ഇറാഖ്,സിറിയ മേഖലകളിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആധിപത്യത്തിന് അന്ത്യമാകുന്നു

  ഇറാഖിന്റെയും സിറിയയുടെയും തന്ത്രപ്രധാന പ്രദേശങ്ങളില്‍ ഭരണം കയ്യാളിയിരുന്ന ഇസ്‌ളാമിക് സ്റ്റേറ്റ് ഭീകര സംഘടന അന്ത്യത്തിലേക്ക് . പ്രധാന കേന്ദ്രങ്ങളായ മൊസുളും റഖയും കൈവിട്ടതിനു പിന്നാലെ അവസാന ആശ്രയമായിരുന്ന രണ്ട് നഗരങ്ങളില്‍ നിന്നുകൂടി ഇസ്‌ളാമിക് സ്റ്റേറ്റ് തുടച്ചു നീക്കപ്പെട്ടു. ഇറാഖിലെ അല്‍ ക്വയിം , സിറിയയിലെ ദേര്‍ അല്‍സോര്‍ എന്നീ നഗരങ്ങളില്‍ നിന്നു കൂടി ഐസിനെ തുരത്തിയതായി ഇരു രാജ്യങ്ങളിലേയും സേനകള്‍ പ്രഖ്യാപിച്ചു.യൂഫ്രട്ടീസ് നദി സിറിയയില്‍ നിന്ന് ഇറാഖിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തെ നഗരമാണ് അല്‍ ക്വയിം. റാവ … Read more

ഐ.എസ് ഇന്ത്യയില്‍നിന്നും കടത്തിയ 376 കോടിയുടെ വേദനസംഹാരി ഗുളികകള്‍ ഇറ്റലി പിടികൂടി

  ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ ഇന്ത്യയില്‍നിന്നും കടത്തിയ 376 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ഗുളികകള്‍ ഇറ്റലി പിടികൂടി. ഇന്ത്യന്‍ വിപണിയില്‍ നിന്നും ശേഖരിച്ച ഈ ഗുളികകള്‍ ലിബിയയിലെത്തിച്ച് അവിടെ നിന്നും വിറ്റഴിക്കാനായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ പദ്ധതി. 24 മില്ല്യണ്‍ ട്രാംഡോള്‍ ഗുളികകളാണ് കണ്ടെയ്നറിലാക്കി ഇന്ത്യയില്‍ നിന്നും ലിബിയയിലേക്ക് കടല്‍മാര്‍ഗ്ഗം അയച്ചത്. ദക്ഷിണഇറ്റലിയിലെ പോര്‍ട്ട് ഓഫ് ഗിയോയ ടോറോ തുറമുഖത്ത് വച്ച് ഇറ്റാലിയന്‍ സുരക്ഷാസേന ഇവ പിടിച്ചെടുക്കുകയായിരുന്നു. വേദനസംഹാരിയെന്ന നിലയിലാണ് ഈ ഗുളികകള്‍ ഇസ്ലാമിക്സ്റ്റേറ്റ് ഭീകരര്‍ക്കിടയില്‍ പ്രചാരം … Read more

ഐറിഷ് യുവാക്കള്‍ക്ക് 10,000 പുതിയ തൊഴില്‍ പെര്‍മിറ്റ് വിസ അനുവദിക്കാന്‍ ഒരുങ്ങി കാനഡ

  കാനഡയിലേയ്ക്ക് നീങ്ങാന്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് നല്ല വാര്‍ത്ത. ഐറിഷ് യുവാക്കള്‍ക്ക് 10,000 പുതിയ തൊഴില്‍ പെര്‍മിറ്റുകള്‍ വിതരണം ചെയ്യാനാണ് കനേഡിയന്‍ ഇമിഗ്രെഷന്റെ സര്‍വീസിന്റെ തീരുമാനം. 2018ല്‍ കുടിയേറ്റക്കാരുടെ ആകെ എണ്ണം 300,000ത്തില്‍ നിന്നും 310,000 ആക്കുന്നതിനും അതിനടുത്ത വര്‍ഷം 330,000, 2020ല്‍ 340,000 എന്നിങ്ങനെ ഉയര്‍ത്താനുമാണ് തീരുമാനം. 18 നും 35 നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്. കാനഡയില്‍ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും രണ്ട് വര്‍ഷം വരെ അന്താരാഷ്ട്ര കോ-ഓപ്ട് വിസകളും അനുവദിച്ചിട്ടുണ്ട്. … Read more

ഇന്ത്യയെ ആക്രമിച്ചാല്‍ ഭൂപടത്തില്‍ നിന്നുതന്നെ ചൈന അപ്രത്യക്ഷമാകും: അമേരിക്കന്‍ ശാസ്തജ്ഞരുടെ മുന്നറിയിപ്പ്

  ഇന്ത്യയെ ആക്രമിക്കാന്‍ ചൈന ഒരുങ്ങുന്നത് അവരുടെ തന്നെ നാശത്തിലേക്കാണ് വഴിവെക്കുകയെന്ന് അമേരിക്കന്‍ ആണവ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇന്ത്യാ-ചൈന യുദ്ധം പൊട്ടി പുറപ്പെട്ടാല്‍ അത് ലോകയുദ്ധത്തിലാണ് കലാശിക്കുക. ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കാന്‍ ചൈനക്ക് പറ്റുമെങ്കില്‍ ചൈന എന്ന രാജ്യത്തെ ഭൂപടത്തില്‍ നിന്ന് തന്നെ ഇല്ലാതാക്കാന്‍ അത്തരമൊരു യുദ്ധം കാരണമായി തീരുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇന്ത്യയുമായി മാത്രമല്ല ജപ്പാനും വിയ്റ്റ്നാമും ഉള്‍പ്പെടെ ഒരു ഡസനോളം രാജ്യങ്ങളുമായി … Read more

സ്വന്തമാക്കിയത് ഐഫോണ്‍ Xന്റെ ആദ്യ പീസ് സ്വന്തമാക്കി ഷഹനാസ് പാലയ്ക്കല്‍

  ഐഫോണ്‍ Xന്റെ ആഗോള തലത്തിലെ ഔദ്യോഗികമായ ലോഞ്ചിംഗ് ഇന്നലെ നടന്നു. ആപ്പിളിന്റെ പതിവ് രീതികള്‍ വിട്ട് ലോകത്തിലെ എല്ലായിടങ്ങളിലും ഇന്നലെ വൈകുന്നേരം ആറ് മണിയായപ്പോള്‍ ഒറ്റയടിക്കാണ് ലോഞ്ചിംഗ് നടന്നത്. ഇന്ത്യയിലെ 37 പേരാണ് 1,02,000 രൂപ വിലയുള്ള ഫോണ്‍ ലോഞ്ചിംഗില്‍ തന്നെ സ്വന്തമാക്കിയത്. ഈ 37 പേരില്‍ ഒരു മലയാളിയുമുണ്ട്. എല്ലാക്കാലത്തും അത്യാധുനിക സാങ്കേതിക വിദ്യകള്‍ സ്വന്തമാക്കുന്ന മലയാളികളില്‍ ആദ്യത്തെ വ്യക്തിയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. സാക്ഷാല്‍ മമ്മൂട്ടിയെ തോല്‍പ്പിച്ചാണ് മലപ്പുറം വളാഞ്ചേരി സ്വദേശിയായ ഷഹനാസ് പാലക്കല്‍ … Read more

ഉത്തരകൊറിയന്‍ പ്രശ്നത്തിന് ഉത്തരം കാണാന്‍ ട്രംപ് ജപ്പാനിലേക്ക്

  ഉത്തരകൊറിയന്‍ പ്രശ്നത്തിന് ഉത്തരം കാണാന്‍ ട്രംപ് ഇന്ന് ജപ്പാനിലേക്ക്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 12ദിവസത്തെ സന്ദര്‍ശനത്തിന് ജപ്പാനിലേക്ക്പോകുന്നു.മിസൈല്‍ ബോംബ് പരീക്ഷണങ്ങളിലൂടെ തങ്ങളെ നിരന്തരം വെല്ലുവിളിക്കുന്ന ഉത്തരകൊറിയ ഉയര്‍ത്തുന്ന ഭീഷണിക്ക് പരിഹാരം തേടുകയാണ് ലക്ഷ്യം. ജോര്‍ജ്ജ് ബുഷ് 1992ല്‍ നടത്തിയതു കഴിഞ്ഞാല്‍ ജപ്പാനില്‍ ഒരു യുഎസ് പ്രസിഡന്റ് നടത്തുന്ന ഏറ്റവും വലിയ സന്ദര്‍ശനമാണിത്. യുഎസ് ജാപ്പനീസ് സംയുക്തസേനയെ യൊക്കോട്ട എയര്‍ബേസില്‍ അഭിസംബോധന ചെയ്യുന്ന ട്രംപ് ഉത്തരകൊറിയ തട്ടിക്കൊണ്ടുപോയ ജപ്പാന്‍കാരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കും. തുടര്‍ച്ചയായ ബാലിസ്റ്റിക് മിസൈല്‍ … Read more

സിസ്റ്റര്‍ റാണി മരിയ ഇനി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

  ഇന്തോറില്‍നിന്ന് അമ്പതു കിലോമീറ്ററോളം അകലെ ഉദയ് നഗറില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ റാണി മരിയയെ ഇന്ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു വനിതാ രക്തസാക്ഷി വാഴ്ത്തപ്പെടുന്നത്. ഇന്തോര്‍ സെയ്ന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിനു സമീപത്തെ സെയ്ന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ചടങ്ങ്. രാവിലെ പത്തിന് വാഴ്ത്തപ്പെട്ട രക്തസാക്ഷിപദവി പ്രഖ്യാപനച്ചടങ്ങുകള്‍ ആരംഭിച്ചു. കഴിഞ്ഞ മാര്‍ച്ച് 23-ന് വത്തിക്കാന്‍ ഇത് അംഗീകരിച്ചെങ്കിലും പ്രഖ്യാപനം വന്നത് ഇന്നാണ്. പള്ളിമണികള്‍ മുഴക്കി കരഘോഷം ഉയര്‍ത്തിയാണ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. വത്തിക്കാനിലെ … Read more

ക്ലോണ്മലില്‍ കുട്ടികള്‍ക്കായുള്ള ധ്യാനം നടത്തപ്പെട്ടു

ക്ലോണ്മല്‍: സെഹിയോന്‍ മിനിസ്ട്രി യു.കെയുടെ കുട്ടികള്‍ക്കായുള്ള ഏകദിന ധ്യാനം ഫെയ്ത് ഫെസ്റ്റ് ക്ലോന്മലില്‍ നടത്തപ്പെട്ടു. 3 വിഭാഗങ്ങളിലായി അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 100 ല്‍ പരം കുട്ടികള്‍ ധ്യാനത്തില്‍ പങ്കെടുത്ത ധ്യാനം ആത്മീയ അറിവിന്റെയും വിശ്വാസ പരിശീലനത്തിന്റെയും പ്രാര്‍ത്ഥനയുടെയും കൂട്ടായ്മയുടെയും വേദിയായി മാറി. ഫാ.പോള്‍ തെറ്റയിലിന്റെ മുഖ്യ കാര്‍മ്മികത്വത്തോടെ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് ധ്യാനം സമാപിച്ചത്. ആനുകാലിക ജീവിതത്തില്‍ കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കേണ്ട ആത്മീയതയുടെ പ്രാധാന്യം അച്ചന്‍ മാതാപിതാക്കളെ ഓര്‍മ്മപ്പെടുത്തി. വി.കുര്‍ബാന ശുശ്രൂഷകള്‍ക്കും ആരാധനയ്ക്കും ഡീക്കന്‍ … Read more

അഡ്വ. തോമസ് ആന്റണിയുടെ മാതാവ് നിര്യാതയായി

വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി അഡ്വ: തോമസ് ആന്റണിയുടെ മാതാവും, കുറ്റിക്കോണം വലിയകുളത്തില്‍(പകലോമറ്റം) പരേതനായ വി.സി. ആന്റണിയുടെ ഭാര്യയുമായ അന്നമ്മ (87 ) നിര്യാതയായി. സംസ്‌ക്കാരം പിന്നീട്. മറ്റു മക്കള്‍: പരേതയായ ആലീസ് ജോണ്‍, ഡെയ്‌സി മാമ്മന്‍, ജോസ് ആന്റണി , മരുമക്കള്‍: ജോണ്‍ പി ഡി, മാമച്ചന്‍ പാപ്പി, ഷൈനി ജോസ്, സിനി മാണി.  

ജ്ഞാനപീഠം പുരസ്‌കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്

  സാഹത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് രാജ്യം നല്‍കുന്ന ജ്ഞാനപീഠം പുരസ്‌കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഓരോവര്‍ഷവും കേന്ദ്രസര്‍ക്കാര്‍ സമ്മാനിക്കുന്നതാണ് ജ്ഞാനപീഠം പുരസ്‌കാരം. സിന്ദഗിനാമ എന്ന നോവലിന് 1980 -ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കൃഷ്ണ സോബ്തി നേടിയിരുന്നു. 1996 -ല്‍ സാഹിത്യ അക്കാഡമി ഫെലോഷിപ്പും കൃഷ്ണ സോബ്തിയെ തേടിയെത്തിയിരുന്നു. 2010-ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കിയെങ്കിലും അവര്‍ നിരസിക്കുകയായിരുന്നു. പാക്ക് പഞ്ചാബ് പ്രവശ്യയിലെ ഗുജ്‌റാത്തില്‍ 1925 ഫെബ്രുവരി 18-നാണ് കൃഷ്ണ സോബ്തി … Read more