ഡബ്ലിനിലെ സീറോ മലബാര്‍ സമൂഹം ഓശാന ആചരിച്ചു.

ഡബ്ലിന്‍: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ പുതുക്കി ഡബ്ലിനിലെ സീറോ മലബാര്‍ ക്രൈസ്തവ സമൂഹം ഓശാന തിരുനാള്‍ ആചരിച്ചു. വിവിധ കുര്‍ബാന സെന്ററുകളില്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ അനേകം വിശ്വാസികള്‍ പങ്കെടുത്തു. കേരളീയ രീതിയില്‍ കുരുത്തൊല വെഞ്ചരിപ്പും പ്രദക്ഷിണവും, ദേവാലയ പ്രവേശന ചടങ്ങുകളും നടത്തി. നോമ്പ്കാല ധ്യാനം നടക്കുന്ന താല ഫെര്‍ട്ടകയിന്‍ ദേവാലയത്തില്‍ താല, ബ്ലാക്ക് റോക്ക്, ബ്രേ കുര്‍ബാന സെന്ററുകള്‍ സംയുക്തമായി ഓശാന ആചരിച്ചു. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ചാപ്ലിന്‍ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പിലും, … Read more

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ വിശുദ്ധ വാരാചരണത്തിനു തുടക്കമായി.

ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ ഇടവക ധ്യാനത്തോടെ വിശുദ്ധ വാരാചരണത്തിനു തുടക്കമായി. പ്രശസ്ത ധ്യാനഗുരുവായ ഫാ. ജേക്കബ് മഠത്തിപ്പടിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ആരംഭിച്ച വിശുദ്ധ വാരാചരണ ഒരുക്ക ധ്യാനം ശനിയാഴ്ച ഓശാന ആഘോഷങ്ങളോടെ സമാപിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് ഫാ. റോബിന്‍ തോമസ്, ഫാ.ജേക്കബ് മഠത്തിപ്പടി, ഫാ.ഷോജി എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ വി. കുര്‍ബാനയും, ഓശാന തിരുക്കര്‍മങ്ങളും, കുരുത്തോല പ്രദിക്ഷണവും തുടര്‍ന്ന് ഇടവകഅംഗങ്ങള്‍ കൊണ്ടുവന്ന ‘കൊഴുക്കോട്ട’ വിതരണവും നടന്നു. പൗരോഹിത്യത്തിന്റെ … Read more

ഓശാന തിരുനാളിനായി ഒരുങ്ങി ഡബ്ലിന്‍ സീറോ മലബാര്‍ സഭ

പീഢാസഹനത്തിനുമുമ്പായി കഴുതപ്പുറത്തേറിവന്ന യേശുവിനെ ജറുസലേം ജനത ഒലിവിന്‍ ചില്ലകള്‍ വീശിയും, ഈന്തപ്പനയോലകള്‍ വിരിച്ചും ഓശാന പാടി വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കുന്ന ഓശാനത്തിരുനാളിനായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഒരുങ്ങി. ഡബ്ലിന്‍ സീറോമലബാര്‍ സഭയുടെ നോമ്പ്കാല ധ്യാനം താല ഫെര്‍ട്ടകെയിന്‍ ചര്‍ച്ചില്‍ ആരംഭിച്ചു. താല സെന്റ് മാര്‍ക്ക് ദേവാലയ വികാരി ഫാ. പാറ്റ് മാക് കിന്‍ലി ധ്യാനം ഉത്ഘാടനം ചെയ്തു. റോമില്‍നിന്ന് എത്തിയ റവ. ഫാ. ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് OCD യാണു ധ്യാനം നയിക്കുന്നത്. ബ്രേ, ബ്ലാക്ക് റോക്ക്, … Read more

ദക്ഷിണ സുഡാന്‍ നേതാക്കളുടെ പാദം ചുംബിച്ച്? മാര്‍പാപ്പ! അമ്പരപ്പ് വിട്ടുമാറാതെ ലോകജനത…

വത്തിക്കാന്‍ സിറ്റി: ദക്ഷിണ സുഡാനിലെ പ്രസിഡന്റ് സല്‍വ കീറിന്റെയും പ്രതിപക്ഷ നേതാവ് റീക് മാഷെറിന്റെയും പാദം ചുംബിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മാര്‍പ്പാപ്പയുടെ അപ്രതീക്ഷിത നടപടിയില്‍ അമ്പരന്നിരിക്കുകയാണ് ലോകജനത. ദക്ഷിണ സുഡാനില്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവെയ്ക്കാന്‍ ഇരു എന്താക്കലും തയ്യാറാകണമെന്ന് പോപ്പ് ആവശ്യപ്പെട്ടു. അതിന് ശേഷമാണ് മുട്ടുകുത്തി ഓരോരുത്തരുടെയും പാദം ചുംബിച്ചത്. വിശേഷ ദിവസങ്ങളില്‍ തടവുകാരുടെയും മറ്റും പാദം കഴുകാറുണ്ട്? മാര്‍പാപ്പ. എന്നാല്‍, രാഷ്?ട്രീയ നേതാക്കളുടെ പാദം ചുംബിക്കുന്നത്? അപൂര്‍വമാണ് ആഭ്യന്തരകലാപങ്ങള്‍ പതിവായ സൗത്ത് സുഡാനില്‍ സമാധാനം സംജാതമാക്കണമെന്ന … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സമൂഹം ബ്രേ ഹെഡിലേയ്ക്ക് കുരിശിന്റെ വഴി നടത്തി.

ഡബ്ലിന്‍: നാല്പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി യേശുവിന്റെ പീഠാനുഭവ യാത്രയില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡബ്ലിനിലെ സീറോ മലബാര്‍ സമൂഹം ബ്രേഹെഡിലെ കുരിശിന്‍ ചുവട്ടിലേയ്ക്ക് കുരിശിന്റെ വഴി നടത്തി. അയര്‍ലണ്ടിലെ വിവിധ സ്ഥലങ്ങളില്‍നിന്നെത്തിയ നൂറുകണക്കിനു വിശ്വാസികള്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടു. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ചാപ്ലിന്മാരായ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍, റവ. ഫാ. റോയ് വട്ടക്കാട്ട് എന്നിവര്‍ കുരിശിന്റെ വഴിക്ക് നേതൃത്വം നല്‍കി. റവ. ഫാ. ഇഗ്‌നേഷ്യസ് കുന്നും പുറത്ത് OCD സന്ദേശം നല്‍കി. റവ. … Read more

ദ്രോഗഡ യാക്കോബായ പളളിയില്‍ ഹാശാ ആഴ്ച്ച ശുശ്രൂഷകള്‍ക്ക് ക്രമീകരണമായി

ഡ്രോഗഡ സെന്റ്റ് അത്തനാസിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ പീഡാനുഭവവാരത്തിലെ എല്ലാ ശുശ്രൂഷകളും ഗ്രീന്‍ഹില്‍സിലുളള Our Lady College ചാപ്പലില്‍ വച്ച് നടത്തുന്നു. ദ്രോഗഡയിലെ യാക്കോബായ വിശ്വാസികള്‍ക്ക് ആദ്യമായാണ് കഷ്ടാനുഭവ ആഴ്ച്ചയിലെ എല്ലാ ശുശ്രൂഷകളും ആചരിക്കുവാന്‍ അവസരമൊരുങ്ങുന്നത്. ഏപ്രില്‍ 13 ആം തീയതി ശനിയാഴ്ച രാവിലെ 10 മണിമുതല്‍ നടത്തപ്പെടുന്ന ഓശാന ശുശ്രൂഷകള്‍ക്ക് റോമില്‍ നിന്നുളള ബഹുമാനപ്പെട്ട നോമീസ് പതീല്‍ അച്ചനും, 18 ആം തീയതി വ്യാഴാഴ്ച രാവിലെ 10 മണിമുതല്‍ പെസഹാ ശുശ്രൂഷകള്‍ക്കും തുടര്‍ന്നുളള ധ്യാനത്തിനും … Read more

ഐ.പി.സി യു.കെ അയര്‍ലന്‍ഡ് റീജിയന്‍ പന്ത്രണ്ടാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ മേയ് 31 മുതല്‍ ലണ്ടനില്‍

ലണ്ടന്‍: ഇന്ത്യ പെന്തകോസ്ത് ദൈവസഭ (ഐ.പി.സി) യു.കെ, അയര്‍ലന്‍ഡ് റീജിനന്‍ പന്ത്രണ്ടാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ 2019 മേയ് 31, ജൂണ്‍ 1, 2 ദിവസങ്ങളില്‍ ലണ്ടനില്‍ Brent side High School, Greenford Avenue, Hanwell, London, WT 1JJ-ല്‍ നടക്കും. അനുഗ്രഹീതനായ ദൈവദാസന്മാര്‍ ഈ യോഗങ്ങളില്‍ ദൈവവചനം പ്രഘോഷിക്കുന്നു. റീജിയന്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. സണ്‍ഡേ സ്‌കൂള്‍, പി.വൈ.പി.എ, സഹോദരി സമാജം എന്നിവരുടെ വാര്‍ഷിക പരിപാടികളും ഈ കണ്‍വെന്‍ഷനില്‍ ഉണ്ടായിരിക്കും. ഈ വാര്‍ഷിക കണ്‍വെന്‍ഷനിലേക്ക് യു.കെയിലെയും … Read more

കോര്‍ക്കില്‍ നോമ്പുകാല വാര്‍ഷിക ധ്യാനം

കോര്‍ക്ക്: കോര്‍ക്ക് സീറോ-മലബാര്‍ സഭയില്‍ ആണ്ടുതോറും നടത്തിവരുന്ന നോമ്പുകാല വാര്‍ഷിക ധ്യാനം ഈ വര്‍ഷവും പതിവുപോലെ പീഡാനുഭവ വാരത്തില്‍ നടത്തപ്പെടുന്നു. 2019 ഏപ്രില്‍ 14, 15, 16 (ഓശാന ഞായര്‍, തിങ്കള്‍, ചൊവ്വ) എന്നീ ദിവസങ്ങളിലായി വല്‍റ്റണ്‍ എസ്.എം.എ പള്ളിയില്‍ വെച്ചാണ് വാര്‍ഷിക ധ്യാനം നടക്കുന്നത്. റോമില്‍ സേവനമനുഷ്ഠിക്കുന്ന ഫാദര്‍ ജേക്കബ് മഠത്തുംപടി ധ്യാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ധ്യാന ദിവസങ്ങളില്‍ പള്ളിയില്‍ എത്തിച്ചേര്‍ന്ന് വിശുദ്ധ കുര്‍ബാനയിലും ആരാധനയിലും വചന പ്രഘോഷണത്തിലും പങ്കുചേര്‍ന്ന് ദൈവസ്‌നേഹം അനുഭവിക്കുവാന്‍ ക്രൂശിതനായ … Read more

ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക നോമ്പ്കാല ധ്യാനത്തിന് നാളെ തുടക്കമാകും

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ പതിവായി സംഘടിപ്പിക്കുന്ന നോമ്പ്കാല ധ്യാനത്തിനു നാളെ ആരംഭം കുറിക്കും. പ്രസിദ്ധ ധ്യാനഗുരു റവ. ഫാ. ഇഗ്നേഷ്യസ് കുന്നുംപുറത്ത് OCD അച്ചനാണ് ധ്യാനം നയിക്കുന്നത്. ഇഗ്നേഷ്യസ് അച്ചൻ ഡബ്ലിനിൽ എത്തിച്ചേർന്നു. ഇന്ന്, ഏപ്രിൽ 12 നാല്പതാം വെള്ളിയാഴ്ച വൈകിട്ട് ഡബ്ലിൻ സീറോ മലബാർ സഭയുടെ ഒൻപത് കുർബാന സെൻ്ററുകളും സംയുക്തമായി സംഘടിപ്പിക്കുന്ന ബ്രേ ഹെഡിലേയ്ക്കുള്ള കുരിശിൻ്റെ വഴിയോടെ ഈ വർഷത്തെ വിശുദ്ധ വാരതിരുകർമ്മങ്ങൾക്ക് തുടക്കമാകും. വൈകിട്ട് 2:30 നു ബ്രേ സെൻ്റ് … Read more

പെസഹാവ്യാഴ തിരുക്കര്‍മങ്ങള്‍ക്കായി ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുത്തത് വെള്ളേട്രി ജയില്‍

വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ അന്ത്യത്താഴ വിരുന്നിനെ സ്മരിക്കുന്ന പെസഹാവ്യാഴ തിരുക്കര്‍മങ്ങള്‍ക്കായി ഫ്രാന്‍സിസ് പാപ്പ ഇത്തവണയും തിരഞ്ഞെടുത്തത് ജയില്‍തന്നെ. റോമിന്റെ കിഴക്കന്‍ പ്രദേശത്തുനിന്ന് 36 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ‘വെള്ളേട്രി കറക്ഷണല്‍ ഫെസിലിറ്റി’യിലെ തടവുകാരുടെ പാദങ്ങള്‍ കഴുകി ഏപ്രില്‍ 18ന് പാപ്പ തിരുക്കര്‍മങ്ങള്‍ ആരംഭിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഉച്ചതിരിഞ്ഞ് ആരംഭിക്കുന്ന തിരുക്കര്‍മങ്ങളില്‍ തടവുകാര്‍, ജയില്‍ സ്റ്റാഫ്,പൊലീസ്, പ്രാദേശീക ഭരണകൂട അധികാരികള്‍ എന്നിവരുമായി കൂടിക്കാഴ്ചയും ക്രമീകരിച്ചിട്ടുണ്ട്. തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ ദൈവാലയങ്ങളില്‍ എത്തിപ്പെടാന്‍ കഴിയാത്തവര്‍ക്കൊപ്പം പെസഹാ ദിനത്തില്‍ ദിവ്യബലിയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക … Read more