ഗോള്‍വേയില്‍, നോമ്പ് കാല ധ്യാനവും, വിശുദ്ധ വാരാചരണവും.

ഗോള്‍വേ സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍, മാര്‍ച്ച് 18 നു, ഞായറാഴ്ച 2:00 മണി മുതല്‍ 5:30 വരെ സെന്റ് മേരീസ് കോളേജില്‍. റവ. ഫാ.ക്ലമന്റ് പാഠത്തിപ്പറമ്പില്‍, നയിക്കുന്ന നോമ്പ് കാല ധ്യാനം. ‘മെത്തനോയിയ’ നടത്തപ്പെടുന്നു. ഇടവക ചാപ്ലയിന്‍ ബഹു. ഫാ ജെയ്‌സണ്‍ കുത്തനാ പ്പിള്ളില്‍ അച്ഛന്റെ സേവനം, അന്നേ ദിവസം കുമ്പസാരത്തിനും, വി. കുര്‍ബാനയ്ക്കും, ആരാധനയ്ക്കും ലഭ്യമാണ്. തദവസരത്തിലേക്കും, തുടര്‍ന്നുള്ള ഓശാന ഞായറാഴ്ചയിലേക്കും, ഈസ്റ്റര്‍ ദിനാചരണത്തിലേയ്ക്കും, എല്ലാ ഇടവകാംഗങ്ങളെയും, സ്വാഗതം ചെയ്യുന്നതായി അറിയിക്കുന്നു. … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വചന പ്രഘോഷണ ശുശ്രുഷയും വിശുദ്ധവാര തിരുക്കര്‍മ്മങ്ങളും മാര്‍ച്ച് 29, 30, 31 തീയ്യതികളില്‍

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ എല്ലാ വര്‍ഷവും വലിയ ആഴ്ചയില്‍ നടത്തി വരുന്ന വചന പ്രഘോഷണ ശുശ്രുഷയും വിശുദ്ധവാര തിരുക്കര്‍മ്മങ്ങളും 2018 മാര്‍ച്ച് 29, 30, 31 തീയ്യതികളില്‍ (പെസഹ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി) എന്നീ ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടും. സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത്, ഫാ. ബിനോജ് മുളവരിക്കല്‍ (Youth Coordinator, Apostolic Visitation, Europe), ഫാ. ബിജു മുട്ടത്തുകുന്നേല്‍(Assistant … Read more

പരിശുദ്ധ അന്ത്രയോസ് ബാവയുടേയും പ. വട്ടശ്ശേരില്‍ തിരുമേനിയുടേയും ഓര്‍മ്മപ്പെരുന്നാള്‍ മാര്‍ച്ച് 18ന്

ലിമ്രിക്ക് :സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മാര്‍ച്ച് 3ന് നടത്താനിരുന്ന പരിശുദ്ധ അന്ത്രയോസ് ബാവയുടേയും പ. വട്ടശ്ശേരില്‍ തിരുമേനിയുടേയും ഓര്‍മ്മപ്പെരുന്നാള്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാര്‍ച്ച് പതിനെട്ടാം തീയതിയിലേക്ക് മാറ്റിയതായി ഭാരവാഹികള്‍ അറിയിച്ചു മാര്‍ച്ച് 18 ഞായറാഴ്ച ഉച്ചക്ക് ഒരുമണിക്ക് നമസ്‌കാരത്തെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ചസദ്യ എന്നിവയുണ്ടായിരിക്കും. ലിമ്രിക്കിലെ സെന്റ് ക്യാമിലസ്സ് ചാപ്പലിലാണ് പെരുന്നാള്‍ നടത്തപ്പെടുന്നത്. യൂ.കെ യൂറോപ്പ് ഭദ്രാസനത്തില്‍ ഇദംപ്രഥമമായിട്ടാണ് പ.അന്ത്രയോസ് ബാവയുടെ ഓര്‍മ്മ നടത്തപ്പെടുന്നത്. പേര്‍ഷ്യയില്‍ നിന്ന് … Read more

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് സുവിശേഷയോഗം റദ്ദാക്കി

ഡബ്ലിന്‍:ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് മാര്‍ച്ച് 3 ന് ലിമിറിക്കിലും 4 ന് ഡബ്ലിനിലും ആയി നടത്താനിരുന്ന സുവിശേഷയോഗം പ്രതികൂലമായ കാലാവസ്ഥയെത്തുടര്‍ന്ന് റദ്ദാക്കിയതായി സംഘാടകര്‍ അറിയിച്ചു.  

പ്രൊ ലൈഫ് റാലി മാര്‍ച്ച് 10 ന്. പിന്തുണയുമായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ

ഡബ്ലിന്‍ ഗര്‍ഭച്ഛിദ്രം വഴി നിഷ്‌ക്കളങ്കരായ മനുഷ്യ ജീവനുകളെ നേരിട്ട് കൊല്ലുന്നത് നിയമനുസൃതമാക്കുന്ന രാഷ്ട്രനിയമങ്ങള്‍ ജീവിക്കുവാനുള്ള വൃക്തിയുടെ അവകാശത്തോടുള്ള കടന്നാക്രണമാണ്. ഗര്‍ഭധാരണനിമിഷം മുതല്‍ സ്വാഭാവിക മരണം വരെ മനുഷ്യ ജീവന്‍ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. എന്നാല്‍ മനുഷ്യ ജീവന്‍ ഏറ്റവും ദുര്‍ബലവും നിഷ്‌കളങ്കവും നിസ്സഹായവുമായ അവസ്ഥയില്‍ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ കൊലചെയ്യുവാനുള്ള നീക്കത്തെ ഇല്ലാതാക്കണം. മനുഷ്യ ജീവനോടുള്ള വെല്ലുവിളികള്‍ സമകാലിക ലോകത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. നാമോരോരുത്തരെയും പോലെ ജീവിക്കാനുള്ള അവകാശത്തെ ഗര്‍ഭച്ഛിദ്രം വഴി ഇല്ലാതാക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുക എന്നുള്ളത് നമ്മുടെ … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭ കുട്ടികള്‍ക്കായി ഒരുക്കുന്ന നോമ്പു കാല ഒരുക്ക ധ്യാനം ‘ആത്മീയം’ ഫെബ്രുവരി 15, 16 തീയതികളില്‍

ഡബ്ലിന്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭ കുട്ടികള്‍ക്കായി ഒരുക്കുന്ന നോമ്പു കാല ഒരുക്ക ധ്യാനം ‘ആത്മീയം’ ഫെബ്രുവരി 15, 16 തീയതികളില്‍ താല സെന്റ് ആന്‍സ് പള്ളിയില്‍ (St. Ann’s Church, Bohernabreena, Co. Dublin) വച്ച് നടത്തപ്പെടും. ഫെബ്രുവരി 15 വ്യാഴാഴ്ച്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 4 വരെ രണ്ടാം ക്ലാസ് മുതല്‍ ആറാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കും ഫെബ്രുവരി 16 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 4 വരെ ഏഴാം ക്ലാസ്സ് … Read more

പരിശുദ്ധ അന്ത്രയോസ് ബാവയുടേയും പ.വട്ടശ്ശേരില്‍ തിരുമേനിയുടേയും ഓര്‍മ്മപ്പെരുന്നാള്‍ ലിമറിക്ക് പള്ളിയില്‍ നടത്തപ്പെടുന്നു.

അയര്‍ലണ്ട് : ലിമറിക്ക് സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മാര്‍ച്ച് 3ന് പരിശുദ്ധ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ ആചരിക്കുന്നു. 9 മണിക്ക് പ്രഭാത നമസ്‌കാരം തുടര്‍ന്ന് വിശുദ്ധ കുര്‍ബാന ഫാ. സക്കറിയ ജോര്‍ജ് കാര്‍മികത്വം വഹിക്കും, പ്രസംഗം, പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ചസദ്യ എന്നിവയുണ്ടായിരിക്കും. ലിമ്‌റിക്കിലെ സെന്റ് ക്യാമിലസ്സ് ചാപ്പലില്‍ വച്ച് പെരുന്നാള്‍ നടത്തപ്പെടുന്നു. യു.കെ യൂറോപ്പ് ഭദ്രാസനത്തില്‍ ഇദംപ്രഥമമായിട്ടാണ് പ.അന്ത്രയോസ് ബാവയുടെ ഓര്‍മ്മ നടത്തപ്പെടുന്നത്. പേര്‍ഷ്യയില്‍ നിന്ന് മലങ്കരയിലെത്തി സഭയില്‍ ആകമാനം പ്രസിദ്ധനായി അല്‍ഭുതസിദ്ധിയോടെ ക്രിസ്തു … Read more

ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ഫാമിലി കോണ്‍ഫറന്‍സ് ലോഗോ പ്രകാശനം നടത്തി.

അയര്‍ലന്‍ഡ്: ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ച് (അയര്‍ലന്‍ഡ് റീജിയണ്‍)ഫാമിലി കോണ്‍ഫറന്‍സിന്റെ മൂന്നോടിയായി ലോഗോ പ്രകാശനം റെവ :ഫാദര്‍ സഖറിയാ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ച് ,വാട്ടര്‍ഫോര്‍ഡില്‍ കുര്‍ബ്ബാനാനന്തരം നടന്ന ചടങ്ങില്‍ സെക്രട്ടറി സിജു റ്റി.അലക്‌സിന്റെയും ,ട്രസ്റ്റീ ഷാജി മത്തായിയുടെയും നേതൃത്വത്തില്‍ ഇടവക വികാരി റെവ:ഫാദര്‍ സഖറിയ ജോര്‍ജ്ജ് 2018 ഫാമിലി കോണ്‍ഫറന്‍സ് ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്തു. ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സ് ,വാട്ടര്‍ഫോര്‍ഡിലുള്ള മൗണ്ട് മെലറിയില്‍ വച്ച് 2018 മെയ് 5,6,7 (ശനി,ഞായര്‍,തിങ്കള്‍ … Read more

കോര്‍ക്ക് സീറോ മലബാര്‍ സഭയ്ക്ക് പുതു നേതൃത്വം

കോര്‍ക്ക് : അയര്‍ലണ്ടിലെ , കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ 2018  – 2019 വര്‍ഷത്തെ പ്രതിനിധിയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പുതിയ കൈക്കാരന്മാരായി ജോസ് പി കുര്യന്‍, തോമസ് വര്‍ഗീസ് (ബോസ്സ്),ജോ ജോബിന്‍ ജോസ് എന്നിവരെ തിരഞ്ഞെടുത്തു. പുതിയ കൈക്കാരന്‍മാര്‍ സീറോ മലബാര്‍ സഭ കോര്‍ക്ക് ചാപ്ല്യന്‍ , ഫാ.സിബി അറയ്ക്കലിന്റെ സാന്നിധ്യത്തില്‍ , വിശുദ്ധ കുര്‍ബാന മധ്യേ , സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. വാര്‍ത്ത :ജേക്കബ് കുളമാക്കല്‍ ( PRO, സീറോ മലബാര്‍ സഭ,കോര്‍ക്ക് ) … Read more

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന (03/02/2018)

ന്യൂടൗണ്‍ : ഉപവാസ പ്രാര്‍ത്ഥന കൗണ്ടി കില്‍ഡെറിലെ കില്‍കോക്കിലുള്ള ന്യൂടൗണ്‍ നേറ്റിവിറ്റി ചര്‍ച്ചില്‍ വച്ച് ഈ വരുന്ന ശനിയാഴ്ച്ച ( 03022018) രാവിലെ 10 .30 ന്. ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷകളില്‍ സ്തുതിപ്പ്, വചന പ്രഘോഷണം, നിത്യ സഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ളും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4:00 ന് ശുശ്രുഷകള്‍ സമാപിക്കും. ശുശ്രുഷകള്‍ക്ക്, റവ.ഫാ.ജോര്‍ജ് അഗസ്റ്റിന്‍ നേതൃത്വം നല്‍കുന്നതാണ്. റവ.ഫാ.ഫ്രാന്‍സിസ് സേവ്യര്‍ കൊച്ചുവീട്ടിലും (സിലനച്ഛന്‍), പോര്‍ട്ട്‌ലീഷ് ഉര്‍സുലൈന്‍ സിസ്റ്റേഴ്സ്സും(UMI), സിസ്റ്റര്‍ ഡിവോഷ്യയും, … Read more