ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ കൊന്തമാസ ആചരണത്തിന് ഭക്തിനിര്‍ഭരമായ സമാപനം.

ലിമെറിക്ക് : കൊന്ത മാസാചരണത്തിന്റെ ഭാഗമായി ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് സഭാംഗങ്ങളുടെ ഭവനങ്ങളില്‍ കഴിഞ്ഞ 31 ദിവസങ്ങളായി നടന്നുവന്നിരുന്ന കൊന്ത നമസ്‌കാരം ഭക്തിനിര്‍ഭരമായി സമാപിച്ചു.സമാപനദിവസമായിരുന്ന ഒക്ടോബര്‍ 31ന് ലിമെറിക്ക്, സെന്റ് പോള്‍സ് ദേവാലയത്തില്‍ വച്ച് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ലിമെറിക്ക് ചാപ്ലയിന്‍ Fr.Eamon Purcell,സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും തുടര്‍ന്ന് കൊന്ത നമസ്‌കാരവും നടന്നു. തുടര്‍ന്ന് കുട്ടികള്‍ മരിയന്‍ ഗാനങ്ങള്‍ ആലപിച്ചു. തിരുക്കര്‍മ്മങ്ങള്‍ക്ക് … Read more

വാട്ടര്‍ഫോര്‍ഡില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

അയര്‍ലന്‍ഡ്: വാട്ടര്‍ഫോര്‍ഡ്, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആദ്യ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 115ം ഓര്‍മ്മപ്പെരുന്നാള്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ആചരിക്കുന്നു..2017 നവംബര്‍ 3,4 (വെള്ളി,ശനി) ദിവസങ്ങളില്‍ എഡ്മണ്‍ഡ് റൈസ് ചാപ്പലില്‍ ആണ് പെരുന്നാള്‍ ശുശ്രൂഷകള്‍ നടക്കുന്നത്. വെള്ളിയാഴ്ച്ച വൈകിട്ട് 6.00 മണിക്ക് സന്ധ്യാനമസ്‌കാരം ധ്യാനപ്രസംഗം ,മധ്യസ്ഥപ്രാര്‍ഥന,ആശീര്‍വാദം എന്നിവയും ശനിയാഴ്ച്ച രാവിലെ 09: 00 മണിക്ക് പ്രഭാത നമസ്‌ക്കാരവും 10.00 ന് വിശുദ്ധ കുര്‍ബ്ബാനയും,പ്രദക്ഷിണവും,ആശിര്‍വാദവും,നേര്‍ച്ചവിളബും,സ്‌നേഹവിരുന്നും.തുടര്‍ന്ന് കൊടിയിറക്കോടുകൂടി പെരുന്നാളിന് സമാപ്തി കുറിക്കും. രണ്ടു ദിവസങ്ങളിലായി നടത്തപ്പെടുന്ന … Read more

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനു കൊടിയേറി

മെല്‍ബണ്‍ : സെന്റെ` മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്!സ് കത്തീഡ്രല്‍ ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനു കൊടിയേറി. ക്ലേറ്റന്‍ സെന്റെ` ഗ്രിഗോറിയോസ് ഓര്‍ത്തഡോക്!സ് ചാപ്പലിലാണ് 29102017 ഞായറാഴ്ച്ചാ വിശുദ്ധ കുര്‍ബാനനന്തരം റവ. ഫാ. ചാള്‍സ്‌മോന്‍ A.P യുടെ സാന്നിദ്ധ്യത്തില്‍, റവ. ഫാ. സജു ഉണ്ണൂണ്ണി, നൂറു കണക്കിനു വിശ്വാസികളുടെ പ്രാര്‍ത്ഥനാ നിര്‍ഭരമായ അവസരത്തില്‍ കൊടിയേറ്റുകര്‍മ്മം നിര്‍വഹിച്ചത്. നവംബര്‍ മാസം ഒന്നാം തീയതി ബുധനാഴ്ച വൈകുന്നേരം 6.30 നു സന്ധ്യാനമസ്‌കാരത്തോടുകൂടി പ്രത്യേക കുര്‍ബാന കത്തീഡ്രലിലും ചാപ്പലിലും നടത്തപ്പെടും. 4, … Read more

തുള്ളാമോറില്‍ വിശുദ്ധ കുര്‍ബ്ബാന പുനരാരംഭിക്കുന്നു.

ഡബ്ലിന്‍.അയര്‍ലണ്ടിലല പരിശുദ്ധ യാക്കാബായ സുറിയാനി ഓര്‍ത്തക്ഡാക്ള്‍സ് സഭയുടെ കീഴിലുള്ള തുള്ളാമോറിലെ സെന്റ് . ബസേലിയോസ് യാക്കാബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് ഇടവകയില്‍ വി .കുര്‍ബ്ബാന പുനരാരംഭികുന്നു . തുള്ളാമോറിലുള്ള Church of the Assumption എന്ന ദേവാലയത്തില്‍ വച്ച് നവംബര്‍ 5 ഞായറാഴ്ച വൈകിട്ട് 5 . 30 ന് ഇ ടവക മെത്രാപോലിത്ത അഭി. ഡോ. മാത്യൂസ് മോര്‍ അന്തിമോസ് തിരുമനസ്സിന്റെ മുഖ്യ കാര്‍മ്മികതവത്തില്‍ വി . കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്നതും തുടര്‍ന്നുള്ള എല്ലാ മാസങ്ങളിലും അവിടെ വി. … Read more

‘പള്ളിയിലേക്കുള്ള വഴി ‘ ചിത്രീകരണം പൂര്‍ത്തിയായി

കുട്ടികളും മുതിര്‍ന്നവരുമായ് 30 തോളം കലാകാരന്‍മാരുടെ അഭിനയ മികവുമായ് പള്ളിയിലേക്കുള്ള വഴി എന്ന ക്രിസ്ത്യന്‍ ഭക്തിഗാനത്തിന്റെ ചിത്രികരണം പൂര്‍ത്തിയായി. രാഗിണി ആര്‍ട്‌സിന്റെ ബാനറില്‍ കാത്തിരപ്പള്ളി ബൈജു ഗാനരചനയും സംവിധാനവും നിര്‍വഹിച്ച് സെബി ഈണം നല്കിയ ഗാനം പാടിയിരിക്കുന്നത് അനു മരിയയാണ്. ഡബ്ലിനിലെ ഇഞ്ചിക്കോര്‍, ബ്ലാക്ക് ഹോര്‍ഴ്‌സ് ,എന്നിവിടങ്ങളില്‍ ചിത്രീകരിച്ച ഗാനത്തിന് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് ബോബി പോളും മേയ്ക്കപ്പ് ഷാലി സാജുവുമാണ്.ഷിജിമോന്‍ കച്ചേരി, ജെയ്ന്‍ റ്റ്വിങ്കിള്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ഈ ഗാനം വ്യത്യസ്തമായ ഒരു കാഴ്ചാനുഭവമായിരിക്കുമെന്ന് രാഗിണി … Read more

സണ്‍ഡേസ്‌കൂള്‍ പ്രതിഭകള്‍ക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആദരം…

ലിമെറിക്ക്: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നിന്നും ഓള്‍ അയര്‍ലണ്ട് സണ്‍ഡേസ്‌കൂള്‍ ടാലന്റ് കോമ്പറ്റീഷനില്‍ ഒന്നാം സമ്മാനം ലഭിച്ച ജോയല്‍ ജോണിനും, ലൊറേന്‍ സജിക്കും, ജോഷ്വ ഫിലിപ്പിനും,ബര്‍മിങ്ഹാമില്‍ വച്ച് നടന്ന യുകെയൂറോപ്പ് ടാലന്റ് കോമ്പറ്റീഷനില്‍ ജൂനിയര്‍ വിഭാഗം സോളോ സോങ്ങില്‍ രണ്ടാംസ്ഥാനം നേടിയ ലൊറേന്‍ സജിക്കും, 2017 ലിവിങ് സെര്‍ട്ട് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ ജോയല്‍ മാത്യുഫിലിപ്പനും ഇടവകയുടെ ഉപഹാരം നല്‍കി. ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന ഇടവക വികാരി റവ.ഫാ.നൈനാന്‍ പി.കുര്യാക്കോസ് വിജയികളെ അനുമോദിച്ചു. വാട്ടര്‍ഫോര്‍ഡ് സെന്റ് … Read more

ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ പ.കന്യകാമറിയത്തിന്റെ തിരുനാള്‍ 2017 ഒക്ടോബര്‍ 22 ഞായറാഴ്ച

ഡബ്ലിന്‍: ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ പ.കന്യകാമറിയത്തിന്റെ തിരുനാള്‍ 2017 ഒക്ടോബര്‍ 22 ഞായറാഴ്ച ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ സെന്റ് ബ്രിജിത്ത് ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. ഒക്ടോബര്‍ 22 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.30 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബ്ബാനയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കും. ഫാ. മാത്യു പെരുമ്പില്‍ (സെക്രട്ടറി, ഹെല്‍ത്ത് കമ്മീഷന്‍, സി.ബി.സി. ഐ), ഫാ. ബോബിറ്റ് പൈബിള്ളിക്കുന്നേല്‍ എന്നീ വൈദികര്‍ മുഖ്യ കര്‍മ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, പ.കന്യകാമറിയത്തിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും,ലദീഞ്ഞും,പരിശുദ്ധ … Read more

ക്‌നോക്ക് തീര്‍ത്ഥാടനവും ദിവ്യബലിയും നടത്തപ്പെട്ടു

ലോങ്‌ഫോര്‍ഡ്/ റോസ്‌കോമണ്‍ : ലോങ്‌ഫോര്‍ഡ് (Longford) സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ മാസത്തിലെ കൊന്ത മാസാചരണത്തിന്റെ ഭാഗമായി പരിശുദ്ധ അമ്മയുടെ തീര്‍ത്ഥാടന കേന്ദ്രമായ നോക്കില്‍ വച്ച് (Knock) October 14 ന് ആഘോഷമായ ദിവ്യബലിയും, അതിനു മുന്നോടിയായി Knock ബസിലിക്കയ്ക്ക് ചുറ്റും പരിശുദ്ധ ജപമാലയുടെ പ്രാര്‍ത്ഥനാ പ്രദിക്ഷണവും നടത്തപ്പെട്ടു. പരിശുദ്ധ മാതാവിന്റെ അനുഗ്രഹം യാചിച്ചുകൊണ്ട് ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെട്ട ഈ ശുശ്രൂഷകള്‍ പങ്കെടുത്തവര്‍ക്കെല്ലാം തികച്ചും വേറിട്ട ഒരു അനുഭവമായിരുന്നു. ലോങ്‌ഫോര്‍ഡ് സീറോ മലബാര്‍ ചാപ്‌ളിയനും, കത്തിഡ്രല്‍ … Read more

വിശ്വാസ പഠന പരിശീലന സെമിനാര്‍ ഫെയ്ത് ഫെസ്റ്റ് 2017, നവംബര്‍ 3ന് ക്ലോണ്‍മലില്‍

ടിപ്പ്ഇന്ത്യന്‍ കാത്തലിക് കമ്മ്യൂണിറ്റിയുടട ആഭിമുഖ്യത്തില്‍, സെഹിയയാന്‍ മിനിസ്ട്രി നടത്തുന്ന കുട്ടികള്‍ക്കായുള്ള വിശ്വാസ പഠന പരിശീലന സെമിനാര്‍ ഫെയ്ത് ഫെസ്റ്റ് 2017, ക്ലോണ്മല്‍ ബ്രിഡ്ജ് സെന്റര്‍ ഹാളില്‍ നവംബര്‍ 3നു രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 ന് വിശുദ്ധ കുര്‍ബാനയോടുകൂടി സമാപിക്കുന്നു. 5 മുതല്‍ 17 വയസ് വരെ പ്രായപരിധിയിലുള്ള കുട്ടികള്‍ക്കാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പ്രവേശനവും, ഭക്ഷണവും തികച്ചും സൗജന്യമായിരികും. ആധുനിക ജീവിതത്തിന്റെ കുത്തൊഴുക്കില്‍ തകര്‍ന്നുപോവാതെ വിശ്വാസത്തെ മുറുകെപ്പിടിച്ചു വൈവത്തിനും, മനുഷ്യര്‍ക്കും പ്രീതികരമായ,സന്തോഷം നിറഞ്ഞതും ക്രിയാത്മകവുമായ … Read more

ജീസസ് യൂത്ത് നൈറ്റ് വിജില്‍: ഫാ.മാത്യു പെരുമ്പില്‍ നയിക്കും

ഡബ്ലിന്‍: ഈ മാസം 20 ന് നടക്കുന്ന ജീസസ് യൂത്ത് നൈറ്റ് വിജിലിന് ഫാ.മാത്യു പെരുമ്പില്‍ നേതൃത്വം നല്‍കും. സി.ബി.സി.ഐ ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറിയായി നിലവില്‍ സേവനം അനുഷ്0ിക്കുന്ന ഫാ.മാത്യു കമീലിയന്‍സ് സഭാ ഇന്ത്യ മുന്‍ പ്രൊവിന്‍ഷ്യാല്‍ കൂടിയാണ്. വെള്ളിയാഴ്ച രാത്രി 10.25 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയില്‍ ആരംഭിക്കുന്ന മലയാളം നൈറ്റ് വിജില്‍ വി.കുര്‍ബാന, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ജപമാല, ഗാനങ്ങള്‍, ആരാധന തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച … Read more