എസ്രാ 2025-നായി അയർലൻഡ് ഒരുങ്ങി; നാളെ ആർഡി കൺവെൻഷൻ സെൻ്ററിൽ പൊതുസമ്മേളനം

ഡബ്ലിൻ: ക്നാനായ കത്തോലിക്കാ സഭയുടെ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയെ വരവേൽക്കാൻ അയർലൻഡിലെ ക്നാനായ സമൂഹം ഒത്തുചേരുന്നു. ഇന്നലെ വ്യാഴാഴ്ച മുതൽ നാളെ ശനിയാഴ്ച വരെയാണ് അഭിവന്ദ്യ പിതാവിൻ്റെ അനുഗ്രഹീത ഇടയ സന്ദർശനം. 9/10/25 ഇന്നലെ വൈകുന്നേരം ഡബ്ലിൻ എയർപോർട്ടിൽ എത്തിയ പിതാവിനെ പ്രസിഡൻ്റ് ജോസ് കൊച്ചാലുങ്കൽ,സെക്രട്ടറി അലക്സ് മോൻ വട്ടുകുളത്തിൽ,എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റി ഭാരവാഹികളും ഭക്ത സംഘടന പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് താലയിൽ കേ സി എ ഐ പ്രതിനിധി സമ്മേളനവും … Read more

അയർലണ്ട് നാഷണൽ മാതൃവേദിക്ക് പുതിയ നേതൃത്വം

ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സഭയുടെ നാഷണൽ മാതൃവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തു. ഒക്ടോബർ 1-ാം തീയതി നാഷണൽ ഡയറക്ടർ ഫാ. സജി പൊന്മിനിശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അടുത്ത രണ്ട് വർഷത്തേക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ: പ്രസിഡൻ്റ് : റോസ് ജേക്കബ് (ഡബ്ലിൻ) വൈസ് പ്രസിഡൻ്റ് : സോളി ഇമ്മാനുവൽ (ബെൽഫാസ്റ്റ്) സെക്രട്ടറി : റിക്‌സി ജോൺ (കോർക്ക്) ജോയിൻ്റ് സെക്രട്ടറി : ലൻജു അലൻ (ഗാൽവേ) ട്രഷറർ : മേരി കുര്യൻ (ഡബ്ലിൻ) … Read more

കേരളാ മുസ്ലിം കമ്മ്യൂണിറ്റി അയർലണ്ട് നടത്തുന്ന ‘Donate to Feed the Homeless in Ireland’ ചാരിറ്റി പരിപാടി ഒക്ടോബർ 11-ന് വാട്ടർഫോർഡിൽ

കേരളാ മുസ്ലിം കമ്മ്യൂണിറ്റി അയര്‍ലണ്ട് സംഘടിപ്പിക്കുന്ന ‘Donate to Feed the Homeless in Ireland’ ചാരിറ്റി പരിപാടി ഒക്ടോബര്‍ 11-ന് പകല്‍ 1 മണി മുതല്‍ 5 മണി വരെ വാട്ടര്‍ഫോര്‍ഡിലെ ബാലിഗണ്ണറിലുള്ള ജിഎഎ ക്ലബ്ബില്‍ നടക്കും. രാജ്യത്തെ ഭവനരഹിതര്‍ക്ക് ഭക്ഷണം നല്‍കാനായി പണം സ്വരൂപിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തപ്പെടുന്ന ഫാമിലി ചാരിറ്റി മീറ്റിന്, Helping Hand Waterford-ന്റെ പിന്തുണയുമുണ്ട്. ഈ ഒത്തുചേരലില്‍ വിവിധ ഫണ്‍ ആക്ടിവിറ്റീസ്, ഭക്ഷണം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഭാവനകള്‍ നല്‍കാന്‍: https://pay.sumup.com/b2c/QIEWF98F കൂടുതല്‍ … Read more

ഈ ഹീറ്റിങ് സിസ്റ്റം പമ്പ് ആണോ നിങ്ങൾ ഉപയോഗിക്കുന്നത്? ഷോക്ക് ഏൽക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അധികൃതർ

ഷോക്കേല്‍ക്കാനുള്ള സാധ്യതയെ തുടര്‍ന്ന് അയര്‍ലണ്ടില്‍ വ്യാപകമായി വിറ്റഴിക്കപ്പെട്ട 1 ലക്ഷത്തിലധികം ഹീറ്റിങ് സിസ്റ്റം പമ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി അധികൃതര്‍. രാജ്യത്തെ പല ഹീറ്റിങ് സിസ്റ്റങ്ങളിലും ഘടിപ്പിച്ചിട്ടുള്ള 114,000 സര്‍ക്കുലേറ്റിങ് പമ്പുകളെ സംബന്ധിച്ചാണ് Competition and Consumer Protection Commission (CCPC) സുപ്രധാന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 2017-2024 കാലഘട്ടത്തിനിടെ നിര്‍മ്മിക്കപ്പെട്ട Tucson 5m, 6m, 8m എന്നീ പമ്പുകളിലാണ് സുരക്ഷാ പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. നിങ്ങളുടെ വീട്ടില്‍ ഘടിപ്പിച്ചിരിക്കുന്നത് സുരക്ഷാ പ്രശ്‌നം കണ്ടെത്തിയ പമ്പാണെങ്കില്‍ അത് തൊടാന്‍ ശ്രമിക്കരുതെന്ന് അധികൃതര്‍ … Read more

ഒന്ന് പൊട്ടിക്കരയാൻ തോന്നുന്നുണ്ടോ? മറ്റൊന്നും നോക്കേണ്ട, കരയുക [ബിനു ഉപേന്ദ്രൻ]

ബിനു ഉപേന്ദ്രന്‍ നമ്മളില്‍ പലരും വികാരങ്ങളെ അടക്കിവെക്കാന്‍ പഠിച്ചവരാണ്. പ്രത്യേകിച്ച് സങ്കടം വരുമ്പോള്‍, പൊതുസ്ഥലത്തുവെച്ചോ മറ്റുള്ളവരുടെ മുന്നില്‍ വെച്ചോ കരയുന്നത് ഒരു കുറച്ചിലായി കാണുന്നവര്‍. അതൊരു ബലഹീനതയുടെ ലക്ഷണമാണെന്ന് വിശ്വസിക്കുന്നവര്‍. കഴിഞ്ഞ 25 വര്‍ഷമായി മാനസികാരോഗ്യ രംഗത്ത് ഒരു നഴ്സായി പ്രവര്‍ത്തിക്കുന്ന എനിക്കും ചിലപ്പോഴൊക്കെ ഈ ചിന്തകള്‍ വരാറുണ്ട്. മറ്റുള്ളവരുടെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് ആശ്വാസം പകരാനും, അവരുടെ വികാരങ്ങളെ തുറന്നുവിടാന്‍ സഹായിക്കാനും ശ്രമിക്കുമ്പോഴും, പലപ്പോഴും നമ്മുടെ സ്വന്തം കാര്യത്തില്‍ ഈ അടിസ്ഥാന പാഠങ്ങള്‍ നമ്മള്‍ മറന്നുപോകുന്നു. അത്തരമൊരു … Read more

ആര്യ ദയാൽ വിവാഹിതയായി

ഗായിക ആര്യ ദയാല്‍ വിവാഹിതയായി. അഭിഷേക് എസ്.എസ് ആണ് വരന്‍. രജിസ്റ്റര്‍ വിവാഹമായിരുന്നു. വിവാഹ ഫോട്ടോകള്‍ ആര്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. ‘സഖാവ്’ എന്ന കവിത ആലപിച്ച് പ്രശസ്തയായ ആര്യ, പിന്നീട് കവര്‍ സോങ്ങുകളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. അമിതാഭ് ബച്ചനടക്കം ആര്യയുടെ പാട്ടുകള്‍ ഷെയര്‍ ചെയ്തിരുന്നു. ഏതാനും സിനിമകളിലും പാടിയിട്ടുണ്ട്.

മണിയുടെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത് ദിവ്യ ഉണ്ണി അല്ല: വിനയൻ

കലാഭവന്‍ മണിയുടെ കൂടെ അഭിനയിക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞ് തന്റെ സിനിമയിലെ വേഷം നിരസിച്ച നടി ദിവ്യ ഉണ്ണി അല്ലെന്ന് സംവിധായകന്‍ വിനയന്‍. മണിയുടെ നായികയാകാന്‍ ദിവ്യ വിസമ്മതിച്ചു എന്ന തരത്തില്‍ ഏറെ നാളായി തുടരുന്ന വിവാദത്തിനിടെയാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍. തന്റെ ‘കല്യാണസൗഗന്ധികം’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ചെയ്ത ഒരു പോസ്റ്റില്‍, ദിവ്യ ഉണ്ണിയല്ലേ മണിയുടെ നായിക ആകാന്‍ വിസമ്മതിച്ചത് എന്ന് ഒരാള്‍ കമന്റ് ചെയ്തതോടെ അതിന് മറുപടി ആയാണ് വിനയന്‍ അത് നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയത്. തന്റെ … Read more

കാന്താരാ ചാപ്റ്റർ 1 ആദ്യ ദിനം നേടിയത് 60 കോടി; വൻ ഹിറ്റിലേയ്‌ക്കോ?

ഋഷഭ് ഷെട്ടി നായകനായും സംവിധായകനായും പ്രവര്‍ത്തിച്ച ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ 1’ ആദ്യ ദിനം നേടിയത് 60 കോടി രൂപ. ഒക്ടോബര്‍ 2-ന് തിയറ്ററിലെത്തിയ ചിത്രം 125 കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മ്മിച്ചത്. 14 കോടിക്ക് നിര്‍മ്മിച്ച ആദ്യ ഭാഗം 400 കോടിക്ക് മേല്‍ കലക്ഷന്‍ നേടിയിരുന്നു. കാന്താര ചാപ്റ്റര്‍ 1-ന് റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം 1000 കോടി കടന്നേക്കുമെന്നും പ്രവചനമുണ്ട്. ആദ്യ ദിനം കര്‍ണ്ണാടകയില്‍ നിന്നും 18 കോടി … Read more

സീറോ മലബാർ ഇടവകയുടെ ‘നിത്യസഹായമാതാവിന്റെ തിരുനാൾ’ ഒക്ടോബർ 3,4 തീയതികളിൽ

Co Meath-ലെ നാവന്‍ സീറോ മലബാര്‍ ഇടവകയുടെ ‘നിത്യസഹായമാതാവിന്റെ തിരുനാള്‍’ ഒക്ടോബര്‍ 3,4 തീയതികളില്‍. Johnstown-ലെ Church of the Nativity of Our Lady-യില്‍ വച്ച് മൂന്നാം തീയതി രാവിലെ 6 മണിക്കുള്ള ജപമാലയോടെയാണ് തിരുനാള്‍ ആഘോഷത്തിന് ആരംഭം കുറിക്കുക. പ്രാര്‍ത്ഥിക്കുവാനും, തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വെക്സ്ഫോർഡ് സീറോ മലബാർ കമ്യൂണിറ്റിയുടെ ഇടവക തിരുനാൾ ഒക്ടോബർ 5-ന്

വെക്സ്ഫോർഡ് (അയർലണ്ട്):  വെക്സ്ഫോർഡ് സെൻ്റ് അൽഫോൻസാ സീറോ മലബാർ കമ്യൂണിറ്റിയിൽ   ഇടവക മധ്യസ്ഥയായ വി. അൽഫോൻസാമ്മയുടേയും, പരിശുദ്ധ ദൈവമാതാവിൻ്റേയും വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ  2025 ഒക്ടോബർ 5 ഞായറാഴ്ച വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു. വെക്സ്ഫോർഡ് ഫ്രാൻസിസ്കൻ ഫെയറി ദേവാലയത്തിലാണ് തിരുകർമ്മങ്ങൾ നടക്കുക. വികാരി ഫാ. ജിൻസ് വാളിപ്ലാക്കൽ  തിരുനാളിനു കൊടിയേറ്റും.   ഞായറാഴ്ച വൈകിട്ട് 3 മണിക്ക് ദിവ്യകാരുണ്യ ആരാധന, പ്രസുദേന്തി വാഴ്ച, ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ് തുടർന്ന് ഭക്തി നിര്‍ഭരമായ പ്രദക്ഷിണം. … Read more