തോമസ് ചാഴിക്കാടൻ സംശുദ്ധ രാഷ്ട്രീയത്തിന്റെ കാവലാൾ: അഡ്വ. അലക്സ് കോഴിമല

ഡബ്ലിൻ: കേരള പ്രവാസി കോൺഗ്രസ്‌ (എം) അയർലണ്ടിന്റെ ആഭിമുഖ്യത്തിൽ തോമസ് ചാഴികാടന്റെയും മറ്റ് ഇടതുപക്ഷ സ്ഥാനാർഥികളുടെയും വിജയത്തിനായി പ്രചരണം ആരംഭിച്ചു. താലയിൽ അലക്സ് വട്ടുകളത്തിലിന്റെ ഭവനത്തിൽ, പ്രസിഡണ്ട്‌ രാജു കുന്നക്കാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം കേരള കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറിയും ഐ റ്റി വിംഗ് ഡയറക്ടറുമായ അഡ്വ. അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു. മൂല്യാധിഷ്ഠിത രാഷ്രീയത്തിന്റെ കാവലാളായ ചാഴികാടൻ കോട്ടയത്തിന്റെ രാഷ്ട്രീയ ഭൂമികയിലെ നന്മമരമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യ പ്രഭാഷണം നടത്തിയ ബേബിച്ചൻ മാണിപറമ്പിൽ … Read more

ചരിത്രത്തിലാദ്യമായി വടക്കൻ അയർലണ്ടിലെ ജൂനിയർ ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു

വടക്കന്‍ അയര്‍ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ ചരിത്രത്തിലെ ആദ്യത്തെ 24 മണിക്കൂര്‍ പണിമുടക്ക് സമരം ആരംഭിച്ചു. ഇന്ന് രാവിലെ 8 മണി മുതല്‍ ആശുപത്രികളിലെയും, ജിപി സര്‍ജറികളിലെയും നിന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ സേവനം നിര്‍ത്തിവച്ചിരിക്കുകയാണ്. ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ അംഗങ്ങളായ 97.6% ജൂനിയര്‍ ഡോക്ടര്‍മാരും സമരം വേണമെന്ന നിലപാടിനെ പിന്തുണച്ചതോടെയാണ് ചരിത്രത്തിലാദ്യമായി ഡോക്ടര്‍മാര്‍ ഇത്തരമൊരു സമരം നടത്താമെന്ന തീരുമാനത്തിലേയ്ക്ക് എത്തിയത്. കഴിഞ്ഞ 16 വര്‍ഷത്തിനിടെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കുള്ള ശമ്പളം 30 ശതമാനത്തിലധികം വെട്ടിക്കുറച്ചതായി അസോസിയേഷന്‍ പറഞ്ഞു. … Read more

‘തിരുമ്പി വന്തിട്ടേൻ എന്ന് സൊല്ല്’; ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പ്രശ്നങ്ങൾ പരിഹരിച്ചതായി മെറ്റാ

മെറ്റയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ മീഡിയ ആപ്പുകളുടെയും വെബ്‌സൈറ്റുകളുടെയും പ്രവർത്തനം പുനഃസ്ഥാപിച്ചു. ഐറിഷ് സമയം വൈകിട്ട് 3.15 ഓടെ ആയിരുന്നു ഇവ ലോഗിൻ ചെയ്യാൻ സാധിക്കാതെ പ്രവർത്തന രഹിതമായത്. ആഗോളമായി അനുഭവപ്പെട്ട പ്രശ്നം പരിഹരിച്ചതായി മെറ്റാ അറിയിച്ചു. തടസം നേരിട്ടതിൽ ഉപയോക്താക്കളോട് ക്ഷമ ചോദിച്ച മെറ്റാ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ആൻഡി സ്റ്റോൺ, കഴിയുന്നതും വേഗം തന്നെ പരിഹാരം കണ്ടതായും കൂട്ടിച്ചേർത്തു. ലോഗിൻ പ്രശ്നമാണ് ഫേസ്ബുക് നേരിട്ടതെങ്കിൽ, ഫീഡ് റിഫ്രഷ് ആകാത്തത് ആയിരുന്നു ഇൻസ്റ്റാഗ്രാമിന്‍റെ … Read more

IAF Veterans Ireland-ന്റെ പതിനാലാം ആന്വൽ കോൺഫറൻസ് മാർച്ച് 11, 12, 13 തീയതികളിൽ കൗണ്ടി കാവനിൽ

അയർലണ്ടിലെ റിട്ടയേർഡ് ഇന്ത്യൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സംഘടനയായ IAF Veterans Ireland-ന്റെ പതിനാലാമത് ആന്വൽ കോൺഫറൻസ് മാർച്ച് 11, 12, 13 തീയതികളിൽ കൗണ്ടി കാവനിലെ ചെറു നഗരമായ ഡ്രംകാസ്സിഡിയിൽ വച്ച് നടക്കും. മാർച്ച് 11 വൈകുന്നേരം 3:30-ന് കോൺഫറൻസ് ഉൽഘാടനം ചെയ്യും. തുടർന്ന് പൊതുസമ്മേളനം, വിവിധ വിഷയങ്ങളിൽ പ്രമുഖർ നയിക്കുന്ന ചർച്ചയും സംവാദവും കൂടാതെ വിവിധ കായിക കലാ പരിപാടികൾ. മാർച്ച് 13-ന് രാവിലെ 11 മണിക്കുള്ള ക്ലോസിങ് സെറിമണിയോടുകൂടി കോൺഫറൻസ് അവസാനിക്കും. അയർലണ്ടിലുള്ള … Read more

അയർലണ്ടിലെ ഇന്ത്യൻ എംബസിയിൽ ഇനി സേവനങ്ങൾക്കുള്ള ഫീസ് കാർഡ് ഉപയോഗിച്ച് അടയ്ക്കാം

ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ ഇനിമുതല്‍ ഫീസ് ഡിജിറ്റലായി അടയ്ക്കാം. വിവിധ സേവനങ്ങള്‍ക്കായി എംബസിയുടെ കൗണ്ടര്‍ വഴി അപേക്ഷ സമര്‍പ്പിക്കുകയാണെങ്കില്‍ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫീസ് അടയ്ക്കാം. അതേസമയം പോസ്റ്റല്‍ വഴി അപേക്ഷ നല്‍കുകയാണെങ്കില്‍ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി ഫീസ് അടയ്ക്കാവുന്നതാണ്. ഇതോടെ ഏറെക്കാലമായുള്ള പ്രവാസികളുടെ ആവശ്യത്തിന് അംഗീകാരം ലഭിച്ചിരിക്കുകയാണ്. കൗണ്ടര്‍ വഴി പേയ്‌മെന്റിനായി വിസ, മാസ്റ്റര്‍ കാര്‍ഡ്, മാസ്റ്ററോ, ജെസിബി, യൂണിയന്‍ പേ മുതലായ പ്രധാനപ്പെട്ട കാര്‍ഡുകളെല്ലാം സ്വീകരിക്കും. എംബസിയുടെ POS ടെര്‍മിനലാണ് ഇതിനായി … Read more

അയർലണ്ട് സീറോ മലബാർ സഭയുടെ നോക്ക് തീർത്ഥാടനം മെയ് 11-ന്

ഡബ്ലിൻ: അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ഈവർഷത്തെ  നാഷണൽ നോക്ക് തീർത്ഥാടനം മെയ് 11 ശനിയാഴ്ച്ച നടക്കും. പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ  റിപ്പബ്ലിക് ഓഫ്  അയര്‍ലണ്ടിലേയും നോർത്തേൺ  അയർലണ്ടിലേയും സീറോ മലബാർ വിശ്വാസികൾ ഒത്തുചേരും. അയർലണ്ടിലെ സീറോ മലബാർ സഭയുടെ 37 വി. കുർബാന സെൻ്ററുകളിലും  മരിയൻ തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.   2024 മെയ് 11  ശനിയാഴ്ച രാവിലെ 10 മണിക്ക് നോക്ക് ബസലിക്കയിൽ ആരാധനയും ജപമാലയും. … Read more

സ്ലൈഗോയിൽ നോമ്പ്കാല ധ്യാനം മാർച്ച് 23-ന്

സ്ലൈഗോ: സ്ലൈഗോ സെൻ്റ് തോമസ് സീറോ മലബാർ കുർബാന സെൻ്ററിൻ്റെ  ആഭിമുഖ്യത്തിൽ ഏകദിന നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. 2024 മാർച്ച്‌ 23 ഓശാന ഞായറാഴ്ച സ്ലൈഗോ സെൻ്റ് അഞ്ചേലസ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയുള്ള ധ്യാനം നയിക്കുന്നത് ഫാ. ജോൺ വെങ്കിട്ടക്കൽ ആണ്. അന്നേ ദിവസം ഈസ്റ്ററിന് ഒരുക്കമായുള്ള കുമ്പസാരവും വി. കുർബാനയുടെ ആരാധനയും ഉണ്ടായിരിക്കും. ഓശാന തിരുക്കർമ്മങ്ങളും കുരുത്തോല വെഞ്ചരിപ്പും വൈകുന്നേരം നടത്തപ്പെടുന്നു. എല്ലാവരെയും നവീകരണ ധ്യാനത്തിലേക്കും ഓശാന … Read more

കേരളാ ഹൗസ് കാർണിവൽ 2024 ജൂലൈ 6-ന്

ഈ വർഷത്തെ കേരളാ ഹൗസ് കാർണിവൽ ജൂലൈ മാസം 6-ആം തീയതി നടക്കും. കൗണ്ടി കിൽഡെയറിലെ Johnstown-ലുള്ള Palmerstown Housing Estate-ൽ വച്ച് രാവിലെ 8 മണി മുതൽ വൈകിട്ട് 8 മണി വരെയാണ് കാർണിവൽ. കൂടുതൽ വിവരങ്ങൾക്ക്:ഉദയ്- 086 352 7577വിനോദ്- 087 132 0706മെൽബിൻ- 087 682 3893

Vikings Winter Premier League Season -2 വാട്ടർഫോഡ് വൈക്കിങ്ങ്സ് കിരീട ജേതാക്കളായി

വാട്ടർഫോർഡ് വൈക്കിങ്സ് സംഘടിപ്പിച്ച“ Vikings Winter Premier League Season -2” ക്രിക്കറ്റ്‌ ടൂർണമെന്റലെ കിരീടം ചൂടി വാട്ടർ ഫോർഡ് വൈക്കിങ്സ് കിങ്‌സ്. ഓൾ അയർലണ്ടിലെ മികച്ച 18 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ റണ്ണേഴ്സ് അപ്പ്‌ ആയിരിക്കുന്നത് വൈകിങ്സ്ന്റെ തന്നെ ടീമായ വൈക്കിങ്ങ്സ് ലെജന്റസ് ആണ്. ടൂർണമെന്റിലെ ബെസ്റ്റ് ബാറ്റർ, ബെസ്റ്റ് ബൗളർ, പ്ലയെർ ഓഫ് ദി സീരീസ് എന്നിവയും വൈക്കിങ്സിലെതന്നെ കളിക്കാരായ ഫെബിൻ, മുകേഷ്, സുനിൽ എന്നിവർ യഥാക്രമം കരസ്ഥമാക്കി. ടൂർണമെന്റ് വൻ വിജയമാക്കാൻ സഹകരിച്ച … Read more

SAG അവാർഡുകൾ വാരിക്കൂട്ടി ഓപ്പൺ ഹൈമർ; മികച്ച നടനായി വീണ്ടും കിലിയൻ മർഫി

ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ഹൈമറിലൂടെ മികച്ച നടനുള്ള മറ്റൊരു അവാര്‍ഡ് കൂടി കരസ്ഥമാക്കി ഐറിഷുകാരനായ കിലിയന്‍ മര്‍ഫി. ഇത്തവണ The Screen Actors Guild Awards (SAG) പുരസ്‌കാരമാണ് നടനെ തേടിയെത്തിയിരിക്കുന്നത്. ഹോളിവുഡില്‍ കഴിഞ്ഞ വര്‍ഷം നടന്ന എക്കാലത്തെയും നീണ്ട അഭിനേതാക്കളുടെ സമരത്തിന് ശേഷം നടക്കുന്ന അവാര്‍ഡ് ചടങ്ങ് എന്ന പ്രത്യേകത ഇത്തവണത്തെ SAG-ക്ക് ഉണ്ടായിരുന്നു. പ്രമുഖരടക്കം ഏകദേശം 120,000 അഭിനേതാക്കളാണ് സമരം നടത്തിയ യൂണിയനില്‍ അംഗങ്ങളായിട്ടുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാരണം ഉണ്ടാകുന്ന ജോലിനഷ്ടം തടയുക എന്ന … Read more