ബഹിരാകാശത്തേക്ക് കുതിക്കാന്‍ ആദ്യ സ്വകാര്യപേടകം; സംഘത്തില്‍ ഇന്ത്യക്കാരി സുനിത വില്യംസും

ആദ്യ സ്വകാര്യ ബഹിരാകാശപേടകം നാസയുടെ ദൗത്യവുമായി ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങുന്നു. എലണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സും ബോയിങ്ങും ചേര്‍ന്ന് നിര്‍മിക്കുന്ന പേടകമാണിത്. ബഹിരാകാശ ദൗത്യചരിത്രത്തില്‍ ഇതാദ്യമായാണ് സ്വകാര്യ കമ്പനികള്‍ പങ്കാളിയാകുന്നത്. നാസ നിയോഗിച്ച ഒമ്പതുപേരുടെ യാത്രാസംഘത്തില്‍ ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ബഹിരാകാശസഞ്ചാരി സുനിത വില്യംസുമുണ്ട്. 2011ല്‍ നാസയുടെ സ്പേസ് ഷട്ടില്‍ പ്രോഗ്രാം അവസാനിപ്പിച്ചശേഷം അമേരിക്കയില്‍നിന്ന് ബഹിരാകാശത്തേക്ക് പോകുന്ന ആദ്യസംഘമാണിത്. ആളുകള്‍ ഇല്ലാതുള്ള പരീക്ഷണങ്ങള്‍ വിജയകരമായാല്‍ സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണും ബോയിങ്ങിന്റെ സിഎസ്ടി 100 സ്റ്റാര്‍ലൈനറും അടുത്ത … Read more

സോഷ്യല്‍ മീഡിയയിലെ കികി ചാലഞ്ച് വ്യാപകമാകുന്നു; മുന്നറിയിപ്പ് നല്‍കി പോലീസ്; കേരളത്തിലും വ്യാപകം

സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിക്കുകയാണ് കികി ഡാന്‍സ് ചലഞ്ച്. കനേഡിയന്‍ ഹിപ്പ് ഹോപ്പ് താരം ഡ്രേക്കിന്റെ സൂപ്പര്‍ഹിറ്റ് ഗാനമായ ‘ഇന്‍ മൈ ഫീലിങ്സ’ എന്ന ഗാനത്തിന് ചുവടുവെക്കുന്നതാണ് കികി ചലഞ്ച്. ജൂണ്‍ 29ന് ഷിഗ്ഗി എന്നയാള്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് കികി ഡാന്‍സ് ചലഞ്ചിന് തുടക്കമിട്ടത്. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും പുറത്തുചാടി ഡോര്‍ തുറന്നിട്ട് പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതാണ് ചലഞ്ച്. ഇന്‍ മൈ ഫീലിങ്‌സ്, കികി ഡാന്‍ഡ് ചലഞ്ച് തുടങ്ങിയ ഹാഷ് ടാഗോടെയാണ് വീഡിയോകള്‍ പ്രചരിക്കുന്നത്. … Read more

2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളോ പേപ്പര്‍ ബാലറ്റോ?

നിലവില്‍ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചുവരുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ (ഇവിഎം)ക്കു പകരം പരമ്പരാഗതമായി ഉപയോഗിച്ചുപോന്നിരുന്ന പേപ്പര്‍ ബാലറ്റുകള്‍ പുനസ്ഥാപിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് കുറച്ചുകാലമായി ശക്തിയാര്‍ജിക്കുകയാണ്. 2019 ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇത് അംഗീകരിച്ച് നടപ്പാക്കണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാന്‍ പതിനേഴ് പ്രതിപക്ഷ പാര്‍ട്ടികള്‍ തയാറെടുക്കുന്നതായും വാര്‍ത്തയുണ്ട്. രാജ്യം ഭരിക്കുന്ന എന്‍ഡിഎ സഖ്യത്തിലെ ഘടകകക്ഷിയായ ശിവസേനതന്നെ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. യുപിഎ ഭരണകാലത്ത് പേപ്പര്‍ ബാലറ്റ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ബിജെപിയും അതിന്റെ അന്നത്തെ സമുന്നത നേതാവുമായിരുന്ന … Read more

രൂപ തളരുന്നു; വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുന്നു, സമ്പദ്ഘടന ആശങ്കയില്‍; സര്‍ക്കാരിന് രൂപയെ രക്ഷിക്കാനാവുമോ??

ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിന്റെ സാമ്പത്തിക നയവൈകല്യങ്ങള്‍ ഇന്ത്യന്‍ സമ്പദ്ഘടനയിലെ പ്രതിസന്ധികളെ കൂടുതല്‍ രൂക്ഷതരമാക്കുന്നു. യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച നാണ്യപ്പെരുപ്പവും വിലക്കയറ്റവും അനിയന്ത്രിതമാക്കും. സമാന്തരമായി ഓഹരിവിപണിയില്‍ നിന്നുള്ള വിദേശനിക്ഷേപം പിന്‍വലിക്കല്‍ അനിയന്ത്രിതമായി തുടരുന്നത് സമ്പദ്ഘടനാ വൃത്തങ്ങളില്‍ ഉല്‍കണ്ഠ പടര്‍ത്തുന്നു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുമെന്ന പ്രവചനമാണ് ആഗോള ധനകാര്യ സേവന ദാതാക്കളായ മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്നലെ നടത്തിയിരിക്കുന്നത്. വികസ്വര വിപണികളില്‍ നിന്നുള്ള നിക്ഷേപം പിന്‍വലിക്കല്‍ ശക്തമായി തുടരാനാണ് സാധ്യതയെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി വിലയിരുത്തുന്നുണ്ട്. നടപ്പു … Read more

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം; രക്ഷപെട്ടത് തലനാരിഴക്ക്

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം. രാജ്യതലസ്ഥാനമായ കാരക്കസില്‍ സൈന്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പരിക്കുകളില്ലാതെ അദ്ദേഹം രക്ഷപ്പെട്ടു. പ്രസംഗം അവസാനിപ്പിച്ച മഡുറോയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വലയം ചെയ്ത് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കളായിരുന്നു ഡ്രോണിനുള്ളിലുണ്ടായിരുന്നത്. ആക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം ഉണ്ടായ ഉടന്‍ സൈനികര്‍ എല്ലാവരും പലയിടത്തേക്ക് ചിതറിയോടുകയായിരുന്നു. പ്രസിഡന്റിന്റെ ജീവനെടുക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് വാര്‍ത്തവിനിമയ വകുപ്പ് മന്ത്രി ജോര്‍ജ് റോഡിഗ്രസ് പറഞ്ഞു. വെനസ്വേലന്‍ ആര്‍മിയുടെ … Read more

ബ്രെക്‌സിറ്റ് വിഷയത്തില്‍ വീണ്ടും ജനഹിതപരിശോധനയോ? കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു

യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടു പോകുന്നതില്‍ നിന്നു ബ്രിട്ടണെ തടയാനുള്ള നീക്കം നടത്തുന്നുവെന്ന ആരോപണം ജര്‍മനി നിഷേധിച്ചതോടെ രണ്ടാമതൊരു ഹിതപരിശോധനയ്ക്കു സാഹചര്യമൊരുങ്ങിയിരിക്കുകയാണോ എന്നു സംശയമുയരുന്നു. ഇതോടെ യൂണിയനില്‍ തുടരാന്‍ ആഹ്വാനം ചെയ്യുന്ന പീപ്പിള്‍സ് വോട്ട് പ്രചാരണ പരിപാടിയുമായി ബ്രെക്സിറ്റ് അനുകൂലികള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. അന്ധമായ ബ്രെക്സിറ്റ് അനുകൂലനയത്തിനെതിരേ മുന്നറിയിപ്പു നല്‍കുകയും വിഷയത്തില്‍ പുതിയ ഹിതപരിശോധന ആവശ്യപ്പെടുകയുമാണ് ഇവര്‍ ചെയ്യുന്നത്. ഇക്കാര്യത്തില്‍ യൂറോപ്യന്‍ കമ്മിഷനും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വെറുമൊരു മുഖം മിനുക്കല്‍ നടപടിക്ക് തെരേസ മേയ്ക്ക് അവസരം നല്‍കരുതെന്നാണ് കമ്മിഷന്‍, … Read more

കന്യാസ്ത്രീക്കെതിരായ ബന്ധുവിന്റെ പരാതിയില്‍ കഴമ്പില്ല; ജലന്ധര്‍ ബിഷപ്പിന് കുരുക്ക് മുറുകി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വീണ്ടും കുരുക്ക്. ലൈംഗിക പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് സ്വഭാവദൂഷ്യമുണ്ടെന്ന വാദം ശരിയല്ലെന്ന് കണ്ടെത്തി. കന്യാസ്ത്രീയ്ക്ക് എതിരേ മുന്‍പ് പരാതി നല്‍കിയ ദമ്പതികള്‍ ഡല്‍ഹിയിലെത്തിയ അന്വേഷണ സംഘത്തിനു മുന്നില്‍ നിലപാട് മാറ്റിയതോടെയാണ് ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദത്തിന്റെ മുനയൊടിഞ്ഞത്. കന്യാസ്?ത്രീയെ തെറ്റിദ്ധരിച്ചതു മൂലമാണ് വ്യാജ പരാതി നല്‍കിയതെന്ന് ദമ്പതികള്‍ അന്വേഷണ തലവന്‍ വൈക്കം ഡി.വൈ.എസ്.പി മുമ്പാകെ മൊഴി നല്‍കി. കന്യാസ്ത്രീക്ക് മറ്റൊരു പുരഷനുമായി ബന്ധ?മുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് … Read more

ചൈനക്ക് ശക്തമായ സന്ദേശം നല്‍കിക്കൊണ്ട് ഇന്ത്യക്ക് യു.എസിന്റെ പ്രത്യേക പദവി; ജപ്പാനും ദക്ഷിണ കൊറിയക്കും ശേഷം യു.എസിന്റെ സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷന്‍-1 അംഗീകാരം ലഭിക്കുന്ന രാജ്യമായി ഇന്ത്യ

വാഷിങ്ടണ്‍: ജപ്പാനും ദക്ഷിണ കൊറിയക്കും ശേഷം യു.എസിന്റെ സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷന്‍-1 (എസ്. ടി.എ-1) അംഗീകാരം ലഭിക്കുന്ന രാജ്യമായി ഇന്ത്യ. യു.എസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇന്ത്യക്ക് എസ്.ടി.എ-1 പദവി നല്‍കിയത്. ഇതോടെ ഉയര്‍ന്ന സാങ്കേതിക വിദ്യകള്‍ ആവശ്യമുള്ള ഉത്പന്നങ്ങള്‍ പ്രതിരോധ മേഖലയിലടക്കം ഇന്ത്യക്ക് ലഭ്യമാകും. ലോകത്തെമ്പാടുമുള്ള രാജ്യങ്ങളില്‍ എസ്.ടി.എ -1 പദവി ലഭിക്കുന്ന 37ാമത് രാജ്യമാണ് ഇന്ത്യ. ആണവ വിതരണ സംഘത്തില്‍ അംഗത്വമില്ലാതിരുന്നിട്ടും ഇന്ത്യയെ പ്രത്യേകമായി പരിഗണിച്ചാണ് യു.എസ് എസ്.ടി.എ-1 പദവി നല്‍കിയത്. മിസൈല്‍ … Read more

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ആധാര്‍ നമ്പര്‍ നുഴഞ്ഞുകയറി: പിന്നില്‍ ഗൂഗിള്‍ എന്ന് ആരോപണം

ന്യൂഡല്‍ഹി: രാജ്യത്തെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ആധാര്‍ നുഴഞ്ഞുകയറിയത് എങ്ങനെയെന്ന് വെളിപ്പെട്ടു. ഇന്നലെയായിരുന്നുവ രാജ്യത്തെ ഫോണുകളില്‍ സേവ് ചെയ്യാത്ത ആധാര്‍ നമ്പര്‍ പ്രത്യേക്ഷപ്പെട്ടത്. എന്നാല്‍ ഇത് ആധാര്‍ അതോരിറ്റി നല്‍കിയ നിര്‍ദ്ദേശപ്രകാരമല്ലെന്നും തങ്ങള്‍ക്ക് പറ്റിയ പാകപ്പിഴയാണെന്നും ഗൂഗിള്‍ അറിയിച്ചു. ആധാര്‍ തിരിച്ചറിയല്‍ അതോറിറ്റിയുടേതായി (യുഐഡിഎഐ) പലരുടെയും മൊബൈല്‍ ഫോണില്‍ പ്രത്യക്ഷപ്പെട്ട ഹെല്‍പ് ലൈന്‍ നമ്പര്‍ തങ്ങളുടേതല്ലെന്ന് ആധാര്‍ അതോറിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉപയോക്താക്കള്‍ സേവ് ചെയ്യാത്ത നമ്പര്‍ മൊബൈല്‍ ഫോണില്‍ പ്രത്യക്ഷപ്പെട്ടതു വിവാദമായതിനു പിന്നാലെയാണ് യുഐഡിഎഐ അധികൃതര്‍ … Read more

കത്തിയെരിഞ്ഞ് യൂറോപ്പ് ; താപനില 40 ന് മുകളിലേക്ക്

മാഡ്രിഡ് : യൂറോപ്പില്‍ ചൂട് തരംഗം റെക്കോര്‍ഡ് വര്‍ദ്ധനവിലേക്ക്. കഴിഞ്ഞ ആഴ്ചകളില്‍ മഴ തിമിര്‍ത്താടിയ ബ്രിട്ടനില്‍ പോലും ചൂട് വീണ്ടും തിരിച്ചെത്തുന്നു. പോര്‍ചുഗലിലും, സ്‌പെയിനിലും കാട്ട് തീ പടര്‍ന്ന് പിടിക്കുന്നുണ്ട്. രണ്ടാഴ്ച മുന്‍പ് ഗ്രീസില്‍ ഉണ്ടായ തീപിടുത്തത്തില്‍ നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്വിറ്റ്‌സര്‍ലാന്‍ഡിലും കാട്ട് തീ മുന്നറിയിപ് നല്‍കിക്കഴിഞ്ഞു. ഫിന്‍ലന്‍ഡിലും, പോളണ്ടിലും ഇതേ സാഹചര്യമാണ് നിലവിലുള്ളത്. യൂറോപ്പ് മെഡിറ്ററേനിയന്‍ കാലാവസ്ഥയില്‍ നിന്നും ചൂട് കൂടിയ താപനിലയിലേക്ക് മാറിയതോടെ ജനജീവിതം ദുസ്സഹമായി തുടങ്ങി. ഭൂമധ്യരേഖ പ്രദേശത്ത് അനുഭവപ്പെടുന്ന … Read more