കെറിയിൽ അന്തരിച്ച മലയാളി നഴ്സ് സ്റ്റെഫിയുടെ കുടുബത്തിനായി ധനസമാഹരണം

കെറിയില്‍ പ്രസവത്തെ തുടര്‍ന്ന് അന്തരിച്ച മലയാളി നഴ്‌സ് സ്റ്റെഫി ഔസേപ്പിന്റെ കുടുംബത്തെ സഹായിക്കാന്‍ ധനസമാഹരണ പരിപാടി. കെറി യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന സ്‌റ്റെഫി ജൂണ്‍ 21-നാണ് പ്രസവാനന്തര ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് അന്തരിച്ചത്. കേരളത്തില്‍ സുല്‍ത്താന്‍ ബത്തേരി സ്വദേശിയായിരുന്നു. അയര്‍ലണ്ട് മലയാളിയായ ബൈജു ആണ് ഭര്‍ത്താവ്. ഭൗതികദേഹം ഇന്ത്യയില്‍ എത്തിക്കുന്നത് അടക്കമുള്ള ഭാരിച്ച ചെലവുകള്‍ക്ക് സഹായം ലഭിക്കാനാണ് ബൈജു GoFundMe വെബ്‌സൈറ്റില്‍ കാംപെയിന്‍ ആരംഭിച്ചത്. ജൂലൈ 1-നാണ് സംസ്‌കാരം നടക്കുക. കുടുംബത്തെ സഹായിക്കാനായി സുമനസ്സുകള്‍ക്ക് സംഭാവന നല്‍കാം: … Read more

ഇനി ഐപിസി ഇല്ല, പകരം ഭാരതീയ ന്യായ സംഹിത; നാളെ മുതൽ ഇന്ത്യയിൽ പുതുക്കിയ നിയമങ്ങൾ നിലവിൽ വരും

ഇന്ത്യയിലെ ക്രിമിനല്‍ നിയമസംവിധാനത്തിന് നാളെ (ജൂലൈ 1) മുതല്‍ പൊളിച്ചെഴുത്ത്. നിലവിലെ ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), ക്രിമിനല്‍ നടപടി ചട്ടം (സിആര്‍പിസി), ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്ക് പകരമായി നാളെ മുതല്‍ യഥാക്രമം ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്), ഭാരതീയ സാക്ഷ്യ അധിനിയം (ബിഎസ്എ) എന്നിവ നിലവില്‍ വരും. ഇതോടെ 164 വര്‍ഷത്തെ നിയമങ്ങള്‍ ചരിത്രമാകും. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പുതിയ നിമയങ്ങളനുസരിച്ചാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും അന്വേഷിക്കേണ്ടതും. … Read more

നിറഞ്ഞ മനസോടെ പടിയിറക്കം; വിരമിക്കൽ പ്രഖ്യാപിച്ച് കോഹ്‌ലിയും രോഹിതും

ലോകകപ്പ് നേട്ടത്തിന് പിന്നാലെ ടി20 മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയും. മത്സര ശേഷം തന്നെ വിരാട് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയപ്പോള്‍, പത്രസമ്മേളനത്തിലായിരുന്നു കളി മതിയാക്കുന്നതായി രോഹിത് വെളിപ്പെടുത്തിയത്. ഇത് തന്റെ അവസാനത്തെ ടി20 മത്സരമായിരുന്നു എന്ന് പറഞ്ഞ കോഹ്ലി, ഫൈനലില്‍ ഫലം എന്ത് തന്നെയായിരുന്നെങ്കിലും താന്‍ വിരമിക്കുമായിരുന്നു എന്നും വ്യക്തമാക്കി. മത്സരത്തില്‍ 59 പന്തില്‍ 76 റണ്‍സ് നേടിയ കോഹ്ലിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. … Read more

MIC-യുടെ ഓണാഘോഷ പോസ്റ്റർ മേയർ ബേബി പെരേപ്പാടൻ പ്രകാശനം ചെയ്തു

‘സിറ്റിവെസ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയായ അത്തപ്പൂവും നുള്ളി’യുടെ പോസ്റ്റർ മേയർ ബേബി പെരേപ്പാടൻ പ്രകാശനം ചെയ്തു. സിറ്റിവെസ്റ്റിൽ ചേർന്ന യോഗത്തിൽ, കമ്മിറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തിലാണ് പോസ്റ്റർ പ്രകാശനം നടന്നത്. 2024 സെപ്റ്റംബർ 21-ആം തീയതി പെരിസ്‌ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് MIC-യുടെ പ്രഥമ ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നത്. മാവേലിയുടെ എഴുന്നെള്ളിപ്പും, വിവിധയിനം കലാ-കായിക പരിപാടികളും, വിഭവസമൃദ്ധമായ സദ്യയും, നാടൻ പാട്ടുകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള ഗാനമേളയും ഉൾപ്പെടുത്തി വിപുലമായ രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

ക്രാന്തി ലിമെറിക്ക് യൂണിറ്റ് ഉദ്ഘാടനം നാളെ

ക്രാന്തി അയർലണ്ട് ലിമെറിക്ക് യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നു. നാളെ ജൂൺ 29 ശനിയാഴ്ച്ച ലിമെറിക്കിലെ ഡെസ്മണ്ട് കോംപ്ലക്സിൽ വൈകിട്ട് 3 മണിക്ക് യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. ക്രാന്തിയുടെ എട്ടാമത് യൂണിറ്റാണ് ലിമറിക്കിലേത്. 2017-ൽ തുടക്കം കുറിച്ച ക്രാന്തി അയർലണ്ടിൽ ശ്രദ്ധേയമായ പല പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്.

അയർലണ്ടിലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ വിജയിച്ച കൗൺസിലർമാരെ ആദരിക്കാൻ മലയാളം അസോസിയേഷൻ

ഇക്കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പില്‍ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട ബേബി പെരേപ്പാടന്‍ അടക്കമുള്ള ഇന്ത്യക്കാരായ കൗണ്‍സിലര്‍മാരെ ആദരിക്കാന്‍ മലയാളം ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍. ജൂലൈ 7 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് താലയിലെ പ്ലാസാ ഹോട്ടലില്‍ വച്ചാണ് പരിപാടി. ബേബി പെരേപ്പാടനൊപ്പം തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്ത്യന്‍ വംശജരായ കൗണ്‍സിലര്‍മാര്‍ ഡോ. ബ്രിട്ടോ പെരേപ്പാടന്‍, പൂനം റാണെ, സുപ്രിയാ സിങ്, ഫെല്‍ജിന്‍ ജോസ്, തോമസ് ജോസഫ് എന്നിവരെയും പരിപാടിയില്‍ ആദരിക്കും. അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡറായ അഖിലേഷ് … Read more

സാന്റിഫോർഡ് സ്ട്രൈക്കേഴ്സ് ക്രിക്കറ്റ്‌ ക്ലബ്‌ സംഘടിപ്പിക്കുന്ന ‘ഡബ്ലിൻ പ്രീമിയർ ലീഗ് ടെന്നീസ് ബോൾ ക്രിക്കറ്റ്‌ ടൂർണമെന്റ്’ ജൂൺ 29-ന്

സാന്റിഫോർഡ് സ്ട്രൈക്കേഴ്സ് ക്രിക്കറ്റ്‌ ക്ലബ്‌ സംഘടിപ്പിക്കുന്ന രണ്ടാമത് ഡബ്ലിൻ പ്രീമിയർ ലീഗ് ടെന്നീസ് ബോൾ ക്രിക്കറ്റ്‌ ടൂർണമെന്റ് ഡബ്ലിൻ അത്സാ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ വെച്ച് ജൂൺ 29 ശനിയാഴ്ച നടത്തപ്പെടുന്നു. Just right overseas Limited മുഖ്യ സ്പോൺസറും Tilex, Ingredients Asian store സഹസ്പോൺസർമാരുമായ ടൂർണമെന്റിൽ അയർലണ്ടിൽ ഉടനീളമുള്ള 24 ടീമുകളാണ് പങ്കെടുക്കുന്നത്. വിജയിക്കുന്ന ടീമിന് 801 യൂറോ ക്യാഷ് പ്രൈസും ഡി.പി.എൽ എവർ റോളിംഗ് ട്രോഫിയും നൽകുന്നതാണ്. റണ്ണേഴ്സ് അപ്പ്‌ ആകുന്ന ടീമിന് 401 … Read more

Teens residential retreat – SOE 2024 ജൂലൈ 8 മുതൽ കാസിൽടൗണിൽ

ANOINTING FIRE CATHOLIC MINISTRY (AFCM) അയർലണ്ട് ഒരുക്കുന്ന 4 ദിവസത്തെ ടീനേജേഴ്സിനുള്ള ധ്യാനം “School Of Evangelisation 2024” ജൂലൈ മാസം 8-ആം തീയതി മുതൽ 11-ആം തീയതി വരെ County Laois-ലുള്ള De La Salle Retreat Centre , Castletown വെച്ച് നടത്തപ്പെടുന്നു. യുകെയിൽ നിന്നുള്ള AFCM ശുശ്രൂഷകർ നേതൃത്വം കൊടുക്കുന്ന ധ്യാനം, താമസിച്ച് പങ്കെടുക്കാവുന്ന രീതിയിൽ ഇംഗ്ലീഷിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്‌ . ജൂലൈ എട്ടാം തീയതി രാവിലെ 10 മണിക്ക് ആരംഭിക്കുന്ന … Read more

കിൽക്കനി നഗരത്തെ സംഗീതത്തിൽ ആറാടിക്കാൻ അഫ്സലും കൂട്ടരും ജൂലൈ പത്താം തീയതി എത്തുന്നു

കിൽക്കനിയിലെ  പ്രശസ്ത ഇവന്റ് ഗ്രൂപ്പായ Grant Event Makers (GEM)-ന്റെ ആഭിമുഖ്യത്തിൽ അടുത്ത മാസം പത്താം തീയതി പ്രശസ്ത ഗായകൻ അഫ്‌സൽ നേതൃത്വം കൊടുക്കുന്ന ‘ഇളയനിലാ’ സംഗീത നിശ നടത്തപ്പെടുന്നു. ഈ സംഗീത സംഗമത്തിൽ ഗായകൻ അഫ്സലിന്റെ  കൂടെ മലയാളത്തിലെ അനുഗ്രഹീത ഗായകരായ പ്രസീദ ചാലക്കുടി (അജഗജാന്തരം  “ഒള്ളുള്ളേരി ” ) ഗായകൻ അതുല്‍ നറുകര (കടുവ  ” പാലാപ്പള്ളി”) ഗായിക ജാനകി നായർ, അഖില ആനന്ദ്, മിമിക്രി ആർട്ടിസ്റ്റ് ദിലീപ് കലാഭവൻ തുടങ്ങിയവരും പങ്കെടുക്കുന്നു. GEM കിൽക്കനിയും Mass … Read more

പോർട്ലീഷിന്റെ മണ്ണിൽ പുതുചരിത്രം കുറിക്കാൻ ഇന്ത്യൻ മഹാമേള

ഇന്ത്യൻ കൾചറൽ കമ്മ്യൂണിറ്റി ലീഷ് (ICCL) ആദ്യമായി സംഘടിപ്പിക്കുന്ന ‘Utsav 24’ എന്നു പേരിട്ടിരിക്കുന്ന ആഘോഷ പരിപാടികളുടെ തുടക്കം, കായിക മത്സരങ്ങൾക്ക് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് Portlaoise ഗാർഡ ഓഫീസർ നിർവഹിക്കുന്നതായിരിക്കും ജൂലൈ 27-ന് Rathleague GAA ഗ്രൗണ്ട് വേദിയാകുന്ന ഈ മേളയുടെ ഔപചാരികമായ ഉത്ഘാടനം രാവിലെ 11 മണിക്ക് ദീപം തെളിയിച്ചുകൊണ്ട് രാഷ്ട്രീയ സാംസ്‌കാരിക നായകന്മാർ നിർവഹിക്കും. രാവിലെ 9 മുതൽ രാത്രി 9 വരെ നീളുന്ന കലാകായിക മേളയിൽ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ചെത്തുന്ന താരങ്ങൾ … Read more