വരാനിരിക്കുന്നത് ഭീകരലോകം, മനുഷ്യനെ ഇല്ലാതാക്കും, എല്ലാം അവര്‍ നിയന്ത്രിക്കും’; മുന്നറിയിപ്പുമായി സ്റ്റീഫന്‍ ഹോക്കിങ്സ്

  വരുന്ന നൂറു വര്‍ഷക്കാലത്തിനിടെ ഭൂമിയില്‍ നടക്കാനിരിക്കുന്നത് അപ്രതീക്ഷിതമായ ദുരന്തങ്ങളാണെന്ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്. വരാനിരിക്കുന്നത് ഭീകരലോകമായിരിക്കും. മനുഷ്യനെ പൂര്‍ണമായും ഇല്ലാതാക്കും. മനുഷ്യന്റെ സ്ഥാനത്ത് യന്ത്രങ്ങളും കൃത്രിമബുദ്ധികളുമായിരിക്കും (എഐ) ഈ ലോകം നിയന്ത്രിക്കുകയെന്നും ഹോക്കിങ് പ്രവചിക്കുന്നു. വയേഡ് മാഗസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വരാനിരിക്കുന്ന ലോകത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതിവേഗം കുതിക്കുകയാണ്. വൈകാതെ തന്നെ ലോകം എഐയ്ക്ക് കീഴടങ്ങും. പിന്നെ സംഭവിക്കുന്നതൊന്നും പ്രവചിക്കാനാവില്ല. എന്നാല്‍ ഇതെല്ലാം എന്ന് സംഭവിക്കുമെന്ന് ഹോക്കിങ്ങും കൃത്യമായ … Read more

കേന്ദ്ര മന്ത്രിമാരുള്‍പ്പെടെ 714 പ്രമുഖരുടെ കള്ളപ്പണ വിവരങ്ങള്‍ പുറത്ത്

കേന്ദ്രമന്ത്രിമാരുള്‍പ്പെടെ നിരവധിപ്പേരുടെ കള്ളപ്പണ വിവരങ്ങള്‍ പുറത്ത്. മാധ്യപ്രവര്‍ത്തകരുടെ സംയുക്ത കൂട്ടായ്മയായ പാരഡൈസ് പേപ്പേഴ്‌സാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. കേന്ദ്ര സഹമന്ത്രി ജയന്ത് സിന്‍ഹ, ബിജെപി എംപി ആര്‍കെ സിന്‍ഹ, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്തിന്റെ ഭാര്യ മന്യ ദത്ത്, 2 ജി സ്‌പെക്ട്രം കേസിലെ ഇടനിലക്കാരി നീരാ റാഡിയ എന്നിവരുള്‍പ്പടെ 714 ആളുകളുടെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യക്കുപുറമെ 180 രാജ്യങ്ങളില്‍ നിന്നുള്ള കള്ളപ്പണ നിക്ഷേപകരുടെ ലിസ്റ്റും പാരഡൈസ് പുറത്തുവിട്ടിട്ടുണ്ട്. പുറത്തുവിട്ട പട്ടികയില്‍ 19 ആം സ്ഥാനമാണ് … Read more

അമേരിക്കയിലെ ടെക്‌സസില്‍ പ്രാര്‍ത്ഥനയ്ക്കിടെ വെടിവെയ്പ്; അക്രമിയുള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ടു.

വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ പള്ളിയിലുണ്ടായ വെടിവെയ്പില്‍ അക്രമി ഉള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ടു. ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ടെക്‌സസിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ഞായറാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കിടെ പള്ളിക്കകത്തേക്ക് ഒറ്റക്ക് നടന്നുകയറിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഇരുപത്താറുകാരനായ ഡെവിന്‍ പാട്രിക് ആണ് വെടിവെയ്പിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. പള്ളിക്കുള്ളില്‍ നിന്ന് നിരന്തരം … Read more

ഡബ്ലിന്‍ മേയറെ തിരഞ്ഞെടുക്കാന്‍ ഡബ്‌ളിനിലെ ജനങ്ങള്‍ക്ക് അവസരം നല്‍കുന്ന ബില്‍ ഉടന്‍

ഡബ്ലിന്‍: ഡബ്ലിന്‍ മേയറെ നേരിട്ട് ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ബില്‍ ഉടന്‍ പാസായെക്കും. ബില്ലിനെ പിന്താങ്ങുമെന്ന് ഫിയനഫോള്‍, ലേബര്‍, ഗ്രീന്‍ പാര്‍ട്ടികള്‍ അറിയിച്ചു. നിലവില്‍ ഡബ്ലിനില്‍ കൗണ്‍സിലര്‍മാരാണ് ഡബ്ലിന്‍ മേയറെ തിരഞ്ഞെടുക്കുന്നത്. ഡബ്ലിന്‍ സിറ്റി, സൗത്ത് ഡബ്ലിന്‍, ഫിന്‍ഗാല്‍, ഡൗണ്‍ ലോഗയ്ര്‍, റാത്ത് ഡൗണ്‍ കൗണ്ടികള്‍ തിരഞ്ഞെടുക്കുന്ന കൗണ്‍സിലര്‍മാര്‍ അവരുടെ ചെയര്‍ പേഴ്‌സണെ തിരഞ്ഞെടുക്കുകയും ചെയര്‍ പേഴ്‌സണെ ഡബ്ലിന്‍ മേയര്‍ ആയി അലങ്കരിക്കുകയുമാണ് പതിവ്. ഇതില്‍ നിന്നും വ്യത്യസ്തമായി ഡബ്ലിന്‍ നഗരത്തിലെ ജനങ്ങള്‍ നേരിട്ട് ജനങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയാണ് … Read more

‘ഭീകരവാദിയെ നഗരത്തിന്റെ ചുമതലയേല്‍പ്പിക്കരുത്’ അമേരിക്കയില്‍ സിഖ് മേയര്‍ സ്ഥാനാര്‍ത്ഥിയെ ഭീകരവാദിയാക്കി പ്രചരണം

  അമേരിക്കയില്‍ സിഖ് സ്ഥാനാര്‍ത്ഥിയെ ഭീകരവാദിയാക്കി ചിത്രീകരിച്ച് പ്രചരണം. ന്യൂജെഴ്സിയിലെ ഹൊബോക്കണ്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്ന രവി ഭല്ലയ്ക്കെതിരെയാണ് വിദ്വേഷ പ്രചരണം. ടര്‍ബന്‍ ധരിച്ചിരിക്കുന്ന രവി ഭല്ലയുടെ ചിത്രം വെച്ച് ‘ഭീകരവാദിയെ നഗരത്തിന്റെ ചുമതലയേല്‍പ്പിക്കരുത്’ എന്നെഴുതിയ ഫ്ളൈയറുകള്‍ പ്രചരിക്കുന്നത്. ഭല്ലയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായ മൈക്ക് ഡിഫുസ്‌കോയുടെ അനുയായികളാണ് പ്രചരണത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ട്. ഇദ്ദേഹത്തിനെതിരെ വ്യാപകമായ പോസ്റ്റര്‍ പ്രചരണമാണ് ന്യൂജേഴ്സിയില്‍ നടക്കുന്നത്. നഗരഭരണം തീവ്രവാദികള്‍ കയ്യടക്കാന്‍ അനുവദിക്കരുതെന്ന് അര്‍ത്ഥം വരുന്ന വാചകങ്ങളും രവീന്ദര്‍ ഭല്ലയുടെ ചിത്രവും സഹിതമാണ് പ്രചരണം. … Read more

നെടുമ്പാശേരി വിമാനത്താവളത്തില്‍ പുതിയ ആഭ്യന്തര ടെര്‍മിനല്‍ 2018 മാര്‍ച്ചോടെ തുറക്കും

  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനല്‍ മാര്‍ച്ച് അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കും. ആറ് ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൌകര്യങ്ങളോടെ പണികഴിപ്പിക്കുന്ന ഒന്നാം ടെര്‍മിനല്‍ പൂര്‍ണമായും ആഭ്യന്തരയാത്രക്കാര്‍ക്കും സര്‍വീസുകള്‍ക്കും വേണ്ടിയുള്ളതാണ്. 160 കോടി രൂപ മുടക്കിയാണ് ഒന്നാം ടെര്‍മിനല്‍ വികസിപ്പിക്കുന്നത്. രാജ്യാന്തര ടെര്‍മിനലായ ടി-3 കഴിഞ്ഞ ഏപ്രിലില്‍ പ്രവര്‍ത്തനംതുടങ്ങിയിരുന്നു. പഴയ രാജ്യാന്തര ടെര്‍മിനലായ ടി-1 പുനര്‍നിര്‍മാണവും തുടങ്ങി. ആഭ്യന്തര വ്യോമയാനരംഗത്തുണ്ടാകുന്ന വന്‍വളര്‍ച്ച മുന്‍നിര്‍ത്തി അടുത്ത 20 വര്‍ഷത്തേക്ക് ഉപയുക്തമാക്കാവുന്ന തരത്തിലാണ് ഒന്നാം ടെര്‍മിനല്‍ വികസിപ്പിക്കുന്നത്. നിലവില്‍ ആഭ്യന്തര … Read more

വീട്ടിലിരുന്ന് ലഗേജ് ചെക്ക് ഇന്‍ ചെയ്യാനുള്ള സൗകര്യവുമായി എമിറേറ്റ്‌സ്

  ദുബായ് അന്താരാഷ്ട്ര വിമാനത്താവളവും എമിറേറ്റ്‌സ് വിമാനക്കമ്പനിയും ഹൃദ്യമായ യാത്രാനുഭവം ഒരുക്കുന്നതില്‍ എന്നും ഒരു പടി മുന്നിലാണ്. യാത്രാനടപടികള്‍ ലളിതമാക്കുന്നതിന്റെ മറ്റൊരു ചുവടുവയ്പ്പ് എമിറേറ്റ്‌സിന്റെ ഭാഗത്തു നിന്നും അധികം വൈകാതെയുണ്ടാകും. വീട്ടിലിരുന്ന് ലഗേജ് ചെക്ക് ഇന്‍ ചെയ്യാനുള്ള സൗകര്യമാണ് എമിറേറ്റ്‌സ് ഒരുക്കുക. വിമാനത്താവളത്തിലെ നീണ്ട ക്യൂവില്‍ മുഷിഞ്ഞ് നിന്ന് ലഗേജ് ചെക്ക് ഇന്‍ ചെയ്യേണ്ട നടപടിക്ക് എമിറേറ്റ്‌സ് മാറ്റം വരുത്തുന്നു. എമിറേറ്റ്‌സ് വിമാനത്തില്‍ ടിക്കറ്റെടുത്താല്‍, വീട്ടിലിരുന്ന് തന്നെ നിങ്ങളുടെ ലഗേജ് ചെക്ക് ഇന്‍ ചെയ്യാനുള്ള സൗകര്യം അധികം … Read more

വിദേശത്ത് ജോലിചെയ്യുന്നവര്‍ക്കും ഇനി ഇപിഎഫ് ആനുകൂല്യം ലഭിക്കും

  യൂറോപ്പിലെ പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ ഇപിഎഫ്ഒയില്‍ അംഗമാകാന്‍ അവസരമൊരുക്കി കേന്ദ്ര സര്‍ക്കാര്‍. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ഇപിഎഫ് ആനുകൂല്യം ലഭ്യമാക്കാന്‍ കൂടുതല്‍ രാജ്യങ്ങളുമായി കരാറിലെത്തി. ബെല്‍ജിയം, ജര്‍മനി, സ്വിറ്റ്സര്‍ലാന്‍ഡ്, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, റിപ്പബ്ലിക് ഓഫ് കൊറിയ, ലക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്സ്, ഹംഗറി, ഫിന്‍ലാന്‍ഡ്, സ്വീഡന്‍, ചെക്ക് റിപ്പബ്ലിക്, നോര്‍വെ, ഓസ്ട്രിയ, കാനഡ, ഓസ്ട്രേലിയ, ജപ്പാന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളുമായി കരാറിലെത്തിയതായി കേന്ദ്ര പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ പറഞ്ഞു. വിദേശത്ത് നിശ്ചിത കാലം ജോലിക്കു പോകുന്ന, എംപ്ലോയീസ് … Read more

വിമാന ടിക്കറ്റ് റദ്ദാക്കിയാല്‍ ഇനി മുതല്‍ വലിയ വില കൊടുക്കേണ്ടി വരും

  വിമാന ടിക്കറ്റ് റദ്ദാക്കുന്നവരില്‍ നിന്ന് ഉയര്‍ന്ന തുക പിഴ ഈടാക്കാന്‍ വിമാന കമ്പനികളുടെ തീരുമാനം. വിമാന ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാരുടെ എണ്ണം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി ഉയര്‍ന്നതാണ് പുതിയ തീരുമാനത്തിന് പിന്നില്‍. വളരെ ചെലവ് കുറഞ്ഞ എയര്‍ലൈന്‍ സര്‍വ്വീസായ സ്‌പൈസ് ജെറ്റ് കഴിഞ്ഞ ദിവസം ക്യാന്‍സലേഷന്‍ നിരക്ക് കുത്തനെ ഉയര്‍ത്തിയിരുന്നു. ആഭ്യന്തര സര്‍വ്വീസുകള്‍ക്ക് 3000 രൂപയും അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്ക് 3500 രൂപയും ക്യാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കുമെന്ന് സ്പൈസ് ജെറ്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇതുവരെ യഥാക്രമം … Read more

ഇറാഖ്,സിറിയ മേഖലകളിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആധിപത്യത്തിന് അന്ത്യമാകുന്നു

  ഇറാഖിന്റെയും സിറിയയുടെയും തന്ത്രപ്രധാന പ്രദേശങ്ങളില്‍ ഭരണം കയ്യാളിയിരുന്ന ഇസ്‌ളാമിക് സ്റ്റേറ്റ് ഭീകര സംഘടന അന്ത്യത്തിലേക്ക് . പ്രധാന കേന്ദ്രങ്ങളായ മൊസുളും റഖയും കൈവിട്ടതിനു പിന്നാലെ അവസാന ആശ്രയമായിരുന്ന രണ്ട് നഗരങ്ങളില്‍ നിന്നുകൂടി ഇസ്‌ളാമിക് സ്റ്റേറ്റ് തുടച്ചു നീക്കപ്പെട്ടു. ഇറാഖിലെ അല്‍ ക്വയിം , സിറിയയിലെ ദേര്‍ അല്‍സോര്‍ എന്നീ നഗരങ്ങളില്‍ നിന്നു കൂടി ഐസിനെ തുരത്തിയതായി ഇരു രാജ്യങ്ങളിലേയും സേനകള്‍ പ്രഖ്യാപിച്ചു.യൂഫ്രട്ടീസ് നദി സിറിയയില്‍ നിന്ന് ഇറാഖിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തെ നഗരമാണ് അല്‍ ക്വയിം. റാവ … Read more