ഇന്ത്യൻ, മെക്സിക്കൻ എംബസികൾ സംയുക്തമായി സംഘടിപ്പിച്ച ‘Authors Meet’-ൽ നിരവധി ഐറിഷ്, ഇന്ത്യൻ, മെക്സിക്കൻ സാഹിത്യപ്രതിഭകൾ പങ്കെടുത്തു

ഇന്ത്യൻ എംബസ്സിയും മെക്സിക്കൻ എംബസ്സിയും സംയുക്തമായി സംഘടിപ്പിച്ച “Authors Meet”ൽ പതിനഞ്ചോളം, ഐറിഷ്, ഇന്ത്യൻ, മെക്സിക്കൻ സാഹിത്യ മേഖലയിൽ നിന്നുള്ളവർ പങ്കെടുത്തു. തങ്ങളുടെ പുസ്തകങ്ങൾ മറ്റ് എഴുത്തുകാർക്ക് പരിചയപ്പെടുത്താനുള്ള അവസരം ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്രയും, അദ്ദേഹത്തിന്റെ പത്നി രീതി മിശ്രയും സന്നിഹിതരായ വേദിയിൽ ഒരുങ്ങിയിരുന്നു. മെക്സിക്കൻ എംബസിയിൽ നിന്നുള്ള പ്രതിനിധിയും സജീവ സാന്നിദ്ധ്യം അറിയിച്ചു. അയർലണ്ടിലെ, ഇന്ത്യൻ എംബസിയിൽ വച്ചായിരുന്നു ചടങ്ങ്. ചടങ്ങിൽ തന്റെ “പുതുമൊഴി “ എന്ന പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ദിവ്യ ജോൺ ജോസ് … Read more

അയർലണ്ടിൽ സമ്മാനങ്ങൾ ലഭിക്കുമ്പോൾ നൽകേണ്ട Capital Acquisitions Tax-ൽ നിന്നും ഇളവ് ലഭിക്കുന്നത് എങ്ങനെ? (ഭാഗം 2)

അഡ്വ. ജിതിൻ റാം അയര്‍ലണ്ടില്‍ സമ്മാനങ്ങള്‍ ലഭിക്കുമ്പോള്‍ നല്‍കേണ്ട Capital Acquisitions Tax (CAT)-ല്‍ നിന്നും ഇളവ് ലഭിക്കുന്നത് എങ്ങനെ എന്ന് വിശദീകരിക്കുന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം. ഒന്നാം ഭാഗം വായിക്കാനായി: https://www.rosemalayalam.com/20240821173720/133205/ സെക്യൂരിറ്റികളിന്മേല്‍ ഉള്ള ടാക്‌സ് ഇളവ് Section 81 CATCA 2003 പ്രകാരം ചിലയിനം സെക്യൂരിറ്റികള്‍ അല്ലെങ്കില്‍ യൂണിറ്റ് ട്രസ്റ്റ് സ്‌കീമുകളിലെ യൂണിറ്റുകള്‍ എന്നിവയുടെ കൈമാറ്റത്തിന് ടാക്‌സ് ഇളവ് ലഭിക്കും. ടാക്‌സില്‍ നിന്നും ഒഴിവാക്കപ്പെട്ട സെക്യൂരിറ്റികള്‍ കൈമാറുമ്പോഴാണ് ഈ ഇളവ് ലഭിക്കുന്നത്. ഇത് സംബന്ധിക്കുന്ന … Read more

Alliance ക്രിക്കറ്റ് ടൂർണമെൻറ് ഓഗസ്റ്റ് 31-ന്

ഡബ്ലിൻ: ഈ വരുന്ന ഓഗസ്റ്റ് 31- ന് Alliance ക്രിക്കറ്റ് ടൂർണമെന്റ് ALSAA ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. ഇതുവരെ നടന്ന മേജർ ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം നേടാൻ സാധിക്കാതിരുന്ന ടീമുകളെ മാത്രം അണിനിരത്തി നടത്തുന്ന ഈ ടൂർണമെന്റിന്റെ സംഘാടകർ ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റ്സ് (LCC) ആണ്. ടൂർണമെന്റ് ചാമ്പ്യന്മാരാകുന്ന ടീമിനു ഈ വർഷം സെപ്റ്റംബർ 14- നു നടക്കുന്ന ചാംപ്യൻസ് ലീഗുനു അവസരം ലഭിക്കുമെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. വിജയികളാകുന്നടീമിനു ക്യാഷ്പ്രൈസിന് പുറമെ സ്പൈസ്ബസാർ സ്പോൺസർ … Read more

ഹൈറേഞ്ച്ഴ്സ് ഇൻ അയർലണ്ടിന്റെ “ഹൈറേഞ്ച് സംഗമം 2024” വൻ വിജയമായി

ഇടുക്കിയിൽ നിന്നും അയർലണ്ടിലേക്ക് കുടിയേറിയ മലനാടിന്റെ മക്കളുടെ കൂടിച്ചേരൽ ഓഗസ്റ്റ് 24-ന് നാവനിൽ ഉള്ള ഡ്രൂസ് ടൌൺ ഹൌസിൽ വെച്ച് നടത്തപെട്ടു. ഹൈറേഞ്ച്ന്റെ വീണ്ടെടുപ്പിനായി അയർലണ്ടിൽ എത്തപെട്ട മുഴുവൻ ആൾക്കാരുടെയും കൂട്ടായ്മ ആയ ‘ഹൈറേഞ്ച്ഴ്സ് ഇൻ അയർലണ്ട് (ഇടുക്കി)’ എന്ന കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലാണ് “ഹൈറേഞ്ച് സംഗമം 2024” സംഘടിപ്പിച്ചത്. രാവിലെ 10 മണി മുതൽ വൈകിട്ട് 9 മണി വരെ ഇടുക്കിയുടെ മക്കളും മരുമക്കളും കൊച്ചുമക്കളും വിവിധ ഇനം പരിപാടികളും മത്സരങ്ങളും ആയി സൗഹൃദം പങ്കുവയ്ക്കലിന്റെ അരങ്ങു … Read more

ജോലി സമയം കഴിഞ്ഞാൽ ഇനി ‘ഫുൾ ഫ്രീ’; റൈറ്റ് ടു ഡിസ്‌കണക്ട്’ നിയമം നടപ്പിലാക്കി ഓസ്ട്രേലിയ

ജോലിക്ക് നിശ്ചയിച്ച സമയത്തിന് ശേഷം വരുന്ന ജോലി സംബന്ധമായ ഫോൺ കോളുകൾ, മെയിലുകൾ, മെസേജുകൾ മുതലായവ അവഗണിക്കാൻ തൊഴിലാളികൾക്ക് അവകാശം നൽകുന്ന ‘റൈറ്റ് ടു ഡിസ്‌കണക്ട്’ നിയമം ഓസ്ട്രേലിയയില്‍ ഓഗസ്റ്റ് 26 മുതൽ പ്രാബല്യത്തില്‍ വന്നു. അടിയന്തിര നടപടികൾ വേണ്ടപ്പോൾ മാത്രമാണ് ഇക്കാര്യത്തിൽ ഇളവ് ഉള്ളത്. ഫെബ്രുവരിയില്‍ ആണ് ഓസ്ട്രേലിയ ഈ നിയമം പാസാക്കിയത്. വന്‍കിട കമ്പനികളില്‍ ഓഗസ്റ്റ് 26-ന് നിലവിൽ വന്ന നിയമം, 15 ജീവനക്കാരില്‍ താഴെയുള്ള കമ്പനികളില്‍ അടുത്തവര്‍ഷം ഓഗസ്റ്റ് 26 മുതലാണ് പ്രവർത്തികമാകുക. … Read more

സത്ഗമയ ഓണാഘോഷം സെപ്റ്റംബര്‍ 7-ന്

ഡബ്ലിൻ: അയര്‍ലണ്ടിലെ  ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ  ഈ വർഷത്തെ ഓണാഘോഷം  സെപ്റ്റംബര്‍ 7 ശനിയാഴ്ച്ച  വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. ഡബ്ലിനിലെ Baldoyle കമ്മ്യൂണിറ്റി  ഹാളില്‍  രാവിലെ 9 മണിക്ക് അംഗങ്ങള്‍ ചേര്‍ന്ന് പൂക്കളമൊരുക്കന്നതോടെ കലാപരിപാടികള്‍ ആരംഭിക്കും. സത്ഗമയ കൂട്ടായ്മയിലെ മുതിർന്ന അംഗങ്ങൾ ഭദ്രദീപം തെളിയിച്ച് “ഓണം പൊന്നോണം-24″ന്  തിരശ്ശീല ഉയരും. കേരളത്തനിമയില്‍ പരമ്പരാഗത രീതികൾക്ക് പ്രാമുഖ്യം നല്‍കി അവതരിപ്പിക്കുന്ന ഓണക്കാഴ്ച്ചയും, മോഹിനിയാട്ടം, ഭരതനാട്യം, ചെണ്ടമേളം, മഹാബലിയെ ആനയിക്കല്‍, തിരുവാതിരകളി, സ്കിറ്റ് , ഗാനമേള തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളും … Read more

സ്ലൈഗോയിൽ ഓണാഘോഷം ഓഗസ്റ്റ് 31-ന്; ഒരുക്കങ്ങൾ പൂർത്തിയായിഇത്തവണ എട്ടു കരകളുടെ വടംവലി ഹൈലൈറ്റ്, ഗാനമേളയും

സ്ലൈഗോ: ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷം  ഓഗസ്റ്റ് 31-ന് മാനർഹാമിൽട്ടണിലെ ബീപാർക്കിൽ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് 7  വരെ നടക്കുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി മീഡിയ  ഓഫീസർ ഡയസ് സേവിയർ  അറിയിച്ചു. എട്ടു  കരകൾ തമ്മിൽ നടക്കുന്ന പുരുഷന്മാരുടെ വടം വലിയാണ് ഇത്തവണത്തെ ഹൈലൈറ്. അതോടൊപ്പം വനിതകളുടെ ടീമുകളും മാറ്റുരക്കുന്നു. ഓണത്തിന്റെ തനതായ എല്ലാ വിഭവങ്ങളും ഉൾപ്പെടുത്തിയ സദ്യയുമുണ്ട്. ഓണാഘോഷത്തിന്റെ വിജയത്തിനായി 40 അംഗ കമ്മിറ്റി പ്രസിഡന്റ് അനിർബാൻ … Read more

മുട്ട സൂക്ഷിക്കാറുള്ളത് ഫ്രിഡ്ജിന്റെ ഡോറിനകത്തത് ആണോ? പണി കിട്ടും!

ഫ്രിഡ്ജിന്റെ ഡോറിലെ റാക്കിൽ ആണോ നിങ്ങൾ മുട്ട സൂക്ഷിക്കാറുള്ളത്? എന്നാൽ ആ മുട്ട കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും എന്നറിയാമോ? Electronic Temperature Instruments (ETI)- ലെ മാനേജിങ് ഡയറക്ടർ ആയ ജേസൺ വെബ് ആണ് ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. മുട്ട കേടാകാതിരിക്കണമെങ്കിൽ ഫ്രിഡ്ജിൽ ഏകദേശം 4 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണമെന്നാണ് വെബ് പറയുന്നത്. പക്ഷെ മുട്ട ഡോറിലെ ട്രേയിൽ ആണ് സൂക്ഷിക്കുന്നതെങ്കിൽ, ഡോർ ഇടയ്ക്കിടെ തുറക്കുന്നത് കാരണം 4 ഡിഗ്രി തണുപ്പ് മുട്ടയ്ക്ക് കിട്ടാതെ വരുന്നു. ഇത്തരം … Read more

അയർലണ്ട് പ്രവാസിയും, എഴുത്തുകാരനുമായ ജുനൈദ് അബൂബക്കർ ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറി

പ്രശസ്ത എഴുത്തുകാരനും, അയർലണ്ടിൽ പ്രവാസിയുമായിരുന്ന ജുനൈദ് അബൂബക്കറും കുടുംബവും ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറി. അയർലണ്ടിലെ പ്രവാസികൾക്ക് ഏറെ സുപരിചിതനായ അദ്ദേഹം നിരവധി കഥകളും കവിതകളും നോവലുകളും രചിച്ചിട്ടുണ്ട്. Seven Days In Linchward Barn, സഹറാ വീയം, പിൻബെഞ്ച് (കവിതകൾ), പക, പൊനോൻ ഗോംബെ, കേണൽ കന്നൻ മുതലായവ പ്രശസ്ത കൃതികൾ.

എയർപോർട്ടിൽ വിദ്വേഷ ജനകമായ കുറിപ്പ് വിതരണം; ബെൽഫാസ്റ്റിൽ 53-കാരൻ അറസ്റ്റിൽ

ബെല്‍ഫാസ്റ്റ് എയര്‍പോര്‍ട്ടില്‍ വിദ്വേഷജനകമായ കുറിപ്പുകള്‍ വിതരണം ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് 53-കാരനായ പ്രതി സമൂഹത്തില്‍ വിദ്വേഷം ജനിപ്പിക്കുന്ന കാര്യങ്ങളടങ്ങിയ കുറിപ്പുകള്‍ ബെല്‍ഫാസ്റ്റ് സിറ്റി എയര്‍പോര്‍ട്ടിലെ ആളുകള്‍ വിതരണം ചെയ്തത്. ഈയിടെ നഗരത്തിലുണ്ടായ കലാപങ്ങളുമായി ബന്ധപ്പെട്ടാണ് ഈ കുറിപ്പുകളെന്നാണ് നിഗമനം. അതേസമയം ജൂലൈ 29-ന് സൗത്ത്‌പോര്‍ട്ടില്‍ മൂന്ന് കുട്ടികള്‍ കുത്തേറ്റ് മരിച്ചതിനെ തുടർന്നാണ് യുകെയിലെ വിവിധ പ്രദേശങ്ങളിലും, ബെൽഫാസ്റ്റിലും പ്രതിഷേധങ്ങൾ കലാപങ്ങൾക്ക് വഴിവച്ചത്. വാഹനങ്ങളും, കാറുകളും തീവയ്ക്കുന്നതിലേയ്ക്ക് കലാപം കടന്നിരുന്നു. കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ അക്രമി കുടിയേറ്റക്കാരനാണെന്നും, … Read more