വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ പള്ളിയിൽ വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് തുടക്കമായി

വാട്ടർഫോർഡ്: വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ പള്ളിയിൽ വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് 20.03.24-ലെ റവ. ഫാ. സിജോ വെങ്കിട്ടക്കൽ നയിച്ച ധ്യാനത്തോടുകൂടി തുടക്കമായി. നാൽപ്പതാം വെള്ളിയോട് അനുബന്ധിച്ച് ബഹു: ജോമോൻ കാക്കനാട്ട് അച്ചന്റെ നേതൃത്വത്തിൽ Clonmel Holy Cross Hill-ലേക്ക് നടത്തിയ വി. കുരിശിന്റെ വഴി വളരെ ഭക്തി നിർഭരമായി. Deacon MG Lazerus പീഡാനുഭവ സന്ദേശം നൽകി. 24.03.23 ഞായറാഴ്ച 3:30-ന് ഫാ. ജോമോൻ കാക്കനാട്ട് ഓശാന തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമ്മികനും, ഫാ. ടോം റോജർ … Read more

ലിമെറിക്ക് മാർത്തോമാ പ്രെയർ ഗ്രൂപ്പിന്റെ ഈസ്റ്റർ വിശുദ്ധ കുർബാന മാർച്ച് 31-ന്

ഡബ്ലിന്‍ നസ്രേത്ത് മാർത്തോമാ ചർച്ചിന്റെ ഭാഗമായ ലിമറിക്ക് മാര്‍ത്തോമാ പ്രെയര്‍ ഗ്രൂപ്പിന്റെ ഈസ്റ്റർ വിശുദ്ധ കുർബാന മാർച്ച് 31-ന് Adare St Nicholas Church-ൽ വച്ച് വൈകുന്നേരം 6 മണിക്ക് നക്കും. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് റവ. വർഗീസ് കോശി നേതൃത്വം വഹിക്കും. കൂടുതൽ വിവരങ്ങൾക്ക്: സുബിൻ എബ്രഹാം (സെക്രട്ടറി)- 0857566248

വെക്സ്ഫോർഡ് സീറോ മലബാർ ചർച്ചിൽ വിശുദ്ധ വാര തിരുകർമ്മങ്ങൾ മാർച്ച് 24 ഓശാന ഞായറാഴ്ച

വെക്സ്ഫോർഡ്: വെക്സ്ഫോർഡ് സെൻ്റ്  അൽഫോൻസാ  സീറോ മലബാർ ചർച്ചിൽ മാർച്ച് 24 ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിമുതൽ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. ഫാ. ഷിൻ്റോ തോമസ് നയിക്കുന്ന ധ്യാനത്തെ തുടർന്ന് വൈകിട്ട് 5 മണിക്ക് ഓശാന തിരുകർമ്മങ്ങൾ നടക്കും.  കുരുത്തോല വെഞ്ചിരിപ്പും പ്രദക്ഷിണവും ഉണ്ടായിരിക്കും. വികാരി ഫാ. റോയ് വട്ടക്കാട്ട് മുഖ്യകാർമ്മികനായിരിക്കും.  കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടാവും.  പെസഹാ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2:30-നു പെസഹാ തിരുകർമ്മങ്ങൾ നടക്കും, കാൽകഴുകൽ ശുശ്രൂഷയും ഉണ്ടായിരിക്കും.  ഈസ്റ്റർ ദിനത്തിൽ രാവിലെ 8:45-നു … Read more

വിദേശ പഠനത്തിന് ഇനി Hollilander-ന്റെ ‘സ്റ്റഡി അബ്രോഡ് ലാംഗ്വേജ് അക്കാദമി’ സഹായിക്കും; ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 പേർക്ക് 10,000 രൂപ ക്യാഷ് ബാക്ക് വൗച്ചർ

അയർലണ്ടിൽ ഹെഡ് ഓഫിസും, വിദേശ നഴ്സിങ് റിക്രൂട്ട്മെന്റ് രംഗത്ത് വർഷങ്ങളുടെ പരിചയസമ്പത്തുമുള്ള Hollilander ഇപ്പോൾ കേരളത്തിൽ Study abroad രംഗത്ത് തുടക്കം കുറിച്ചിരിക്കുന്നു. AI based Application ഉപയോഗിച്ചുള്ള Hollilander Language Academy-യുടെ ഉദ്ഘാടനം ഈ വരുന്ന ഏപ്രിൽ 7-ന് രാവിലെ 10 മണിക്ക് പ്രശസ്ത സിനിമാ താരം മംമ്ത മോഹൻദാസ് കോട്ടയത്ത് നിർവഹിക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 പേർക്ക് 10,000 രൂപ ക്യാഷ് ബാക്ക് വൌച്ചർ ഓപ്പണിങ് ഓഫറായി ലഭിക്കുന്നു. അയർലണ്ട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന … Read more

ഡിസിഷൻ ലെറ്റർ ഘട്ടത്തിലും നഴ്‌സുമാരുടെ IELTS/ OET ഫലങ്ങൾ പരിഗണിക്കും; NMBI രജിസ്ട്രേഷൻ പ്രക്രിയയിൽ ആശ്വാസ നടപടി സാധ്യമാക്കി MNI

അയർലണ്ടിൽ നഴ്സിങ്, മിഡ് വൈഫറി രജിസ്ട്രേഷനായി അപേക്ഷിക്കുന്ന ഇന്ത്യയിൽ നിന്നടക്കമുള്ള വിദേശ നഴ്‌സുമാർക്ക് അവരുടെ ഡിസിഷൻ ലെറ്റർ ഘട്ടത്തിലും വാലിഡ് ആയ ഇംഗ്ലീഷ് ഭാഷാ പരീക്ഷാ ഫലങ്ങൾ ഇപ്പോൾ പരിഗണനയ്‌ക്കായി സമർപ്പിക്കാമെന്ന് Nursing and Midwifery Board of Ireland (NMBI) അധികൃതർ. കോംപൻസേഷൻ ആവശ്യമായി വരുന്ന അപേക്ഷകർക്കാണ് ഇതിന് അവസരം ലഭിക്കുക. കോംപൻസേഷൻ നടപടികൾ പൂർത്തിയാക്കേണ്ട ആവശ്യമില്ലാത്ത അപേക്ഷകർക്ക് അവരുടെ അപേക്ഷയുടെ അപ്രൂവൽ സമയത്ത് ഈ പരിശോധനാ ഫലങ്ങൾ സമർപ്പിക്കാവുന്നതാണെന്നും NMBI വ്യക്തമാക്കി. നേരത്തെ അപേക്ഷ … Read more

സെന്റ് പാട്രിക് ഡേ പരേഡിൽ വിജയികളായി കിൽകോക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി

കൗണ്ടി കില്‍ഡെയറിലെ കില്‍കോക്കില്‍ സെന്റ് പാട്രിക് ഡേ ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ പരേഡില്‍ നോണ്‍ കൊമേഴ്ഷ്യല്‍ ഫ്‌ളോട്ട് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി കില്‍കോക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി. തുടര്‍ച്ചയായി ഇത് രണ്ടാം വര്‍ഷമാണ് കമ്മ്യൂണിറ്റി സെന്റ് പാട്രിക് ദിന പരേഡില്‍ പങ്കെടുത്ത് വിജയികളാകുന്നത് എന്നതിനാല്‍ ഇന്ത്യന്‍ സമൂഹത്തിനാകെ അഭിമാനിക്കാവുന്ന നേട്ടം കൂടിയാണിത്. ‘Discover Kilcock (Then and Now)’ എന്ന തീമിലായിരുന്നു ഇത്തവണത്തെ പരേഡ് ഒരുക്കിയിരുന്നത്. പരേഡില്‍ കേരളത്തിന്റെ തനത് കലാരൂപങ്ങളായ പുലികളി, ശിങ്കാരി മേളം എന്നിവയും, … Read more

സെൻറ് പാട്രിക് ഡേ ആഘോഷമാക്കി ടിപ് ഇന്ത്യൻ കമ്മ്യൂണിറ്റി

ക്ലോൺമേൽ: അയർലണ്ടിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ സെന്റ് പാട്രിക്ക് ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള കൗണ്ടി ടിപ്പററിയിലെ ക്ലോൺമേലിലെ ആഘോഷങ്ങൾക്ക് സമാപനമായി. വിപുലമായ പരിപാടികളോടെ നടത്തിയ പരേഡിൽ തദ്ദേശീയരും വിദേശീയരുമായ നിരവധി കലാ-കായിക പ്രേമികൾ പങ്കെടുത്തു. അയർലണ്ടിന്റെ വൈവിധ്യം വിളിച്ചറിയിക്കുന്ന പരേഡിൽ നിരവധി നിശ്ചല ദൃശ്യങ്ങൾ, ഡാൻസുകൾ, ബാന്റ്മേളങ്ങൾ തുടങ്ങി അയർലണ്ടിന്റെ സൗന്ദര്യവും സാംസ്കാരിക തനിമയും വിളിച്ചറിയിക്കുന്ന നിരവധി പരിപാടികൾക്കാണ് ക്ലോൺമേൽ വേദിയായത്. പരിപാടിയിൽ പ്രദേശത്തെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ സാന്നിധ്യം പ്രത്യേകം എടുത്തുപറയത്തക്കതായിരുന്നു. ടിപ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളും സ്ത്രീകളുമടങ്ങുന്ന … Read more

ലിമെറിക്ക് മാർത്തോമാ പ്രെയർ ഗ്രൂപ്പിന്റെ Easter വിശുദ്ധ കുർബാന മാർച്ച് 31-ന്

ഡബ്ലിന്‍ Nazareth Marthoma Church-ന്റെ ഭാഗമായ ലിമറിക്ക് മാര്‍ത്തോമ പ്രെയര്‍ ഗ്രൂപ്പിന്റെ ഈസ്റ്റർ വിശുദ്ധ കുർബാന മാർച്ച് 31-നു Adare St Nicholas Church-ൽ വെച്ച് വൈകുന്നേരം 06.00-ന്. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് Rev. Varughese Koshy നേതൃത്വം വഹിക്കും. കൂടുതൽ വിവരങ്ങൾക്ക്: സെക്രട്ടറി സുബിൻ എബ്രഹാം- 0857566248

അയർലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി ആഴ്ചയിൽ എല്ലാ ദിവസവും ഇന്ത്യൻ ബ്രേക്ഫാസ്റ്റ് ലഭിക്കുന്ന റസ്റ്ററന്റായി ഷീലാ പാലസ്

അയർലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി ആഴ്ചയിൽ എല്ലാ ദിവസവും ഇന്ത്യൻ ബ്രേക്ഫാസ്റ്റ് ലഭിക്കുന്ന റസ്റ്ററന്റായി ലൂക്കനിലെ ഷീലാ പാലസ്. ഇന്ന് മുതൽ (മാർച്ച് 20) ഈ സൗകര്യം ലഭ്യമാണ്. ജോലിക്കാരുടെ സൗകര്യാർത്ഥം തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ 12 മണി വരെ ബ്രേക്ഫാസ്റ്റ് ലഭിക്കും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9 മുതൽ 12 വരെയാണ് ബ്രേക്ഫാസ്റ്റ് സമയം. വെറും 10.99 യൂറോയ്ക്ക് ബികേരളീയ വിഭവങ്ങൾ അടക്കമുള്ള ബുഫെ ബ്രേക്ഫാസ്റ്റ് ലഭ്യമാണ് … Read more

സെന്റ് പാട്രിക്സ് ഡേ പരേഡിൽ ഓവറോൾ വിഭാഗത്തിൽ വാട്ടർഫോർഡ് വൈക്കിങ്സ് സ്പോർട്സ് & ആർട്സ് ക്ലബ്ബിന് ഒന്നാം സ്ഥാനം

വാട്ടർഫോർഡിൽ നടന്ന സെന്റ് പാട്രിക്സ് ഡേ പരേഡിൽ ഓവറോൾ വിഭാഗത്തിൽ വാട്ടർഫോർഡ് വൈക്കിങ്സ് സ്പോർട്സ് & ആർട്സ് ക്ലബ്ബിന് ഒന്നാം സ്ഥാനം. ഐറിഷുകാരുടെ ആഘോഷ ദിവസങ്ങളിൽ ഒന്നായ സെന്റ് പാട്രിക്സ് ഡേയിൽ നടന്ന പരേഡിൽ ലോകത്തിന്റെ പല കോണുകളിൽ നിന്നായി നിരവധി രാജ്യങ്ങൾ മാറ്റുരച്ചതിൽ നിന്നുമാണ് മലയാളികൾ ഈ വിജയം കൈവരിച്ചത്. വൈവിധ്യമാർന്ന നിറക്കാഴ്ചകളാലും ശബ്‌ദാരവങ്ങളാലും ഏവരെയും ആകർഷിക്കുന്ന തരത്തിലുള്ള മികച്ച പ്രകടനമാണ് വൈക്കിങ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്‌ ഇന്നലെ കാഴ്ചവെച്ചത്. ഇതിനു വേണ്ടി സഹകരിച്ച … Read more