ക്രാന്തിയുടെ “കരുതലിൻ കൂടിന്റെ” താക്കോൽദാന കർമ്മം എം.എ ബേബി നിർവഹിച്ചു

ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ നേതൃത്വത്തിൽ കരുതലിൻ കൂട് എന്ന പേരിൽ നാലുമുക്ക് കണ്ണമംഗലത്ത് ടോമി – വത്സമ്മ ദമ്പതികൾക്ക് നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽ കൈമാറ്റം നടന്നു. നാട്ടുകാരുടെ സഹകരണത്തോടെ വാങ്ങി നൽകിയ 5 സെന്റ് സ്ഥലത്ത് നിർമ്മിച്ച വീടിൻ്റെ തറക്കല്ലിടീൽ കർമ്മം കഴിഞ്ഞ ജനു. 6-ന് എം.എം.മണി എം എൽ എയാണ് നിർവ്വഹിച്ചത്. രണ്ട് ബെഡ് റൂം, ഹാൾ,അടുക്കള, ബാത്ത് റൂം, സിറ്റൗട്ട് ഉൾപ്പെടുന്ന വീട് 11 ലക്ഷം രൂപ മുടക്കിയാണ് ക്രാന്തി നിർമ്മിച്ചത്. സി … Read more

കോർക്കിൽ താമസിക്കുന്ന ഷൈൻ യോഹന്നാൻ പണിക്കർ (46) നിര്യാതനായി

കോർക്ക് : കൗണ്ടി കോർക്കിലെ ഷൈൻ യോഹന്നാൻ പണിക്കർ (46) നിര്യാതനായി. കോർക്ക് ഹോളി ട്രിനിറ്റി ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ്. കറ്റാനം വാത്തള്ളൂർ പീടികയിൽ വീട്ടിൽ ജിൻസി ഷൈൻ പണിക്കർ ആണ് ഭാര്യ. ജോഹാൻ ഷൈൻ പണിക്കർ (16), ജെഫി ഷൈൻ പണിക്കർ (13), ജെയ്ഡൻ ഷൈൻ പണിക്കർ (7) എന്നിവർ മക്കൾ. കാന്‍സര്‍ രോഗബാധത്തെ തുടര്‍ന്ന് കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട ഷൈൻ ഇന്ന് രാവിലെ (12/06/24) മേരിമോൺഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ വച്ചാണ് നിര്യാതനായത്. … Read more

ചരിത്രം കുറിച്ച് അച്ഛനും മകനും: മലയാളികളായ ബേബി പെരേപ്പാടനും ബ്രിട്ടോ പെരേപ്പാടനും കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയം

സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന് കീഴില്‍ വരുന്ന താല സൗത്തില്‍ മലയാളിയായ ബേബി പെരേപ്പാടന് വിജയം. അഞ്ചാം റൗണ്ട് വോട്ടെണ്ണലിലാണ് Fine Gael ടിക്കറ്റില്‍ മത്സരിച്ച പെരേപ്പാടന്‍ കൗണ്‍സിലറായി വിജയിച്ചത്. നിലവിലെ കൗണ്‍സിലര്‍ കൂടിയാണ് അദ്ദേഹം. ആകെ 5 കൗണ്‍സില്‍ സീറ്റുകളാണ് ഇവിടെയുള്ളത്. അതേസമയം താല സെന്‍ട്രലില്‍ അദ്ദേഹത്തിന്റെ മകനായ ബ്രിട്ടോ പെരേപ്പാടനും കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. Fine Gael ലേബലില്‍ തന്നെയാണ് അദ്ദേഹവും മത്സരിച്ചത്. ഒമ്പതാം റൗണ്ട് വോട്ടെണ്ണലിലാണ് വിജയം. ആകെ 6 കൗണ്‍സില്‍ സീറ്റുകളാണ് ഇവിടെയുള്ളത്. … Read more

അപ്രതീക്ഷിത നീക്കത്തിൽ പാർലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ് മാക്രോൺ; ഫ്രാൻസിൽ ജൂൺ 30-നു പൊതു തെരഞ്ഞെടുപ്പ്

ഫ്രാന്‍സില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തന്റെ പാര്‍ട്ടിയടങ്ങുന്ന മുന്നണിയെ തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ വലിയ വ്യത്യാസത്തില്‍ തോല്‍പ്പിക്കുമെന്ന് എക്‌സിറ്റ് പോളുകളും, മറ്റ് വിലയിരുത്തലുകളും ഉണ്ടായതോടെയാണ് ധൃതിയില്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് മാക്രോണ്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതോടെ ജൂണ്‍ 30-ന് ഫ്രാന്‍സ് പൊതുതെരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങും. ‘തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ [യൂറോപ്യന്‍] ഭൂഖണ്ഡത്തിലെങ്ങും വളര്‍ന്നുവരികയാണ്. ഈ അവസരത്തില്‍ എനിക്ക് സ്വയം രാജി വയ്ക്കാന്‍ കഴിയില്ല,’ മാക്രോണ്‍ പറഞ്ഞു. ‘നിങ്ങള്‍ക്ക് … Read more

ജൂലൈ 3 മുതൽ ഏകീകൃത കുർബ്ബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്ത്: സിറോ മലബാർ സഭ

സെന്റ് തോമസ് ദിനമായ ജൂലൈ 3 മുതല്‍ ഏകീകൃത കുര്‍ബ്ബാന അര്‍പ്പിക്കാത്ത വൈദികരെ സഭയില്‍ നിന്നും സ്വയം പുറത്തുപോയവരായി കണക്കാക്കുമെന്ന് സിറോ മലബാര്‍ സഭ. ഏകീകൃത കുര്‍ബ്ബാന സംബന്ധിച്ച് വത്തിക്കാന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം കര്‍ശനമായി നടപ്പിലാക്കുമെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ജൂലൈ 3 മുതല്‍ എറണാകുളം അതിരൂപതയില്‍ ഏകീകൃത കുര്‍ബ്ബാന അര്‍പ്പിക്കാത്ത വൈദികര്‍ക്കെതിരെ നടപടിയെടുക്കാന്‍ സഭാ കോടതികള്‍ അടക്കമുള്ളവ സ്ഥാപിക്കുമെന്നും ആര്‍ച്ച് ബിഷപ്പും, അപ്പോസ്തലിക് അഡ്മിന്‌സ്‌ട്രേറ്റര്‍ … Read more

ഡബ്ലിൻ സിറ്റി കൗൺസിൽ തെരെഞ്ഞെടുപ്പ്: തിളങ്ങുന്ന ജയവുമായി മലയാളിയായ ഫെൽജിൻ ജോസ്

ഡബ്ലിന്‍ സിറ്റി കൗണ്‍സിലിലെ Cabra-Glasnevin മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ മലാളിയായ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഫെല്‍ജിന്‍ ജോസിന് വിജയം. 12-ആം റൗണ്ട് വോട്ടെണ്ണലിലാണ് ഫെല്‍ജിന്‍ വിജയമുറപ്പിച്ചത്. തന്റെ ഒമ്പതാം വയസില്‍ അയര്‍ലണ്ടിലെത്തിയ ഫെല്‍ജിന് സ്വന്തം നാടിനെക്കാള്‍ പരിചിതമാണ് ഇവിടം. ഗതാഗത മേഖലയില്‍ പൊതുപ്രവര്‍ത്തനം നടത്തുകവഴി ഡബ്ലിനിലെ പൊതുസമൂഹത്തിന് സുപരിചിതനായ ഫെല്‍ജിന്‍, ഡബ്ലിന്‍ കമ്മ്യൂട്ടര്‍ കൊയാലിഷന്‍ ചെയര്‍പേഴ്‌സന്‍ സ്ഥാനവും വഹിക്കുന്നു. DCU-വില്‍ നിന്നും ആസ്‌ട്രോഫിസിക്‌സ് പഠനം പൂര്‍ത്തിയാക്കിയ ഈ ചെറുപ്പക്കാരന്‍ നിലവില്‍ റെന്യൂവബിള്‍ ഹൈഡ്രജന്‍ ജനറേഷന്‍ എന്ന … Read more

ക്രാന്തിക്ക് അഭിമാനമായി ലോക കേരള സഭയിൽ അയർലണ്ടിനെ പ്രതിനിധീകരിച്ച് ഷിനിത്ത് എ.കെയും ഷാജു ജോസും

ഡബ്ലിൻ: പ്രവാസി മലയാളികളുടെ സംഗമവേദിയായ ലോക കേരള സഭയിലേക്ക് അയർലണ്ടിൽ നിന്നും ഷിനിത്ത് എ. കെ , ഷാജു ജോസ് എന്നിവരെ തിരഞ്ഞെടുത്തു. അയർലണ്ടിലെ ഇടതുപക്ഷ പുരോഗമന സംഘടനയായ ക്രാന്തിയുടെ സെക്രട്ടറിയാണ് ഷിനിത്ത് എ.കെ. അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ബ്രിട്ടൻ & അയർലൻഡിന്റെ (AlC) നാഷണൽ വർക്കിംഗ് കമ്മിറ്റി അംഗവും, ക്രാന്തി ദേശീയ കമ്മറ്റി അംഗവുമാണ് ഷാജു ജോസ്. ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂൺ 13 മുതൽ 15 വരെ നിയമസഭാ മന്ദിരത്തിലെ … Read more

ചരിത്രം കുറിച്ച് അച്ഛനും മകനും: മലയാളികളായ ബേബി പെരേപ്പാടനും ബ്രിട്ടോ പെരേപ്പാടനും കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയം

സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന് കീഴില്‍ വരുന്ന താല സൗത്തില്‍ മലയാളിയായ ബേബി പെരേപ്പാടന് വിജയം. അഞ്ചാം റൗണ്ട് വോട്ടെണ്ണലിലാണ് Fine Gael ടിക്കറ്റില്‍ മത്സരിച്ച പെരേപ്പാടന്‍ കൗണ്‍സിലറായി വിജയിച്ചത്. നിലവിലെ കൗണ്‍സിലര്‍ കൂടിയാണ് അദ്ദേഹം. ആകെ 5 കൗണ്‍സില്‍ സീറ്റുകളാണ് ഇവിടെയുള്ളത്. അതേസമയം താല സെന്‍ട്രലില്‍ അദ്ദേഹത്തിന്റെ മകനായ ബ്രിട്ടോ പെരേപ്പാടനും കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. Fine Gael ലേബലില്‍ തന്നെയാണ് അദ്ദേഹവും മത്സരിച്ചത്. ഒമ്പതാം റൗണ്ട് വോട്ടെണ്ണലിലാണ് വിജയം. ആകെ 6 കൗണ്‍സില്‍ സീറ്റുകളാണ് ഇവിടെയുള്ളത്. … Read more

ബംഗളുരൂവിൽ നിന്നും ലണ്ടൻ ഗേറ്റ്‌വിക്കിലേയ്ക്ക് നോൺ സ്റ്റോപ് സർവീസുമായി എയർ ഇന്ത്യ

ബംഗളൂരുവില്‍ നിന്നും ലണ്ടന്‍ ഗേറ്റ്‌വിക്കിലേയ്ക്ക് (LGW) നോണ്‍ സ്‌റ്റോപ്പ് വിമാനസര്‍വീസുമായി എയര്‍ ഇന്ത്യ. ഓഗസ്റ്റ് 18 മുതലാണ് സര്‍വീസ് ആരംഭിക്കുക. ഇതോടെ ഇന്ത്യയില്‍ നിന്നും യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയര്‍പോര്‍ട്ടായ ഗേറ്റ്‌വിക്കിലേയ്ക്ക് എയര്‍ ഇന്ത്യ സര്‍വീസ് ഉള്ള അഞ്ചാമത്തെ നഗരമാകും ബംഗളൂരു. അയര്‍ലണ്ടിലേയ്ക്കുള്ള യാത്രക്കാര്‍ക്കും ഏറെ ഗുണകരമാകും സര്‍വീസ്. ആഴ്ചയില്‍ അഞ്ച് സര്‍വീസാണ് ബംഗളൂരു- ലണ്ടന്‍ ഗേറ്റ്‌വിക്ക് റൂട്ടില്‍ എയര്‍ ഇന്ത്യ നടത്തുക. സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യയുടെ Boeing 787 Dreamliner വിമാനത്തില്‍ 18 … Read more

അയർലണ്ട് മലയാളി ആൻസി കൊടുപ്പനപോളയ്ക്കലിന്റെ പുതിയ പുസ്തകം ‘എന്റെ കഥ, എന്റെ കഥ, എന്റെ ചെറിയ കഥ’ പ്രകാശനം ചെയ്തു

അയര്‍ലണ്ടിലെ വിക്ക്‌ലോയില്‍ താമസിക്കുന്ന ചങ്ങനാശേരി സ്വദേശിയായ ആന്‍സി കൊടുപ്പനപോളയ്ക്കലിന്റെ നാലാമത്തെ പുസ്തകമായ ‘എന്റെ കഥ, എന്റെ കഥ, എന്റെ ചെറിയ കഥ’ എന്ന പുസ്തകം പ്രശസ്ത നടനും സംവിധായകനുമായ ജോണി ആന്റണി പ്രകാശനം ചെയ്തു. ചങ്ങനാശേരിയില്‍ വച്ചാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ ആലപ്പാട്ട് കുടുംബത്തില്‍ ജനിച്ച ആന്‍സി, ന്യൂഡല്‍ഹിയിലെ നഴ്‌സിങ് പഠനത്തിന് ശേഷം സൗദി അറേബ്യയില്‍ നഴ്‌സായി ജോലി ചെയ്തിരുന്നു. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഇന്‍ അയര്‍ലണ്ടില്‍ നിന്നും നഴ്‌സിംഗ് മാനേജ്‌മെന്റില്‍ ബിരുദവും, … Read more