കോര്‍ക്കില്‍ നോമ്പുകാല വാര്‍ഷിക ധ്യാനം

കോര്‍ക്ക്: കോര്‍ക്ക് സീറോ-മലബാര്‍ സഭയില്‍ ആണ്ടുതോറും നടത്തിവരുന്ന നോമ്പുകാല വാര്‍ഷിക ധ്യാനം ഈ വര്‍ഷവും പതിവുപോലെ പീഡാനുഭവ വാരത്തില്‍ നടത്തപ്പെടുന്നു. 2019 ഏപ്രില്‍ 14, 15, 16 (ഓശാന ഞായര്‍, തിങ്കള്‍, ചൊവ്വ) എന്നീ ദിവസങ്ങളിലായി വല്‍റ്റണ്‍ എസ്.എം.എ പള്ളിയില്‍ വെച്ചാണ് വാര്‍ഷിക ധ്യാനം നടക്കുന്നത്. റോമില്‍ സേവനമനുഷ്ഠിക്കുന്ന ഫാദര്‍ ജേക്കബ് മഠത്തുംപടി ധ്യാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ധ്യാന ദിവസങ്ങളില്‍ പള്ളിയില്‍ എത്തിച്ചേര്‍ന്ന് വിശുദ്ധ കുര്‍ബാനയിലും ആരാധനയിലും വചന പ്രഘോഷണത്തിലും പങ്കുചേര്‍ന്ന് ദൈവസ്‌നേഹം അനുഭവിക്കുവാന്‍ ക്രൂശിതനായ മിശിഹായുടെ നാമത്തില്‍ ഏവരെയും വില്‍ട്ടന്‍ എസ്.എം.എ പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ചാപ്രിന്‍ ഫാദര്‍ സിബി അറക്കല്‍ അറിയിച്ചു.

സമയക്രമം:
14-4 – 2019 – 2 pm -8 pm – ഓശാന തിരുകര്‍മ്മങ്ങള്‍, വചന പ്രഘോഷണം
15-4 – 2019 – 11 am -5 pm വചന പ്രഘോഷണം, ആരാധന, വി.കുര്‍ബാന
16-4 – 2019 – 11 am -5 pm വചന പ്രഘോഷണം, ആരാധന, വി.കുര്‍ബാന

Share this news

Leave a Reply

%d bloggers like this: