കൊച്ചി ബിഷപ്പ് അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുന്നു, വ്യാഴാഴ്ച നോക്കില്‍ ദിവ്യബലിയര്‍പ്പിക്കും

ഡബ്ലിന്‍ : കൊച്ചി രൂപതയുടെ പിതാവായ ബിഷപ്പ് റയിറ്റ്.റവ.ഡോ.ജോസഫ് കരിയില്‍ ഇന്ന് ഉച്ചക്ക്(23/05/2018) അയര്‍ലാന്‍ഡിലെ ഡബ്ലിനില്‍ എത്തി.വൈദികരായറവ.ഫാ. റെക്‌സണും , റവ.ഫാ. ജോര്‍ജ്ജ് അഗസ്റ്റിനുംചേര്‍ന്ന് പൂചെണ്ടുകള്‍ നല്‍കി പിതാവിനെ സ്വീകരിച്ചു. കില്ലലൂപിതാവായ ബിഷപ്പ് റയിറ്റ്.റവ.ഡോ.ഫിന്‍ടെന്‍ മോനഹന്റെപ്രതേക ക്ഷണപ്രകാരമാണ്, കൊച്ചി രൂപതാ പിതാവ്അയര്‍ലാന്‍ഡില്‍ എത്തിയത്, വൈദികരായറവ.ഫാ.സിലന്‍ (ഫ്രാന്‍സിസ് സേവ്യേറും),റവ.ഫാ .റെക്‌സണും കൊച്ചി രൂപതയില്‍ നിന്നും അയര്‍ലാന്‍ഡില്‍ എത്തി സേവനം ചെയുന്നവരാണ്.നോക്ക് ദേവാലയത്തില്‍വ്യാഴാഴ്ച (24/05/2018)11 :45 ന്പിതാവ് ദിവ്യബലി അര്‍പ്പിക്കുന്നതാണ്. ദിവ്യബലിക്ക് ശേഷം ആവശ്യമുള്ളവര്‍ക്ക് പിതാവിനെ നേരില്‍ കാണുവാന്‍ അവസരം … Read more

ജീസസ് യൂത്ത് നൈറ്റ്  വിജില്‍  മേയ് 25 വെള്ളിയാഴ്ച ലൂക്കന്‍ പള്ളിയില്‍

ഡബ്ലിന്‍:മേയ് 25 വെള്ളിയാഴ്ച ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ നടക്കുന്ന ജീസസ് യൂത്ത് നൈറ്റ് വിജിലിന് ഫാ.ഫ്രാന്‍സിസ് സേവ്യര്‍ കൊച്ചു വീട്ടില്‍ നേതൃത്വം നല്‍കും. മിഷനറി ഫാദേഴ്‌സ് ഓഫ് ഇന്‍കാര്‍ണേഷന്‍ സഭാംഗമായ ഫാ.ഫ്രാന്‍സീസ് നിരവധി യൂത്ത് മിനിസ്ട്രി റിട്രീറ്റുകള്‍ നയിക്കുന്ന അനുഗ്രഹ സമ്പന്നനായ വൈദീകനാണ്. 2017 മുതല്‍ അയര്‍ലണ്ടിലെ കില്ലലോ രൂപതയില്‍ സേവനമനുഷ്ടിക്കുന്ന ഫാ.ഫ്രാന്‍സീസ് ഇന്ത്യയില്‍ സെമിനാരികളിലും ഇടവകകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് ആരംഭിക്കുന്ന നൈറ്റ് വിജില്‍ ഭക്തി നിര്‍ഭരമായ ജപമാല, വചനശുശ്രൂഷ, വി.കുര്‍ബാന, സ്തുതിപ്പുകള്‍, ആരാധന, … Read more

കോര്‍ക്കില്‍ സംയുക്ത തിരുന്നാള്‍ മെയ് 27 ഞായറാഴ്ച

കോര്‍ക്ക് സീറോമലബാര്‍ സമൂഹത്തില്‍ ആണ്ടു തോറും നടത്തിവരുന്ന പരിശുദ്ധ കന്യാമറിയത്തിന്റെയും, വി. തോമാശ്ലീഹാ, വി. സെബസ്ത്യാനോസ്, വി. അല്‍ഫോന്‍സാ എന്നീ വിശുദ്ധരുടെ സംയുക്ത തിരുന്നാള്‍ 2018 മെയ് മാസം 27 ഞായറാഴ്ച വില്‍ട്ടന്‍ S.M.A ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു 4 :3 0 പിഎം ന് ആഘോഷമായ വി. കുര്‍ബാന റവ. ഫാ. ജോസഫ് കരുകയാലിന്റ പ്രധാന കാര്‍മീകത്വത്തില്‍. ഫാ. എബ്രഹാം കുളമാക്കല്‍, ഫാ. സിബി അറക്കല്‍ സഹകാര്‍മീകരായിരിക്കും. തുടര്‍ന്ന് പ്രസുദേന്തി വാഴിക്കല്‍, ലദീഞ്, പ്രദക്ഷിണം എന്നീ … Read more

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ യൂറോപ്യന്‍ കണ്‍വെന്‍ഷന്‍, അയര്‍ലണ്ടില്‍ നാല് നഗരങ്ങളില്‍

ഡബ്ലിന്‍ :യേശുക്രിസ്തു തരുന്ന പാപക്ഷമയും ഹൃദയശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് സഭാഭേദം കൂടാതെ ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ദൈവവേല ചെയ്യുകയും ചെയ്യുന്നവരുടെ കൂട്ടായ്മയായ ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ (CRF) യൂറോപ്യന്‍ കണ്‍വെന്ഷനുകള്‍ക്ക് സ്വിസ്സര്‍ലാന്‍ഡില്‍ തുടക്കമായി. ജൂണ്‍ 3 വരെ അയര്‍ലണ്ടിലും യൂറോപ്പിന്റെ പല സ്ഥലങ്ങളിലായി വിവിധ സഭകളിലുള്ള സുവിശേഷ തല്‍പ്പരരായ ആളുകള്‍ ഒരുമിച്ചു ചേരുന്ന കണ്‍വന്‍ഷനില്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിന്റെ മുന്‍ പ്രിന്‍സിപ്പാളും അമൃതധാര വചനസുധ ടിവി പ്രഭാഷകനുമായ ലോകപ്രശസ്ത സുവിശേഷകന്‍ പ്രൊഫ. എം. വൈ. യോഹന്നാന്‍ കോലഞ്ചേരിയില്‍ നിന്നും … Read more

മൊര്‍ത്ത മറിയം വനിതാസമാജം പ്രവര്‍ത്തകരുടെ ഏകദിന സെമിനാറും, വാര്‍ഷീക പൊതുയോഗവും 2018 ജൂണ്‍ 2 ന് വാട്ടര്‍ഫോര്‍ഡില്‍ വച്ച് നടത്തപ്പെടുന്നു .

ഡബ്ലിന്‍ . അയര്‍ലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ കീഴിലുള്ള മൊര്‍ത്ത മറിയം വനിതാ സമാജം പ്രവര്‍ത്തകരുടെ ഏകദിന സെമിനാറും, വാര്‍ഷീക പൊതുയോഗവും ജൂണ്‍ 2 ശനിയാഴ്ച വാട്ടര്‍ഫോര്‍ഡിലുള്ള De La Salle കോളേജ് കാമ്പസില്‍ വച്ച് നടത്തപ്പെടുന്നു. ശനിയാഴ്ച രാവിലെ 9 .30 ന് കൊടിയേറ്റിനും രജിസ്‌ട്രേഷനും ശേഷം 10.00 മണിക്ക് ഉത്ഘാടനസമ്മേളനത്തോടെ ആരംഭിക്കുന്ന പ്രസ്തുത കൂടിവരവില്‍ വിവിധ സെമിനാറുകള്‍, കൂടാതെ ആരാധനാഗീതം (സുറിയാനി ,മലയാളം ) , സിംഗിള്‍ സോങ് , പ്രസംഗം … Read more

അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ നോക്ക് മരിയന്‍ തീര്‍ത്ഥാടനവും ഭക്തസംഘടനകളുടെ ഉത്ഘടനവും നാളെ

ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ നോക്ക് മരിയന്‍ തീര്‍ത്ഥാടനവും ഭക്തസംഘടനകളുടെ ഉത്ഘടനവും നാളെ മെയ് 19 ശനിയാഴ്ച്ച രാവിലെ 10.30 ന് നോക്ക് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ച് നടത്തപ്പെടുന്നു. സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത് മുഖ്യ കാര്‍മ്മികനായി പങ്കെടുക്കുവനായി അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്നു. ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. കൊടികളും മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചു … Read more

അനുഗ്രഹമഞ്ഞു പെയ്തിറങ്ങി ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് കുടുംബ സംഗമം

ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് സഭയുടെ അയര്‍ലന്‍ഡ് റീജിയന്‍ ഫാമിലി കോണ്‍ഫറന്‍സ് മെയ് 5,6,7 തീയതികളിലായി വാട്ടര്‍ഫോര്‍ഡ് മൗണ്ട് മെല്ലറി അബ്ബിയില്‍ വെച്ച് നടത്തപ്പെട്ടു . മെയ് 5 ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടു കൂടി ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ :മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനിയുടെ അനുഗ്രഹീത കരങ്ങളാല്‍ സമ്മേളനം ഉത്ഘാടനം ചെയ്യപ്പെട്ടു. റെവ.ഫാ.റ്റി.ജോര്‍ജ്ജ് സ്വാഗതം ആശംസിച്ചു.റവ:ഫാ: നൈനാന്‍ പി.കുര്യാക്കോസ് ,റെവ. ഫാ.അനീഷ് ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സന്ധ്യാ നമസ്‌കാരത്തിനു ശേഷം റെവ:ഫാ.റ്റി.ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ സോള്‍ … Read more

ലെയ്‌സ്‌ലിപ്പില്‍ എല്ലാ മൂന്നാം ഞായറാഴചയും മലയാളം കുര്‍ബാന

ഡബ്ലിന്‍ സീറോ മലബാര്‍ കാത്തോലിക് ചര്‍ച്ച ലൂക്കന്‍ മാസ്സ് സെന്ററിന്റെ നേതൃത്വത്തില്‍ ഈ മാസം മുതല്‍ എല്ലാം മൂന്നാം ഞായറാഴ്ച Leixlip, Our lady of parish of nativity, old hill പള്ളിയില്‍ വച്ച് വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നു. മെയ് മാസം 20 ഞായറാഴ്ച 4 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ അഭിവദ്യ ബിഷപ് സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യ കാര്‍മികത്വം വഹിക്കും. ആഗോള കത്തോലിക്ക സഭ, സഭയുടെ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്ന ഈ വേളയില്‍ എല്ലാം … Read more

അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ നോക്ക് മരിയന്‍ തീര്‍ത്ഥാടനം മെയ് 19 ശനിയാഴ്ച്ച

ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ നോക്ക് മരിയന്‍ തീര്‍ത്ഥാടനം മെയ് 19 ശനിയാഴ്ച്ച രാവിലെ 10.15ന് നോക്ക് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ച് നടത്തപ്പെടുന്നു. സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത് മുഖ്യതിഥി ആയി പങ്കെടുക്കുന്നു. ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. കൊടികളും മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടും, പ്രാര്‍ത്ഥനഗാനങ്ങള്‍ ആലപിച്ചുകൊണ്ടും വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം … Read more

ഡബ്ലിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍

ഡബ്ലിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ബഹു വികാരി റവ. ഫാ. ടി. ജോര്‍ജിന്റെ കാര്‍മികത്വത്തില്‍ 13th May 2018 ഞായറാഴ്ച 2.00 മണിക്ക് ആചരിക്കും. വി: കുര്‍ബ്ബാനയും, മധ്യസ്ഥ പ്രാര്‍ത്ഥനയും, ആശീര്‍വാദവും, നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ. ഫാ. ടി. ജോര്‍ജ് (വികാരി) 0870693450 ബാബു ലൂക്കോസ് (ട്രസ്റ്റി) 0872695791 ഷിബു ഏബ്രഹാം (സെക്രട്ടറി) 0894001008