ചോരചിന്തിയ അവകാശ പോരാട്ടത്തിന്റെ ഓർമ്മ പുതുക്കലുമായി ക്രാന്തി ഡബ്ലിനിലും, വാട്ടർഫോർഡിലും മെയ്ദിന അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു

ഡബ്ലിൻ: അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തി മെയ്ദിനത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ പരിപാടികൾ ഡബ്ലിനിലും വാട്ടർഫോർഡും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.സുനിൽ പി ഇളയിടം പരിപാടികളിലെ മുഖ്യാതിഥിയായിരുന്നു. ലോകമാകമാനമുള്ള തൊഴിലാളി സമൂഹം ഇക്കാലയളവിലും വളരെ കൂടുതൽ ചൂഷണത്തിന് ഇരയാവുന്ന സാഹചര്യത്തിൽ മെയ്ദിനത്തിന്റെ പ്രസക്തി ഏറെയാണെന്നും, അറിയപ്പെടാത്ത മനുഷ്യരോടുള്ള സാഹോദര്യബോധം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡബ്ലിനിലെ കാൾട്ടൻ ഹോട്ടൽ വെച്ച് നടന്ന പരിപാടിയിൽ ബ്രിട്ടനിലെ മുൻ പ്രതിപക്ഷ നേതാവും ലേബർ പാർട്ടി നേതാവുമായിരുന്ന … Read more

യു.കെയിൽ നിരവധി നഴ്‌സിങ് ഒഴിവുകൾ; ഏജൻസി ഫീസ് ഇല്ലാതെ കേരള സർക്കാർ സംഘടിപ്പിക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം

യു.കെയിലെ വെയില്‍സില്‍ നഴ്സുമാരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. നഴ്സിങ്ങില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ- നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം. മെഡിക്കല്‍, സര്‍ജിക്കല്‍, എമര്‍ജന്‍സി, പീഡിയാട്രിക്, ന്യൂറോസര്‍ജറി, റീഹാബിലിറ്റേഷന്‍, പെരിഓപ്പറേറ്റീവ്, അല്ലെങ്കില്‍ ജനറല്‍ നഴ്സിങ് സ്പെഷ്യാലിറ്റികളിലെ പ്രവൃത്തിപരിചയമാണ് പരിഗണിക്കുക. സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയില്‍ ഐഇഎല്‍ടിഎസ് സ്‌കോര്‍ ഏഴ് (റൈറ്റിങ്ങില്‍ 6.5) അല്ലെങ്കില്‍ സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയില്‍ ഒഇടിബിയും (റൈറ്റിങ്ങില്‍ സി+) ശേഷി ഉണ്ടായിരിക്കണം. ജൂണ്‍ … Read more

അയർലണ്ടിൽ മണ്ഡലം മാറ്റി വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർത്തവരെ കാത്തിരിക്കുന്നത് വൻ നിയമക്കുരുക്ക്

പ്രിയ സ്നേഹിതരെ, ഞാന്‍ ജിതിന്‍ റാം, വരുന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ലൂക്കനിലെ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വോട്ടിങ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് പലയിങ്ങളില്‍ നിന്നായി, പലരും എന്നെ കോണ്‍ടാക്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വളരെ ഗൗരവമേറിയ ഒരു വിഷയം നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്താനാണ് ഈ കുറിപ്പ്. ജൂണ്‍ 7-ലെ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലേക്ക് ഇനി കുറച്ചു ദിവസങ്ങള്‍ കൂടിയേ ബാക്കിയുള്ളൂ. അതിന് മുന്നോടിയായി ചില സ്ഥാനാര്‍ത്ഥികള്‍ അവര്‍ മത്സരിക്കുന്ന മണ്ഡലത്തിന് പുറത്ത് താമസിക്കുന്ന ആളുകളുടെ … Read more

“വിശ്വാസ പൈതൃകം വരുംതലമുറക്ക് കൈമാറാൻ നാം ഉത്തരവാദിത്തപ്പെട്ടവർ”: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് 

നോക്ക് / അയർലണ്ട് :   പ്രവാസ ജീവിതത്തിനിടയിലും സ്വന്തം  വിശ്വാസ പാരമ്പര്യങ്ങളും  ആചാരമര്യാദകളും, ജീവിത ശൈലികളും കളയാതെ സംരക്ഷിക്കാൻ  ഉത്തരവാദിത്വപ്പെട്ടവരാണെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അയർലണ്ടിലെ സീറോ മലബാർ വിശ്വാസ സമൂഹത്തെ ഓർമ്മിപ്പിച്ചു. നമ്മുടെ വിശ്വാസ പൈതൃകം  അടുത്ത തലമുറയ്ക്ക് കൈമാറ്റപ്പെടണം.  നമ്മുടെ മതബോധന  വിശ്വാസപരിശീലനം ഏന്ത് വിലകൊടുത്തും കാത്തുസൂക്ഷിക്കണം. അത് കേവലം പ്രാർത്ഥന   പഠിപ്പിക്കലല്ല, അത് ഒരു നല്ല  ജീവിത ശൈലിയിലേയ്ക്ക് നയിക്കേണ്ടതാകണം.    … Read more

മെയ് മാസത്തിലെ മലയാളം കുർബാന 19-ആം തീയതി ഞായറാഴ്ച ഡബ്ലിനിൽ

മെയ് മാസത്തിലെ മലയാളം കുർബാന(റോമൻ) Dublin 15-ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ മെയ് 19 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു Church of Mary Mother of HopePace CrescentLittle paceCo DublinD15X628church of mary mother of hope Dublin 15

ക്രാന്തി വാട്ടർഫോർഡ് യൂണിറ്റിന്റെ മെയ്ദിന അനുസ്മരണ പരിപാടി ഇന്ന്

വാട്ടർഫോർഡ്: ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടി ഇന്ന്വാട്ടർഫോർഡിലെ WAMA(Waterford Academy of Music and Arts)യിൽ വച്ച് സംഘടിപ്പിക്കുന്നു. എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനിൽ പി. ഇളയടം മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപാടി 8 മണിക്ക് ലഘുഭക്ഷണത്തോടുകൂടി അവസാനിക്കുന്നതാണ്. പ്രസ്തുത അനുസ്മരണ പരിപാടിയിലേക്ക് വാട്ടർഫോർഡിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ പ്രവാസി മലയാളികളെയും സ്വാഗതം ചെയ്യുന്നതായി വാട്ടർഫോർഡ് യൂണിറ്റ് കമ്മിറ്റി അറിയിച്ചു

ഇറ്റലിക്കാർ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ തയ്യാറാകണം: ഫ്രാൻസിസ് മാർപ്പാപ്പ

ഇറ്റലിയിലെ കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത് പ്രോത്സാഹിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. ഇറ്റലിയിൽ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുകയും രാജ്യത്തെ ജനങ്ങൾക്കിടയിൽ കുട്ടികളെ ജനിപ്പിക്കുന്നതിനും വളർത്തുന്നതിനുമുള്ള പ്രവണത കുറഞ്ഞു വരികയും ചെയ്ത സാഹചര്യത്തിലാണ് മാർപ്പാപ്പ ഇത്തരത്തിൽ ഒരു ആഹ്വാനം ചെയ്തത്. നിലവിൽ ലോകത്ത് ഏറ്റവും കുറഞ്ഞ ജനന നിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇറ്റലി. 15 വർഷമായി ജനന നിരക്കിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതുവരെ ഉള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് ഇറ്റലിയിൽ … Read more

‘ഓസ്‌ട്രേലിയയിലേക്ക് കുടിയേറാം’; മീറ്റ് ദി മൈഗ്രേഷൻ ലോയർ എക്സ്പോ മെയ് 26, 27, 28, 29 തീയതികളിൽ അയർലണ്ടിൽ

യു.കെ , അയർലൻഡ് എന്നിവിടങ്ങളിലെ നിവാസികൾക്കായി 2024 ലെ ഏറ്റവും വലിയ ഓസ്‌ട്രേലിയൻ മൈഗ്രേഷൻ എക്സ്പോ നടത്താൻ ഒരുങ്ങുകയാണ് ഫ്ലൈവേൾഡ്. മെയ് 24 മുതൽ തുടർച്ചയായ 6 ദിവസങ്ങളായി മാഞ്ചസ്റ്റർ , ചെംസ്‌ഫോർഡ് , ലിമറിക്, കോർക്ക്, ഡബ്ലിൻ , ലെറ്റർകെന്നി എന്നീ പ്രധാന സിറ്റികളിൽ ആയി ഈ എക്സ്പോ നടത്തപെടുമെന്ന് ഫ്ലൈവേൾഡ് UK ഡയറക്ടർ ടിൻസ് എബ്രഹാം അറിയിച്ചു. നേഴ്സ് , എഞ്ചിനീയർ , ഐടി പ്രൊഫഷണൽസ് തുടങ്ങിയ ജോലികൾ ചെയ്യുന്ന സ്‌കിൽഡ് പ്രൊഫഷണൽസിന്‌ വളരെയധികം … Read more

മെയ്ദിനാഘോഷങ്ങൾക്കായി സുനിൽ പി ഇളയിടവും, ജെർമി കോർബിനും അയർലണ്ടിലെത്തി; ഡബ്ലിനിലെ അനുസ്മരണ പരിപാടി ഇന്ന്

ഡബ്ലിൻ: ക്രാന്തിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടികൾക്കായി എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി ഇളയിടവും ,ബ്രിട്ടനിലെ മുൻ പ്രതിപക്ഷ നേതാവും ലേബർ പാർട്ടി നേതാവുമായി പ്രവർത്തിച്ചജെർമി കോർബിനും അയർലണ്ടിലെത്തി. ക്രാന്തി ദേശീയ സെക്രട്ടറി എം. ഷിനിത്ത്, AlC എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വർഗീസ് ജോയ് , ക്രാന്തി കേന്ദ്ര കമ്മറ്റി അംഗം ജോൺ ചാക്കോ ഒപ്പം പ്രവർത്തകരും ചേർന്ന് ഡബ്ലിൻ എയർപോർട്ടിൽ വിശിഷ്ടാതിഥികളെ സ്വീകരിച്ചു. ഡബ്ലിനിലെ കാൾട്ടൺ ഹോട്ടലിൽ(Eircode K67P5C7) വച്ച് ഇന്ന് വൈകുന്നേരം മൂന്നുമണി … Read more

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും; എയർ ഇന്ത്യ പ്രതിസന്ധിക്ക് പരിഹാരം

മൂന്ന് ദിവസമായി തുടരുന്ന എയർ ഇന്ത്യ പ്രതിസന്ധിക്ക് പരിഹാരം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിഇഒ അലോക് സിങ്ങും ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പിരിച്ചുവിട്ട 40 ജീവനക്കാരെയും തിരിച്ചെടുക്കാന്‍ ധാരണയായി. ഇതോടെ സമരം അവസാനിപ്പിക്കാന്‍ ജീവനക്കാര്‍ തയാറാകുകയായിരുന്നു. അവധിയെടുത്ത ജീവനക്കാര്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നാളെ ജോലിക്ക് കയറും. മൂന്നു ദിവസങ്ങള്‍ക്കകം പതിവ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും അലോക് സിങ് അറിയിച്ചു. ടാറ്റ ഏറ്റെടുത്ത എയർ ഇന്ത്യയിലെ പരിഷ്കാരങ്ങൾക്കെതിരെ പരാതി പറഞ്ഞതിന് പിന്നാലെയാണ് ജീവനക്കാർ അസുഖ കാരണം പറഞ്ഞ് … Read more