തുടർന്നു … Read more

അയർലണ്ടിലെ സീറോ മലങ്കര സഭയുടെ ആദ്യ ദേശീയ കൺവൻഷൻ നോക്കിൽ

അയർലണ്ടിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭാ സമൂഹം രൂപീകൃതമായിട്ട് 17 വർഷങ്ങൾ പിന്നിടുന്ന വേളയിൽ ആദ്യ ദേശീയ കൺവൻഷന് വേദിയൊരുങ്ങുന്നു. ഒരു ചെറിയ സമൂഹമായി 2008 സെപ്റ്റംബർ 19-ന് ആദ്യമായി വിശുദ്ധ കുർബാന അർപ്പിച്ച് ഡബ്ലിനിൽ നിന്നും തുടങ്ങിയ സഭയുടെ കീഴിൽ ഇന്ന് മൂന്ന് Mass Centers-ഉം(Dublin, Cork, Galway ) ആറ് ഇടങ്ങളിലെ Area Prayer കൂട്ടായ്മകളും (Dublin, Cork, Galway, Waterford, Limerick, Clonmel) ഉണ്ട്. 93 വർഷങ്ങൾക്കു മുൻപ് മാർ ഇവാനിയോസ് പിതാവിന്റെ … Read more

യാക്കോബായ സഭയുടെ സൺ‌ഡേ സ്‌കൂൾ ബാലകലോത്സവം മെയ് 5-ന് 

ഡബ്ലിൻ: പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അയർലണ്ടിലെ സൺ‌ഡേ സ്‌കൂൾ (MJSSA Ireland) കുട്ടികളുടെ ബാലകലോത്സവം മെയ് മാസം അഞ്ചാം തീയതി കൗണ്ടി കിൽക്കെനിയിലുള്ള സെന്റ് ബീക്കൺസ് നാഷണൽ സ്‌കൂളിൽ വച്ച് നടത്തപ്പെടുന്നു. അയർലണ്ടിലെ യാക്കോബായ സഭയുടെ വിവിധ ഇടവകകളിൽ നിന്നായി ഇരുന്നൂറ്റി അൻപതോളം കുട്ടികൾ പങ്കെടുക്കുന്ന ബാലകലോത്സവം, ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മോർ അലക്സന്ത്രയോസ് തിരുമേനി രാവിലെ 9.30-നു ഉത്‌ഘാടനം ചെയ്യും. ബഹുമാനപ്പെട്ട വൈദികരും, MJSSA Ireland ഭാരവാഹികളും, സൺ‌ഡേ സ്‌കൂൾ പ്രിൻസിപ്പൽമാരും … Read more