ഡബ്ലിനിൽ 618 അപ്പാർട്ട്മെന്റുകൾക്ക് നിർമാണാനുമതി നൽകി സിറ്റി കൗൺസിൽ; അനുമതി സമീപത്തെ കാഡ്ബറി ചോക്കലേറ്റ് ഫാക്ടറിയുടെ എതിർപ്പ് അവഗണിച്ച്

By Rose Malayalam Desk

ഡബ്ലിനിലെ Coolock-ല്‍ 618 അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കി സിറ്റി കൗണ്‍സില്‍. മുമ്പ് Chivers-ന്റെ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന പ്രദേശത്താണ് ഇത്.

അതേസമയം ഇതിനടുത്ത് പ്രവര്‍ത്തിക്കുന്ന കാഡ്ബറി ചോക്കലേറ്റ് ഫാക്ടറിയുടെ ഉടമകളായ Mondelēz Europe അധികൃതര്‍ ഈ പദ്ധതിക്കെതിരെ പരാതി നല്‍കിയിരുന്നു. അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മിച്ചാല്‍ അവിടെ നിന്നുള്ള എലികള്‍ ഫാക്ടറിയിലെത്താന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്. എന്നാല്‍ ഇത് അവഗണിച്ചുകൊണ്ട് കൗണ്‍സില്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയിരിക്കുകയാണ്.

എങ്കിലും ചോക്കലേറ്റ് ഫാക്ടറി അധികൃതരുടെ ആശങ്ക കണക്കിലെടുത്ത് നിര്‍മ്മാണസമയത്തടക്കം നിരവധി കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണമെന്ന് സിറ്റി കൗണ്‍സില്‍ അപേക്ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനവധിയായ പാരിസ്ഥിതികവും, ആരോഗ്യപരവുമായ നിയന്ത്രണങ്ങള്‍ പാലിക്കാനാണ് നിര്‍ദ്ദേശം.

കഴിഞ്ഞ നവംബര്‍ മാസമാണ് നാല് സമുച്ചയങ്ങളില്‍ 10 നിലകളിലായി 621 അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിക്കാനായി അപേക്ഷ നല്‍കപ്പെട്ടത്. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന Platinum Lands Ltd ആണ് നിര്‍മ്മാതാക്കള്‍.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments