യുകെ പൊതുതെരഞ്ഞെടുപ്പ്: വൻ വിജയം നേടി ലേബർ പാർട്ടി, തകർന്നടിഞ്ഞ് ഋഷി സുനകിന്റെ കൺസർവേറ്റിവ്സ്

യുകെ പൊതുതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ ലേബര്‍ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. നിലവിലെ പ്രധാനമന്ത്രിയായ ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞു. ഏറ്റവും പുതിയ കണക്കുളനുസരിച്ച് 650 എംപിമാരുള്ള ഹൗസ് ഓഫ് കോമണ്‍സില്‍ 410 സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി നേടിക്കഴിഞ്ഞു. വെറും 118 സീറ്റുകളില്‍ മാത്രമേ കണ്‍സര്‍വേറ്റീവ്‌സിന് വിജയിക്കാന്‍ സാധിച്ചിട്ടുള്ളൂ എന്നത് എക്‌സിറ്റ് പോള്‍ ഫലങ്ങളെ അതേപടി ശരിവയ്ക്കുന്നതാണ്. 326 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ഇതോടെ ലേബര്‍ പാര്‍ട്ടിയുടെ കെയര്‍ സ്റ്റാമര്‍ പുതിയ യുകെ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. … Read more

വസ്ത്രങ്ങൾക്കുമുണ്ട് കഥ പറയാൻ…; അയർലണ്ടിൽ സ്ത്രീകൾക്കായി ഇതാ വ്യത്യസ്തമായ ഒരു പരിപാടി

സ്ത്രീകള്‍ക്കായി വ്യത്യസ്തമായ ഒരു കൂടിച്ചേരല്‍ സംഘടിപ്പിച്ച് University College Dublin (UCD), Conway Institute. ‘Cut from the Same Cloth- Get together’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ സ്ത്രീകള്‍ക്ക് പുറമെ 16-18 വയസ് പ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. നിങ്ങളുടെ ജീവിതത്തിലെ വസ്ത്രം അല്ലെങ്കില്‍ തുണിയുമായി ബന്ധപ്പെട്ട കഥകള്‍ പങ്കുവയ്ക്കുകയാണ് ‘Cut from the Same Cloth- Get together’ എന്ന പരിപാടിയിലൂടെ സംഘാടകര്‍ ലക്ഷ്യം വയ്ക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു … Read more

മിഡ്ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് ‘ഉത്സവ് 2024’-ൽ അതിഥിയായി പ്രശസ്ത സിനിമ താരം അന്ന രേഷ്മ രാജൻ എത്തുന്നു

Indian Cultural Community Laois-ന്‍റെ നേതൃത്വത്തിൽ നടക്കുന്ന മിഡ്ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് ‘ഉത്സവ് 2024’-ൽ അതിഥിയായി പ്രശസ്ത സിനിമ താരം അന്ന രേഷ്മ രാജൻ (ലിച്ചി) എത്തുന്നു. ജൂലൈ 27 ന് കൗണ്ടി ലീഷിലെ Rathleague Portloise-ലുള്ള GAA Club-ൽ വച്ചാണ് ‘ഉത്സവ് 2024’ അരങ്ങേറുന്നത്. രാവിലെ 9 മണി മുതൽ രാത്രി 9 വരെ നടക്കുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്:089 254 0535089 479 7716

യുകെയിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി ഋഷി സുനകിന്റെ എതിരാളികളായ ലേബർ പാർട്ടി വമ്പൻ ജയം നേടുമെന്ന് എക്സിറ്റ് പോളുകൾ

യുകെയില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്. നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിന്റെ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ്‌സാണ് കഴിഞ്ഞ 14 വര്‍ഷമായി യുകെയില്‍ ഭരണത്തിലിരിക്കുന്നത്. എന്നാല്‍ വലിയ രീതിയിലുള്ള ഭരണവിരുദ്ധവികാരം രാജ്യത്തുണ്ടെന്നും, എതിരാളികളായ ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നുമാണ് എക്‌സിറ്റ് പോളുകള്‍. നാളെയാണ് ഫലം അറിയുക. ഋഷി സുനക് ഇത്തവണയും മത്സര രംഗത്തുണ്ടെങ്കിലും ലേബര്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി കെയര്‍ സ്റ്റാമര്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 650 അംഗ ഹൗസ് ഓഫ് കോമണ്‍സില്‍ 400 സീറ്റിലധികം ലേബര്‍ പാര്‍ട്ടി നേടുമെന്നാണ് പ്രവചനം. … Read more

സൗത്ത് ഡബ്ലിൻ കൗണ്ടി മേയറായി തെരെഞ്ഞെടുക്കപ്പെട്ട ബേബി പെരേപ്പാടന് സിറോ മലബാർ കമ്മ്യൂണിറ്റി അയർലണ്ട് സ്വീകരണം നൽകി

സ്വതന്ത്ര അൽമായ സംഘടന സിറോ മലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ അയർലണ്ടിൽ ആദ്യമായി മേയർ ആകുന്ന ഇന്ത്യൻ വംശജനും മലയാളിയും സർവ്വോപരി സിറോമലബാർ സഭാ അംഗവുമായ ഡബ്ലിൻ മേയർ ബേബി പെരേപാടനെ ആദരിച്ചു. ഈ കഴിഞ്ഞ 29 ന് ശനിയാഴ്ച താലയിൽ ഉള്ള ഇന്ത്യൻ ഹോട്ടൽ ഒലിവ്സിൽ വച്ചു സിറോ മലബാർ കമ്മ്യൂണിറ്റി പ്രസിഡന്റ്‌ ജോർജ് പല്ലിശ്ശേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ സാമൂഹിക രാഷ്ട്രീയ സംഘടന പ്രതിനിധികൾ പങ്കെടുത്തു. സെക്രട്ടറി ശ്രീ ബോബൻ ജേക്കബ് പൊതുയോഗത്തിൽ പങ്കെടുത്ത … Read more

ലിമറിക്ക് കേന്ദ്രമാക്കി ക്രാന്തിയുടെ എട്ടാമത് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

ലിമറിക്ക്: ചുരുങ്ങിയ കാലയളവിനുള്ളിൽ അയർലണ്ടിലെയും കേരളത്തിലെയും വിവിധങ്ങളായ സാമൂഹിക വിഷയങ്ങളിലെ സജീവമായ ഇടപെടലുകൾ മൂലം അയർലണ്ടിലെ പ്രവാസി മലയാളികളുടെ ഇടയിൽ അംഗീകാരം നേടിയ ക്രാന്തിയുടെ പുതിയ യൂണിറ്റിന് തുടക്കമായി. ലിമറിക്ക് കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ച എട്ടാമത് യൂണിറ്റിന്റെ ഉദ്ഘാടനം ക്രാന്തി ദേശീയ സെക്രട്ടറി ഷിനിത്ത് എ.കെ നിർവഹിച്ചു. ന്യൂകാസിൽ വെസ്റ്റിലെ ഡെസ്മോണ്ട് കോംപ്ലക്സിൽ നടന്ന പരിപാടിയിൽ ക്രാന്തി ജോ.സെക്രട്ടറി അനൂപ് ജോൺ അധ്യക്ഷത വഹിച്ചു. വാട്ടർഫോർഡ് യൂണിറ്റ് സെക്രട്ടറി കെ.എസ് നവീൻ ആശംസ പ്രസംഗം നടത്തി. ബോബി മാത്യു … Read more

“ബാസ് ബൂം” മെഗാ സംഗീത നിശയുമായി സമ്മർ ഫെസ്റ്റ് 2024

ക്ലോൺമേൽ: ടിപ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സമ്മർ ഫെസ്റ്റ് 2024-നോടനുബന്ധിച്ച് മെഗാ സംഗീത നിശ ഒരുക്കുന്നു. അയർലണ്ടിൽ മലയാളികൾക്ക് സുപരിചിതമായ പ്രമുഖ ബാന്റുകൾക്കൊപ്പം, അയർലണ്ടിലെ തന്നെ പ്രമുഖ ഐറിഷ് ബാന്റും മാറ്റ് ഉരയ്ക്കുന്നു എന്നുള്ളതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. അയർലണ്ടിലെ മലയാളികൾക്ക് ഏറെ സുപരിചിതമായ ‘കുമ്പളം നോർത്ത്’, ‘ഡാഫോഡിൽസ്’ എന്നീ ഇന്ത്യൻ സംഗീത കൂട്ടായ്മകൾ നയിക്കുന്ന തൽസമയ സംഗീത നിശയ്ക്കൊപ്പം “എഡ്ഡി ഗോൾഡൻ” ബാൻഡ് നയിക്കുന്ന ഐറിഷ്- ഇംഗ്ലീഷ് സംഗീതസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്. ഈ വരുന്ന … Read more

മലയാളിയായ ജോജോ ഫ്രാൻസിസ് യുകെയിൽ നിര്യാതനായി; മൃതദേഹം നാട്ടിലെത്തിക്കാൻ സുമനസ്സുകളുടെ സഹായം തേടി കുടുംബം

യുകെയില്‍ അന്തരിച്ച മലയാളിയായ ജോജോ ഫ്രാന്‍സിസിന്റെ ഭൗതികദേഹം നാട്ടിലെത്തിക്കാന്‍ ഉദാരമതികളുടെ സഹായം തേടി കുടുംബം. ജൂണ്‍ 28-നാണ് യുകെയിലെ ബെഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന ജോജോ അന്തരിച്ചത്. രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന ശേഷം മരണം സംഭവിക്കുകയായിരുന്നു. ബെഡ്‌ഫോര്‍ഡിനടുത്തുള്ള സെന്റ് നോട്ട്‌സിലെ ഒരു നഴ്‌സിങ് ഹോമില്‍ കെയററായി ജോലി ചെയ്യുകയാണ് ഭാര്യ റീനമോള്‍ ആന്റണി. മകന്‍ ലിയോ 11-ആം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. റീനയുടെ അനുജത്തി ജീന ആന്റണി ഡബ്ലിനില്‍ കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്തുവരികയാണ്. കേരളത്തില്‍ ചങ്ങനാശേരി കുറുമ്പനാടം സ്വദേശിയായ ജോജോ, … Read more

സമ്മർ ഫെസ്റ്റ് 2024-നോടനുബന്ധിച്ച് കുട്ടികൾക്കായി കിഡ്സ് കാർണിവൽ ഒരുങ്ങുന്നു

ഈ വരുന്ന ജൂലൈ 20-ആം തീയതി രാവിലെ 9 മണി മുതൽ രാത്രി 9 വരെ, ഫെറി ഹൗസ് സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന സമ്മർ ഫെസ്റ്റ് 2024-നോടനുബന്ധിച്ച് കുട്ടികൾക്കായി വൈവിധ്യമാർന്ന വിവിധ പരിപാടികൾ നടത്തുന്നതാണ്. ഒരു പകൽ മുഴുവൻ കുട്ടികൾക്ക് ആവേശവും, അത്ഭുത കാഴ്ചകളും നിറയ്ക്കുന്ന “കിഡ്സ് കാർണിവൽ” ആണ് വരാൻ പോകുന്നത്. കിഡ്സ് കാർണിവലിൽ കുട്ടികൾക്ക് വേണ്ടി ബൗൺസിങ് കാസിൽ, ബലൂൺ കാർവിങ്, ഫേസ് പെയിന്റിംഗ്, വിവിധ തലങ്ങളിലുള്ള പെയിന്റിംഗ് മത്സരങ്ങൾ, പൊയ്ക്കാൽ നടത്തം(Stilt walking), … Read more

പ്രവാസി കേരളീയർ ഇനി ഒരു കുടക്കീഴിൽ; ലോകകേരളം പോര്‍ട്ടലിൽ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

ലോകമെമ്പാടുമുള്ള കേരളീയ പ്രവാസികളെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ലോകകേരളം ഓണ്‍ലൈന്‍ പോര്‍ട്ടലിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. വെബ്ബ്സൈറ്റില്‍ (http://www.lokakeralamonline.kerala.gov.in) ലളിതമായ അഞ്ചുസ്റ്റെപ്പുകളിലായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഇതിനുശേഷം ഡിജിറ്റല്‍ ഐ.ഡി കാര്‍ഡും ലഭിക്കും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേയും, വിദേശരാജ്യങ്ങളിലേയും പ്രവാസികേരളീയര്‍ (എന്‍.ആര്‍.കെ), അസ്സോസിയേഷനുകള്‍ കൂട്ടായ്മകള്‍ എന്നിവര്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതവുമായിരിക്കും. പ്രവാസികേരളീയര്‍ക്ക് ആശയ കൈമാറ്റത്തിനും പ്രൊഫഷണൽ കൂട്ടായ്മകള്‍ക്കും ബിസിനസ്/തൊഴിലവസരങ്ങൾ കണ്ടെത്താനും, സാംസ്കാരിക കൈമാറ്റങ്ങള്‍ക്കും കഴിയുന്ന ഒരു … Read more