അവധി ആഘോഷത്തിന് അമേരിക്കയിലേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പ്: ഫ്‌ലോറിഡ ബീച്ചില്‍ മനുഷ്യ മാംസം ഭക്ഷിക്കുന്ന പരാദങ്ങള്‍: ബീച്ചിലൂടെ നടന്ന വയോധിക മരിച്ചത് ആഴ്ചകള്‍ക്കുള്ളില്‍

ഫ്‌ലോറിഡ : അമേരിക്കയില്‍ ഫ്‌ലോറിഡ തീരത്ത് മനുഷ്യ മാംസം ഭക്ഷിക്കുന്ന പരാദങ്ങളുടെ സാനിധ്യം വീണ്ടും കണ്ടെത്തി. ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് അന്ന മരിയ ഐലന്‍ഡില്‍ കോക്വിന ബീച്ചില്‍ നടക്കാന്‍ ഇറങ്ങിയ വയോധികയാണ് പരാദത്തിന്റെ കടിയേറ്റത് . കാലില്‍ കടിയേറ്റതിനെ തുടര്‍ന്ന് ഇവര്‍ക്ക് കാലിനു ചെറിയൊരു മുറിവ് ഉണ്ടായി അതില്‍ ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുകയായിരുന്നു. ദിവസങ്ങള്‍ക്കുളില്‍ ഈ മുറിവ് വികസിച്ചു കാല് ഭാഗം അഴുകി തുടങ്ങിയിരുന്നു. തുടര്‍ന്ന് അബോധവസ്ഥയിലായ വയോധികയെ രക്ഷിക്കാന്‍ അഴുകിയ കാല്‍ മുറിച്ചുമാറ്റാന്‍ ശസ്ത്രക്രിയ നടത്തുന്നതിനിടെ … Read more

ഷെറിന്‍ ഉയര്‍ത്തെഴുനേല്‍ക്കുമെന്ന് പ്രതീഷിച്ചു : വെസ്ലി മാത്യൂസിന്റെ വിചാരണ മൊഴികള്‍ ചര്‍ച്ചയാകുന്നു

ടെക്‌സാസ് : അമേരിക്കയില്‍ വളര്‍ത്തുമകളെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങിയ വെസ്ലി മാത്യൂസിന്റെ വിചാരണക്കിടെ നടന്ന മൊഴികള്‍ വീണ്ടും ചര്‍ച്ചയാകുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ലോക മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ദത്തെടുത്ത മകളെ കൊലപ്പെടുത്തി വീട്ടില്‍ നിന്നും കുറച്ചകലെയുള്ള കലുങ്കില്‍ കൊണ്ടിട്ട കേസിലാണ് വെസ്ലി ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്നത്. വളര്‍ത്തു മകള്‍ ഷെറിന്‍ മാത്യൂസ് മരിച്ചു പോയെന്ന് കരുതിയിരുന്നില്ലെന്നും ബൈബിളിലെ ലസാറസിനെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ശിക്ഷിക്കപ്പെട്ട എറണാകുളം സ്വദേശി വെസ്ലി മാത്യൂസ് പറഞ്ഞു. വിചാരണയ്ക്കിടെ … Read more

2020 യു.എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പ്: പ്രമുഖ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥികളുടെ സംവാദങ്ങള്‍ക്ക് തുടക്കമായി…

2020-ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന പത്ത് പ്രമുഖ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥികള്‍ വിവിധ സംവാദങ്ങളില്‍ പങ്കെടുത്തു തുടങ്ങി. വിവിധ വിഷയങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ അവരുടെ അഭിപ്രായങ്ങളും നിലപാടുകളും സുവ്യക്തമാക്കും. ഇത്തരം സംവാദങ്ങളിലെ പ്രകടനങ്ങളാണ് അവരുടെ ജയപരാജയം നിര്‍ണ്ണയിക്കുന്ന പ്രധാനഘടകങ്ങളില്‍ ഒന്ന്. അഭയാര്‍ത്ഥി പ്രശ്‌നം, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, തീവ്രവാദം, ലഹരി ഉപയോഗത്തിന്റെ വര്‍ധനവ്, ഇറാന്‍ പ്രതിസന്ധി തുടങ്ങിയ കാതലായ വിഷയങ്ങളിലെല്ലാം അവര്‍ അവരുടെ നിലപാടുകള്‍ വ്യക്തമാക്കുകയാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് ബില്ലിനെക്കുറിച്ചാണ് മോഡറേറ്റര്‍ ആദ്യം തന്നെ ചോദിച്ചത്. ഈ … Read more

ഷെറിനെ കൊലപ്പെടുത്തിയ കേസില്‍ വെസ്ലിക്ക് ജീവപര്യന്തം : പരോള്‍ 30 വര്‍ഷത്തിന് ശേഷം മാത്രം

ഹൂസ്റ്റണ്‍ : ടെക്‌സസില്‍ മലയാളി ദമ്പതിമാരുടെ ദത്തുപുത്രി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് വെസ്ലി മാത്യൂസിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഡാളസ് കോടതി ഉത്തരവ്. 2017 ലാണ് ഷെറിന്‍ കൊല്ലപ്പെട്ടത്. ടെക്‌സസിലെ റിച്ചാര്‍ഡ്‌സണിലുള്ള വീട്ടില്‍ നിന്നും കുട്ടിയെ കാണാതാകുകയായിരുന്നു. രണ്ടാഴ്ചക്ക് ശേഷം വീട്ടില്‍ നിന്നും കുറച്ചു ദൂരം മാറി ഒരു കലുങ്കില്‍ നിന്നും ടെക്‌സാസ് പോലീസ് ശവശരീരം കണ്ടെത്തി. അന്വേഷണത്തിന്റെ അവസാനഘത്തില്‍ പ്രതി വെസ്ലി ആണെന്ന സംശയത്തെ തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തിരുന്നു. ഇതോടെ … Read more

ഇറാനും അമേരിക്കയും തമ്മിലുള്ള വാഗ്വാദങ്ങള്‍ മുറുകുന്നു; ഇറാനെ തുടച്ചുനീക്കുമെന്ന് ട്രംപ്, ട്രംപിന് ഭ്രാന്താണ് എന്ന് ഇറാന്‍ പ്രസിഡന്റ് റൂഹാനി…

ഇറാനും അമേരിക്കയും തമ്മിലുള്ള വാഗ്വാദങ്ങള്‍ മുറുകുകയാണ്. ഇറാനെ ‘തുടച്ചുനീക്കുമെന്ന്’ വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി. അതേസമയം ട്രംപിന് ‘മാനസിക വിഭ്രാന്തി’യാണ് എന്നാണ് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി അഭിപ്രായപ്പെട്ടത്. 2017ല്‍ യു.എസും ഉത്തരകൊറിയയും തമ്മില്‍ നടന്ന വാക്കാലുള്ള ഏറ്റുമുട്ടലുകളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇരുവരുടേയും പ്രതികരണങ്ങള്‍. ഗള്‍ഫ് മേഖലയിലെ യുഎസ് നയത്തിന്റെ അസ്ഥിരതയെയാണ് ഇത് അടിവരയിടുന്നത് എന്നാണ് വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍. ഉപരോധം ശക്തമാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമ്പോള്‍ തന്നെ യാതൊരുവിധ മുന്‍വിധികളുമില്ലാതെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ട്രംപ് … Read more

കുഞ്ഞ് ഷെറിനെ കൊന്നത് വെസ്ലി മാത്യു എന്ന് കുറ്റസമ്മതം

ഹൂസ്റ്റണ്‍ : വളര്‍ത്തുമകളെ കൊലപ്പെടുത്തിയ കേസില്‍ വെസ്ലി മാത്യു കോടതി മുന്‍പാകെ കുറ്റസമ്മതം നടത്തി. അമേരിക്കന്‍ മലയാളികളായ സിനി – വെസ്ലി മാത്യു ദമ്പതിമാരുടെ ദത്തു മകളായിരുന്നു കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസ്. 2017 ഒക്ടോബര്‍ മാസത്തിലായിരുന്നു സംഭവം നടന്നത്. വീട്ടില്‍ നിന്നും കാണാതായ ഷെറിനെ കുറച്ചകലെയുള്ള കലുങ്കില്‍ കണ്ടെത്തുകയായിരുന്നു. ഈ ഭാഗത്തു നിന്നും ലഭിച്ച സി.സി .ടി.വി ദൃശ്യങ്ങളാണ് കൊലയാളി വെസ്ലി തന്നെയാണെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ വെസ്ലിക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു. … Read more

എഫ്ബിഐ ജമാല്‍ ഖഷോഗി വധം അന്വേഷിക്കില്ല; യുഎന്‍ ആവശ്യം ട്രംപ് തള്ളി

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം എഫ്.ബി.ഐ അന്വേഷിക്കണമെന്ന ഐക്യരാഷ്ട്ര സംഘടനയുടെ അഭ്യര്‍ത്ഥന ഡൊണാള്‍ഡ് ട്രംപ് തള്ളി. സൗദി അറേബ്യയിലേക്കുള്ള അമേരിക്കയുടെ ആയുധ വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടാണ് അങ്ങിനെയൊരു തീരുമാനം എടുത്തതെന്നാണ് സൂചന. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് യു.എന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നത്. ‘ഉചിതമായ രീതിയില്‍ അമേരിക്കയ്ക്കുള്ളില്‍ ക്രിമിനല്‍ പ്രോസിക്യൂഷനുകള്‍ നടത്തുകയും വേണ’മെന്നും പറഞ്ഞിരുന്നു. അന്വേഷണത്തിന് എഫ്ബിഐയെ ചുമതലപ്പെടുത്തുമോയെന്ന ചോദ്യത്തിന് ‘ഇത് ഒരുപാട് അന്വേഷിക്കപ്പെട്ട കേസാണെന്നാണ്’ ട്രംപ് മറുപടി പറഞ്ഞത്. ആര് അന്വേഷിച്ചുവെന്ന് വീണ്ടും … Read more

ട്രംപിനെതിരെ വീണ്ടും ലൈംഗീകാരോപണവുമായി എഴുത്തുകാരിയായ ജീന്‍ കരോള്‍…

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ പുതിയ ലൈംഗികാരോപണം. അമേരിക്കന്‍ ഫാഷന്‍ മാഗസിനില്‍ എഴുത്തുകാരിയായ ജീന്‍ കരോളാണ് ട്രംപില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവങ്ങള്‍ പങ്കുവച്ചത്. ഫാഷന്‍ സ്റ്റോറിന്റെ ഡ്രസ്സിങ്ങ് റൂമില്‍ വച്ച് ട്രംപ് മോശമായി പെരുമാറിയെന്നാണ് ന്യൂയോര്‍ക്ക് മാഗസിന്റെ കവര്‍ സ്റ്റോറിയില്‍ അവര്‍ വെളിപ്പെടുത്തുന്നത്. ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണ് ജീന്‍ കരോള്‍ ഇപ്പോള്‍ തുറന്ന് പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റായതിനു ശേഷം പതിനാറോളം പേരാണ് ട്രംപിനെതിരെ സമാനമായ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച ആരോപണങ്ങളുമായി രംഗത്തുവന്നിട്ടുള്ളത്. 1995-96 … Read more

തിരുവല്ലയില്‍ വീട് വില്‍പനയ്ക്ക്

തിരുവല്ല, കുമ്പനാട് ഗ്രേസ് മൗണ്ട് സ്‌കൂളിന് സമീപം എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ വീട് വില്‍പനയ്ക്ക്. 1750sq ft house in 5 Cent ,3 bedrooms with attached bathrooms ,double storied ,with all facilities availble for immediate move .. Contact 00965 65942858 (Whats app) +353 (87) 614 6401

വീറ്റോ ഭീഷണിയുമായി ട്രംപ്: ഭീഷണി, സൗദിക്ക് ആയുധം വില്‍ക്കാനുള്ള ട്രംപിന്റെ തീരുമാനം സെനറ്റ് വോട്ടിനിട്ട് തടഞ്ഞതിനെ തുടര്‍ന്ന്….

സൗദി അറേബ്യക്ക് ദശകോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ആയുധങ്ങള്‍ വില്‍ക്കാനുള്ള ട്രംപിന്റെ നീക്കം യുഎസ് സെനറ്റ് വോട്ടിനിട്ട് തടഞ്ഞു. കഴിഞ്ഞമാസം കോണ്‍ഗ്രസ്സിനെ മറികടന്നാണ് 8 ബില്യണ്‍ ഡോളറിന്റെ ഇടപാടിനായി ട്രംപ് ശ്രമിച്ചത്. സൗദി അറേബ്യക്ക് ഇറാനില്‍ നിന്നുമുള്ള കടുത്ത നീക്കങ്ങളെ നേരിടേണ്ടതുണ്ടെന്ന ന്യായം പറഞ്ഞായിരുന്നു ഇത്. എന്നാല്‍ സെനറ്റ് ഈ വിഷയം വോട്ടിനിടുകയും പരാജയപ്പെടുത്തുകയും ചെയ്തതോടെ കനത്ത തിരിച്ചടിയാണ് ട്രംപിനേറ്റിരിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്‍തൂക്കമുള്ള സെനറ്റാണ് ട്രെപിന്റെ നീക്കത്തിനെതിരെ രംഗത്തു വന്നതെന്നത് ശ്രദ്ധേയമാണ്. വില്‍പ്പനയെ തടയുന്ന മൂന്ന് പ്രമേയങ്ങളാണ് … Read more