ബെയ്‌റൂട്ടില്‍ ഐഎസ് ചാവേറാക്രമണം: മരണം 43 ആയി

  ബെയ്‌റൂട്ട്: ലബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇന്നലെയുണ്ടായ ഇരട്ട ചാവേര്‍ ബോംബാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. സ്‌ഫോടനത്തില്‍ 240 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ബെയ്‌റൂട്ടിലെ തെക്കന്‍ പ്രദേശമായ ബുര്‍ജ് അല്‍ ബറാജ്‌നെഹിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ആറിനായിരുന്നു സ്‌ഫോടനമുണ്ടായത്. ഷിയ പള്ളിയിലും ഷോപ്പിംഗ് മാളിലുമാണ് ആക്രമണം ഉണ്ടായത്. ശരീരത്തില്‍ ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ ചാവേറുകള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ലെബനനില്‍ കാല്‍ നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തമായ സ്‌ഫോടനമാണ് … Read more

ഇന്ത്യന്‍ വംശജനായ കനേഡിയന്‍ പ്രതിരോധമന്ത്രിക്കെതിരേ വംശീയാധിക്ഷേപം

  ടൊറന്റോ: ഇന്ത്യന്‍ വംശജനായ കാനഡ പ്രതിരോധമന്ത്രിക്കെതിരേ വംശീയാധിക്ഷേപം. കഴിഞ്ഞ ആഴ്ച ഭരണമേറ്റെടുത്ത സിക്ക് വംശജനായ ഹര്‍ജിത് സജനെയാണു നവമാധ്യമത്തിലൂടെ സൈനികന്‍ അധിക്ഷേപിച്ചത്. ഫ്രഞ്ച് ഭാഷയിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. സജന്റെ വംശത്തെ അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റാണു ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതെന്നാണു റിപ്പോര്‍ട്ട്. എന്താണ് എഴുതിയിരുന്നത് എന്നതിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല. ആരാണു പോസ്റ്റ് ചെയ്തതെന്നതും വെളിപ്പെടുത്തിയിട്ടില്ല. സംഭവം വിമര്‍ശനത്തിനു കാരണമായതോടെ മിനിറ്റുകള്‍ക്കകം പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഹര്‍ജിത് സജന്റെ ചെറുപ്പകാലത്തു കുടുംബം കാനഡയില്‍ കുടിയേറിയതാണ്. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം സൈന്യം ആരംഭിച്ചു. … Read more

ജിഹാദി ജോണ്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് യുഎസ്

  വാഷിംഗ്ടണ്‍: സിറിയയിലെ വ്യോമാക്രമണത്തില്‍ ഐഎസ് കൊടും ഭീകരന്‍ മുഹമ്മദ് എംവാസി എന്ന ജിഹാദി ജോണ്‍ കൊല്ലപ്പെട്ടെന്ന് യുഎസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രിയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണു ജിഹാദി ജോണ്‍ കൊല്ലപ്പെട്ടത്. സിറിയയിലെ ഐഎസ് പ്രബല കേന്ദ്രമായ റാഖയില്‍ ജിഹാദി ജോണിനെ ലക്ഷ്യംവച്ച് യുഎസ് വ്യോമാക്രമണം ശക്തമാക്കിയിരുന്നു. പെന്റഗണ്‍ മാധ്യമ വിഭാഗം സെക്രട്ടറി പീറ്റര്‍ കുക്കാണ് ഇക്കാര്യം അറിയിച്ചത്. ജോണ്‍ യാത്രചെയ്യുകയായിരുന്ന വാഹനം യുഎസിന്റെ ആളില്ലാ യുദ്ധവിമാനം തകര്‍ക്കുകയായിരുന്നു. ബ്രിട്ടീഷ് പൗരനായ എംവാസിയാണ് ഐഎസ് … Read more

റീ എന്‍ട്രി വിസയ്ക്കുള്ള ഓണ്‍ലൈന്‍ അപോയ്‌മെന്റ് സര്‍വീസുകള്‍ ആരംഭിച്ചു

ഡബ്ലിന്‍: റീ എന്‍ട്രി വിസയ്ക്കുള്ള പുതിയ ഓണ്‍ലൈന്‍ അപോയ്‌മെന്റ് സര്‍വീസുകള്‍ ആരംഭിച്ചു. അപേക്ഷകര്‍ക്ക് ഡബ്ലിന്‍ 2 , Brgh Quay യിലെ റീ എന്‍ട്രി വിസ ഓഫീസില്‍ പോയി ക്യൂ നില്‍ക്കാതെ അനുയാജ്യമായ സമയത്തേക്ക് അപോയ്‌മെന്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യാം. നവംബര്‍ 16 മുതല്‍ അപോയ്‌മെന്റുകള്‍ ലഭ്യമാണ്. ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. http://reentryvisa.inis.gov.ie റീ എന്‍ട്രി വിസയ്ക്ക് അപേക്ഷിക്കുന്നവരില്‍ ഓണ്‍ലൈനിലൂടെ അപോയ്‌മെന്റ് തീയതിയും സമയവും ബുക്ക് ചെയ്തിരിക്കുന്നവരുടെ നടപടിക്രമങ്ങള്‍ എത്രയും … Read more

മോദി ബ്രിട്ടനിലെത്തി

  ലണ്ടന്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടനിലെത്തി. നാല് മണിക്ക് ലണ്ടന്‍ ഹിത്രു വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബ്രിട്ടന്‍ വിദേശകാര്യസഹമന്ത്രി ഹ്യൂഗോ സ്വൈറും ഇന്ത്യന്‍ വംശജയും മന്ത്രിയുമായ പ്രീതി പട്ടേലും ചേര്‍ന്ന് സ്വീകരിച്ചു.ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി കൂടിക്കാഴ്ച നടത്തുകയാണ് മോദി പ്രതിരോധം, വാണിജ്യം, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനുള്ള കരാറുകളില്‍ ഒപ്പുവെക്കും. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിക്കുന്ന മോദിക്ക് എലിസബത്ത് രാജ്ഞി ഉച്ചവിരുന്ന് നല്‍കും. അദ്യഘട്ടത്തില്‍ ഉഭയകക്ഷി പ്രതിനിധി സംഘങ്ങളാണ് തമ്മില്‍ ചര്‍ച്ച … Read more

ബാര്‍കോഴയില്‍ എല്ലാം ആരോപണം മാത്രമെന്ന് മുഖ്യമന്ത്രി;ബാബുവിനെ പുറത്താക്കിയില്ലെങ്കില്‍ നിയമ നടപടിയെന്ന് വി.എസ്

തിരുവനന്തപുരം: ആരോപണങ്ങളുണ്ടായതുകൊണ്ടു മാത്രം ആരെയും മാറ്റിനിര്‍ത്താനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍കോഴയിലുണ്ടായത് വെറും ആരോപണങ്ങള്‍ മാത്രമാണ്. സംഭവം നടന്നതായി ഒരു തെളിവുമില്ല. ഘടകകക്ഷികളെ ഒപ്പം നിര്‍ത്തേണ്ടത് കോണ്‍ഗ്രസിന്റെ കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മന്ത്രി കെ. ബാബുവിനെ പുറത്താക്കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു. പുറത്തുചാടിയതിനേക്കാള്‍ വലിയ സ്രാവുകളാണ് അകത്തുള്ളതെന്നും വി.എസ് പറഞ്ഞു. -എജെ-

ഡല്‍ഹിയില്‍ കെട്ടിടത്തിനും ഒഡീഷയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനുകള്‍ക്കും തീപിടിച്ചു

  ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ തീപിടുത്തം. കിഴക്കന്‍ ഡല്‍ഹിയിലെ ഗാന്ധിനഗറിലുള്ള കെട്ടിടത്തിലാണ് തീ പിടുത്തമുണ്ടായത്. 20 ഓളം അഗ്നിശമന സേന യൂണിറ്റുകള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. അതേസമയം ഒഡീഷയിലെ പുരി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്നു എക്‌സ്പ്രസ് ട്രെയിനുകള്‍ക്കു തീപിടിച്ചു. നാലു ബോഗികള്‍ കത്തിനശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ന്യൂഡല്‍ഹി-പുരി നന്ദന്‍കാണം എക്‌സപ്രസ്, തിരുപ്പതി എക്‌സ്പ്രസ്, പുരി-ഹൗറ എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തിന്റെ … Read more

മാണിയെ കുടുക്കിയത് ഉമ്മന്‍ ചാണ്ടിയെന്ന് പി.സി.ജോര്‍ജ്

തിരുവനന്തപുരം: ബാര്‍കോഴയില്‍ കെ.എം. മാണിയെ കുടുക്കിയതു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നു പി.സി.ജോര്‍ജ്. കെ.എം. മാണി മുഖ്യമന്ത്രിയാകുമെന്ന വിധത്തില്‍ വിവരങ്ങള്‍ പുറത്തു വന്നപ്പോഴാണ് മാണിയെ ഉമ്മന്‍ ചാണ്ടി കുടുക്കിയതെന്നും ജോര്‍ജ് ആരോപിച്ചു. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണു ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. മുന്‍പ് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും താഴെയിറക്കാന്‍ പാമോയില്‍ കേസിന്റെ ഫയലുകള്‍ ഇടതുപക്ഷത്തിനും ഏകെജി സെന്ററിലും ഉമ്മന്‍ ചാണ്ടി എത്തിച്ചു. ഇതിന് ഇടനിലക്കാരനായി നിന്നത് കോണ്‍ഗ്രസ് നേതാവ് എം.എം. ഹസനാണ്. ധൈര്യമുണ്ടെങ്കില്‍ ഹസന്‍ … Read more

 ബംഗളൂരുവില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി

ബംഗളൂരു: നഗരത്തിലെ കബണ്‍ പാര്‍ക്കില്‍ യുവതിയെ കുട്ടമാനഭംഗത്തിനിരയാക്കി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ടെന്നീസ് ക്ലബില്‍ അംഗത്വമെടുക്കുന്നതിനെക്കുറിച്ചു അന്വേഷിക്കാന്‍ എത്തിയ സ്ത്രീയാണു മാനഭംഗത്തിനിരയായത്. സമയം വൈകിയതിനാല്‍ അടുത്ത ദിവസം വരാന്‍ ക്ലബ് അധികൃതര്‍ സ്ത്രീയോടു പറഞ്ഞു. സ്ത്രീയെ പുറത്തേക്കുള്ള വഴി കാട്ടിത്തരാമെന്നു പറഞ്ഞു സെക്യൂരിറ്റി ജീവനക്കാര്‍ കൂട്ടിക്കൊണ്ടു പോകുകയും അളൊഴിഞ്ഞ സ്ഥലത്തുവച്ചു മാനഭംഗം ചെയ്യുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു. മാനഭംഗത്തിന് ഇരയായ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ത്രീയുടെ പരാതിയെത്തുടര്‍ന്നു പോലീസ് കേസെടുത്തു. സംഭവത്തില്‍ ടെന്നിസ് ക്ലബിലെ രണ്ടു സെക്യൂരിറ്റി ജീവനക്കാരെ … Read more

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ പെണ്‍മക്കളെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകള്‍

  ??????? ?????????? ???????????? ???????? ?????????????? ?????????? ????????????. ???????????? ???????????????????????? ??????????????? ????? ????????????????? ??????????? ??????????? ???????????? ??????? ??????????????????. ?????? ????? ??????????????????. 1985 ?????? ??????? 1986 ??? ?????? ?????????. 2013 ??? ????? ?????????????????? ????? ????? ???????????????????????? ??????? ??????? ??????????? ??????? ??????? ???????????????. ????????? ?????????? ????????? ????????? ??????? ?????? ????????????? ??????. ????????????? ???????? ?????? ??????????? ??????? ???????? … Read more